city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാല് എംഎല്‍എമാരുടെ കൂടെ 4 ദിവസം

കൂക്കാനം റഹ്‍മാൻ

(www.kasargodvartha.com 01.01.2022) നാല് നാളില്‍ നാല് എംഎല്‍എമാരുടെ ശ്രദ്ധേയമായ വാക്കുകള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനാണീ കുറിപ്പ്.
                
നാല് എംഎല്‍എമാരുടെ കൂടെ 4 ദിവസം

ഡിസംബര്‍ മൂന്ന്:

മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫിനെ കണ്ടു മുട്ടുന്നത് മഞ്ചേശ്വരം പഞ്ചായത്ത് ഹാളില്‍ അവിടെ ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ ക്യാമ്പ് നടക്കുമ്പോഴാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ലാവിനൊ മൊന്റേറിയോ അധ്യക്ഷത വഹിച്ചു. മലയാളം തീരെ വശമില്ലാത്ത അവര്‍ കണ്ണടയിലും ഇംഗ്ലീഷിലും അതിമനോഹരമായി സംസാരിച്ചു. എംഎല്‍എ.യുടെ വാക്കുകള്‍ 'ഞാന്‍ വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ വഴിവക്കിലോ, റോഡരികിലോ, പൈപ്പ് പൊട്ടിയോ അശ്രദ്ധമായി ടേപ്പ് ക്ലോസ് ചെയ്യാതെ വെളളം പാഴായി പോകുന്നത് കണ്ടാല്‍ വണ്ടി നിര്‍ത്തും വെളളം പാഴായി പോകുന്നത് ശരിയാക്കും. ഓഫീസിലും വീട്ടിലും ആവശ്യമില്ലാതെ കത്തുന്ന ലൈറ്റുകളും, ഫാനുകളും ഓഫാക്കിയേ പുറത്തു പോകൂ…'

ഡിസംബര്‍ നാല്:

കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ പറഞ്ഞ വാക്കുകള്‍ പങ്കാളികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. 'ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം വീടുകളില്‍ നിന്ന് തുടങ്ങണം. ഏത് തരം ഊര്‍ജമായാലും അവ അത്യാവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്താന്‍ വീടുകളില്‍ നമ്മള്‍ ശ്രദ്ധിക്കണം. അങ്ങിനെ പ്രവര്‍ത്തിക്കാനുളള ഊര്‍ജം ഇവിടെ നടക്കുന്ന സെമിനാറില്‍ പങ്കെടുത്ത നമുക്കോരോരുത്തര്‍ക്കും ഉണ്ടാവണം'.

നൂറോളം ആളുകള്‍ സെമിനാറില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ടിന് മികച്ച സംഘാടകയ്ക്ക് പാന്‍ടെക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് എംഎല്‍എ കൈമാറി. പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് വെളളിക്കോത്ത് അവസാനിച്ച റാലിയും എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ഊര്‍ജ സംരക്ഷണ പ്രതിജ്ഞയും ഒപ്പു ശേഖരണവും ഉണ്ടായി.

ഡിസംബര്‍ ഏഴ്:

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച വനിതാ വ്യവസായ സംരഭകത്വ പരിശീലനം ഉല്‍ഘാടനം ചെയ്യവേ എംഎല്‍എ എൻ എ നെല്ലിക്കുന്ന് പറഞ്ഞതും ജനമനസ്സില്‍ പതിയേണ്ടതാണ്. 'കഴിഞ്ഞ തവണ നടന്ന ഇത്തരം ഒരു ക്യാമ്പിൽ വെച്ച് കിട്ടിയ ഊര്‍ജസംരക്ഷണ അറിവ് വെച്ചു എന്റെ വീട്ടിലെ വൈദ്യുത ബില്‍ ആറായിരത്തില്‍ നിന്ന് മൂവായിരത്തിലേക്ക് ചുരുക്കാന്‍ കഴിഞ്ഞു. എംഎല്‍എ ക്വാര്‍ട്ടേര്‍സില്‍ പുറത്തേക്ക് പോകുമ്പോള്‍ മഴുവന്‍ ലൈറ്റുകളും ഫാനും ഓഫാക്കിയേ ഞാന്‍ പുറത്തുപാകൂ'. ഉളളില്‍ തട്ടിയ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നി.

അന്ന് മൂന്ന് മണിക്ക് കാസര്‍കോട് ഗവ.കോളേജില്‍ സംഘടിപ്പിച്ച ഊര്‍ജസംരക്ഷണ റാലി ഉല്‍ഘാടനം ചെയ്യേണ്ടതും അദ്ദേഹമായിരുന്നു. കലക്ടറേറ്റില്‍ ഒരു പ്രധാന യോഗം നടക്കുന്നതിനാല്‍ കൃത്യസമയത്ത് എത്താന്‍ പറ്റിയില്ല. എങ്കിലും അദ്ദേഹം വാക്കു പാലിച്ചു. ജാഥാസമാപന ചടങ്ങിലേക്ക് അദ്ദേഹം ഓടിയെത്തി.

ഡിസംബര്‍ 10:

ഉദുമ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലെ ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടി ഉല്‍ഘാടനം ചെയ്യാൻ കൃത്യസമയത്ത് എത്തി. ഉദുമ പഞ്ചായത്തു ഹാളിലായിരുന്നു പരിപാടി. പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വായുമലിനീകരണം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതു മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ വസ്തുതകളിലേക്ക് പങ്കാളികളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ക്യാമ്പ് ഉല്‍ഘാടനം ചെയ്തത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

Keywords:  Kerala, News, Top-Headlines, Article, Manjeshwaram, MLA, Panchayath, President, Office, House, Lights, Kanhangad, Seminar, Inauguration, Award, Uduma, E Chandrashekaran, K M Ashraf, C H Kunjambu, N A Nellikunnu, 4 days with four MLAs.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia