കെ എസ് ടി പി റോഡ് 4 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആകുമോ? ചിലതൊക്കെ ചീഞ്ഞു നാറുന്നു
Aug 23, 2017, 18:43 IST
നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍
(www.kasargodvartha.com 23/08/2017) കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെ എസ് ടി പി) റോഡുകളുടെ നിലവാരമില്ലായ്മയില്‍ ലോക ബാങ്കിന് അതൃപ്തി. അവസാന ഘട്ട ജോലികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വായ്പാത്തുകയ്ക്കു പുറമേ നിശ്ചിത തുക പിഴയായും അടയ്ക്കേണ്ടി വരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പു നല്‍കിയതായി അറിയുന്നു.
കാഞ്ഞങ്ങാട്-കാസര്‍കോട് തീരദേശ ഹൈവേയുടെ പണി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച കാലാവധിയില്‍ ഇനി നാലു മാസം മാത്രമാണ് ബാക്കി. പൂര്‍ത്തീകരിച്ചവ തന്നെ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന വിലയിരുത്തലിലാണ് ലോക ബാങ്ക്. അന്താരാഷ്ട്ര നിലവാരമുള്ള റോഡായിരുന്നു ലക്ഷ്യമെങ്കിലും അപകടത്തില്‍ പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യത്തില്‍ തുടങ്ങി സീബ്രാ ലൈന്‍ വരക്കുന്നതില്‍ വരെയുണ്ട് അശ്രദ്ധ. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാന്‍ അശക്തരാണ് കെ.എസ്.ടി.പി എന്ന് ലോകബാങ്ക് വിലയിരുത്തുന്നു.
അതിനാല്‍ കേരളത്തില്‍ കെ.എസ്.ടി.പി ഏറ്റെടുത്ത പ്രവൃത്തിയെ തരം താഴ്ത്താന്‍ ബാങ്ക് തീരുമാനിച്ചു. ഇക്കാര്യത്തിലുള്ള തങ്ങളുടെ അഭിപ്രായം കേന്ദ്രത്തിനും, സംസഥാനത്തിനും കത്തു മുഖാന്തിരം കൈമാറിയിട്ടുണ്ട്. തുടര്‍ സഹായം തടസപെടുത്താനുള്ള നടപടികളുടെ തുടക്കമാണ് ഇത്.
കാഞ്ഞങ്ങാട് റോഡ് അടക്കം കെ.എസ്.ടി.പി ലോകബാങ്കു സഹായത്തോടെ ഏറ്റെടുത്തു പണി പുരോഗമിക്കുന്ന റോഡുകളില്‍ ഇതിനിടെയായി പൊലിഞ്ഞത് 4049 ജീവനുകളാണെന്ന കണക്ക് അവരെ ഞെട്ടിച്ചിട്ടുണ്ട്. ഇത്രയേറെ മരണമുണ്ടായിട്ടും റോഡ് സുരക്ഷാ അഥോറിട്ടി സുരക്ഷക്കായി 52 കോടി ചിലവിട്ടിട്ടു പോലും അപകടത്തിനു കുറവുണ്ടാകുന്നില്ല. ഇതുവഴിയുള്ള യാത്ര ഇപ്പോഴും സുരക്ഷിതമല്ല. അങ്ങിങ്ങായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറിനു പുറമെ മറ്റൊന്നും അപകടം കുറക്കാനില്ല. ഏതെങ്കിലും യാത്രക്കാരന് ഇതിനെതിരെ കോടതിയില്‍ പോയാല്‍ ആ ക്ഷണം പോലീസും, സംസ്ഥാന സര്‍ക്കാരും പ്രതിക്കൂട്ടിലാകും വിധം നിയമവിരുദ്ധമാണിത്.
ഓവുചാലു പോലും നേരാംവണ്ണമില്ല. വെള്ളം കെട്ടി നിന്ന് മാലിന്യ പ്രതിസന്ധികള്‍ ഉണ്ടാകുന്നു. മറ്റെന്തു തന്നെ സഹിച്ചാലും ഇത് ജനങ്ങള്‍ക്ക് അസഹനീയമാണ്. ദീര്‍ഘവീക്ഷണമില്ല, അപകടം സംഭവിച്ചാല്‍ ജനം ഒത്തു കൂടി വേണം ആശുപത്രിയിലെത്തിക്കാന്‍ നിമിഷങ്ങള്‍ കൊണ്ട് ഓടിയെത്തേണ്ട കെ.എസ്.ടി.പി തിരിഞ്ഞു നോക്കാറില്ല. പണം വാങ്ങാന്‍ മാത്രമായി തെരുവു കാലുണ്ട്, വെളിച്ചമില്ല. കവലകളിലെല്ലാം സിഗ്നല്‍ സ്ഥാപിച്ചത് പ്രവര്ത്തിപ്പിക്കാനല്ല, പണം തട്ടാന്‍ മാത്രം. മോഡിപിടിപ്പിക്കാനുള്ള പണം കൈക്കലാക്കാന്‍ ഏവിടെയെങ്കിലും രണ്ടു ചെടികള്‍ പറിച്ചു നട്ടിരിക്കുന്നു എന്നു മാത്രം.
അനധികൃതമായി മുറിച്ചു വിറ്റ മരം മാത്രം വരും ദശലക്ഷക്കണക്കിന്. റോഡിനിരുവശവും ചേര്‍ന്ന് കൊച്ചു കുഞ്ഞുങ്ങള്‍ പഠിക്കുന്ന പത്തോളം സ്കൂളുകളുണ്ട്, അവിടങ്ങളില്‍ സീബ്രാലൈന്‍ പോലുമില്ല. ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കെടുകാര്യസ്ഥതകള്‍. അവര്‍ പൊന്മുട്ടയിടുന്ന താറാവിന്റെ വയര്‍ കീറി വാരിക്കൊണ്ടു പോകാനാണ് മല്‍സരിക്കുന്നത്. മേല്‍നോട്ടക്കാര്‍ ഇവിടെ ഏമാന് ചമഞ്ഞു നടക്കുകയാണ്. ആസൂത്രണത്തില്‍ നിറയെ പിഴവുകള്‍. ഒരു പണി തൊട്ടുവെക്കും. പിന്നെ പണം പിടുങ്ങാനുള്ള നെട്ടോട്ടം. അതു കൈയ്യില്‍ കിട്ടിയാല്‍ മറ്റെവിടെയെങ്കിലും പോയി മാന്തും. ഒന്നും പൂര്‍ത്തിയാക്കില്ല.

കെ.എസ്.ടി.പിക്ക് ഇവിടെ അടുത്തുള്ള ഓഫീസ് കണ്ണൂരില്‍ മാത്രമാണ്. അവിടെ നിന്നാരെങ്കിലും വന്നെങ്കിലായി. ചെറക്കാപ്പാറ തമ്പടിച്ചിരിക്കുന്ന ഉത്തരേന്ത്യക്കാരായ എന്ജിനീയര്ക്കു തോന്നുന്നതു പോലെയാണ് റോഡു പണി. രാജ്യാന്തരമാനദണ്ഡം അനുസരിച്ചാണ് ഈ റോഡുകള്‍ നിര്‍മ്മിക്കേണ്ടത്. നിശ്ചിത അളവില്‍ വിവിധ പാളികളായി ടാറിങ് പൂര്‍ത്തിയാക്കണം. ഓരോ പാളിയും ഓരോഘട്ടങ്ങളായി വേണം പൂര്‍ത്തിയാക്കാന്‍. അതിനാണ് സമയം തരുന്നത്. എന്നാല്‍ ഇവിടെ എല്ലാം നാഥനില്ലാത്ത കളരി പോലെ.
രണ്ടാംഘട്ടപദ്ധതിക്കായി സംസ്ഥാനത്തിനകത്തെ വിവിധ റോഡുകള്‍ക്കായി ഇനി 21.6 കോടി യു.എസ്. ഡോളര്‍ (ഏകദേശം 1400 കോടിരൂപ) ആണ് ലോകബാങ്കില്‍ നിന്നും കിട്ടാനിരിക്കുന്നത്. 2013 ജൂണ്‍ 19ന് അന്നത്തെ സര്‍ക്കാര്‍ ന്യൂഡല്‍ഹിയില്‍ ചെന്നാണ് ലോകബാങ്കുമായുള്ള അടുത്ത കരാര്‍ ഒപ്പിട്ടത്. 2018 ജൂലായ് 30 വരേക്കും ബാക്കി പ്രവൃത്തികള്‍ തീര്‍ക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ പോയാല്‍ അതൊന്നും നടക്കില്ലെന്ന് ബാങ്ക് കണക്കു കൂട്ടുന്നു.
കാസര്‍കോട്-കാഞ്ഞങ്ങാട് (27.76 കി.മീ.), ഇനി നാലു മാസം മാത്രം കാലാവധി ബാക്കി) പിലാത്തറ-പാപ്പിനിശ്ശേരി (20.90 കി.മീ.), തലശ്ശേരി-വളവുപാറ (53.12 കി.മീ.), മൂവാറ്റുപുഴ-ഏറ്റുമാനൂര്‍-ചെങ്ങന്നൂര്‍ (88 കി.മീ.), പുനലൂര്‍-പൂങ്കുന്നം -തൊടുപുഴ (132 കി.മീ.) എന്നിവയാണ് പാതിവഴിയിലുള്ളത്.
എന്നാല്‍ പദ്ധതി നടത്തിപ്പില്‍ ആശങ്കയില്ലെന്ന് മന്ത്രി ജി. സുധാകരന് നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കുള്ള വായ്പ വെട്ടിക്കുറയ്ക്കാനോ പുനഃപരിശോധിക്കാനോ ലോകബാങ്ക് ഒരുമ്പെടുന്നതായി സര്‍ക്കാരിന് അറിയിപ്പൊന്നുമില്ല. ലോകബാങ്ക് പ്രതിനിധിയുമായി മന്ത്രി തട്ടിക്കേറിയെന്നത് മാധ്യമസൃഷ്ടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ കാലതാമസവും പാകപ്പിഴയും ഉണ്ടായി എന്ന ബാങ്കിന്റെ നിരീക്ഷത്തില്‍ വസ്തുതയുണ്ടെന്നും, കണ്‍സള്‍ട്ടന്‍സിയാണ് പ്രശ്നമുണ്ടാക്കുന്നതെന്നും മന്ത്രി സമ്മതിച്ചു.
ജനപ്രതിനിധികളോടുപോലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് കെ.കുഞ്ഞിരാമന് എം.എല്‍.എ പറയുന്നത്. ജനങ്ങളെ പുല്ലിനു സമമാക്കുന്നുവെന്നു. സാധാരണ ടെന്‍ഡറുകളേക്കാള്‍ പലമടങ്ങ് അധികം തുകവാങ്ങിയിട്ടു പോലും നിര്‍മാണത്തില്‍ പാളിച്ച. ലോകബാങ്കിന്റെ കടം, തിരിച്ചടക്കേണ്ടത് സംസ്ഥാനം, കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നത്ര വലിയെടാ വലി എന്ന മന്ത്രമാണ് നടത്തിപ്പുകാര്‍ക്ക്.
ചന്ദ്രഗിരിപ്പാലം മുതല്‍ പുലിക്കുന്ന് ജംഗ്ഷന് വരെയുള്ള റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞതും, കാഞ്ഞങ്ങാട്ട് പട്ടണത്തില്‍ ജനം ഇടപെട്ട് പ്രവൃത്തി തടസ്സപ്പെടുത്തിയതുമെല്ലാം ലോകബാങ്ക് മനസ്സിലാക്കി വെച്ചിരിക്കുന്നു. നിലവിലുള്ള ടാറിഗിനെ വെറുതെ തോണ്ടി, അതിനു മേലെ മിനുക്കി വിട്ട് പണം തട്ടാമെന്ന വിചാരത്തിനായിരുന്നു ജനം താഴിട്ടു പൂട്ടിയത്. തുടക്കത്തില്‍ കാണിച്ച സൂക്ഷ്മതയും ഉശിരും ഉണര്‍വ്വും ഒന്നും ഇപ്പോള്‍ കാണുന്നുമില്ല. എന്തായിരിക്കും അതിനുള്ള കാരണം? കെ.എസ്.ടി.പിക്കകത്ത് വേറെയും ചിലതൊക്കെ ചീഞ്ഞു നാറുന്നതൊക്കെ വെളിച്ചത്തു വരും. അതിലേക്ക് പിന്നീട് വരാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Road, Kanhangad, Kasaragod, Accident, Ambulance, Waste, Hospital, MLA, State, Can KSTP complete road works within four months?