ബൈത്തു റഹ് മയുടെ തണലിലേക്ക് നാലാമത്തെ കുടുംബവും
Aug 8, 2015, 11:00 IST
സലാം കന്യപ്പാടി
കാരുണ്യത്തിന്റെ നാള്‍വഴികളില്‍ ചരിത്ര നേട്ടങ്ങളുമായി ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി
(www.kasargodvartha.com 08/08/2015) ജീവകാരുണ്യരംഗത്തും വിദ്യാഭ്യാസ - സാംസ്കാരിക - രാഷ്ട്രീയരംഗത്തും ഒട്ടനവധി നൂതന പദ്ധതികളും ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ ഇടപെടലുകളും നടത്തി ഏവര്‍ക്കും മാതൃകാ പ്രവര്‍ത്തനങ്ങളുമായി ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ജൈത്രയാത്ര തുടരുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മേഖലകളിലേക്ക് സമാശ്വാസത്തിന് തലോടലുമായ് കെ.എം.സി.സി കടന്നു ചെന്നു.
മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും അര്‍ഹരായ പാവപ്പെട്ട തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് ഓട്ടോറിക്ഷയും, സ്ത്രീകളെ സ്വയംതൊഴിലിന് പ്രേരിപ്പിക്കുന്നതിനായ് ടൈലറിംഗ് മെഷീന് നല്കി. അങ്ങിനെ ആശ്രയമറ്റ കുടുംബങ്ങളിലേക്ക് കാരുണ്യകിറ്റും നിരാംലംബര്‍ക്കും അഗതികള്‍ക്കും സാന്ത്വന സ്പര്ഷവുമായി കമ്മിറ്റിയുടെ കാലടിപ്പാടുകള്‍ പതിഞ്ഞ ഒട്ടനവധി പദ്ധതികള്‍...
അതില്‍ ഏറെ ചാരിതാര്‍ത്ഥ്യത്തോടെ എടുത്തുകാട്ടാവുന്ന മൂന്ന് വന്‍കിട പദ്ധതിയാണ് ഓട്ടോറിക്ഷ വിതരണവും ബൈത്തുറഹ് മയും സ്നേഹ സാന്ത്വനവും. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും ഏറ്റവും അര്‍ഹരായ എട്ട് ചെറുപ്പാര്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചു കൊണ്ട് ഓട്ടോറിക്ഷ നല്‍കാനായത് ഏറെ പ്രശംസിക്കപ്പെട്ട പദ്ധതിയാണ്. ഏഴു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി എട്ടോളം ബൈത്തുറഹ്മ പ്രഖ്യാപിക്കുകയും വളരെ വേഗത്തില്‍ തന്നെ മൂന്ന് ബൈത്തുറഹ് മകള്‍ പണിപൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് കൈമാറുകയും ചെയ്തു. ബദിയഡുക്ക പഞ്ചായത്തില്‍ നിര്‍മിച്ചു നല്കിയ ബൈത്തുറഹ് മയുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, ചെങ്കള ഗ്രാമ പഞ്ചായത്തില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുമാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത്.
മുനിസിപ്പാലിറ്റിയില്‍ പണിപൂര്‍ത്തീകരിച്ച നാലാമത്തെ ബൈത്തുറഹ് മയുടെ താക്കോല്‍ ദാനം ഓഗസ്റ്റ് ഒമ്പതിന് നടക്കും. കാരുണ്യരംഗത്ത് കാസര്‍കോടിന്റെ ആത്മാവും സമസ്ത മേഖലയിലും വ്യക്തിമുദ്രപതിപ്പിക്കുകയും ചെയ്ത കാസര്‍കോടിന്റെ അംബാസിഡറും യുഎഇ കെഎംസിസി യുടെ അഡൈ്വസറി ബോര്‍ഡിന്റെ അമരക്കാരനുമായ യഹ്യ തളങ്കര സാഹിബാണ് ആ കര്‍മം നിര്‍വഹിക്കുക.
മധൂര്‍, കാറഡുക്ക, കുംബഡാജെ, ബെള്ളൂര്‍ എന്നീ നാല് പഞ്ചായത്തുകളിലും ബൈത്തു റഹ് മ ഭവനങ്ങള്‍ക്ക് ഈമാസം തന്നെ തറക്കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സ്നേഹ സാന്ത്വനം പദ്ധതിയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് മെഷീന് ആബാലവൃദ്ധം വൃക്ക രോഗികള്‍ക്കും നല്കുന്ന ആശ്വാസം അളവില്ലാത്തതാണ്. സമൂഹത്തന്റെ സ്പന്ദനങ്ങളറിഞ്ഞ് ആശ്രയവും ആശയും നല്കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും പ്രതീക്ഷകള്‍ നല്‍കാനും കെഎംസിസിയുടെ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പുതുതായി നിലവില്‍വന്ന കമ്മിറ്റിയുടെ പ്രസിഡണ്ടാണ് വിനീതന്. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ മികവുറ്റ ഒരു ടീം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. വൈസ് പ്രസിഡണ്ടുമാരായി സലീം ചേരംങ്കൈ, ഇ.ബി അഹ്മദ്, ഇബ്രാഹിം ഐപിഎം, അസീസ് കമാലിയ, കരീം മൊഗ്രാല്‍, സെക്രട്ടറിമാരായി സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, റഹ് മാന്‍ പടിഞ്ഞാര്‍ തുടങ്ങിയവരും മണ്ഡലം കമ്മിറ്റിക്ക് കരുത്ത് പകരുകയും സേവനപാതയില്‍ ബഹുമുഖ പദ്ധതികളുമായി പ്രയാണം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.
'ഹദിയ' എന്നുനാമകരണം ചെയ്യപ്പെട്ട വന്‍ പദ്ധതിയില്‍ വിധവകള്‍ക്കും മുഅല്ലിമീങ്ങള്‍ക്കും പെന്ഷന് പദ്ധതി, ആതുരസേവനം, ബൈത്തുറഹ് മ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. മണ്ഡലം കമ്മിറ്റിയുടെ എല്ലാ കാരുണ്യ പ്രവര്‍ത്തനങ്ങളും മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ ജാതി, മത, രാഷ്ട്രീയങ്ങള്‍ക്കതീതമായി അവശത വിഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
നാളിതുവരെ പൊതുസമൂഹം കെഎംസിസിക്ക് നല്‍കിവരുന്ന പിന്തുണയും സഹായവും എല്ലാകാലത്തും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ പ്രധാന ഊര്‍ജം.

Keywords : Article, KMCC, Youth, Family, House, Salam Kanyappady, Relief, 4th family under Baithu Rahma shelter.
Advertisement:
Advertisement: