പ്രതീക്ഷിച്ച മഴ ഇനിയും കിട്ടിയില്ല: അടുത്ത വര്‍ഷവും വരള്‍ച്ചയ്ക്ക് സാധ്യത, വരള്‍ച്ച നേരിടാനുളള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്ന് മന്ത്രി മാത്യു ടി തോമസ്
Aug 27, 2017, 11:21 IST
നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍
(www.kasargodvartha.com 26/08/2017) ജില്ലയില്‍ ഇത്തവണയും പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. 2016ലെ സ്ഥിതി ആവര്‍ത്തിക്കുകയായിരുന്നു ജില്ലയില്‍. ഇത് 2018ലെ ജല ദൗര്‍ബല്യം രൂക്ഷമാക്കും. തുലാ വര്‍ഷം മാത്രമാണ് അടുത്ത പ്രതീക്ഷ. വരള്‍ച്ച കണക്കിലെടുത്ത് ശുദ്ധ ജലം കരുതിവെക്കുന്നതിനായി ഇപ്പോള്‍ തന്നെ പുതിയ പദ്ധതികള്‍ക്കു തുടക്കമിടണമെന്നു മന്ത്രി മാത്യു ടി തോമസ് എംഎല്‍എമാരോടും, ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
വാട്ടര്‍ അഥോറിറ്റി, ജലസേജന വകുപ്പ്, ഭൂജല വകുപ്പ്, ജലനിധി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യം മുന്നോട്ടു വെച്ചത്. കാസര്‍കോടിനു പുറമെ മറ്റു നാലു ജില്ലകളെ കൂടി ശുദ്ധ ജലദുര്ബല ജില്ലയായി പരിഗണിച്ചിരിച്ചിരിക്കുന്നു.
2016ലെ കാലവര്‍ഷത്തില്‍ 34 ശതമാനം മഴ കുറഞ്ഞതിന് പുറമെ ഇത്തവണയും മഴ ദുര്‍ബലമായ ജില്ലകള്‍ക്കു വേണ്ടിയാണ് പുതിയ പാക്കേജ്. പദ്ധതികള്‍ ആവിഷ്ക്കരിച്ചു സമര്‍പ്പിച്ചാല്‍ ആവശ്യത്തിനു പണം അനുവദിക്കാമെന്ന് 2016 ഒക്റ്റോബര്‍ 29ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിന്റെ കൂടി വെളിച്ചത്തിലാണ് ധൃതഗതിയില്‍ മന്ത്രി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് ദീര്‍ഘ വീഷണത്തോടെ തുടക്കം കുറിക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ജലം ദുരുപയോഗം തടയാനും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്രം നല്കിയ ശിപാര്‍ശ കര്‍ശനമാക്കും. കഴിഞ്ഞ തവണ പുഴയിലും കുളത്തിലും സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പുകള്‍ മാത്രമാണ് സ്വീസ് ചെയ്തു കൊണ്ടു പോയതെങ്കില്‍ ഇത്തവണത്തെ വേനലില്‍ കടുത്ത നടപിടയുണ്ടാകും.
മന്ത്രി ഇ ചന്ദ്രശേഖരന്റെ നാട്ടിലെയും, തൊട്ടടുത്തുള്ള ഉദുമയിലും കാസര്‍കോടും മറ്റുമായി പാതി വഴിയില്‍ കിടക്കുന്നതും, പുതുതായി ആവശ്യമുള്ളതുമായ നിരവധി പദ്ധതികളുണ്ട്. ഇവ കണ്ടെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ എംഎല്‍എമാര്‍ ഇപ്പോള്‍ തന്നെ മനസു വെച്ചില്ലെങ്കില്‍ വരാനിരിക്കുന്ന വേനലിനെ തടുത്തു നിര്‍ത്തുക പ്രയാസകരമായിരിക്കും.
കേന്ദ്രത്തിന്റെ കൂടി സഹയാ ഹസ്തമുള്ളതിനാല് പണം ചിലവഴിക്കാന്‍ അവസരം ഒരുങ്ങുമെന്നും, കാലേക്കൂട്ടി പദ്ധതി രൂപപ്പെടണമെന്നും മന്ത്രി മുന്നറിയിപ്പു നല്കി. കാസര്‍കോട്ടെ ബാവിക്കര ജല വിഭവ പദ്ധതിക്കു പുറമെ, ഉപ്പളയിലും കുമ്പളയിലും, ബേക്കലത്തും, നൂമ്പില്‍ പുഴയിലും, ചെറുവത്തൂരുമെല്ലാം ശുദ്ധജല ദൗര്‍ബല്യത്തിന്റെ പ്രശ്നമുണ്ട്.
വെള്ളമുള്ളിടത്തു നിന്നും ക്ഷാമമുള്ളിടത്തേക്ക് വെള്ളം എത്തിക്കുക, കിണറുകള്‍, പ്രകൃതിദത്ത സ്രോതസുകള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുക, ടണല്‍ പണിയുക, കൂറ്റന്‍ ടാങ്കുകള്‍ കെട്ടി വെള്ളം സംഭരിച്ചു വെക്കുക തുടങ്ങിയ വലുതും ചെറുതുമായ പദ്ധതികളാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. കൃഷിയോഗ്യവും എന്നാല്‍ ജലദൗര്‍ലഭ്യം നേരിടുന്നതിനാല്‍ തരിശായി കിടക്കുന്ന വയലുകളില്‍ കൃഷിയിറക്കാനും പദ്ധതി കൊണ്ട് സാധിക്കും വിധത്തില്‍ വേണം രുപകല്പ്പനയെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു.
കയ്യൂര്‍, തേജസ്വനി മുതല്‍ ചിത്താരിയും, ചന്ദ്രഗിരിയുടേയും, അരയി, ബേക്കല്‍, നൂമ്പില്‍ പുഴയുടേയും ഇരുകരകളിലും നിരവധി പദ്ധതികളിലൂടെ വെള്ളമെത്തിച്ച് കൃഷി ലാഭകരമാക്കാമെന്ന കണ്ടെത്തലുകള്‍ ഇതിനു മുമ്പ് തന്നെ നടന്നിരുന്നു. ഉപ്പു വെള്ളം തടയുന്നിടത്തും ബൃഹത് പദ്ധതികളുടെ ആവശ്യമുണ്ട്. കാസര്‍കോട് ഉള്‍പ്പെടെ കഴിഞ്ഞ വേനലില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെട്ട തിരുവന്തപുരം, കൊല്ലം, പാലക്കാട് എന്നി ജില്ലകളാണ് പരിഗണനാ പട്ടികയിലുള്ളത്.
സംസ്ഥാനം പരിഗണന നല്‍കുക കുളങ്ങള്‍ക്കും, ചിറകള്ക്കുമാണ്. ചെളി കെട്ടി നിന്ന് സംഭരണ ശേഷി കുറഞ്ഞ അരുവികളേയും പുഴകളേയും ജലസംഭരണികളാക്കാനും, കര ഭിത്തി പണിയാനും പണം ചിലവിടും. പുഴ മലിനമാക്കുന്നതു തടയാനും, മണല്‍ വാരാനും അനുവദിക്കില്ല. ഇപ്പോള്‍ കെട്ടി നില്ക്കുന്ന ജലം നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ അതാതു ഭൂപ്രകൃതി നോക്കി പദ്ധതികള്‍ രൂപകല്‍പ്പന നല്കാന് എംഎല്‍എമാര്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
മരിച്ച വീടുകളിലും, കല്യാണത്തിനും സ്വയം വാഴ്ത്തിപ്പാടുന്ന ആഘോഷ പരിപാടികളിലും പങ്കെടുത്ത് സായുജ്യമടയുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ ചിന്ത പരിഷ്ക്കരിക്കണം എന്ന ആശയമാണ് ജനം മുന്നോട്ടു വെക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: District, Rain, Water authority, MLA, Conference, E.Chandrashekharan, River, water, Article, Prathibha-Rajan, Article about Possibility of drought in next year