city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു കാസര്‍കോടുകാരന്റെ ആശകളും ആശങ്കകളും

അനസ് ആലങ്കോള്‍

(www.kasargodvartha.com 27.03.2018) കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഏഴിലധികം ഭാഷ സംസാരിക്കുന്ന കേരളത്തിലെ പതിനാലാമത്തെ ജില്ലയാണ് കാസര്‍കോട്. വികസനത്തിന്റെ കാര്യത്തില്‍ പിന്നോക്കമാണെന്ന് പ്രചരണം നടത്താന്‍ മാധ്യമങ്ങള്‍ മത്സരം നടത്തുന്ന നാട്. സംസാരിക്കുന്ന ഭാഷയുടെ കാരണം കൊണ്ട് പോലും അവഗണന നേരിടുന്ന ലോകത്തിലെ ഏക നാട് കാസര്‍കോട് മാത്രമായിരിക്കും. മന്ത്രിമാരും എം.എല്‍.എ മാരും പുറം കാല്‍ കൊണ്ട് തട്ടി മാറ്റുന്ന നാട്.

അവഗണനകള്‍ നേരിട്ട് പ്രസിദ്ധമായ കാസര്‍കോട് വികസനത്തിന്റെ വഴിയിലേക്ക് കുതിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനമാണ് പെരിയയില്‍ ആരംഭിക്കുന്ന ചെറുവിമാനത്താവളം. വികസനം എന്തെന്ന് കേട്ടു കേള്‍വിയില്ലാത്ത നാടായിരുന്നു നമ്മുടേത്. ദേശീയ ബജറ്റുകളിലും  സംസ്ഥാന ബജറ്റുകളിലും ശൂന്യത മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരുടെ നാട്. അവഗണനയുടെ ട്രോളുകള്‍ ഏറ്റവും കൂടുതല്‍ പിറന്ന് വീണതും കാസര്‍കോടിനെ പരിഹസിച്ചായിരുന്നു. പറയാന്‍ പറ്റുന്ന റോഡോ ഒരു റെയില്‍വേ സ്റ്റേഷനോ നമുക്ക് സ്വന്തമായിട്ടില്ലെന്ന് നാട് മുഴുവന്‍ കേളി കേട്ടതാണ്.

ജില്ലയില്‍ നിന്ന് പുറത്ത് ഞാനൊരു കാസര്‍കോടുകാരനാണെന്ന് പറയാന്‍ നാണമാവുന്നരാണ് അധികവും. അന്യ ജില്ലക്കാരുടെ പരിഹാസം നിറഞ്ഞ ചിരി സഹിക്കാന്‍ കഴിയാത്തത് തന്നെയാണ് കാരണം. സ്വന്തം സംസ്ഥാനത്തിലെ ഒരംഗം എന്ന പരിഗണന പോലും നല്‍കാതെയാണ് പലരുടെയും നോട്ടങ്ങള്‍. ഇതര ജില്ലകളില്‍ നീണ്ടു നിരന്ന് കിടക്കുന്ന വികസനത്തിന്റെ ഒരൊറ്റ അടയാളങ്ങളും നമുക്കില്ല എന്നതാണ് കാരണം.

കൊച്ചിയില്‍ മെട്രോയുടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും കണ്ണൂര്‍ വിമാന താവളത്തിന് തറക്കല്ലിടുമ്പോഴും ഞങ്ങളുടെ നാട്ടിലും എന്തെങ്കിലും വികസനങ്ങള്‍ വരുമെന്ന് ഞങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മാത്രമാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ വിഷമിച്ചിരുന്നു. ഞങ്ങളെന്താ കേരളത്തിലല്ലേ? എന്ന ചോദ്യമുന്നയിച്ച് സമരം നടത്തിയിരുന്നു. പക്ഷേ അതൊന്നും വില കണ്ടില്ല. പാസായ മെഡിക്കല്‍ കോളേജ് തന്നെ പകുതി വഴിയിലാണെന്ന് അറിഞ്ഞപ്പോള്‍ പലരും സമരത്തില്‍ നിന്ന് പിന്‍വലിഞ്ഞതാണ്. തറക്കല്ലിടല്‍ കര്‍മ്മത്തിന് നേതൃതം നല്‍കിയവരുടെ പേരുകള്‍ കൊത്തിവെച്ച ഗ്രാനൈറ്റ് ബോര്‍ഡിലെ അക്ഷരങ്ങള്‍ പോലും മാഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ വായിച്ചത് മുതല്‍ ഏറെ വിഷമത്തിലായിരുന്നു. ഇനിയൊരു പത്ത് വര്‍ഷത്തിനുളളിലെങ്കിലും മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തിയാവുമോ എന്ന ആശങ്കയിലാണ് ഞങ്ങള്‍.

ഏത് ആവശ്യത്തിനും മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു. സുഖമില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയാല്‍ ആംബുലന്‍സുമായി മംഗളരുവില്‍ തന്നെ പോവണം. ഇന്നും പറയാന്‍ പറ്റുന്ന ഒരു ആശുപത്രി പോലും നമ്മുടെ നാട്ടില്‍ ഇല്ലാ എന്നത് പരസ്യമായ രഹസ്യമാണ്. പ്രസവ വേദനയില്‍ പുളയുമ്പോഴും പോലും. ഒരിക്കല്‍ അതിലൂടെ യാത്ര നടത്തുമ്പോള്‍ ഇത് കാസര്‍കോട് തന്നെയാണോ? എന്ന് സംശയിച്ചിരുന്നു. പിറന്ന് വീണത് മുതല്‍ ഇതുവരെ പതിനായിരം തവണ പിന്നോക്കമെന്ന വാക്ക് കേട്ട് മടുത്ത ഞാന്‍ അങ്ങനെ ശങ്കിച്ച് നിന്നിലങ്കിലല്ലേ അത്ഭുതമുളളൂ.

അനുയോജ്യമായ സ്ഥലമാണ് വിമാനതാവളത്തിനു വേണ്ടി തെരെഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തിലെയും രാജ്യത്തിലെയും അനേകം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സര്‍വകലാശാലയുടെ അടുത്തായത് കൊണ്ട് യാത്രക്കാരുടെ വന്‍ പ്രവാഹമായിരിക്കും. സ്ഥലത്തെത്താന്‍ ഏറെ സമയം ചെലവഴിക്കണമെന്ന കാരണം പറഞ്ഞ് ബേക്കല്‍ കോട്ട കാണാന്‍ എത്താത്തവര്‍ ഇനി വിമാനത്തിലൂടെ നമ്മുടെ നാട് കാണാനെത്തും. വിമാനതാവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായാല്‍ നമ്മുടെ നാട്ടിലേക്ക് വിദേശികളുടെ വന്‍ ഒഴുക്കായിരിക്കും. തീര്‍ച്ച!

ജില്ലാ പ്രസിഡണ്ടാണ് ചെറുവിമാനതാവളമെന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇത് പുതിയ ആശയമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേക്കല്‍ കോട്ട വികസനത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഇതേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അന്ന് പദ്ധതി ലാഭകരമാവില്ലെന്ന് പറഞ്ഞ് പിന്‍വലിയുകയായിരുന്നു. എന്നാല്‍ ഇന്ന് കാസര്‍കോടിന്റെ സ്ഥിതി മാറി. ബിസിനസുകാര്‍ വര്‍ദ്ധിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി തലസ്ഥാനത്തേക്ക് യാത്ര നടത്തുന്നവരുണ്ടായി. സമ്പത്ത് എത്ര ചെലവഴിച്ചാലും പ്രശ്‌നമല്ല. സമയം ലാഭിച്ചാല്‍ മതിയെന്ന ചിന്ത അവര്‍ക്കുണ്ടായി. ഓരോ തവണ നാട്ടില്‍ എത്തുമ്പോഴും മംഗളൂരുവില്‍ ഇറങ്ങി കുമ്പള വഴി കാസര്‍കോട് എത്തുമ്പോഴും ദിവസത്തിന്റെ നല്ലൊരു ശതമാനം കവരുകയാണെന്ന സത്യം വൈകിയാണെങ്കിലും മുതലാളിമാര്‍ മനസിലാക്കി. അന്ന് 80 കോടിയായിരുന്നു ചെറു വിമാന താവളം നിര്‍മ്മിക്കാന്‍ വേണ്ടി ബജറ്റില്‍ നീക്കിവെച്ചത്. ഇന്നത് വെട്ടിച്ചുരുക്കി മുപ്പത് കോടിയാക്കി. അത് കൊണ്ട് തന്നെ പ്രതീക്ഷിച്ചതിനെക്കാളും ലാഭകരമാവും.

എന്നെങ്കിലും ഒരിക്കല്‍ നമ്മുടെ കാസര്‍കോടും ഉന്നതിയിലെത്തും. കാസര്‍കോട്ടും ഒരു നാള്‍ മെട്രോ ഓടും. നാലുവരി പാത എന്ന സ്വപ്നം അടുത്ത് തന്നെ യഥാര്‍ത്ഥ്യമാവും. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുളള ആശുപത്രി നമ്മുടെ ജില്ലയിലും പ്രവര്‍ത്തനം ആരംഭിക്കും. പി.ജി തലം വരെ ബിരുദങ്ങള്‍ നല്‍കുന്ന വിദ്യഭാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലും പ്രവര്‍ത്തനം ആരംഭിക്കും. അതിന്റെ തുടക്കമാണ് ഈ ചെറുവിമാന താവളമെന്ന് നമുക്ക് ആശ്വസിക്കാം.
ഒരു കാസര്‍കോടുകാരന്റെ ആശകളും ആശങ്കകളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, Top-Headlines, Development project, A Kasargodan's Dream, Article
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia