city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗര കാഴ്ചകള്‍ അഥവാ ജീവിതക്കാഴ്ചകള്‍

നഗര കാഴ്ചകള്‍ അഥവാ ജീവിതക്കാഴ്ചകള്‍
ര്‍ത്തമാനകാല കേരളത്തിന്റെ അനിവാര്യമായ പരിസ്ഥിതി ദുരന്തങ്ങളും, പ്രവാസ ജീവിതത്തിന്റെ മൗനനൊമ്പരങ്ങളുമൊക്കെ നമ്മെ അനുഭവവേദ്യമാക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ജീവിത കാഴ്ചകളാണ് കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ ഈയിടെ പ്രകാശനം ചെയ്യപ്പെട്ട 'നഗര കാഴ്ചകള്‍' എന്ന കഥാസമാഹരത്തിലെ കഥകള്‍.

മിക്ക കഥകളും സമകാലിക സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ തുറന്ന്് കാട്ടുന്നവയാണ്. നമ്മുടെ ചുറ്റുവട്ടങ്ങളിലെ പച്ചപ്പുകള്‍ മാഞ്ഞുപോകുകയും, കുന്നുകള്‍ ഇടിച്ചുനിരത്തുകയും, ചുറ്റിലും കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ന്നു വരികയും, മണലൂറ്റി പുഴകള്‍ വറ്റിവരളുകയുമൊക്കെ ചെയ്യുന്ന നമ്മുടെ കാലത്തെ പരിസ്ഥിതി ദുരന്തങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്ന കഥകളാണ് 'ഗോഡ്സ് ഓണ്‍ കണ്‍ട്രി', ബാക്കിവെച്ച സ്വപ്നങ്ങള്‍', തുടങ്ങിയവ. സമാഹരത്തിലെ മറ്റു കഥകളായ 'കാട്ടിലെ തടി തേവരുടെ ആന', 'മാഞ്ഞു പോകുന്ന നേര്‍രേഖകള്‍', ആള്‍കൂട്ടത്തില്‍ ഒരാള്‍',തുടങ്ങിയവയും പരിസ്ഥിതി പ്രശ്‌നങ്ങളുമായി അടുത്തിടപെടുന്നവയാണ്.

അതിര്‍ത്തി ഗ്രാമങ്ങളിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് അതിനിരയായി ശരീര വളര്‍ച്ച മുരടിച്ച്്്, രോഗിയായി, അവസാനം മരണത്തിന് കീഴടങ്ങിയ 'സമീമ' എന്ന 14 കാരിയുടെ കഥ കാസര്‍കോട്ട് ഇന്നും തുടരുന്ന നിലവിളിയാണ്.

ഡെന്‍മാര്‍ക്ക് കാരിയായ തന്റെ കൂട്ടുകാരി ഹെലാന 'ദൈവത്തിന്റെ സ്വന്തം നാട്' കാണാന്‍ എത്തുമ്പോഴേക്കും ഇന്നീ കാണുന്ന നമ്മുടെ പ്രകൃതി ദൃശ്യങ്ങള്‍ ഇങ്ങനെ തന്നെ നാളെയും ഉണ്ടാകുമോ എന്നു കരുതി ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ,'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന കഥയിലെ അജേഷിന്റെ ആശങ്ക അയാളുടെ മാത്രം ആശങ്കയല്ല ഓരോ മലയാളിയുടെയും ആശങ്കയാണ്.

പെരുന്നാള്‍ തലേന്ന് വസ്ത്രങ്ങള്‍ വാങ്ങാനായി നഗരത്തിലെത്തി ലഹളയ്ക്കിടയില്‍പ്പെട്ടു പോലീസിന്റെ വെടിയേറ്റു വീഴുന്ന നിരപരാധിയായ അന്‍വര്‍ എന്ന യുവാവിന്റെ കഥ അത്യുത്തര നഗരത്തിന്റെ സമീപകാല യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ് . ഭരണകൂട ഭീകരതക്ക് മികച്ച ഉദാഹരണമാണീ കഥ.

ജബ്ബാറിന്റെ ഓര്‍മ്മകളിലൂടെ മുന്നേറുന്ന വേലുച്ചാമിയുടെ കഥ പ്രവാസിയുടെ നീറുന്ന നൊമ്പരങ്ങളുടെ കൂടി കഥയാണ്. ദാമ്പത്യ തകര്‍ച്ചമൂലം വഴിവിട്ട ബന്ധത്തില്‍പ്പെട്ടു ഒളിച്ചോടി അവസാനം വഴിയാധാരമാകുന്ന വിജയലക്ഷ്മിയുടെയും കുട്ടികളുടെയും കഥ പറയുന്ന 'ഇപ്പോള്‍ വിളിച്ച സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്താണ് എന്ന കഥ നമ്മുടെ നാട്ടിലെ കുടുംബങ്ങളിലെ ദാമ്പത്യത്തിന്റെ താളപ്പിഴകളാണ് വരച്ച് കാട്ടുന്നത്.

പുകയിലപാടങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ ബേക്കല്‍ പരിസരത്തെ കുറിച്ചുള്ള സൂചകങ്ങള്‍ അടങ്ങിയ കഥയാണ് 'മാഞ്ഞു പോകുന്ന നേര്‍ രേഖകള്‍'. ആഗോള വല്‍കരണ കാലത്തെ വികസന മാതൃകകളെ കുറിച്ചു നമ്മെ ജാഗ്രതപ്പെടുത്തുന്നതാണ് ഈ കഥ. ചെറുതും കയ്യൊതുക്കവുള്ള പതിമൂന്നോളം കഥകളാണ് ഈ സമാഹരത്തിലുള്ളത്. കോഴിക്കോട്ടെ കേരള ബുക്ക് ട്രസ്‌ററ്റാണ് പ്രസാധകര്‍.

നഗര കാഴ്ചകള്‍ അഥവാ ജീവിതക്കാഴ്ചകള്‍
Atheeq Rahman
-അത്തീഖ് റഹ്മാന്‍ ബേവിഞ്ച

Keywords:  Book review, Nagarakazchakal, Atheeq-Rahman-Bevinje, Kuttiyanam Mohammedkunhi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia