ഞങ്ങള്‍ ഒരു തോറ്റ ജനത
Sep 28, 2012, 09:18 IST
Kuttiyanam Muhammed Kunhi |
എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ പുതുയ പുസതകത്തിന്റെ പേരും അതു തന്നെയാണ്. പരിസ്ഥിതി പ്രശ്നങ്ങളും ജില്ലയുടെ പിന്നോക്കാവസ്ഥയും ചൂണ്ടിക്കാണിച്ച് അവയുടെ പരിഹാര നിര്‍ദേശങ്ങളുമായി കുട്ടിയാനം മുഹമ്മദ് കുഞ്ഞി 2007 മുതല്‍ വിവിധ മലയാള പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും തെരെഞ്ഞെടുത്തവയാണ് 'ഞങ്ങള്‍ ഒരു തോറ്റ ജനത' എന്ന പേരില്‍ ഇപ്പോള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ സമാഹാരത്തിലെ മിക്ക ലേഖനങ്ങളും കാസര്‍കോട് വാര്‍ത്ത, ഉത്തരദേശം, ലേറ്റസ്റ്റ് തുടങ്ങിയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നപ്പോള്‍ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്.
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന 'കെസഫ്' എന്ന കാസര്‍കോട്ടുകാരുടെ സംഘടന കാസര്‍കോടിന്റെ വികസന സാധ്യതകള്‍ എന്ന പേരില്‍ നടത്തിയ ലേഖന മത്സരത്തില്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കാലാകാലങ്ങളില്‍ വികസനത്തിന്റെ പുറമ്പോക്കില്‍ പെട്ടുപോയ ഒരു ജനതയുടെ കദനകഥകളാണ് ഇതിലൂടെ വരച്ചു കാട്ടുന്നത്. കാസര്‍കോട്ടെത്തുന്ന അധികാരികള്‍ നിര്‍ലോഭം ചൊരിയുന്ന വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കുകളായി മാറുമ്പോഴും വിദഗ്ദ്ധ ചികിത്സകള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനും സൗകര്യമില്ലാതെ കാസര്‍കോട്ടുകാര്‍ തൊട്ടടുത്ത മംഗലാപുരത്തെ ഇപ്പോഴും ആശ്രിച്ചു കഴിയുകയാണ്.
കാസര്‍കോട്ടു നിന്നും കടല്‍ കടന്നു പോയവര്‍ ഗള്‍ഫു രാജ്യങ്ങളിലെ അതികഠിനമായ ചൂടും തണുപ്പുമേറ്റ് ചോര നീരാക്കി നാട്ടിലേക്കൊഴുക്കിയ പണം ജില്ലയുടെ പുരോഗതിക്ക് താങ്ങായിട്ടുണ്ടെന്ന് തുറന്ന് പറയുമ്പോള്‍ തന്നെ ചന്ദ്രഗിരി പുഴയെ മലിനമാക്കിയും പൂഴി വാരിയും കുന്നിടിച്ച് നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പുത്തന്‍ പ്രവണതയെയും കാണാതിരുന്നു കൂടാ. ഇതിനെതിരെ തൂലിക ചലിപ്പിക്കാനും കുട്ടിയാനം മുഹമ്മദ് കുഞ്ഞി മറന്നിട്ടില്ല. വികസനം കാത്തിരിക്കുന്ന എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ലേഖനകളുടെ സമാഹാരം ഓരോരുത്തരും വായിച്ചിരിക്കേണ്ട കൃതിയാണെന്നും അത് വായനാക്കൂട്ടം ചര്‍ച ചെയ്യപ്പെടേണ്ടതാണെന്നും ഈ പ്രദേശത്തെ തോറ്റ ജനത വിജയത്തിലേക്കും പുരോഗതിയിലേക്കും മുന്നേറാനുള്ള കാരണമായി ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് പ്രതിക്ഷിക്കാം.
-കെ.കെ. മുട്ടത്ത്
Keywords: Article, Kasaragod, Kuttiyanam Mohammedkunhi, Book, Njangal oru thota janatha