city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബലിപെരുന്നാള്‍: ത്യാഗോജ്ജ്വലമായ ഓര്‍മ പുതുക്കല്‍

അസ്ലം മാവിലെ

(www.kasargodvartha.com 11.08.2019) ത്യാഗോജ്ജലമായ ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍. ചൂടിനും തണുപ്പത്തും വസന്തത്തിലും വസന്തമൊഴിഞ്ഞ നേരത്തും പെരുന്നാളെത്തും. അങ്ങിനെയാണ് ഹിജ്‌റ മാസങ്ങളുടെ വരവു പോക്കുകള്‍.

ഈദ് നാമാഘോഷിക്കുക. ഈദാഘോഷങ്ങള്‍ക്ക് പരിധി കൂടുക, കുറയുക എന്നൊന്നില്ല. അതൊരു പ്രകീര്‍ത്തന ദിവസമാണ്. അന്നേ ദിവസമാണ് പതിവിലും കൂടുതല്‍ പ്രാര്‍ഥനകള്‍, പ്രകീര്‍ത്തനങ്ങള്‍ ഉരുവിടുന്നത്. അന്നാണ് രോഗികളെ സന്ദര്‍ശിക്കാന്‍ നാം തിടുക്കം കൂട്ടുന്നത്. ബന്ധുവീട്ടില്‍ പോകുന്നത്, അയല്‍പ്പക്കങ്ങള്‍ സന്ദര്‍ശിക്കുന്നത്. മറ്റു ദിവസങ്ങളില്‍ നിന്ന് ഒരു വ്യത്യാസമുണ്ട്, ഈദ് നാളില്‍ പുതുവസ്ത്രം ധരിക്കുന്നു. പുതുമണം പുരട്ടുന്നു. അതാര് വേണ്ടന്ന് പറഞ്ഞാലും ഒഴിവാക്കരുത്.

ഈദിന്റെ പേരില്‍ എവിടെ എങ്കിലും കാണുന്ന കോലാഹലങ്ങള്‍? അത് പ്രളയമായാലും വരള്‍ച്ചയായാലും പാടില്ലാത്തതല്ലേ? അതാരും ഈദാഘോഷത്തിന്റെ കൂടെ വരവു വെക്കാറുമില്ല. അതൊക്കെ എക്‌സ്ട്രാ ഫിറ്റിംഗ്‌സാണ്. പക്ഷെ, അവ കൂടി പെരുന്നാളിന്റെ ഭാഗമെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ആര്‍ഭാടം ഇക്കുറി വേണ്ടെന്ന് പലരും പറയുന്നതെന്ന് തോന്നുന്നു.

എല്ലാ ഈദ് നാളിലും ഈദ് മുസല്ലകളിലും പള്ളികളിലും ഖത്വീബുമാര്‍ പാവങ്ങള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ക്കും വേണ്ടിയാണ് അധികനേരം  പ്രാര്‍ഥിക്കുന്നത്.  നാം ആമീന്‍ പറയുന്നതും. ഈ ഈദ് നാളിലും പ്രളയം കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടി, ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി, വീടും കുടിയും കൃഷിയും കച്ചവടസ്ഥാപനങ്ങളും പോയ്‌പ്പോയവര്‍ക്കു വേണ്ടിയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയും മനമുരുകി പ്രാര്‍ഥിക്കാം.

ഇബ്രാഹീമീ ഓര്‍മ്മകള്‍ ദീപ്തമാക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം എല്ലാവരും പെരുന്നാളാഘോഷിക്കുക. ഒപ്പം, നാമൊരുക്കൂട്ടിയ സമ്പാദ്യത്തില്‍ നിന്നല്‍പം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി മാറ്റിവെക്കുക. അടുത്തെവിടെയെങ്കിലും ദുരിത ബാധിതര്‍ ഉണ്ടെങ്കില്‍ അവരെ ഈദ് നാളിലും ശേഷം ദിവസങ്ങളിലും സന്ദര്‍ശിക്കാനും സഹായിക്കാനും മനസ്സ് പാകപ്പെടുത്തുക. അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുക, ഭക്ഷണമെത്തിക്കുക.. ശുചീകരണ പ്രക്രിയയില്‍ ഭാഗമാകുക. അതാകും ഈ പെരുന്നാളിനെ ഒരുപക്ഷെ കൂടുതല്‍ വര്‍ണശബളമാക്കുക എന്ന് ഞാന്‍ കരുതുന്നു. 

തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും. എല്ലവര്‍ക്കും ഹൃദ്യമായ ഈദാശംസകള്‍!

ബലിപെരുന്നാള്‍: ത്യാഗോജ്ജ്വലമായ ഓര്‍മ പുതുക്കല്‍


Keywords:  Kerala, kasaragod, Article, Eid, Eid_Ul_Hajj, Religion, Aslam Mavile, About Eid Al Adha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia