city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടുകാരേ... അയവ് കാണിച്ചാല്‍ അലമ്പായിപ്പോകും

അസ്ലം മാവിലെ

(www.kasargodvartha.com 13.07.2020) കേള്‍ക്കണ്ടത്ര പഴി ആദ്യം തന്നെ കേട്ടു. അതു കഴിഞ്ഞ് കാസര്‍കോട്ടുകാര്‍ നന്നായി, വളരെ വളരെ നന്നായി എന്നു പറയാം. രോഗം കുറഞ്ഞു, രോഗികള്‍ കുറവ്. ജനറല്‍ ആസ്പത്രിയില്‍ നിന്ന് കോവിഡ് ശുശ്രൂഷ കുറഞ്ഞു. വ്യാപന ലിസ്റ്റില്‍ കാസര്‍കോടില്ല ആര്‍ക്കും സമ്പര്‍ക്കമില്ല. നല്ല കുട്ടിയായി കാസര്‍കോട് മാറി. പോലീസിന്റെ അടി കൊണ്ടോ അവരെ പേടിച്ചോ നമ്മളും, നമ്മുടെ നമ്മളും എല്ലരും നന്നായി അകലം പാലിച്ചു. ഇപ്പം എന്താ കഥ ? എന്തായി കഥ ? എന്തായിക്കൊണ്ടിരിക്കുന്നു ? ഇന്നലത്തെ കണക്കില്‍ ജില്ലയില്‍ 56 കോവിഡ് പോസിറ്റീവ്.

അതില്‍ 41 ഉം സമ്പര്‍ക്കം വഴി! എന്ത് മനസ്സിലാക്കാം? ബുദ്ധി പിറകോട്ട് നടക്കാന്‍ തുടങ്ങി എന്ന്. അകലം കുറഞ്ഞു പുറത്തിറങ്ങാത്ത വയസ്സന്മാര്‍ റോഡിന്റെ നടുവില്‍, കവലകളില്‍, ആരാധനാലയങ്ങളില്‍, മാര്‍ക്കറ്റില്‍. പെണ്ണുങ്ങളും കൈക്കുഞ്ഞുങ്ങളും  അങ്ങിനെത്തന്നെ. എല്ലാര്‍ക്കും ടൗണില്‍ തന്നെ പോണം, നാട്ടിലെ കടകള്‍ പറ്റില്ല. അവിടെ കിട്ടുന്ന മീനും ഇറച്ചിയും ഇഞ്ചീം മൊളകും കോവയും ഒന്നും വേണ്ട. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ഉണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ, അത് എവിടെയാ ?  കഴുത്തിലും കീശയിലും കടക്കാരും കണക്കാ. ഹോള്‍സെയില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്നയിന്ന കടയില്‍ നിന്ന് വാങ്ങിയെന്ന് ജാഗ്രതാ സമിതിയോട്  റീറ്റയില്‍ കടക്കാരന്‍ പറയില്ല, ടൗണില്‍ ആരെങ്കിലും അവരെ കണ്ടവര്‍ മാത്രം സമ്മതിച്ചു തരും. ഈ കടക്കാരില്‍ അധികം പേരുമാണെങ്കിലോ   മാസ്‌ക്കും കെട്ടില്ല. ചിലര്‍  എങ്ങിനെയൊക്കെയോ ടിക്കറ്റൊപ്പിച്ച് നാട്ടിലേക്ക് വന്നിട്ടുണ്ടാകും.

അവരില്‍ കുറച്ചെണ്ണം പറയിപ്പിക്കാനായി നിര്‍ദ്ദേശിച്ച  ഹോം ക്വാറന്റയിനില്‍ നേരെ ചൊവ്വെ ഇരിക്കുകയുമില്ല. ആ ക്വാറന്റയിന്‍ഡ് വീട്ടിലെ കുട്ടികള്‍ മുതല്‍ കാരണവന്മാര്‍ വരെ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന ഭാവത്തില്‍  സദാ നേരം പീടികത്തിണ്ണയിലും മാര്‍ക്കറ്റിലും. പിന്നെങ്ങനെ കോവിഡ് നിയന്ത്രണത്തില്‍ വരും ? പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാര്‍ഡ് അംഗങ്ങള്‍ക്കും  ജാഗ്രതാ സമതിക്കുമൊക്കെ എല്ലാട്ത്തും എപ്പഴും  കണ്ണെത്തുമോ? കണ്ണെത്തില്ല, അത് കൊണ്ടാണ് സമ്പര്‍ക്കപ്പട്ടിക അരിഷ്ടം വേയ്ക്കാനെഴുതിയെടുത്ത കുറിപ്പടിക്കടലാസ് പോലെ നാള്‍ക്ക് നാള്‍ നീണ്ടുനീണ്ടു പോകുന്നത്. എല്ലരും സഹകരിച്ചാല്‍ നല്ലത്. ഇല്ലെങ്കിലോ? ദേ, ഇന്നത്തെ പുട്ട് എപ്പഴും വീഴും. പോലീസിന്റെ റോന്ത് ചുറ്റലും മൂന്നിരട്ടിയാകും. പിന്നെ പോലീസുകാരുടെ അടി കൊണ്ടു, ഇടി കൊണ്ടു,  ഏറു കിട്ടി എന്നൊക്കെപ്പറഞ്ഞു വിലപിച്ചിട്ടു വലിയ  കാര്യമില്ല. ഭരണസംവിധാനത്തിന് പൊതു ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ക്ക് ഉത്തരവാദിത്വമുണ്ടല്ലോ.
കാസര്‍കോട്ടുകാരേ... അയവ് കാണിച്ചാല്‍ അലമ്പായിപ്പോകും

ആരോഗ്യ നിയമ ലംഘനം ചെയ്യുന്നവനെ  നേരിട്ട് കണ്ടാല്‍ ഉടന്നെ നാം തന്നെ തിരുത്തുക, അവര്‍ നിയമം ലംഘിച്ചാല്‍ നമ്മുടെ, സമൂഹത്തിന്റെ ആരോഗ്യം കൂടിയാണ് അലക്കുലുത്താകുന്നതെന്ന് ഓരോരുത്തരും തിരിച്ചറിയുക, മനസ്സിലാക്കുക. നാലു മാസം അത്യാവശ്യം ശ്രദ്ധിച്ചു;  ക്രിറ്റിക്കല്‍ ഘട്ടമെത്തിയപ്പോള്‍ നാം വിവര ദോഷം കാണിച്ചാല്‍ ഉക്കിനട്ക്കത്തിലൊന്നും തീരില്ല കാര്യങ്ങളുടെ പോക്ക്. പിടി വിടും. പിടുത്തം പോകും, കോവിഡാണെങ്കിലോ ദയ ലവലേശമില്ലാതെ പിടി മുറുക്കുകയും ചെയ്യും.




Keywords: Kasaragod, Kerala, Article, COVID-19, Aslam Mavile, article about covid spreading kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia