city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോ...!(അക്ഷരക്കാര്‍ട്ടൂണുകള്‍)


ഹോ...!(അക്ഷരക്കാര്‍ട്ടൂണുകള്‍)
കാഴ്ച്ച എന്നത് കണ്ണിന്റെ ദാനമാണ് കണ്ണിലൂടെ മനസിന്റെ ഉള്ളറയിലേക്കെത്തുന്ന അനുഭവങ്ങളുടെ ചിത്രരൂപങ്ങളാണത്.

ഗിരീഷ് മാരേങ്ങലത്ത് എന്ന യുവ എഴുത്തുകാരന്റെ പത്രാധിപത്യത്തില്‍ മലപ്പുറം കാളിക്കവില്‍ നിന്നും പുറത്തിറങ്ങുന്ന കുഞ്ഞുമാസികയുടെ പേരാണിത്. ഈ മാസികയില്‍ വന്ന പത്രാധിപ കുറിപ്പുകള്‍ ചേര്‍ത്ത് പുറത്തിറക്കിയ പുസ്തകത്തിന്റെ പേര് കൌതുകം തരുന്നു.

'ഹോ...!' എന്നാണ് അക്ഷരക്കാര്‍ട്ടൂണുകള്‍ക്ക് നല്‍കിയ പേര്. മലയാള സാഹിത്യത്തില്‍ ഇപ്പോള്‍ അനുഭവങ്ങളുടെ പകര്‍പ്പെടുത്താണ് കൊടികുത്തി വാഴുന്നത്. തെരുവ് വേശ്യകളും ബാര്‍ബര്‍മാരും മാത്രമല്ല സര്‍വ്വമാനം വിഭാഗക്കാരുടെ ജീവിതം പകര്‍ത്തുക അത് പുസ്തക രൂപത്തില്‍ പുറത്തുവരിക എന്നതാണ് സാഹിത്യത്തിലെ പുതിയ പ്രവണത. മലയാളത്തിലേക്ക് പുതിയൊരു സര്‍ഗാദ്മക ചുവടുവെയ്പ്പായി അക്ഷരക്കാര്‍ട്ടൂണുകള്‍ എന്ന് പുതിയ മാധ്യമസംസ്ക്കാരം തുടക്കം കുറിച്ചിരിക്കുന്നു.

സമകാലിന വ്യവസ്ഥതിയുടെ മലിനഗന്ധം പ്രസരിപ്പിക്കുന്ന ദുര്‍മുഖങ്ങള്‍ക്കു നേരെയുള്ള കത്തിയേറുകളാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പൌരന്റെ ഒറ്റയാള്‍ പ്രതിരോധങ്ങള്‍ എന്ന് ഈ സംരംഭത്തെ വിശേഷിപ്പിക്കാം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ചുള്ള ഒരു കുറിപ്പ് ഇങ്ങനെ:
'പൊട്ടും...ഏയ് പോട്ടില്ല...
പൊട്ടും...ഇല്ല പൊട്ടില്ല...'

രണ്ടാം ക്ളാസുകാരന്‍ ഊതിവീര്‍പ്പിച്ച ബലൂണിനെ കുറിച്ച് നടത്തുന്ന അഭിപ്രായപ്രകനമല്ല ഇത്. ബലക്ഷയമുള്ള ഒരു അണക്കെട്ടിനെ കുറിച്ച് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാക് യുദ്ധമാണിത്.

'അമ്മയ്ക്ക് പ്രാണ വേദന
മക്കള്‍ക്ക് വീണ വായന...' ഇതാണ് അക്ഷരക്കാര്‍ട്ടൂണുകള്‍. മറ്റൊന്നു

ഹ...ഹ...ഹ
കേരളത്തിന്റെ അമ്പതാം വാര്‍ഷികം
ഹായ്...ഹായ്...
ഹ്ളും...ഹ്ളും...
ഹ...ഹ...ഹ...

മരുനാടന്‍
മലയാളികുട്ടികള്‍ക്ക്
മലയാളം പഠിക്കാന്‍
പുതിയ പരിപാടി
മലയാളം മിഷന്‍
എന്തിനാ വെറുതെ
പണം തുലയ്ക്കുന്നത്...?

ടീവിയിലെ തരുണീമണികള്‍ക്ക്
ഒരു
മൂക്കുകയറിട്ടാ പോരെ..?

അമര്‍ത്തിപിടിച്ച ഒരു ചിരി ഓരോ താളിലും പലവട്ടംമുഴങ്ങുന്നുവെന്ന് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു.

-സുബൈദ നീലേശ്വരം 


Keywords:  Book review, Aksharacartoonukal, Gireesh Marengalath, Subaida

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia