city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടിണിയിലേക്കുള്ള രാഷ്ട്രീയം

നേര്‍കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 25/05/2018) ട്രഷറിയില്‍ ആവശ്യത്തിനു പണമുണ്ടോ എന്നു നോക്കാതെയാണു സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റുകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇവ നടപ്പാക്കാന്‍ താങ്ങാവുന്നതിലധികം കടം വാങ്ങി. ഒരുവശത്തു ചെലവു ക്രമാതീതമായി കൂടിയിട്ടും വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. നികുതിപിരിവില്‍ വന്‍ വീഴ്ച വരുന്നു. വളര്‍ച്ചാനിരക്ക് 20% എങ്കിലും വേണ്ടിയിരുന്നിടത്തു വര്‍ധിച്ചത് 10-12% വരെ മാത്രം. ഈ സ്ഥിതി തുടരുമ്പോഴും പുതുതായി കടം വാങ്ങുന്നതിലും കുറവു വന്നില്ല. പൂത്തന്‍ കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ തുടങ്ങി കന്നട വാങ്ങുന്നതിനു വരെ ചെലവു ചുരുക്കാന്‍ തയ്യാറായില്ല. സര്‍ക്കാര്‍ ഇക്കുറി ഇളവുകള്‍ ഒട്ടേറെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ആനുപാതിക വരുമാനം കൂടുന്നില്ല. ജിഎസ്ടിയില്‍ അഡ്ജസ്റ്റു ചെയ്താണ് പിടിച്ചു നില്‍ക്കുന്നത്. പകച്ചു നില്‍ക്കുകയാണ് കേരളം.

കുടംബ ബജറ്റ് താളം തെറ്റുകയാണ്. താഴെക്കിടയിലുള്ള ഓട്ടോറിക്ഷാ തൊഴിലാളികളെ മാത്രമെടുത്തു പരിശോധിച്ചാല്‍ ഇതു മനസിലാകും. പെട്രോള്‍ വില കൂടും തോറും പ്രതിദിന വരുമാനം കുറയുന്നു എന്നു മാത്രമല്ല, കുട്ടികള്‍ക്ക് മിഠായി വാങ്ങേണ്ടുന്ന പണം പോലും നികുതിയിനത്തില്‍ അടിച്ചെടുക്കുന്നു. ഓട്ടോ ചാര്‍ജ്ജ് കൂട്ടാന്‍ കഴിയുന്നില്ല. വണ്ടി പുറത്തെടുക്കാനാകാതെ വീട്ടില്‍ കുത്തിരിക്കുകയാണ് തൊഴിലാളികളില്‍ പലരും. നിര്‍മ്മാണ മേഘലയില്‍ പൂഴിയില്ല, ചെങ്കല്ല് എടുത്താല്‍ പൊങ്ങുന്നില്ല. ക്വാറി മുഴുവനും കടലാസു നാടക്കുള്ളില്‍ വരിഞ്ഞു മുറുകിയിരിക്കുകയാണ്. വിദേശപ്പണം കൂടി നിലച്ചതോടെ നിര്‍മ്മാണ രംഗം അവതാളത്തിലായി.

താഴേക്കിടക്കാരന്റെ ജീവിതം ഗതിമുട്ടി നില്‍ക്കുന്നതിനിടയിലൂടെയാണ് പിണറായി സര്‍ക്കാരന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കപ്പെടുന്നത്. വരുന്ന ആഴ്ച്ച ചരക്ക് നീക്കച്ചിലവ് ഉയരും. അതോടെ ഉപ്പു തൊട്ടു കര്‍പ്പൂരത്തിനു വരെ തീവിലയാകും. വീല കൂടുംതോറം സര്‍ക്കാരിനും കുത്തകകള്‍ക്കുമാണ് മെച്ചം എന്ന വേറിട്ട തത്വശാസ്ത്രമാണ് ഇന്ന് നാട്ടില്‍. കേന്ദ്രത്തിന്റെ ഭരണ വൈകല്യമായിരിക്കണം കാരണം, നാണയപ്പെരുപ്പം ഉയരുകയാണ്. അതോടെ എണ്ണ അടക്കം ഇറക്കുമതിക്ക് കൂടുതല്‍ പണം വേണ്ടി വരും. അതു നമ്മളില്‍ നിന്നും ഈടാക്കുമ്പോള്‍ നാം കൂടുതല്‍ വേഗത്തില്‍ പട്ടിണിയില്ക്ക് അടുക്കുകയാണ്.

പട്ടിണിയിലേക്കുള്ള രാഷ്ട്രീയം

നോട്ടിന്റെ വില പോയതോടെ പെട്രോള്‍ വില കുറയുമെന്ന പ്രതീക്ഷയും മങ്ങി. പെട്രോള്‍ ഇനത്തിലെ നികുതി സംസ്ഥാനം വേണ്ടെന്നു വെച്ചാല്‍ ലീറ്ററിന് 20 രൂപയോളം വില കുറക്കാന്‍ സാധിച്ചേക്കും. അപ്പോള്‍ പ്രതിമാസം 1000 കോടിയുടെ കുറവായിരിക്കും കേരളത്തിനുണ്ടാവുക. സാധാരണക്കാരന്‍ മുഴുപ്പട്ടിണിയിയിലായാലും വേണ്ടതില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വേറെ എവിടെന്നെടുത്തു കൊടുക്കും. കേന്ദ്രം ഇതിനകം 16 തവണ വിലകൂട്ടി. അതു കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുകയാണ് കേരളം. ഇതിന്റെയൊക്കെ ഇടയില്‍ കാഞ്ഞങ്ങാടിനെ വേട്ടയാടാനാണോ എന്നറിയില്ല, 400 കോടി ചിലവിട്ട് ഫ്‌ലൈ ഓഫറും വിവാദങ്ങളും തിളച്ചു മറിയുകയാണ്. കോടികള്‍ കടമെടുത്തു തീര്‍ത്ത ടൗണ്‍ പരിഷ്‌ക്കാരങ്ങളിലൊക്കെ വീണ്ടും കുഴികുത്തുന്നതാണ് പുതിയ പദ്ധതി.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയതിനു മറ്റൊരു കാരണം കഴിഞ്ഞ ഓണക്കാലത്തു കിട്ടിയ പണം മുഴുവന്‍ വാരിക്കോരി ചെലവാക്കിയതാണ്. ഓണച്ചെലവുകള്‍ക്കായി 8,500 കോടി രൂപയാണു അന്ന് കടപത്രമിറക്കി വാങ്ങിയത്. ഓണത്തിനു ശമ്പളം, പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിവയ്ക്കു മാത്രമായി 6500 കോടി രൂപ ചെലവായി. 12000 കോടി ആകെ പൊടിച്ചു. കുറേ പുട്ടചിട്ടു തീര്‍ത്തു. കാണാചിലവുകള്‍ വരെ നിയന്ത്രിക്കാന്‍ പിണറായി സര്‍ക്കാരിനാവുന്നില്ല.

അതിനിടയിലേക്കാണ് സര്‍ക്കാരിന്റെ മൂന്നാം പിറന്നാള്‍ കടന്നു വരുന്നത്.
പണമില്ലാതെ നമുക്കെന്താഘോഷം?

എങ്കിലും സര്‍ക്കാര്‍ മറ്റൊന്നും നോക്കുന്നില്ല. കുരുത്തോല കെട്ടിയിടേണ്ടിടത്ത് കുറ്റന്‍ കമാനങ്ങള്‍ തന്നെ തീര്‍ക്കുന്നു. മന്ത്രിമാര്‍ ഓടിയും ചാടിയും നടക്കുന്നു. പണ്ട് വാജ്പേയ് സര്‍ക്കാര്‍ ദശലക്ഷം കോടികളുടെ പത്രപരസ്യം ചെയ്തു കൊണ്ട് ഭാരതത്തോട് പറഞ്ഞു.

'ഇന്ത്യ തിളങ്ങുന്നു'

പക്ഷെ തുടര്‍ന്ന് കോണ്‍ഗ്രസിനായിരുന്നു ജയം.
സമാന രീതിയിലാണ് പിണറായി സര്‍ക്കാരിന്റെ മൂന്നാം ജന്മദിനാഘോഷവും കടന്നു പോകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Government, Prathibha-Rajan, Article of prathiba Rajan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia