city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിമാനം ആറങ്ങാടി; നിങ്ങൾ മാതൃകയാണ് പ്രസ്ഥാനത്തിനും സമൂഹത്തിനും

ടി ആർ ഹനീഫ്

(www.kasargodvartha.com 04.05.2020) കഴിഞ്ഞ 7 വർഷത്തോളമായി കെ എം സി സി ദുബൈ കാസർകോട് ജില്ലാ കമ്മിറ്റിയിൽ ഒന്നിച്ച് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന 'ആറങ്ങാടി ' ഇന്ന് ഞങ്ങൾക്ക് അഭിമാനമാണ്. ദുബൈ കെ എം സി സി യുടെ മുതിർന്ന നേതാവ് എന്ന നിലയിൽ മാതൃകപ്രവർത്തനം നടത്തുന്ന അബ്ദുല്ല ആറങ്ങാടി കോവിഡ് കാലത്ത് നടത്തിയ സേവന പ്രവർത്തനം പ്രശംസിക്കപ്പട്ടു എന്നത് ജില്ലാ കെ എം സി സിക്കുള്ള അംഗീകാരം കൂടിയാണ്.

ദുബൈയിൽ കൊറോണ റിപ്പോർട്ട് ചെയ്ത പ്രദേശമെന്ന നിലക്ക് ദേരെ നൈഫിൽ പകച്ചുപോയവർക്ക് മുന്നിൽ പ്രതീക്ഷയുടെ ഹസ്തവുമായി കെ എം സി സി യുടെ ഒരു പറ്റം നേതാക്കൾ ഷബീർ കീഴൂരിന്റെ നേതൃത്വത്തിൽ കടന്ന് വന്നപ്പോൾ അവർക്ക് പൂർണ പിന്തുണ നൽകി ദുബൈ കാസർകോട് ജില്ലാ കെ എം സി സി. പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടിയും ജനറൽ സെക്രട്ടറി സലാം കന്യപ്പാടിയും ഈ വിനീതനും ജില്ലാ ഭാരവാഹികളും പരിപൂർണ്ണ പിന്തുണയാണ് നൽകിവന്നിരുന്നത്. അതിനിടെ എനിക്കും സലാമിനും കോവിഡ് പോസിറ്റിവായി ഐസെലേഷനിൽ പോകണ്ടതായി വന്നു.

എങ്കിലും അബ്ദുല്ല ആറങ്ങാടി തളർന്നില്ല. ഉത്തരവാദിത്വത്തിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകാതെ കെ എം സി സി യുടെ അജയ്യരായ നൂറ്കണക്കിന് വളണ്ടിയർമാർക്കൊപ്പം സധൈര്യം മുന്നോട്ട് പ്രയാണം നടത്തുകയായിരുന്നു.

തന്റെ പ്രായവും ശാരീരിക അസ്വസ്തതയും വകവെക്കാതെയാണ് അബ്ദുല്ല പ്രവർത്തന രംഗത്ത് സജീവമാകുന്നത്. കെ എം സി സി യിൽ വിവിധ ഹെൽപ്പ് ഡെസ്ക്കുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ഒപ്പം രോഗികളെ ഐസെലേഷൻ വാർഡിലേക്ക് മാറ്റുന്ന ടീമുകളിൽ ഒന്നിന്റെ ക്യാപ്റ്റൻ കൂടിയാണ് അബ്ദുല്ല ആറങ്ങാടി. സംസ്ഥാന കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലുമായും മറ്റ് കെ എം സി സി നേതാക്കളുമായി നല്ല ബന്ധമാണ് ആറങ്ങാടിക്ക്. പ്രതിസന്ധി സമയത്ത് തന്നെ സമീപിച്ച മിക്കവർക്കും തന്നാൽ കഴിയുന്ന സഹായ സഹകരണങ്ങൾ ചെയ്ത് കൊടുത്തു. കെ എം സി സി എന്ന സേവന പ്രസ്ഥാനം നടത്തുന്ന സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനം അത് വിവരിക്കാൻ വാക്കുകളില്ല. ആദ്യഘട്ടങ്ങളിൽ ഈ വിനീതനും നേരിൽ കണ്ടതാണ് ആ പ്രവർത്തന മഹിമ.

കൂട്ടത്തിൽ നിന്ന് മാറി നിൽകേണ്ടി വന്ന എന്റെയും സലാം കന്യപ്പാടിയുടെയും മാനസിക വേദന പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു. ഞങ്ങളുമായി ആശയവിനിമയം നടത്തി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനവും വളണ്ടിയർ പ്രവർത്തനവും എല്ലാ അർത്ഥത്തിൽ നിർവ്വഹിച്ച അബ്ദുല്ല ആറങ്ങാടിക്ക് നൂറ് മാർക്ക്.
ഫൗസിയയാണ് അബ്ദുല്ല ആറങ്ങാടിയുടെ ഭാര്യ. അജ്മൽ, ആദില, ആഫിയ, ഫാത്തിമ എന്നിവരാണ് മക്കൾ.

(ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷററാണ് ലേഖകന്‍)

അഭിമാനം ആറങ്ങാടി; നിങ്ങൾ മാതൃകയാണ് പ്രസ്ഥാനത്തിനും സമൂഹത്തിനും

Keywords:  Article, Gulf, KMCC, Dubai-KMCC, TR Haneef, Article about Abdulla Arangady
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia