പെയ്ത മഴയില്‍ മതി മറക്കേണ്ട....
Jun 1, 2016, 10:30 IST
അബു യാസീന്‍
(www.kasargodvartha.com 01.06.2016) വരാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലിന് ശേഷമാണ് പ്രകൃതി നമ്മോട് മഴയായി കനിഞ്ഞത്. അത്രക്ക് അസഹനീയമായിരുന്നു ഈ വര്‍ഷത്തെ ചൂട്. വേദങ്ങളും പുരാണങ്ങളും മതങ്ങളും പ്രസ്ഥാനങ്ങളും എല്ലാവരും പറയുന്നുണ്ട് പ്രകൃതിയെ സ്നേഹിക്കണം സംരക്ഷിക്കണമെന്ന്. പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ എത്ര പേര് ഉണ്ട് എന്നത് സമൂഹത്തിന് മുന്നിലെ വലിയൊരു ചോദ്യ ചിഹ്നമാണ്.
വരും തലമുറ അതായത് നമ്മുടെ മക്കള്‍ അവരുടെ മക്കള്‍, കുറച്ചു കൂടി ആഴത്തില്‍ ചിന്തിക്കാന്‍ വേണ്ടി എന്റെ മക്കള്‍ അവരുടെ മക്കള്‍, അഥവാ നമ്മുടെ പൈതൃകം കാത്തു സൂക്ഷിക്കേണ്ടവര്‍, അവരെ നാം തള്ളി വിടുന്നത് മരിച്ചു കൊണ്ടിരിക്കുന്ന ഈ ഭൂമിയിലേക്കാണെന്നു ഓര്‍ക്കുക. ഇനിയൊരു ലോക യുദ്ധം ഉണ്ടെങ്കില്‍ അത് ദാഹ ജലത്തിന് വേണ്ടി ആയിരിക്കും എന്ന പ്രവചനം എത്രയോ ശരിയാണ് എന്നത് ഈ കഴിഞ്ഞ രണ്ടു മൂന്ന് മാസം കൊണ്ട് നാം തിരിച്ചറിഞ്ഞു. നമുക്ക് മഴയിലൂടെ ശുദ്ധ ജലമേകാനും അന്തരീക്ഷ മലിനീകരണം കുറച്ചു വായു ശുദ്ധീകരിക്കുവാനും തണലേകുവാനും മരങ്ങള്‍ക്കേ സാധിക്കൂ എന്നത് മനസ്സിലാക്കാന്‍ സ്കൂളില്‍ പോയി പഠിച്ചത് മറന്നു പോയതാണോ ? ആണെങ്കില്‍ നാം സ്വന്തത്തെ മറന്നിരിക്കുന്നു എന്ന് വേണം കരുതാന്‍....................
രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ കഴുതകളായി കാണുമ്പോള്‍ അത് ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നവരാണ് നാം. അത് തന്നെയാണ് പരിസ്ഥിതി സംരക്ഷണത്തിലും നാം കാണുന്നത്. ചൂട് കൂടുമ്പോള്‍ നാമും നടത്തുന്ന
പരിസ്ഥിതി ക്യാമ്പയിനുകള്‍ മുഖവിലക്കെടുക്കാതെ നാം ഒരര്‍ത്ഥത്തില്‍ കഴുതകളായി മാറുന്നുവോ.പല കൂട്ടായ്മക്കും വൈകാരികമായ മുഖം നല്കുന്ന നാം എന്ത് കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് അത്തരത്തിലൊരു വൈകാരികമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് ചിന്തിക്കേണ്ട അവസ്ഥാവിശേഷമാണ്.
മതത്തിന്റെ പേരിലും അല്ലാതെയും ഭരണം പിടിച്ചെടുക്കാനും തമ്മില്‍ ചെളി വാരിയെറിയുവാനും വിനിയോഗിക്കുന്ന പത്തിലൊരു സമയം ചിലവഴിച്ചാല്‍ മതി. നമുക്ക് മാറ്റങ്ങള്‍ കണ്ടു തുടങ്ങും. മത തത്ത്വങ്ങള്‍ പലതിലും കണ്ടവര്‍ ഇത് മറന്നു പോയോ എന്നോര്‍ക്കുക ഇതൊരു കുറ്റപ്പെടുത്തല്‍ അല്ല ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.
നമുക്ക് മാറണം അതിനായി ഒരുമിക്കണം
രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍,കലാ സാംസ്കാരിക ക്ലബ്ബുകള്‍, അതിലെല്ലാം പുറമെ നമ്മുടെ മഹല്ല് ജമാഅത്ത്, നിസ്കാര പള്ളി കമ്മിറ്റികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, ഇവിടങ്ങളിലെല്ലാം അതിരുകള്‍ മറന്ന് നിരന്തര ചര്‍ച്ചകള്‍ നടക്കണം. മരം മുറിക്കലിനെതിരെ,പരിസ്ഥിതി മലിനീകരണത്തിനെതിരെ, ജനങ്ങള്‍ ബോധവന്മാരാക്കട്ടെ. മാസത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു മരം വെച്ച് പരിപാലിക്കട്ടെ. ഇതിനെല്ലാം ജനങ്ങളുടെ ഇടയില്‍ വൈകാരികമായ ബോധം ഉണ്ടാക്കുവാന്‍ സാധിക്കും എന്നതില്‍ തര്‍ക്കം വേണ്ട.
വരും തലമുറയ്ക്ക് പച്ചയായ ഈ ഭൂമികയെ ഏല്‍പ്പിക്കാന്‍, കൈമാറ്റം ചെയ്യുവാന്‍ നമുക്ക് സാധിക്കട്ടെ.
Keywords: Article, Rain, Water, Political Party, Club, Disasters, Society, Next Generation, Nature, Plant Tree, Mahal, Mosque, Church, Awareness, Environmental Pollution.