വാഹനങ്ങളില്‍ നിയമവിരുദ്ധമായി ആള്‍ട്ടറേഷന്‍ നടത്തുന്നത് ട്രെന്‍ഡായി മാറി; രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ ചീറിപ്പായുന്ന ന്യൂ ജെന്‍ പിള്ളേര്‍ വീട്ടുകാര്‍ക്കും തലവേദനയായി; നടപടി അപകടം നടന്നാല്‍ മാത്രം രണ്ടു ദിവസത്തേക്ക്; അവധിക്കാലത്ത് പ്രത്യേക പരിശോധന വേണമെന്നാവശ്യം
Mar 10, 2017, 12:20 IST
നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍
(www.kasargodvartha.com 10.03.2017) വാഹനങ്ങള്‍ ന്യൂ ജെന്‍ രീതിയില്‍ 'ആള്‍ട്ടറേഷന്‍' നടത്തി രൂപമാറ്റം വരുത്തുന്നത് വ്യാപകമായിട്ടും അധികൃതര്‍ക്ക് മൗനം. ഇത്തരം ബൈക്കുകളിലും മറ്റു വാഹനങ്ങളിലും ചീറിപ്പായുന്ന ന്യൂ ജെന്‍ പിള്ളേര്‍ വീട്ടുകാര്‍ക്കും തലവേദനയായി മാറുകയാണ്. മോട്ടോര്‍വാഹനവകുപ്പും പോലീസുമാണ് ഇതിനു തടയിടേണ്ടത്.
ചെറിയ കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് വീട്ടുകാര്‍ക്ക് പൊല്ലാപ്പായി മാറിയിരിക്കുകയാണ്. വീട്ടുകാരറിയാതെ സുഹൃത്തുക്കളുടെയും മറ്റും വാഹനങ്ങളിലാണ് നിയമംലംഘനം നടത്തി കുട്ടികള്‍ കറങ്ങുന്നത്. അപകടം നടന്നാല്‍ മാത്രം രണ്ട് ദിവസമല്ലെങ്കില്‍ ഒരാഴ്ച ബോധവല്‍ക്കരണവും അന്വേഷണവും കേസുമായി ഉണ്ടാകും. എന്നാല്‍ വീണ്ടും നിയമലംഘനം നിര്‍ബാധം തുടരും. കുട്ടിഡ്രൈവര്‍മാര്‍ കൂടുതലായി വാഹനങ്ങളുമായി രംഗത്തിറങ്ങുന്ന അവധിക്കാലത്ത് പ്രത്യേക പരിശോധന വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ആള്‍ട്ടറേഷന്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നിയമം ശക്തമായി നടപ്പിലാക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആര്‍ ടി ഒ അധികൃതര്‍ അനങ്ങുന്നില്ല. ഓട്ടോ മോട്ടീവ് റിസേര്‍ച്ച് ഇന്ത്യ അംഗീകരിച്ചതിനപ്പുറത്തെ യാതൊരു മാറ്റവും ഏതു വാഹനങ്ങളില്‍ വരുത്തിയാലും അവ കുറ്റകരമാണ്.
തിരക്കേറിയ പൊതുനിരത്തുകളില്‍ അശാസ്ത്രീയമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് അധികവും അപകടം വരുത്തിവെക്കുന്നത്. പഴയ ബുള്ളറ്റ് ബൈക്കുകള്‍ക്ക് രുപ മാറ്റം വരുത്തിയും, വാഹനങ്ങളില്‍ അനുവദിക്കാത്ത ബള്‍ബുകള്‍ വെച്ചു പിടിപ്പിച്ചുമാണ് അധികം പേരും ട്രെന്‍ഡിന് പിന്നാലെ പോകുന്നത്.
വാഹന നിര്‍മ്മാതാക്കള്‍ രുപപ്പെടുത്തിയ മോഡലുകളില്‍ മാറ്റം പാടില്ലെന്ന് വാഹന നിയമത്തില്‍ (1988 സെകഷ്ന്‍ 52) നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. സെക്ഷന്‍ 52 റൂള്‍ 120(1) പ്രകാരം പിഴ ചുമത്താന്‍ വകുപ്പുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാത്തതിനാലാണ് യുവാക്കള്‍ക്കിടയില്‍ വ്യാപകമായി രൂപഘടനാവ്യതിയാനം ട്രെന്‍ഡായി മാറുന്നത്.
ഇരുചക്രവാഹനങ്ങളില്‍ പ്രധാനമായും മുന്നിലെ കണ്ണാടി എടുത്തുകളയുന്നു. പിറകിലെ ലൈറ്റില്‍ കറുത്ത ഷീറ്റ് ഒട്ടിക്കുന്നു. വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നിലുള്ള വാഹനത്തിനെ ഇത് കുഴപ്പത്തിലാക്കും. വണ്ടിയുടെ ഇരു സൈഡുകളിലും ആള്‍ട്ടറേഷന്‍ നടത്തി പുതിയ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതും അനുവദനീയമല്ലാത്ത ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഹോണ്‍ ഫിറ്റു ചെയ്യുന്നതും കുറ്റകരമാണ്. വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പലവിധ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നതും നിയമലംഘനത്തില്‍പെടും.
വാഹനങ്ങളിലെ ഗ്ലാസുകളില്‍ സുപ്രീം കോടതി നിരോധിച്ച വിവിധ നിറത്തിലുള്ള സണ്‍ഫിലിം ഇപ്പോഴും പലരും ഒഴിവാക്കിയിട്ടില്ല. പൊതുനിരത്തുകളില്‍ കറുത്തതും അനുവദനീയമല്ലാത്ത മറ്റു നിറങ്ങളിലുള്ളതുമായ സണ്‍ ഫിലിമുകള്‍ ഒട്ടിച്ച വാഹനങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. കാറുകളിലെ ബ്രേക്ക് ലൈറ്റിലും നിയമവിരുദ്ധമായി കറുപ്പ് ഷീറ്റ് ഒട്ടിക്കുകയോ, അനുവദനിയമല്ലാത്ത പാര്‍ക്കിംഗ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളില്‍ സൈലന്‍സറുകളുടെ മഫ്‌ലറുകള്‍ എടുത്തു മാറ്റി ശബ്ദം കൂട്ടുന്നത് വണ്ടി പിടിച്ചെടുക്കാന്‍ വരെ കാരണമാക്കും. നിലവിലുള്ളവ മാറ്റി വലിയ ചക്രങ്ങള്‍ പിടിപ്പിക്കുന്ന ബൈക്കുകളെ കണ്ടെത്തി പോലീസ് താക്കിതു ചെയ്തു വിടുന്നുന്നുണ്ടെങ്കിലും അവ കൊണ്ടൊന്നും നിയമലംഘനത്തിനു അറുതി വരുന്നതായി കാണുന്നില്ല. ഹാന്‍ഡില്‍ ബാര്‍ മാറ്റുന്നതും പതിവായി തീര്‍ന്നിരിക്കുന്നു. വാഹനത്തിന്റെ ആര്‍സി ബുക്കില്‍ വ്യക്തമാക്കിയ നിറം, അനുബന്ധ സംവിധാനങ്ങള്‍ എന്നിവ അനുമിതിയില്ലാതെ മാറ്റുന്നതും കുറ്റകരമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Prathibha Rajan, Vehicles, Lights, High-Court, RTO, Two wheeler, Bike, Car, Modifying, New Generation, Alteration, Alteration in vehicles; No action by government