അക്ഷരം പഠിച്ചിറങ്ങിയ മുറ്റത്ത് ബക്കര്‍ മാഷ് അക്ഷരം പഠിപ്പിക്കാനെത്തി
Sep 29, 2014, 12:07 IST
-ഷാഫി തെരുവത്ത്
(www.kasargodvartha.com 29.09.2014) അക്ഷരം പഠിച്ചിറങ്ങിയ മുറ്റത്ത് ബക്കര്‍ മാഷ് അക്ഷരം പഠിപ്പിക്കാനെത്തിയത് തളങ്കര ഗവ. മുസ്ലിം ഹൈസ് സ്‌കൂളിന് പുത്തന്‍ അനുഭവമായി. ഈ മാസം നാലിനാണ് തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശിയായ ചെട്ടുംകുഴിയിലെ അബൂബക്കര്‍ മാഷ് പഠിച്ച സ്‌കൂളില്‍ തന്നെ പ്രധാന അധ്യാപകനായി എത്തിയത്. 1976-77 എസ്.എസ്.എല്‍.സി. ബാച്ചിലാണ് മുസ്ലിം ഹൈസ് സ്‌കൂളില്‍ നന്ന് ബക്കര്‍ മാഷ് പഠിച്ചിറങ്ങിയത്. പിന്നീട് പീഡിഗ്രിക്ക് ഗവ. കോളജില്‍ ചേര്‍ന്നു. കോഴിക്കോട് വെച്ചാണ് ബി.എഡ്. പഠനം പൂര്‍ത്തിയാക്കിയത്.
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ അധ്യാപകനായ അദ്ദേഹത്തിന് പി.എസ്.സി. വഴി പിന്നീട് തെക്കില്‍ വെസ്റ്റ് സ്‌കൂളില്‍ നിയമനം ലഭിച്ചു. പിന്നീട് തളങ്കര ഗവ. മുസ്ലിം ഹൈസ് സ്‌കൂള്‍, നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ് സ്‌കൂള്‍, കൊടിയമ്മ ജി.എച്ച്.എസ്.എസ്, ചെര്‍ക്കള സെന്‍ട്രല്‍ ഹൈസ് സ്‌കൂള്‍ എന്നിവിടങ്ങിലും അധ്യാപകനായി. കൊടിയമ്മയിലും ചെര്‍ക്കളയിലും പ്രധാന അധ്യാപകനായശേഷമാണ് അക്ഷരം പഠിച്ചിറങ്ങിയ തളങ്കര മുസ്ലിം ഹൈസ് സ്‌കൂളില്‍ പ്രധാന അധ്യാപകനായി എത്തുന്നത്. സ്‌കൂളിന്റെ അച്ചടക്കത്തിനും പഠനത്തിനും ഏറെ പ്രാധാന്യം നല്‍കുകയാണ് തന്റെ കര്‍ത്തവ്യമെന്ന് ബക്കര്‍ മാഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പഠിച്ചപലരും ഇന്ന് തന്നോടൊപ്പമില്ല. മുസ്ലിം ഹൈസ് സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രയത്ന്നിക്കുന്ന ജനറല്‍ സെക്രട്ടറി എരിയാല്‍ ശരീഫ് തന്റെ സഹപാഠിയില്‍ ഒരാളാണെന്നും ബക്കര്‍ മാഷ് പറഞ്ഞു. കഴിഞ്ഞദിവസം ബക്കര്‍ മാഷിന് ഒ.എസ്.എയുടെ ഉപഹാരം സ്‌കൂളില്‍വെച്ചുനടന്ന ചടങ്ങില്‍ കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തയലങ്ങാടി നല്‍കി.
ഭാര്യ: സുഹറ. സുനൈന, ജസ്‌ന എന്നിവര്‍ മക്കളാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Backer Mash, Aboobacker, Teacher, Head master, Old Student, Thalangar Govt. Muslim High School, Kasaragod, Kerala, Shafi Theruvath.
Advertisement: