city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊന്‍മുട്ടയിടുന്ന താറാവ്

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 28.04.2018) ഇക്കൊല്ലവും വന്നു അത്. ബായിക്കരയില്‍ താത്ക്കാലിക തടയണ തകര്‍ന്നു ലക്ഷങ്ങള്‍ ഒലിച്ചു പോയി എന്ന വാര്‍ത്ത. സത്യത്തില്‍ ഈ ഒലിച്ചു പോകുന്ന ലക്ഷങ്ങള്‍ നോട്ടു കെട്ടുകളായിരുന്നെങ്കില്‍ താഴെ കടവുകളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ അത് കാത്തിരുന്ന് കോരിയെടുത്ത് ഉണക്കി ഉപയോഗിക്കുമായിരുന്നു. ഈ കാലമാവുമ്പോഴേക്കും പുഴക്കരയില്‍ ആള്‍ക്കാര്‍ അതിനായി കാത്തിരിക്കലും ആരംഭിച്ചേനെ. പക്ഷെ ഇത് പൂഴിച്ചാക്കുകളാണ്. കഴിഞ്ഞ വര്‍ഷവും വന്നൂ ഈ വാര്‍ത്ത, ഇങ്ങനെ തന്നെ. പഴയ കാലത്തെ പത്ര രീതിയായിരുന്നെങ്കില്‍ പഴയ അച്ച് പെറുക്കി വെച്ച പേക്ക് തന്നെ ഇക്കൊല്ലവും വാര്‍ത്തക്കായി ഉപയോഗിക്കുമായിരുന്നു.

ഓരോ വര്‍ഷവും മഴക്കാലം ആരംഭിക്കുന്ന, അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കാലത്ത്, കേള്‍ക്കാമായിരുന്നു, അടുത്ത വര്‍ഷം ഇതിങ്ങനെ സംഭവിക്കാന്‍ അനുവദിക്കില്ല. ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. മഴക്കാലം കഴിഞ്ഞ ഉടനെ പ്രവര്‍ത്തനം ആരംഭിക്കു മെന്ന.് ജനപ്രതിനിധിയോ, അധികൃതരോ ആയിരിക്കും ഇങ്ങനെ ജനങ്ങളെ സാന്ത്വനിപ്പിക്കുക. സമ്മാന കൂപ്പണ്‍ പോലെ ആശ്വാസ വചനം ജലക്ഷാമം പൊറുതിമുട്ടിക്കുന്ന കാലത്ത് ഫ്രീയായി കിട്ടുമായിരുന്നു. പക്ഷെ ഇക്കൊല്ലം ഇതുവരെ വന്നു കാണുന്നില്ല. ഏതായാലും ആ അനുവദിച്ചുവെന്ന് പറയുന്ന ഫണ്ട് തന്നെയാവുമോ ഈ ഒഴുകിപ്പോകുന്നത് എന്ന കാര്യത്തിലേ സംശയമുള്ളൂ. ഈയിടെ പെയ്ത മഴക്കും ഒരാഴ്ച മുമ്പൊരു ദിവസം വെളുപ്പിന് പൊടുന്നനെ അയല്‍ വീടുകളിലെ പെണ്ണുങ്ങളെല്ലാം കിണറിനടുത്തേക്ക് കുടവുമായി വരുന്നത് കണ്ട് ഞാന്‍ ചോദിച്ചു. ഇക്കൊല്ലം അല്‍പം നേരത്തെയാണല്ലോ. എന്തുപറ്റി.? തൊടങ്ങിച്ചാ.. പൈപ്പ് വെള്ളം നാറീറ്റ് കുടിക്കാന്‍ പോയിറ്റ്, മൂട്ടേക്ക് കൊണ്ടോവാന്‍ കയ്ന്നില്ല. ഇക്കൊല്ലം ഉപ്പ് വെള്ളം വന്നില്ലല്ലോ അത്രയും ഭാഗ്യം. മാറ്റത്തിന്റെ ലക്ഷണം കണ്ട് ശുഭ പ്രതീക്ഷയോടെ ഞാന്‍ പറഞ്ഞു. ഉപ്പ് വെള്ളം ബെരും. അത് ബെരാനായിറ്റ്ല്ല. ഈ നാറ്റം അതിന്റെ ലക്ഷണമാണ്.

പൊന്‍മുട്ടയിടുന്ന താറാവ്

എന്റെ പ്രതീക്ഷക്ക് മേലെ അവര്‍ ഉപ്പ് വെള്ളം കുടഞ്ഞു. പക്ഷെ ആരുടെയോ ഭാഗ്യത്തിന് മഴ അല്‍പം നേരത്തെ അനുഗ്രഹിച്ചു. കിണറില്‍ വെള്ളത്തിന്റെ നിരപ്പ് ചെറ്തായെങ്കിലും ഉയര്‍ന്നു. ബായിക്കര തടയണയുടെ 'കൊല്ലത്താല്‍ കഴിച്ചു വരാറുള്ള അറ്റ കുറ്റ പണി'യുടെ അവസ്ഥ എന്തു തന്നെയായാലും, അതോടനുബന്ധിച്ചുള്ള ജനപ്രതിനിധികളെ, അധികൃതരെ ചീത്ത വിളി നേര്‍ച്ച ഇക്കുറി വേണ്ടെന്ന് വെച്ചിരിക്കും, എന്ന് കരുതിയിരിക്കവേയാണ് അതാ വന്നല്ലോ വനമാല. ആലൂര്‍. ബായ്ക്കര തടയണ തകര്‍ന്നു. ലക്ഷങ്ങള്‍ ഒലിച്ചു പോയി. 2006-ലാണെന്നെന്റെ ഓര്‍മ്മ. കേരളത്തിലെ ഭരണം കണക്ക് കൂട്ടാന്‍ ബുദ്ധിമുട്ടൊന്നുമില്ല, 2016ല്‍ ഇടതാണെങ്കില്‍ 11ല്‍ വലത്. അപ്പൊ 2006ല്‍ ഇടത്. ഈ ഇടത് ഭരണം നിലവില്‍ വന്ന ഇലക്ഷന്‍ ഒരുക്കത്തിനിടയിലാണത്. ഒരു പറ്റം വിദഗ്ദ്ധ എഞ്ചിനീയര്‍മാര്‍ എത്തുെന്നന്നറിഞ്ഞ് ഒന്ന് രണ്ട് മാധ്യമ പ്രവര്‍ത്തക രോടൊപ്പം ഇയാളും ബായിക്കര സന്ദര്‍ശിച്ചത്.

അവിടെ കരയില്‍ പര്‍വ്വത സമാനം പൂഴിയും മെറ്റലും മണ്ണും കൂട്ടിയിട്ടിരിക്കുന്നു. എട്ടോളം മോട്ടോറുകള്‍ വെള്ളം വലിച്ച് പുറത്തിടുന്നു. വെള്ളം ആറുന്ന തക്കത്തില്‍ അവിടേക്ക് കോണ്‍ക്രീറ്റ് മിക്ചര്‍ നിറക്കുന്നു. തകൃതിയായി പണി. അതിലൊരു സീനിയര്‍ എഞ്ചിനീയറോട് ഇയാള്‍ ചോദിച്ചു. ഇങ്ങനെ പോയാല്‍ ഇത് ഇപ്രാവശ്യം കൊണ്ട് തീര്‍ന്നു പോകുമല്ലോ സാര്‍.? പിന്നെ.. അതിനല്ലെ ഞങ്ങള്‍ കൊണ്ട് പിടിച്ച് ശ്രമിക്കുന്നത്. എന്റെ ചോദ്യത്തിലെ ആക്ഷേപഹാസം വകവെക്കാതെ അദ്ദേഹം മറുപടി തന്നു. ഇപ്രാവശ്യം കാല വര്‍ഷം അല്‍പം നേരത്തെയായാല്‍ ചിലപ്പോള്‍ ഒരു 10% ജോലി ബാക്കിയാവും. അത് മഴക്കാലം കഴിഞ്ഞ് പൂര്‍ത്തിയാക്കും. പക്ഷെ ഇത് ഞങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമാ യാല്ലോ സാര്‍.? ഫൊര്‍ഗെറ്റിറ്റ്. ദിസ് ടൈം നോ. ഈ മേഖലയിലെ വിദഗ്ദ്ധ എഞ്ചിനീയര്‍മാരാണ് ഇവരൊക്കെ, പത്രക്കാരത് കേട്ട് എഴുതിയെടുത്തു. പിറ്റേന്നത് വാര്‍ത്തയായും വന്നു. അതിനു ശേഷം ആരോരുമറിയാതെ ഒരു വ്യാഴവട്ടം കടന്നു പോയി.

ഓരോ വര്‍ഷവും ലക്ഷങ്ങളോടൊപ്പം എത്രയോ മണലും പുഴയിലൂടെ ഒലിച്ചു പോയി. നമ്മുടെ കാലിനടിയിലൂടെയും കുറെ മണ്ണൊലിച്ചു പോയി ട്ടുണ്ടാവും. ഇത് കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകള്‍ തൊട്ട് തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വന്നു വാര്‍ത്ത. നല്ല തലക്കനമുള്ള ടൈറ്റിലില്‍ തന്നെ. ഇങ്ങനെ കാല്‍ നൂറ്റാണ്ടിനിടയില്‍ ഇതിലേ ഒലിച്ചു പോയത് ഏകദേശം 15 കോടിയോളം രൂപയാണത്രെ. കാസര്‍കോട് നഗരസഭ ഇടക്ക് ചന്ദ്രഗിരി പുഴയെ ഉപയോഗിച്ച് ഒരു പദ്ധതിക്ക് ഇറങ്ങിപ്പുറപ്പെട്ടതാണ്. പരിസരവാസികള്‍ അനുവദിച്ചില്ലത്രെ. ഇത് നാലുവരിപ്പാതക്കും ബാധകമായിരുന്നു. പക്ഷെ അവരെ പറഞ്ഞു മനസിലാക്കി. ജനപ്രതിനിധികള്‍ക്ക് അനുനയിപ്പിക്കാനുള്ള ആര്‍ജ്ജവം വേണം. ഒന്ന് ചോദിച്ചോട്ടെ സാറന്മാരെ, നമ്മുടെ റെയില്‍വെമാന്‍ ഇ. ശ്രീധരനെ പോലെയുള്ള വിദഗ്ദ്ധര്‍ ഇന്ത്യയില്‍ തന്നെ ഈ മേഖലയിലും കാണില്ലെ.? ശാശ്വതമായി തന്നെ ബായിക്കര തടയണ പ്രശ്‌നം പരിഹരിക്കാന്‍.? സോഷ്യല്‍ മീഡിയയില്‍ ഇയാളിട്ട ഈ ചോദ്യത്തിന് ഒരു ഫ്രെണ്ട് തന്ന മറുപടി, അതായിരിക്കട്ടെ ഈ കുറിപ്പിന്റെ തലേക്കെട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, water, Fund, Crisis, Rain, Soil, Article about Bavikara regulator cum bridge by A S Muhammadkunji.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia