കാസർകോടിനെന്താ മുഖ്യമന്ത്രിയില്ലേ?; മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരച്ചുവയുള്ളത്
Nov 17, 2021, 12:04 IST
കെ ബി മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com 17.11.2021) രണ്ടാം പിണറായി സർക്കാർ പലപ്പോഴായി കാസർകോടിനെ അവഗണിക്കുകയാണ്. അത് തിരുത്തിക്കാൻ ജില്ലയിലെ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. ആരോഗ്യ, വിദ്യാഭ്യാസ പ്രശ്നങ്ങളാണ് ജില്ലയിലെ മുഖ്യ പ്രതിസന്ധി. ഹെലികോപ്റ്റർ വഴി വിഷമഴ പെയിപ്പിച്ചു ആയിരക്കണക്കിന് മനുഷ്യ ജീവിതങ്ങളെ ജീവശവമാക്കുകയും കൊന്നൊടുക്കുകയും ചെയ്ത എൻഡോസൾഫാൻ ദുരിതബാധിതരെ മൗനിയായി കയ്യൊഴിഞ്ഞു. ജില്ലാതല റമഡിയേഷൻ സെൽ മരവിപ്പിച്ചു. അത് വഴി അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങളും ചികിത്സയും നിഷേധിച്ചു. സമരം ചെയ്യുന്നവരെ മൗനംകൊണ്ട് കളിയാക്കുന്നു. ഇവർക്ക് ചികിത്സ നൽകേണ്ട ന്യൂറോളജി, നെഫ്റോളജി, കാർഡിയോളജി തുടങ്ങിയ സേവനങ്ങൾ ജില്ലയിൽ ലഭ്യമാക്കാതെ അവഗണനയിൽ തളച്ചിട്ടു.
ഇതിനെല്ലാം പരിഹാരമായി ഒരു കുടക്കീഴിൽ സൗജന്യമായും കുറഞ്ഞചിലവിലും മേത്തരംചികിത്സ സ്വപ്നംകണ്ട് എയിംസ് കാസർകോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ക്പൊട്ടി നിലവിളിക്കുകയാണ് കാസർകോട്ടുകാർ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുമുതൽ കോവിഡ് രൂക്ഷമായ ഘട്ടത്തിൽപോലും സമരം നടത്തിയും ഉപവാസംകിടന്നും കാൽനടയാത്ര, പ്രചരണജാഥനടത്തിയും മുഖ്യമന്ത്രിക്കും മറ്റു ജനപ്രതിനിധികൾക്കും നിവേദനങ്ങൾ നൽകിയും കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മാത്രമല്ല ജില്ലയിലെ എം.പി, എം.എൽ.എമാർ മുഖ്യമന്ത്രിക്കും, കേന്ദ്ര ആരോഗ്യമന്ത്രിക്കും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. കാസർകോടുകാർ കാര്യങ്ങൾ മനസിലാക്കി തന്നെയാണ് പ്രൊപോസലിൽ കാസർകോടിന്റെ പേര് ഉൾപെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. അത്രയേ ആവശ്യപ്പെട്ടുള്ളു.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത് കാസർകോട്ടെ ജനങ്ങളെ അപമാനിച്ചുകൊണ്ടാണ്. 'എയിംസ് കാസർകോടിന് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന്'. ഈ ആഘാതം ഞങ്ങൾ പ്രതീക്ഷിച്ചതല്ല സർ. അങ്ങ് ഞങ്ങളുടെയും കൂടി മുഖ്യമന്ത്രിയാണ്. പ്രൊപോസലിൽ മറ്റു ജില്ലകളുടെ പേര് ഉൾപെടുത്തരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല, കാസർകോടിനെ ഉൾപെടുത്തണമെന്നേ ആവശ്യപ്പെട്ടുള്ളു. ചങ്കിൽകുത്തിയുള്ള അങ്ങയുടെ പ്രസ്താവന ഏറെ ധിക്കാരവും അതിലേറെ പ്രതിഷേധാർഹവുമാണ്. നിങ്ങൾക്കും അവിടത്തെ ജനപ്രതിനിധികൾക്കും മറ്റു ലോബികൾക്കും ചിലപ്പോൾ മറ്റു ചില അജണ്ടകളുണ്ടാവാം. പക്ഷെ ഞങ്ങളുടെ ആവശ്യം തികച്ചും ന്യായമല്ലേ? അർഹതപ്പെട്ടതല്ലേ?.
പിന്നെന്തുകൊണ്ടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് കാസർഗോഡിനെ അപമാനിച്ചു തള്ളിയത്? കാസർകോടുകാരുടെ മുഖ്യമന്ത്രി ആരാണെന്ന് അങ്ങ് പറയൂ. ഞങ്ങൾ സമരത്തിലാണ്. കാസർകോട് എയിംസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജനങ്ങൾ നിലവിളിച്ചുകൊണ്ടുള്ള സമരത്തിലാണ്. എല്ലാ രാഷ്ട്രീയ പാർട്ടി ജില്ലാ ഘടകങ്ങളും സമരത്തിന് പരസ്യമായി പിന്തുണ നൽകുന്നുണ്ട്. ഞങ്ങൾ ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്.
നവംബർ 17ന് ആയിരങ്ങൾ പങ്കെടുക്കുന്ന ബഹുജന റാലി നടക്കുന്നു. ഇതോടെ സമരം അവസാനിക്കുന്നില്ല. പ്രൊപോസലിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തുന്നത് വരെ വിവിധ സമര പരിപാടികൾ കൂട്ടായി ഞങ്ങൾ നടത്തും. അഞ്ച് നിയമസഭ സമാജികരെ ഞങ്ങൾ വോട്ടു ചെയ്ത് അങ്ങയുടെ സഭയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് കാസർകോടുമായി ബന്ധമില്ലെന്നോ?. നിങ്ങൾ എത്രതവണ തള്ളിപറഞ്ഞാലും എയിംസ് കാസർകോടിന് അനുവദിച്ചേ തീരൂ. എല്ലാ സമരാംഗങ്ങൾക്കും പിന്തുണക്കുന്നവർക്കും അഭിവാദ്യങ്ങൾ.
Keywords: Kasaragod, Kerala, Article, Health, Health-Department, Pinarayi-Vijayan, Minister, AIIMS must be allowed to Kasaragod.