ഏറനാടന്‍ ചെഗുവേരയുടെ ജീവിത്തിന് വൈകിയെത്തിയ അക്ഷര സാക്ഷ്യം
Jan 8, 2012, 13:50 IST
കേരളത്തിലെ തൊഴില്‍ സമരങ്ങളുടേയും ഒരുപിടി മണ്ണിനായുള്ള ഭൂസമരങ്ങളുടേയും ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവെച്ച നേതാവായിരുന്നു സഖാവ് കുഞ്ഞാലി. ബൊളീവിയന്‍ കാടുകളില്‍ ചെഗുവേര നടത്തിയ പോരാട്ടങ്ങളിലെ സാഹസികതയെ അനുസ്മരിപ്പിക്കുമാറ് പാവങ്ങള്‍ക്കായി നിലമ്പൂര്‍ കാടുകളില്‍ കുഞ്ഞാലി നടത്തിയ പടയോട്ടം ഏറനാടന്‍ മണ്ണിനെ ചുവപ്പണിയിച്ച വിപ്ലവഗാഥകളുടെ ചരിത്രമാണ്. 1969ല്‍ വര്‍ഗശത്രുക്കളുടെ വെടിയേറ്റ് വീണ സഖാവ് കുഞ്ഞാലി പോരാട്ടവഴിയില്പൊലിഞ്ഞ രക്തനക്ഷത്രമായിട്ടും നാളിതുവരെ ആ ധീരപോരാളിയുടെ സമരചരിത്രങ്ങള്‍ക്ക് ഉചിതമായ സ്മാരകങ്ങളോ അക്ഷരാവിഷ്കാരങ്ങളോ ഉണ്ടായില്ലെന്നത് കുഞ്ഞാലിയെ സ്നേഹിക്കുന്നവര്‍ക്ക് ദു:ഖകരമായ ഓര്‍മകളായിരുന്നു.
എന്നാല്‍ 42 വര്‍ഷങ്ങള്‍ക്കുശേഷമിതാ സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്ത നക്ഷത്രം എന്ന പേരില്‍ ഹംസ ആലുങ്ങള്‍ രചിച്ച ജീവചരിത്ര പുസ്തകം വായനക്കാരിലെത്തുന്നു. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരോ സഹയാത്രികരോ എന്നോ നിര്‍വഹിക്കേണ്ടിയിരുന്ന വിലപ്പെട്ട ഒരു ദൗത്യം അവരില്‍ നിന്നുണ്ടായില്ലെങ്കിലും കഥാകൃത്തും പത്ര പ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ സഖാവ് കുഞ്ഞാലിയെ പുതുതലമുറക്ക് പരിചയപ്പെടുത്തിയത് വഴി വലിയൊരു രാഷ്ട്രീയ ദൗത്യം കൂടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഞാന്‍ ജനിക്കുന്നതിന് മുമ്പ് ജനിച്ച്, ജീവിച്ച്, പുതിയൊരു സൂര്യോദയത്തിനായി തന്നെതന്നെ സമര്‍പ്പിക്കുന്നതിനിടെ രക്തം ചിന്തിയ ആജീവിതം എനിക്കെന്നും ഒരത്ഭുതമായിരുന്നു. ഗ്രന്ഥകര്‍ത്താവ് ആമുഖകുറിപ്പില് സൂചിപ്പിച്ച ഈ വരികള്‍ അന്വര്‍ഥമാക്കുന്ന തരത്തില്‍ തന്നെയാണ് പുസ്തകത്തില്‍ ഉടനീളം കുഞ്ഞാലിയുടെ ജീവിതം വരച്ച് വെച്ചിട്ടുള്ളത്.
Hamsa Alungal |
അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തിന് പഠനക്കുറിപ്പെഴുതിയ ഡോ. അനില്‍ ചേലേമ്പ്ര ഇങ്ങനെ കുറിച്ചിട്ടത്. കുഞ്ഞാലിയുടെ ജീവിതത്തിലെ സംഭവങ്ങളെ അക്കമിട്ട് നിരത്താനോ ചരിത്രകാരന്റെ യുക്തിയില്‍ വിശദീകരിക്കാനോ അല്ല ഹംസ ശ്രമിക്കുന്നത്. മറിച്ച് ആ ജീവിതം അനുഭവിപ്പിക്കാനാണ്. നിര്‍ഭയത്വത്തിന്റേയും ധീരതയുടേയും പര്യായമായി അറിയപ്പെടുന്ന കുഞ്ഞാലി നടത്തിയ സാഹസിക പോരാട്ടങ്ങളുടെ കഥകള്‍ ചരിത്രരേഖകളായി അടയാളപ്പെടുത്തിയിരിക്കുന്നു പുസ്തകത്തില്‍. സേലം ജയിലില്‍ കിടന്നിരുന്ന കാലത്ത് തടവുകാര്‍ക്കുള്ള പാല്മറിച്ചു വിറ്റിരുന്ന ഡോക്ടറുടെ കയ്യ് തല്ലിയൊടിച്ചത്, എസ്റ്റേറ്റ് തൊഴിലാളികളെ അകാരണമായി മര്‍ദിച്ച എസ് ഐയെ പോലീസ് സ്റ്റേഷനില്‍ ചെന്ന് തിരിച്ചടിച്ച സംഭവം, ഒളിവില്‍ കഴിയുമ്പോള്‍ പുന്നക്കാട് ചന്തയില്‍ പ്രത്യക്ഷപ്പെട്ട് നടത്തിയ തീപ്പൊരി പ്രസംഗം, തലപ്പാലപൊട്ടി സമരത്തില്‍ കുടിയേറിയവരെ ഒഴിപ്പിക്കാന്‍ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് ശ്രമമുണ്ടായപ്പോള്‍ പോലും അതിനെതിരെ പ്രതികരിച്ച് കൊണ്ട് ഓര്‍ഡര്‍ തിരുത്തിച്ച് നിലമ്പൂരില്‍ നിന്നും പോലീസുകാരെ കൊണ്ട് തന്നെ കുടിയേറ്റ തൊഴിലാളികളെ സമരഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്ത അസാമാന്യ ധീരത. ഇങ്ങനെ കുഞ്ഞാലിയെ സദാ രാഷ്ട്രീയ നേതാക്കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാക്കുന്ന നിരവധി ഇടപെടലുകളെല്ലാം പുതുതലമുറയില്‍ വിപ്ലവാവേശം ഉയര്‍ത്താന്‍ ഉതകുന്ന തരത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ അര്‍ഥത്തിലും തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു കുഞ്ഞാലി. തൊഴിലാളികളുടെ പ്രശ്നം വരുമ്പോള്‍ കക്ഷി രാഷ്ട്രീയത്തിനധീതമായ വര്‍ഗ രാഷ്ട്രീയമായിരുന്നു ഉയര്‍ത്തിപ്പിടിച്ചിരുന്നത്. കൊണ്ടോട്ടിയിലെ മുസ്ലിം ലീഗിന്റെ വളണ്ടിയറായിരുന്ന പറമ്പോടന് മുഹമ്മദിനെ ജന്മി ബീരാന്‍കുട്ടി ഹാജി കുടിയിറക്കിയപ്പോള്‍ അതിനെചെറുക്കാനുള്ള സമരം കുഞ്ഞാലി നയിച്ചത് വിവരിക്കുമ്പോഴും കറുപ്പന്‍കുട്ടി എന്ന ഹരിജന്‍ തൊഴിലാളി പള്ളിവക ഭൂമിയില്‍ കൈയേറ്റം നടത്തി എന്ന് പറഞ്ഞ് മതസ്പര്‍ധ ഇളക്കിവിടാന്‍ ശ്രമമുണ്ടായപ്പോഴും കുഞ്ഞാലി നയപരമായ ഇടപെടലിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതും ഒരുതൊഴിലാളി നേതാവിനുണ്ടാകേണ്ട മഹത്വത്തിന് അടിവരയിടുന്ന സംഭവങ്ങളാണ്.
1980 കളില്‍ കേരളത്തില്‍ പലയിടത്തായി ജനകീയ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ അനീതികള്‍ക്കെതിരായുള്ള വിചാരണകള്‍ നമ്മുടെ ബുദ്ധി ജീവികളും മാധ്യമങ്ങളും ഇപ്പോഴും കൊണ്ടാടപ്പെടുന്ന വലിയൊരു ജനപക്ഷ രാഷ്ട്രീയ വികാരമാണ്. എന്നാല്‍ 1956ല്‍ തന്നെ ജന്മിത്വത്തിനെതിരായുള്ള ജനകീയ വിചാരണയുടെ മോഡല്‍ പ്രവര്‍ത്തിച്ച് കാണിച്ച് കൊടുത്ത നേതാവായിരുന്നു കുഞ്ഞാലി. 40 പറപാട്ടം 400 പറയാക്കിമാറ്റി കുടിയാനെ ദ്രോഹിച്ച ജന്മിയേയും ജന്മിക്കനുകൂലമായ കോടതിവിധിയിലൂടെ നിയമം നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥരെയും നേരിട്ട് പിന്തിരിപ്പിച്ച സമരരീതിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇങ്ങനെ കേട്ടാല്‍ അമ്പരപ്പിക്കുന്ന നിരവധി സാഹസികമായ ഇടപെടലിലൂടെ ഏറനാടന്‍ മണ്ണിനെ അരനൂറ്റാണ്ട് മുമ്പേ ചുവപ്പിച്ച ശരിക്കും പാവങ്ങളുടെ പടത്തലവനായിരുന്നു കുഞ്ഞാലി. അതിനുമപ്പുറം അദ്ദേഹത്തിനുണ്ടായിരുന്ന സംഘടനാ പാടവത്തെക്കുറിച്ചറിയാന് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ഒരു വിവരണം മാത്രം മതിയാകും. ആ കാലത്ത് കേരളാ എസ്റ്റേറ്റിലുണ്ടായിരുന്ന 885 തൊഴിലാളികളില്‍ ഒരാളൊഴികെ മറ്റെല്ലാവരെയും കമ്മ്യൂണിസ്റ്റ് സംഘടനയായ എ ഐ ടി യു സിയില്‍ അണിനിരത്താന്‍ കുഞ്ഞാലിക്കായതാണ് അത്.
ഈ പുസ്തകത്തില്‍ വിവരിച്ചതും ഒരുപക്ഷേ വിട്ടുപോയതുമായ പോരാട്ട സമരങ്ങള്‍ക്ക് നേതൃത്വമേകി അവസാനം രാഷ്ട്രീയ എതിരാളികളുടെ തോക്കിനിരയായി നിലമ്പൂര്‍ കാട്ടില്‍ വീണു മരിച്ച സഖാവിനുള്ള മരണാനന്തര ഉപഹാരമായി ഈ പുസ്തകത്തെ വിലയിരുത്താം. ഗ്രന്ഥകാരന് ആമുഖക്കുറിപ്പ് തുടങ്ങുന്നത് ഈ കുറിപ്പുകാരനും കുട്ടിക്കാലത്ത് ധാരാളം കേള്‍ക്കുകയും പിന്നീട് ഏറ്റുവിളിക്കുകയും ചെയ്തിരുന്ന ഒരുമുദ്രാവാക്യത്തോടെയാണ്. പിന്നീട് ആ മുദ്രാവാക്യത്തിന്റെ അന്തസത്തയെ തന്നെ ചോര്‍ത്തിക്കളഞ്ഞ ദൗര്‍ഭാഗ്യകരമായ ഒരുനയസമീപനം കുഞ്ഞാലി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തില്‍ നിന്നുണ്ടായതും സ്മരിക്കേണ്ടതുണ്ട്. കുഞ്ഞാലിയുടെ ഭാര്യാ സഹോദരനും പ്രശസ്ത നാടക കൃത്തുമായിരുന്ന കെ ടി മുഹമ്മദ് രണ്ടായിരത്തില്‍ ഒരഭിമുഖസംഭാഷണത്തില്‍ പറഞ്ഞു. കുഞ്ഞാലിക്കൊപ്പം ഓടിയെത്താന്‍ നിലമ്പൂരിലെ കുഞ്ഞാലിയുടെ പാര്‍ട്ടിക്കായില്ല എന്ന്.
ഇപ്പോഴും കുഞ്ഞാലി വളര്‍ത്തിയെടുത്ത പാര്ട്ടിക്കതിനായില്ല ാ എന്ന വിശ്വാസം നിലനിറുത്തികൊണ്ട് തന്നെ പറയട്ടെ. പാര്‍ട്ടിയുടെ ഒരു സഹയാത്രിക സാംസ്കാരിക സംഘം തന്നെ ഇങ്ങനെയൊരു പുസ്കതമിറക്കാന് മുന്നിട്ടിറങ്ങിയത് ശ്ലാഘനീയവും പാര്‍ട്ടിയില്‍ നിന്നുണ്ടായ വീഴ്ചക്ക് വൈകിവന്ന ഒരുതിരുത്തുമായി കരുതണം. കുഞ്ഞാലിക്ക് സമം കുഞ്ഞാലി മാത്രം.
കേട്ടക്കഥകളൊക്കെ ആതരത്തിലായിരുന്നു. കഴിഞ്ഞ തലമുറ പറഞ്ഞുതന്ന കുഞ്ഞാലിയെക്കുറിച്ചുള്ള അപദാനങ്ങളെല്ലാം അക്ഷരലോകത്ത് ഇടം കണ്ടെത്തുമ്പോള്‍ അത് ഏറനാടന്‍ ചെഗുവേരയുടെ ജീവിതത്തിനുള്ള അക്ഷരാവിഷ്കാരമായി മാറുകയാണ് സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്ത നക്ഷത്രം എന്ന പുസ്തകത്തിലൂടെ....
'സഖാവ് കുഞ്ഞാലി
ഏറനാടിന്റെ രക്ത നക്ഷത്രം'
ഹംസ ആലുങ്ങല്‍
152 പേജ്
വില 100 രൂപ
പ്രസാധകര്: പു ക സ
കാളികാവ്

-കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി
ഏറനാടിന്റെ രക്ത നക്ഷത്രം'
ഹംസ ആലുങ്ങല്‍
152 പേജ്
വില 100 രൂപ
പ്രസാധകര്: പു ക സ
കാളികാവ്
Keywords: Book, Book review, Article, Hamsa Alungal, Kunji MuhammaedAnjachavidi, PUKASA,