city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് ചാര്‍ജ് വര്‍ദ്ധനവ്: ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ മാത്രമാണോ?

അബ്ദുല്ല കെ കെ കുമ്പള

(www.kasargodvartha.com 03.03.2018) ഇപ്പോള്‍ ബസ് ടിക്കറ്റ് കൈയ്യില്‍ കിട്ടുന്നവരൊക്കെ അതൊന്ന് കൗതുകത്തോടെ നോക്കുന്നുണ്ടാകും. കാരണം ബസ് ചാര്‍ജ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നുവല്ലോ. പതിവിന് വ്യത്യസ്തമായി അക്കങ്ങള്‍ മാറിയ ടിക്കറ്റുകള്‍ തിരിച്ചും മറിച്ചും നോക്കുമ്പോള്‍ അവരുടെ മനസില്‍ മിന്നി മറിഞ്ഞിട്ടുണ്ടാവുക ബസുടമകളുടെ അത്യാഗ്രഹത്തിന്റെയും സര്‍ക്കാര്‍ ഇടപെടലിന്റെയും ചിത്രങ്ങള്‍ മാത്രമായിരിക്കും. ഒപ്പം അധികം ചെലവായ ടിക്കറ്റ് വിലയെ ഓര്‍ത്തുള്ള നെടുവീര്‍പ്പും!. എന്നാല്‍ തീര്‍ത്തും അതൊരു അത്യാഗ്രഹമായിരുന്നോ?

ഒരു പക്ഷെ ബസ് ചാര്‍ജ് വര്‍ദ്ധനവ് നടപ്പായതിന്റെ സന്തോഷത്തിലായിരിക്കാം ബസ് മുതലാളിമാര്‍. എന്നാലും പത്തി മടക്കേണ്ടി വന്ന നിശ് ഫല സമരത്തിന്റെ ഞെട്ടല്‍ അവരില്‍ നിന്നും ഇത്ര പെട്ടെന്ന് മായാനിടയില്ല. കാരണം വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയും അതോടൊപ്പം ആവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവും തങ്ങളുടെ നിത്യജീവിതത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പിനെ തടസ്സപ്പെടുത്തിയപ്പോഴായിരുന്നു അവരുടെ അനിശ്ചിതകാല സമരം. മിനിമം ചാര്‍ജിലും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലും വര്‍ദ്ധനവായിരുന്നു അവരുടെ ആവശ്യം. അവരെ സംബസിച്ചിടത്തോളം തീര്‍ത്തും ന്യായ യുക്തമായ ആവശ്യം തന്നെ.

ഒരു ബസ് നിറയെ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് കൊണ്ടു പോയാലും ലഭിക്കുന്നത് തുഛം വരുമാനം മാത്രം. ഡീസല്‍ ചെലവിന് പുറമെ മറ്റു ചിലവുകളെല്ലാം തന്നെ ഈ തുഛവരുമാനം കൊണ്ട് നടത്തിപ്പോവുക ഒരല്‍പ്പം പ്രയാസം തന്നെ. ഇതിനൊരു താല്‍ക്കാലിക പോംവഴിയെന്നതായിരുന്നു ലക്ഷ്യം കാണാതെ പിന്മാറില്ലെന്നുറച്ച് അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. യാത്രക്കാര്‍ക്കാണെങ്കിലോ നഷ്ടം കേവലം ഒന്നോ രണ്ടോ രൂപ മാത്രം. പക്ഷെ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ ഈ സമരത്തിനെതിരെ സര്‍ക്കാര്‍ ഭീഷണി മുഴക്കിയപ്പോള്‍ പിന്മാറാതെ അവര്‍ക്ക് നിവൃത്തിയില്ലായിരുന്നു. അവര്‍ക്കും ജീവിക്കണ്ടേ?

പൊതുജനങ്ങളുടെ താല്‍പര്യത്തിനായിരുന്നു സര്‍ക്കാറിന്റെ മുന്‍ഗണന. അയല്‍ സംസ്ഥാനങ്ങളൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസുകള്‍ അനുവദിക്കുമ്പോള്‍ ഇവിടെ മാത്രം എങ്ങനെ വര്‍ദ്ധനവ് നടപ്പിലാക്കും. പോരാത്തതിന് ക്യൂവില്‍ നിന്ന് വെയിലും കൊണ്ട് തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന കുട്ടികളുടെ യാത്രാ നിരക്ക് ഇനിയും വര്‍ദ്ധിപ്പിക്കുന്നത് ശരിയാണോ? കൂടാതെ ആവശ്യ സാധനങ്ങള്‍ തന്നെ വാങ്ങാന്‍ ബുദ്ധിമുട്ടുന്ന കുടുംബക്കാര്‍ക്ക് ഈ വര്‍ദ്ധനവ് ഒരു അധികാരം തന്നെയാവില്ലെ? ന്യായങ്ങള്‍ ഇരു വശത്തും ഉണ്ട്. പരിഹാരം കാണേണ്ടതും ഉണ്ട്.

അതിന് പണിമുടക്കുകളോ ജയ് വിളികളോ സമരങ്ങളോ അല്ല പരിഹാരം. പരിഹാരം കാണേണ്ടത് സര്‍ക്കാര്‍ മാത്രവുമല്ല. പൊതുജനങ്ങളും ബസ് ജീവനക്കാരും കൂടിയാണ്. കാരണം ഈ പ്രശ്‌നങ്ങളൊക്കെയും ഉടലെടുക്കുന്നത് ആവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിലൂടെയാണ്. അതാണെങ്കില്‍ ഇന്ധന വിലയെ ആശ്രയിച്ചു താനും. സമൂന്നത്തിലെ താഴ്ന്ന വരുമാനക്കാരനും ഉയര്‍ന്ന വരുമാനക്കാരനും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് ഇന്ധന വിലവര്‍ദ്ധനവെങ്കിലും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകളെ മാത്രം പ്രതിക്കൂട്ടലാക്കി സമരം ചെയ്യുന്നതിനപ്പുറം സര്‍ക്കാറിന്റെയും നിയന്ത്രണങ്ങള്‍ക്കപ്പുറം ഇന്ധന വില വര്‍ദ്ധനവിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കണം. അതു കൊണ്ടാണ് ജനക്ഷേമത്തിന് മുന്‍ഗണന നല്‍കണമെന്നും വിലക്കയറ്റം തടയുമെന്നുമൊക്കെ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തുന്ന ഓരോ സര്‍ക്കാറുകളുടെ കാലത്തും വിലക്കയറ്റത്തിനെതിരെ സമരമുണ്ടാകുന്നത്. ഇതൊക്കെ സമരക്കാരും യാത്രക്കാരും മനസിലാക്കണം.

ജനങ്ങളേ..., ഒരല്‍പ്പം നിങ്ങളും സഹകരിക്കുക. ബസ് ജീവനക്കാരുടെ നിത്യ ജീവിതത്തിന് വേണ്ടി. സമരക്കാരെ..., നിങ്ങളും ശ്രദ്ധിക്കുക, ഒരു പറ്റം ജനങ്ങുടെ അധികഭാരം ഒഴിവാക്കാന്‍. സര്‍ക്കാറും മുന്നിട്ടിറങ്ങണം മൊത്തം കേരളീയരുടെ ക്ഷേമത്തിന് വേണ്ടി...
ബസ് ചാര്‍ജ് വര്‍ദ്ധനവ്: ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ മാത്രമാണോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Top-Headlines, Article, Bus, Bus-owners, Strike, Abdulla K.K Kumbala, Article about Bus Charge Increase
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia