city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Thalangara | തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ പെരുമ

-മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com) തളങ്കരയില്‍ ഹസ്രത്ത് മാലിക് ദീനാറിന്റെ പേരില്‍ നടന്നുവരുന്ന ഉറൂസ് പരിപാടികളിലേക്ക് ഒഴുകി വരുന്ന ജനപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ വീര്‍പ്പു മുട്ടി തളങ്കര. ഉറൂസിന്റെ തുടക്കം മുതല്‍ വിശ്വാസികളുടെ ഇടതടവില്ലാത്ത പ്രവാഹമാണ് കാണാന്‍ പറ്റുന്നത്. ജാതിമതഭേദമന്യേ എല്ലാവരും മാലിക്ദീനാര്‍ പള്ളിയങ്കണത്തിലും മഖ്ബറയിലും പരിസരത്തും തിങ്ങി നിറഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
             
Thalangara | തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ പെരുമ

ഉറൂസ് കമ്മിറ്റി നിയമിച്ച വളണ്ടിയര്‍മാര്‍ വാഹനങ്ങളേയും, കാല്‍നട യാത്രക്കാരേയും നിയന്ത്രിക്കുവാന്‍ വളരേയേറെ കഷ്ടപാടുകള്‍ സഹിക്കുന്നുവെന്ന് വേണം പറയാന്‍. അത്രയ്ക്കും വാഹനങ്ങളും ജനങ്ങളുമാണ് ഉറൂസ് നഗരിയിലേക്ക് എത്തുന്നത്. നഗരത്തില്‍ നിന്നും തളങ്കരയിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും എത്തുന്നത്. തിങ്ങി നിറഞ്ഞ മഖ്ബറയില്‍ കയറി സങ്കടങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി വരുന്നവരാണ് ഏറെയും.

അവിടെ നിന്നും കിട്ടുന്ന മിഠായി പൊതി മരുന്നായി കണക്കാക്കി വാങ്ങുന്നു. പല പ്രശ്‌നങ്ങളുമായി മാലിക്ദീനാര്‍ പള്ളിയിലും മഖ്ബറയിലും എത്തുന്നവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് മടങ്ങി പോകുന്നത്. വിശ്വാസികളുടെ വിശ്വാസങ്ങള്‍ കൊണ്ടാണ് പ്രാര്‍ത്ഥനകള്‍ക്ക് ഫലം ലഭിക്കുന്നത്. പലര്‍ക്കും ഇവിടെ നിന്നും പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടിയ ചരിത്രങ്ങളുണ്ട്. ഇസ്ലാം മതത്തിന്റെ പ്രചരണാര്‍ത്ഥം പായക്കപ്പലേറി വന്നതാണ് മാലിക് ഇബ്‌നു ദീനാറും സംഘവും.
            
Thalangara | തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ പെരുമ

കാസര്‍കോട് ട്രാഫിക് ജന്‍ക്ഷന്‍ മുതല്‍ തളങ്കര പ്രദേശം വരെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര ബള്‍ബുകളുടെ മിന്നിത്തിളക്കവും വഴിയോര കച്ചവടക്കാരുടെ മിനീച്ചര്‍ ബലൂണുകളും, കളിക്കോപ്പുകളുടെയും വില്‍പ്പനയും ഉറൂസിന് കൊഴുപ്പേകുന്നു. കുട്ടികള്‍ക്കുല്ലസിക്കാന്‍ പലതരത്തിലുള്ള സ്റ്റാളുകളും കളിക്കോപ്പ് വില്‍പന സ്റ്റാളുകളും ഭക്ഷണ വിഭവങ്ങളുടെയും മറ്റു സ്റ്റാളുകളും ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്.

രാത്രിയെ പകലാക്കി കൊണ്ട് തളങ്കര ദേശം ഉണര്‍ന്നിരിക്കുന്ന പ്രതീതിയാണ്. മാലിക്ദീനാര്‍ വലിയ പള്ളിയങ്കണം ജനസാഗരത്താല്‍ വീര്‍പ്പു മുട്ടുകയാണ്. പല നാടുകളില്‍ നിന്നും ട്രെയിനിലും ബസിലും, സ്വന്തം വാഹനങ്ങളിലും സിയാറത്തിനായി എത്തുന്നവര്‍ വളരേ കൂടുതലാണ്. പേരും പെരുമയും നിറഞ്ഞ തളങ്കരയിലെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ബിനു ദീനാര്‍ വലിയുടെ പാദസ്പര്‍ശമേറ്റ് പുളകം കൊള്ളുകയാണ് ഓരോ മണ്‍തരികളും.

Keywords:  Article, Top-Headlines, Malik Deenar, Makham-Uroos, Uroos, Religion, Celebration, Masjid, Dargah, Thalangara Malik Dinar Uroos, About Thalangara Malik Dinar Uroos.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia