'ലഹരിവിമുക്ത ഭാരതം'; ഒരു കാഞ്ഞങ്ങാടന്‍ കാഴ്ച
Jun 29, 2016, 10:30 IST
പ്രതിഭാരാജന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2016) ലഹരിവിമുക്ത ഭാരതത്തിന്റെ സംഘാടകര്‍ ജുണ് 26ന് പടന്നക്കാട് നല്ലിടയന് ദേവാലയത്തില്‍ ഒത്തു ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ കൈകൊണ്ടു. അനാഥരില്ലാത്ത ഭാരതം പരിപാടിയുടെ പ്രവര്‍ത്തകരും കുടുംബശ്രിയും കുട്ടത്തിലുണ്ടായിരുന്നു.
മനുഷ്യര്‍ പലതരം ദൗര്‍ബല്യങ്ങളുടെ ഉടമകളാണ്. ദൗര്‍ബല്യങ്ങള്‍ വഴി എന്തു സുഖം കിട്ടിയാലും ആത്യന്തികമായി അതു ദുഖം മാത്രമെ പ്രദാനം ചെയ്യുകയുളളുവെന്ന് ബര്‍ണാഡ്ഷ പറഞ്ഞിട്ടുണ്ട്. പിടിപെട്ടാല്‍ പിന്നീട് ഒഴിഞ്ഞു പോകാത്ത എയ്ഡ്സ് പോലെ മരണം വരെ കുടെകൂടുന്ന അപകടമാണ് ലഹരി. ഇന്നു മാത്രമെ ലഹരി ഉപയോഗിക്കുകയുള്ളു.. നാളെ മുതല്‍ നിര്‍ത്തി എന്നു തീരുമാനിച്ച് അടുത്ത ദിവസവും ഉപയോഗിക്കുന്നവര്‍ നിശ്ചയിക്കുക, നിങ്ങള്‍ ലഹരിക്കടിമയായിക്കഴിഞ്ഞു.
മദ്യത്തേക്കാള്‍ അപകടമാണ് കഞ്ചാവ്. 24 മണിക്കുറും ലഹരി പ്രദാനം ചെയ്യുന്ന, ആന്തരിക സുഖം ധ്വനിപ്പിച്ച് മനുഷ്യന്റെ ശരീരം പയ്യെ, പയ്യെ തിന്നു തീര്‍ക്കുന്ന ഒടുവില്‍ വ്യക്തിയിലുടെ സമുഹത്തെയാകെ ഇല്ലാതാക്കുന്ന വിപത്ത്. മുലയുട്ടുന്ന അമ്മ കഞ്ചാവ് ഉപയോഗിച്ചാല്‍ മുലപ്പാല്‍ വഴി കുഞ്ഞിന്റെ മസ്തിഷ്ക്കത്തില്‍ വരെ അത് എത്തിച്ചേരുന്നുവെന്ന പഠനം മാത്രം മതി ഇതിന്റെ രുക്ഷത ബോദ്ധ്യപ്പെടാന്‍.
ലോകത്താകമാനം പ്രതിവര്‍ഷം 50,000 കോടി ഡോളറിന്റെ മയക്കുമരുന്നു വ്യാപാരം സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടും അതിനേക്കാള്‍ ഏറെ കരിഞ്ചന്തയിലും നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ആയുധവ്യാപാരത്തിലെ മുടക്കു കഴിഞ്ഞാല്‍ പട്ടികയിലെ അടുത്ത സ്ഥാനം ലഹരിക്കാണ്. എണ്ണ വിപണി മുന്നാമത്തേത് മാത്രം. ലഹരിക്കു വേണ്ടി ചിലവാക്കുന്ന പണം ആഹാരത്തിനും വികസനത്തിനുമായാല് ലോകം പത്തിരട്ടി വികസിക്കും. അപകടവും അകാലമരണവും കുറയും. 30 ശതമാനം പേരുടെ ആയുസ് നീട്ടിക്കിട്ടും. പുകയില ഉപയോഗം കൊണ്ട് മാത്രം മരിക്കുന്നവര്‍ പ്രതിവര്‍ഷം 50 ലക്ഷം പേരാണ്. 120 കോടി ജനങ്ങള്‍ക്ക് ഇന്ന് ഇത്തരം ശീലങ്ങളുണ്ട്.
കഞ്ചാവിന് ഭാരതത്തില്‍ വലിയ ബഹുമതിയുള്ള കാലമുണ്ടായിരുന്നു. ബദ്ധിജീവികള്ക്കും, സന്യാസിമാരും ഇത് യഥേഷ്ടം ഉപയോഗിച്ചു തുടങ്ങി. ഇതിന്റെ ദോഷം മനസിലാക്കാന്‍ ഇന്ത്യാ മഹാരാജ്യം വൈകി. 1985 ല്‍ മാത്രമാണ് നിയമം മുലം ഇത് നിയന്ത്രണവിധേയമാക്കപ്പെടുന്നത് തന്നെ.
അമ്മമാരോട് യോഗം ആവശ്യപ്പെട്ടത്, സ്വന്തം കുട്ടികളുടെ ബാഗും വായയും പോലും ദിനംപ്രതി പരിശോധിക്കണമെന്നാണ്. കാഞ്ഞങ്ങാടും പരിസരത്തുമുള്ള സ്കുളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവില്‍പ്പന അവസാനിച്ചിട്ടില്ല. അതുപോലെ ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിനും കുറവുണ്ടായിട്ടില്ല. കുട്ടം കുടി കുട്ടികള്‍ പലതരം മിട്ടായികള്‍ അടക്കമുള്ള ചെറുതും വലുതുമായ രീതിയില്‍ ലഹരി ഉപയോഗിക്കുന്നുണ്ട്.
മംഗലാപുരത്തു നിന്നും വൈകുന്നേരത്തെ പാസഞ്ചര്‍ വണ്ടിയില്‍ കോട്ടിക്കുളത്തും, കാഞ്ഞങ്ങാടും, നീലേശ്വരത്തും കഞ്ചാവു കെട്ടുകള്‍ ഇറങ്ങുന്നുണ്ട്. ബീഡിയെന്നും, സാമിയെന്നും, ഗുരു, മലര് ഇങ്ങനെ പലതരം ഓമനപ്പേരുകളില്‍ ഗ്രാമങ്ങളിലേക്കു വരെ ഇവിടുന്ന് കഞ്ചാവെത്തുന്നു. ബേക്കല്‍ കോട്ടക്ക് സമീപത്തുള്ള ചില തുരുത്തുകളില്‍ വിദേശമദ്യം അടക്കമുള്ള എല്ലായിനം ലഹരികളും സുലഭമാണ്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് പരിസരത്തും, സ്റ്റാന്‍ഡിലും ഇതിന്റെ രഹസ്യ ഏജന്റുകളുണ്ട്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം രഹസ്യ ബാറുകള്‍. ഒരു ഫോണ്‍കോള്‍ മതി കൈയ്യില്‍ കിട്ടാന്‍. കാഞ്ഞങ്ങാട് ഒരു സ്ത്രി നടത്തുന്ന പെട്ടിക്കട മയക്കുമരുന്നിന്റെ അടിമയായ ഒരാള്‍ തീയ്യിട്ടു നശിപ്പിച്ചിട്ടും കേസെടുക്കാത്ത കഥകളൊക്കെ പഴയവ. അതുമറക്കാം. ഇപ്പോള്‍ തലപ്പത്ത് ഋഷിരാജ് സിംഗാണ്.
മദ്യനിരോധന സമിതിയുടെ ആവശ്യങ്ങള്‍ കേവലം ആഗ്രഹങ്ങള്‍ മാത്രമാണ് എന്ന് അവര്‍ക്കും അറിയാം. ആവശ്യങ്ങളുന്നയിച്ച് അടങ്ങിയിരിക്കുന്ന നിലപാടിനപ്പുറത്ത് ജനങ്ങളെ സംഘടിപ്പിക്കാനുള്ള ശക്തി അവരാര്ജ്ജിച്ചിട്ടില്ല. മദ്യം ശിലമാക്കിയവരില് നിന്നും തന്റെ ദുര്‍ബലത മാറ്റാന്‍ സമഗ്രമായ പദ്ധതിയുമില്ല. ആ സ്ഥിതിക്ക് വരും തലമുറ ഇത് ശീലമാക്കാതെയും അടിമയായവരുടെ തലമുറയിലുടെ ഇതിന് അന്ത്യം കുറിക്കാനും പരിപാടികളുണ്ടാക്കി സര്‍ക്കാറിന് സമര്‍പ്പിക്കണം. നല്ലൊരു മദ്യവര്‍ജന നയത്തിനു അരങ്ങൊരുങ്ങുന്ന സമയമാണിത്.
ജില്ലയിലെ മുഴുവന്‍ മദ്യ വിപണന കേന്ദ്രങ്ങളും അടച്ചു പുട്ടണമെന്നാണ് യോഗം അംഗീകരിച്ച പ്രമേയം. കുക്കാനം റഹ് മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വികാരി ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സി പി ആര് നാഥ് മുഖ്യപ്രഭാഷണം നടത്തി.

Keywords: Kanhangad, Article, Kasaragod, Prathibha-Rajan, Programme, Ganja, Kerala, Drugs.