മാതൃമനസ്സുകളില്‍ ഭയപ്പാടിന്റെ നെരിപ്പോടുകള്‍ പറത്തി വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമപ്പെടുന്നു
Jul 31, 2017, 18:20 IST
നിഷ്ത്തര്‍ മുഹമ്മദ്
(www.kasargodvartha.com 31.07.2017) പ്രബുദ്ധ കേരളത്തിന്റെ ഉത്തരദേശത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുമ്പോള്‍ വിദ്യാലയങ്ങള്‍ ഇത്തരം സംഘങ്ങളുടെ പ്രധാന കമ്പോളമാകുന്നു. മാതൃമനസ്സുകളില്‍ ഭയപ്പാടിന്റെ നെരിപ്പോടുകള്‍ പറത്തി വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമപ്പെട്ടു കൊണ്ടിരിക്കുന്നു. നാളെയുടെ പൗരന്മാരാകേണ്ട യുവതലമുറ പുകയില- ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും കുടുംബങ്ങളുടെയും ഭാവി സുഖകരമാവില്ല എന്ന് നാം തിരിച്ചറിയണം.
സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുന്ന കൗമാരപ്രായക്കാരനായ കുട്ടിയുടെ ബാഗ് പരിശോധിക്കാനും അവന്റെ പെരുമാറ്റത്തിലും ഭാവത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ശ്രദ്ധകൊടുക്കാനും മാതാപിതാക്കള്‍ അമാന്തം കാണിച്ചാല്‍ കുട്ടികള്‍ വഴിപിഴച്ചുപോകാനുള്ള സാധ്യത ഏറെയാണ്. മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് വ്യക്തമായ ധാരണ മാതാപിതാക്കള്‍ക്കുണ്ടാവണം. ആവശ്യത്തിലധികം പണവും സൗകര്യങ്ങളും മക്കള്‍ക്ക് കൊടുക്കുമ്പോള്‍ അത് ഗുണത്തെക്കാളേറെ ദോഷം വരുത്തിവെയ്ക്കും എന്ന് മാതാപിതാക്കള്‍ തിരിച്ചറിയുക.
ലഹരിമരുന്നുകളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യക്തമായ അവബോധം സൃഷ്ടിച്ചെടുക്കണം. കേരളത്തിലെ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നും കോടികള്‍ പൊടിപൊടിച്ച് നടപ്പാക്കുന്ന എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്) അടക്കമുള്ള പദ്ധതികള്‍ കേവലം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് വാങ്ങിക്കാനുള്ള ഉപാധി മാത്രമായി മാറുന്നു. വിദ്യാലയങ്ങളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന ലഹരിവ്യാപനത്തിനെതിരെ എസ്.പി.സി, എന്‍.എസ്.എസ്. പോലുള്ള വിദ്യാര്‍ത്ഥി സംഘങ്ങളുടെ ശക്തമായ ഇടപെടലുകള്‍ ഉയര്‍ന്നുവരണം.
വിദ്യാലയങ്ങളില്‍ ഉടലെടുക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പിന്നിലുള്ള ഹേതു ലഹരിയുപയോഗമാണ്. കാസര്‍കോട്ടെ ചില സ്‌കൂളുകളില്‍ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങളിലും കഞ്ചാവുപോലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ വില്ലനാവുന്നു. വിദ്യാര്‍ത്ഥികളെ വലവീശിപ്പിടിച്ച് ആദ്യം സൗജന്യമായും പിന്നീട് ചെറിയ വിലക്കും കഞ്ചാവടക്കമുള്ള ലഹരിമരുന്നുകള്‍ നല്‍കുന്ന ലഹരിമാഫിയ ക്രമേണ വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമപ്പെട്ടുവെന്ന് ബോധ്യമാകുമ്പോള്‍ വില കൂട്ടിപ്പറയും. കാശിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ മോഷണത്തിനിറങ്ങുകയും ലഹരിമാഫിയയുടെ ഏജന്റായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ കണ്ണികളായി ഈ ലഹരി ശൃംഖല അക്ഷരമധുരം പകരുന്ന വിദ്യാലയങ്ങളാകെ പടര്‍ന്നുപന്തലിക്കുന്നു.
ജില്ലയിലെ ഏറെക്കുറെ നിര്‍ജ്ജീവമായ നാര്‍ക്കോട്ടിക് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയപ്പടി കടക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഇല്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് വഴിതെളിക്കും. സ്‌കൂളുകളിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പോലും ലഹരിക്കടിമപ്പെടുന്നത് പാഠപുസ്തകത്തിലധിഷ്ഠിതമായ കേവലം അറിവുകള്‍ക്കുമുപരി തിരിച്ചറിവുകളുടെ അഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
വഴിയില്‍നിന്ന് വീണ് കിട്ടുന്ന സിഗരറ്റ്കുറ്റി വലിച്ച് തുടങ്ങുന്ന കുട്ടികള്‍ കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കും വഴിമാറുന്നു. വിദ്യാര്‍ത്ഥികളില്‍ കണ്ടുവരുന്ന ഇത്തരം ആസക്തികളെ മുളയിലേ നുള്ളിക്കളയണം. മയക്കുമരുന്നിന് അടിമപ്പെട്ട കുട്ടികളെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റാതെ, അവഗണിക്കാതെ അതില്‍ നിന്നും മോചിപ്പിക്കാന്‍ കൗണ്‍സിലിന് വിധേയമാക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ട്. ലഹരിയുപയോഗം പിടിക്കപ്പെട്ടാല്‍ ഇരകളെ ആവശ്യത്തിലധികം പഴിചാരി വിഷാദത്തിലേക്ക് തള്ളിവിടുന്നതിന് പകരം സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങളുണ്ടാവണം.
കുടുംബവും ജീവിക്കുന്ന ചുറ്റുപാടും കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്തുന്നു. മുതിര്‍ന്നവരിലെ പുകവലിശീലങ്ങള്‍ കുട്ടികള്‍ പകര്‍ത്തുന്നു. കാന്‍സര്‍, ആസ്ത്മ, സ്‌ട്രോക്ക്, ഹൃദ്രോഗം, പോലുള്ള മാരകരോഗങ്ങള്‍ക്ക് പുകവലി കാരണമാവുന്നു. പുകവലിയിലൂടെയും ഇതര ലഹരിയുപയോഗത്തിലൂടെയും ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൗമാരക്കാരായ കുട്ടികളെ ബോധവല്‍ക്കരിക്കണം. ഇന്ത്യയില്‍ ശരാശരി ഒരു വര്‍ഷം പത്തുലക്ഷം ആളുകള്‍ പുകവലി മൂലം മരണപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റുവില്‍ക്കുന്ന കടകള്‍ക്കെതിരെയും അനധികൃതമായി പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിക്കണം. നാക്കിലൊട്ടിക്കുന്ന ആകര്‍ഷകമായ സ്റ്റിക്കറുകളായും മറ്റും വിവിധരൂപങ്ങളിലെത്തുന്ന ലഹരിമരുന്നുകള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കുട്ടികളിലേക്കെത്തുമ്പോള്‍ രക്ഷിതാക്കള്‍ ഭീതിയിലാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Ganja, Students, Drug Mafia, Article about drug mafia