city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികള്‍ ആരുടെയും ഔദാര്യത്തിന് കാത്ത് നിന്ന ചരിത്രമില്ല

എസ് എ പട്‌ള

(www.kasargodvartha.com 05.05.2020) ആദ്യകാല പ്രവാസികള്‍ മുതല്‍ ആധുനിക പ്രവാസികള്‍ വരെ മന്ത്രിമാരുടേയോ രാഷ്ട്രീയ നേതാക്കന്മാരുടേയോ ആരുടെയെങ്കിലും ഔദാര്യത്തിന് വേണ്ടി ഒച്ചാനിച്ച് നിന്ന ഒരു ചെറിയ ചരിത്രമെങ്കിലും കാണിച്ചു തരാമോ? ഇല്ലെങ്കില്‍ പിന്നെന്തിനാണ് ടികറ്റ് നിങ്ങളെടുക്കണം ക്വാറന്റൈന്‍ ചിലവുകള്‍ നിങ്ങള്‍ വഹിക്കണം എന്നൊക്കെ ഗവര്‍മെന്റും മറ്റു സംവിധാനങ്ങളും നിരന്തരം ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കുന്നത്?

പക്ഷെ ഒരിന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പ്രവാസികള്‍ക്ക് ലഭിക്കേണ്ട ചില മൗലികാവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്ന ഭരണകൂടത്തിന്റെ ചെറ്റത്തരത്തെയാണ് ചോദ്യം പ്രവാസികള്‍ ചോദ്യം ചെയ്യുന്നത്. വി മുസഫര്‍ അഹമ്മദ് തന്റെ 'മരുഭൂമിയുടെ ആത്മകഥ' എന്ന പുസ്തകത്തില്‍ ഒരു ബംഗ്ലാദേശുകാരന്റെ തട്ടിപ്പിന്റെ കഥ പറയുന്നുണ്ട്. അതിങ്ങനെയാണ്.

താന്‍ ഹീറാ ഗുഹയുടെ കാവല്‍ക്കാരനാണെന്ന് പറഞ്ഞ് ഗുഹയുടെ മുന്നില്‍ സ്ഥിരമായി നിന്നുകൊണ്ട് ഗുഹ സന്ദര്‍ശിക്കാന്‍ വരുന്നവരില്‍ നിന്നും ഇയാള്‍ പണം പിരിക്കുന്നത് പതിവാക്കിയിരുന്നു. ഗുഹയോട് ചേര്‍ന്ന് തന്നെയായിരുന്നു ഇയാളുടെ താമസവും. ഈ വിവരം അധികൃതര്‍ വളരെ വൈകിയാണ് അറിഞ്ഞത്.  ഉടനെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരന്‍ അറസ്റ്റിലായി. പിടിയിലാകുമ്പോള്‍ ഇയാളുടെ കയ്യില്‍  സൗദി കറന്‍സിയായ റിയാലുകളുടെ കെട്ടുകളുണ്ടായിരുന്നു.  താന്‍ കാവല്‍ക്കാരനാണെന്ന് പറഞ്ഞ് ജനങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടുകയായിരുന്നു.

എഴുതി വന്നത് ആത്മീയതയുടെ കാവലിനപ്പുറം മറ്റൊന്നും ഹിറയെ സംരക്ഷിക്കുന്നില്ല എന്നത് പോലെ ദൈവീക സംരക്ഷണം മാത്രമല്ലാതെ ഒന്നും പ്രവാസികളെ രക്ഷിക്കാനില്ല എന്ന വളരെ വൈകിയ തിരിച്ചറിവിലേക്ക് ഈ കോറോണ കാലത്ത് പ്രവാസികള്‍ വളരുകയാണ് എന്നാണ്. എന്ന് വെച്ചാല്‍ നിങ്ങളുടെ കാവല്‍ ആവശ്യമില്ല എന്ന് തന്നെയാണ്!

പ്രവാസികള്‍ ആരുടെയും ഔദാര്യത്തിന് കാത്ത് നിന്ന ചരിത്രമില്ല


ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികള്‍ എന്നത് ഒരു വസ്തുതയാണ്. അത് മന്ത്രിമാരുടെ വെറും ഗീര്‍വാണങ്ങള്‍ മാത്രമല്ല. എന്നിട്ട് പോലും പ്രവാസികള്‍ക്ക് വേണ്ടി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ എന്ത് ചെയ്തു എന്ന് പറയാമോ? കുറ്റം പറയുരതല്ലോ, ചെയ്തിട്ടുണ്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്നും ബി.എസ് എന്‍ എല്‍ സിം കാര്‍ഡ് ഫ്രീയായി തരുമെന്നും മിനിഞ്ഞാന്ന് പറഞ്ഞിട്ടുണ്ട്!

പ്രവാസി ക്ഷേമനിധി പ്രവാസി പുനരധിവാസം, പ്രവാസി പെന്‍ഷന്‍ ഇത്തരം ഡയലോഗുകള്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇനിയും തുടരണം. കാരണം ഇത് കേട്ട് വിഡ്ഢികളായി കോരിത്തരിച്ച് പതിനായിരങ്ങള്‍ പിരിച്ച് നല്‍കാന്‍ ഒരു പാട് രാഷ്ട്രീയ അടിമകള്‍ ഇവിടെ ഇനിയുമുണ്ടാകും, കൊറോണ കനിഞ്ഞെങ്കില്‍ മാത്രം.

ഈ നെറികെട്ട ഭരണകൂട വൈതാളികന്മാരോട് കാലം പകരം ചോദിക്കാതെ കടന്നു പോകില്ല എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.

Keywords:  Article, Trending, COVID-19, Top-Headlines, Gulf, Air-ticket, Article about present situation of expats
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia