city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇങ്ങനെയാണ് ഭായ് എന്റെ കാസര്‍കോട്

നിയാസ് എരുതും കടവ്

(www.kasargodvartha.com 24.04.2020) അയൽജില്ലകളിലൂടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ നമ്മുടെ ജില്ലയുടെ വികസന മുരടിപ്പ് ഓർത്ത് വർഷങ്ങളായി സ്വയം കാസർകോടിനെ വിമർശിക്കാറുണ്ട്, തൊട്ടടുത്ത ജില്ലകളുടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കാണുമ്പോൾ ഞങ്ങൾ പരസ്പരം പിറുപിറുക്കാറുമുണ്ട്- എന്തെ കാസർകോട് ഇങ്ങനെയെന്ന്.
കാസർകോടിനെ സംബന്ധിച്ച് അടിസ്ഥാനപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പഴയ തലമുറയിൽപ്പെട്ട ആളുകൾ വേണ്ട രീതിയിൽ ജില്ലയുടെ വികസന മുരടിപ്പിനെ കുറിച്ച് വിമർശിക്കാനോ അഭിപ്രായം പറയാനോ താല്പര്യം കാണിച്ചിരുന്നില്ല പക്ഷെ പുതു തലമുറയിലെ ചെറുപ്പക്കാർ അവർക്ക് ചെയ്യാൻ പറ്റുന്ന പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ജില്ലയുടെ പിന്നോക്കാവസ്ഥയെപ്പറ്റി വളരെ ക്രിയാത്‌മകമായി വിമർശനവും സ്വയം വിമർശനവും നടത്തുന്നുണ്ട്.

എന്റെ ജില്ലയിൽ വലിയ ഷോപ്പിങ് മാളുകൾ ഇല്ല. വൻകിട ബ്രാൻഡുകളുടെ ബ്രാഞ്ചുകളില്ല, നല്ല ചികിത്സ കിട്ടാൻ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളില്ല, വിദ്യാഭ്യാസ മേഖലയിൽ ചുവടറുപ്പിക്കാൻ നല്ല കോളേജുകളില്ല, അങ്ങനെ എണ്ണിപ്പറയാൻ നിരവധി കാര്യങ്ങളുണ്ട്.
ഇങ്ങനെയാണ് ഭായ് എന്റെ കാസര്‍കോട്

സ്വന്തം നാട് എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയാണ്, എന്ത് കുറവുകളും പോരായ്മകളും ഉണ്ടെങ്കിലും, പക്ഷെ സാമൂഹികമായും വികസനപരമായും സ്വന്തം നാട് പിന്നോക്കം തള്ളപ്പെട്ടാൽ അത് ആ നാടിന്റെ പൗരന്മാരെ മാനസികമായി വളരെ അധികം ദുർബലപ്പെടുത്തും. കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ ദുർബലരെന്നും, വിവരമില്ലാത്തവരുമെന്നും പഴി കേൾക്കേണ്ടി വന്ന് മാനസികമായും ശാരീരികമായും തളർന്നു പോയൊരു ജനതയും,നാടുമായിരുന്നു എന്റെ കാസർകോട്.
കൊറോണ അഥവാ കോവിഡ് 19 എന്ന മഹാ വ്യാധി ലോക മനുഷ്യരാശിയെ ആകെ കാർന്ന് തിന്നപ്പോൾ,അത് ഇങ്ങ് ഇവിടെ നമ്മുടെ കൊച്ചു കേരളത്തെയും എന്റെ കാസര്കോടിനെയും അക്ഷരാർത്ഥത്തിൽ വിരിഞ്ഞു മുറുക്കി. ജനജീവിതം പാടെ തകരാറിലായി, തെരുവീഥികൾ ഭയപ്പെടുത്തും വിധം വിജനമായി. ആളുകൾ സ്വയം തടവുകാരായി വീട്ടിലൊതുങ്ങി. പോലീസ് സംവിധാനം നാടിന്റെ ഓരോ കോണുകളുടെയും നിയന്ത്രണം ഏറ്റെടുത്തു,

ദിനംപ്രതി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഭയപ്പെടുത്തും വിധം വർധിച്ചു വന്നു, അതിൽ ഏറ്റവും കൂടുതൽ കൊറോണ പോസറ്റീവ് കേസുകൾ ഉള്ള ജില്ലഎന്നും കാസർകോട് മുദ്ര കുത്തപ്പെട്ടു. വിമർശനങ്ങളുടെയും, പരിഹാസങ്ങളുടെയും ഘോഷ യാത്രയായിരുന്നു പിന്നീടങ്ങോട്ട്.

വ്യക്തിപരമായ ആക്ഷേപം കൊണ്ട് മനസിന്റെ നിയന്ത്രണം വിട്ട വൈകാരിക നിമിഷങ്ങൾ. കാസർകോടിനെ അന്റാർട്ടികയിലേക്കോ,ആഫ്രിക്കൻ ഭൂഗണ്ടത്തിലേക്കോ മാറ്റണം എന്ന് കളിയാക്കികൊണ്ടുള്ള അന്യ ജില്ലക്കാരുടെ വോയിസ്‌ മെസ്സേജുകളും ട്രോളുകളും.

എന്നാൽ ഇന്നങ്ങനെയയല്ല.  അഭിമാനത്തോടെയും, ആർജ്ജവത്തോടെയും പറയാൻ കഴിയും ഞങ്ങൾ അതിജീവനത്തിന്റെ പാതയിലാണ്. ലോകവും രാജ്യവും ഈ അതിജീവനം മാതൃകയാക്കണം എന്ന് പറയുമ്പോൾ, മേൽപറഞ്ഞ വികസന മുരടിപ്പിന്റെ കടക്കൽ വിജയത്തിന്റെ വെന്നിക്കൊടി നാട്ടുന്നു.

ജില്ലയിൽ ഓരോ ദിവസവും രോഗമുക്തി കൈവരിക്കുന്നവരുടെ എണ്ണം കൂടി വരുന്നു,പുതിയ പോസറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാത്തതും ഇച്ഛാശക്തിയുടെയും, അർപ്പണബോധത്തിന്റെയും പുതിയ ആത്മവിശ്വാസം നൽകുന്നു.



Keywords: Kasaragod, Kerala, Article, COVID-19, Patient's, Article about Kasaragod covid prevention

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia