city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇത് നാടിന്റെ ധാര്‍മിക രോഷം; ജനപ്രതിനിധികളെ നിങ്ങള്‍ കാണുന്നില്ലേ ഈ റോഡിന്റെ ദുരവസ്ഥ

നിയാസ് എരുതും കടവ്

(www.kasargodvartha.com 25/01/2017) എല്ലാവര്‍ഷവും അവധിക്ക് നാട്ടില്‍ വരുന്ന എരുതും കടവ് നിവാസിയായ ഒരു പ്രവാസിയാണ്‍ ഞാന്‍.. കഴിഞ്ഞ പത്ത് കൊല്ലമായി മഴക്കാലം കഴിഞ്ഞാല്‍ റോഡില്‍ അപ്രതീക്ഷിതമായി വലിയ കുളങ്ങള്‍ പ്രത്യക്ഷപ്പെടും.. ഓരോ വരവിനും നാടിന്റെ വലിയ മാറ്റങ്ങള്‍ മനസിന് കുളിര്  പകരുമെങ്കിലും റോഡിനു പകരം കുളങ്ങള്‍ കാണുമ്പോള്‍ അമര്‍ഷവും പ്രതിഷേധവും ഒരേ സമയം അനുഭവപ്പെടാറുണ്ട്. എല്ലാവരെയും പോലെ തന്റെ നാട്ടിലേക്ക് സഞ്ചാര യോഗ്യമായ റോഡ് ഉണ്ടാവുക എന്നത് രാജ്യത്ത് വോട്ട് അവകാശം ഉള്ള പൗരന്‍ എന്ന നിലക്ക് ഞാന്‍ അടക്കമുള്ള ഈ പ്രദേശവാസികളുടെ അനുവദിച്ച അവകാശമാണ്.
ഇത് നാടിന്റെ ധാര്‍മിക രോഷം; ജനപ്രതിനിധികളെ നിങ്ങള്‍ കാണുന്നില്ലേ ഈ റോഡിന്റെ ദുരവസ്ഥ

കഴിഞ്ഞ ഒരുപാട് വര്‍ഷമായി വിദ്യാനഗര്‍-എരുതും കടവ്-കൊല്ലംകാന റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഇവിടെ റോഡ് ഏതാണ് കുളം ഏതാണ് എന്നറിയാന്‍ പറ്റാത്ത അവസ്ഥ ജില്ലാഗ്രമ പഞ്ചായത്ത് ഭരണ കര്‍ത്താക്കളെ, നിങ്ങളെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിക്കുകയാണ്, നിങ്ങള്‍ക്ക് ഞങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിച്ച് അയച്ചുവെന്ന ആ വലിയ മഹാ അപരാധം പൊറുത്തു തന്ന്  ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഈ റോഡിലൂടെ ഒന്ന് സഞ്ചരിക്കണം.

അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ചാരു കസേരയില്‍ ഇരുന്ന് ഗീര്‍വാണം പറയുന്ന നിങ്ങള്‍ ഈ റോഡിലൂടെ സഞ്ചരിച്ച് കുറച്ചെങ്കിലും നാണവും മാനവും വ്യക്തിത്വവും ബാക്കിയുണ്ടെങ്കില്‍ പറയണം കഴിഞ്ഞ ഒരുപാട് വര്‍ഷമായി നിങ്ങള്‍ ഈ പ്രദേശവാസികളോട് കാണിച്ചിട്ടുള്ളത് അതിക്രമമല്ലെ? മാന്യമായി സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയല്ലെ നിങ്ങള്‍ നിഷേധിച്ചത്?

ടെണ്ടര്‍ വിളിച്ചു, ഫണ്ട് പാസായി എന്നിങ്ങനെ പറഞ്ഞ് നിങ്ങള്‍ എത്ര കാലമായി ഈ പ്രദേശവാസികളെ നന്നായി പറ്റിക്കുന്നു. നിങ്ങള്‍ സ്വരൂപിച്ച നിങ്ങളുടെ വീര്‍പ്പിച്ച കീശയില്‍ നിന്ന് പണമെടുത്ത് റോഡ് നന്നാക്കാനല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

അനുവദിക്കപ്പെട്ടിട്ടുള്ള  പഞ്ചായത്ത് തലത്തില്‍ റോഡ് വികസന ഫണ്ട് ഉപയോഗപ്പെടുത്തി സഞ്ചാര യോഗ്യമായ നല്ലൊരു റോഡ് വേണമെന്ന് മാത്രമല്ലേ ഞങ്ങള്‍ ആവശ്യപെടുന്നുള്ളു. അതിനുപോലും പറ്റാതെ ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത നിങ്ങള്‍ 'ജനപ്രതിനിധികള്‍' നാളെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് മാനവും നാണവും ഇല്ലാതെ വോട്ട് ചോദിച്ചു ഞങ്ങള്‍ക്കിടയില്‍ വന്നാല്‍, ബി സി റോഡ് കഴിഞ്ഞ് ഇങ്ങ് പിലാവിന്റടി, തയാല്‍ നായന്മാര്‍മൂല, എരുതും കടവ്, അക്കര ഹിമായത്ത് നഗര്‍ വരെയുള്ള ജനങ്ങളുടെ പ്രതിഷേധവും പ്രതികരണവും നിങ്ങള്‍ ശാരീരികമായി അനുഭവിക്കേണ്ടി വരും.

എല്ലാം കണ്ട് സഹിച്ചു മൗനമായി ഇരിക്കുന്ന പ്രദേശവാസികളുടെ ക്ഷമ ഇനിയും നിങ്ങള്‍ പരീക്ഷിക്കരുത്. ആ മൗനവും പ്രതിഷേധവും ഒരു അഗ്‌നി പര്‍വതം പോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടിതെറിക്കാം.. !

Keywords:  Article, Road damage, Road, Eruthumkadavu, Niyas Eruthumkadavu, Attention to authorities on our road

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia