ഒന്നാം ക്ലാസും മഴയും കുറേ ഓര്‍മകളും
Jun 11, 2013, 06:43 IST
കൂക്കാനം റഹ്മാന്‍
പ്രൈമറി സ്‌കൂള്‍ പഠനം
ജൂണ്‍മാസം. മഴയുടെ മര്‍മര ശബ്ദം മനസില്‍ കുളിരുപകരുന്നു. അറുപത്തി രണ്ടിലെത്തിയിട്ടും ആറാം വയസിലെ ഒന്നാം ക്ലാസുകാരനായി മാറിയപ്പോള്‍ ചിതലരിച്ച ചിന്തകള്‍ കൂട്ടി വെച്ചു. ഒന്നാം ക്ലാസില്‍ ചിത്രാവലി പാഠപുസ്തകവും പുതിയ സ്ലേറ്റും, സ്ലേറ്റ് പെണ്‍സിലുമായി കടന്നു ചെന്ന ദിവസം. മഴതിമിര്‍ത്തു പെയ്യുന്നു. നീളന്‍ കാലന്‍ ഓലക്കുട, വളളിട്രൗസര്‍, ഓണക്കുന്നിലെ ശനിയാഴ്ച ചന്തയില്‍ നിന്നും വാങ്ങിത്തന്ന കുപ്പായം. ജനാര്‍ദനനും, കരുണനും, നാരായണനും, ജാനകിയും കാര്‍ത്ത്യായനിയും ഞാനും ഒരേ ബഞ്ചുകാര്‍.
ഞങ്ങള്‍ ഏഴാം ക്ലാസുവരെ ഒപ്പമുണ്ടായിരുന്നു. പാലമില്ലാത്ത തോടുകടന്നു വേണം സ്‌കൂളിലെത്താന്‍. കുമാരന്‍ മാഷിന്റെ കൈമുറുകെ പിടിച്ച് അക്കരെ കടക്കും. തഴച്ചുവളര്‍ന്നു നില്‍ക്കുന്ന നെല്‍പാടത്തിലൂടെയാണ് സ്‌കൂളിലേക്കുളള യാത്ര. വയല്‍ വരമ്പില്‍ നല്ല മഴക്കാലത്ത് മുട്ടോളം വെളളമുണ്ടാകും. ഓരോ ജൂണ്‍മാസവും ആഹ്ലാദത്തിന്റേതായിരുന്നു. മഴവെളളം കാല് കൊണ്ട് തട്ടി തെറിപ്പിച്ചും, പരല്‍മീനിനെ പിടിച്ചും ഓലക്കുടകൊണ്ട് പരസ്പരം അടികൂടിയും ഉളളയാത്ര.
കൂട്ടുകാര്‍ക്കൊക്കെ ഓരോ പ്രത്യേകതയുണ്ട്. ജനാര്‍ദനന്‍ കേടപ്പല്ലനാണ്. എങ്കിലും ചുരുളമുടിയുളള സുന്ദരനായിരുന്നു. നാരായണന്‍ കുളളനാണ്. ജാനകിയെ മുക്കുന്നൊലിച്ചി എന്നാണ് വിളിക്കുക എങ്കിലും ലോലാക്കിട്ട സുന്ദരിയായിരുന്നു ജാനകി. കറുത്തിരുണ്ടവളായിരുന്നു കാര്‍ത്ത്യായനി. കരുണന്‍ ഒന്നാം ക്ലാസിലെത്തിയിട്ടും അമ്മയുടെ മുലകുടിക്കുമായിരുന്നു.
ഇപ്പോഴും ഇവരില്‍ ചിലരെകണ്ടുമുട്ടാറുണ്ട്. ജനാര്‍ദനന്‍ കച്ചവടക്കാരനാണ്. കരുണന്‍ ആത്മഹത്യ ചെയ്തു എന്നാണറിഞ്ഞത്, നാരായണന്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായി പിരിഞ്ഞു. ജാനകിയും കാര്‍ത്ത്യായനിയും അമ്മൂമ്മമാരായി.
ഒന്നാം ക്ലാസില്‍ പഠിപ്പിച്ച കേപ്പു ഉണിത്തിരിമാഷ് മരിച്ചു. രണ്ടാം ക്ലാസില്‍ പഠിപ്പിച്ച ഭട്ടതിരിമാഷ് ആരോഗ്യവാനായി ഇന്നും നടക്കുന്നു. മൂന്നാം ക്ലാസില്‍ പഠിപ്പിച്ച മാരാര്‍ മാഷും മരിച്ചു. പ്രൈമറിക്ലാസില്‍ പഠിപ്പിച്ചിരുന്ന കെ. കുമാരന്‍മാഷും, ആലക്കാടന്‍ നാരായണന്‍ മാഷും ജീവിച്ചിരിപ്പുണ്ട്. ഓരോ ജൂണ്‍മാസവും ഇവരെയൊക്കെ ഓര്‍ക്കും. മഴയും, വെളളവും അതൊക്കെ ഓര്‍ക്കാനുളള അവസരം ഒരുക്കുന്നു.
ഞങ്ങളുടെ പ്രൈമറി സ്‌കൂള്‍ പഠനകാലം ദാരിദ്ര്യ അവസ്ഥയായിരുന്നു. അത് ജീവിതചര്യയിലും, ഭക്ഷണ കാര്യത്തിലും വസ്ത്രത്തിലും ഒക്കെ പ്രതിഫലിച്ചു കാണും. ജൂണ്‍മാസം പുതിയ പുസ്തകങ്ങള്‍ നോട്ടു ബുക്കുകള്‍ മാത്രമായിരുന്നു. അതില്‍ ഒരു പ്രധാന നോട്ടുബുക്കുണ്ട്. അതിനെ കണക്ക് ബൗണ്ട് എന്നാണ് പറയുക. അത് വരയിടാത്ത 300 പേജായിരിക്കും അക്കാലത്തേ കണക്ക് വിഷയം പ്രാധാന്യമേറിയതും, പ്രയാസമുളളതുമായിരുന്നു. പിന്നെ ഒരു അച്ചടി പുസ്തകം ഗുണകോഷ്ഠം എന്നും എഞ്ചുവടി എന്നും അറിയപ്പെടുന്ന വിസ്തൃതമനപാഠം ആയിരുന്നു. പതിനാറ് വരെ നിര്‍ബന്ധമായും മനപ്പാഠമാക്കിയിരിക്കണം.
പാഠപുസ്തകങ്ങള്‍ ക്ലാസ് കയറ്റം കിട്ടുന്നതിന് മുമ്പ് ആ ക്ലാസുകാരോട് ബുക്കുചെയ്തു വെക്കും. അതിന് പകുതി പൈസ കൊടുത്താല്‍ മതി. ഈ പുസ്തകങ്ങളും സ്ലേറ്റും ഒരു കറുത്ത റബ്ബര്‍ കൊണ്ട് കെട്ടും. ഇന്നത്തെപോലെ ബാഗ് ഒന്നുമില്ല. കൂടിപോയാല്‍ ചാക്ക് നൂല് ഉപയോഗിച്ചുണ്ടാക്കുന്ന സഞ്ചി കിട്ടിയാലായി.
ഉച്ചയ്ക്ക് വിശപ്പടക്കാന്‍ അമേരിക്കക്കാരന്റെ കാരുണ്യം കൊണ്ടുകിട്ടിയ പാല്‍പൊടി കൊണ്ട് ഉണ്ടാക്കിയ പാല്‍കിട്ടും. അതും കുടിച്ച് ഉച്ചനേരത്തെ തിമിര്‍പായിരിക്കും പിന്നീട്. ഓട്ടവും ചാട്ടവും മരം കയറി മറിയലും, തമ്മില്‍ തല്ലും എല്ലാം നടക്കും.
മാഷന്മാരും ഉച്ചനേരത്തെ ഭക്ഷണം ചായയും പരിപ്പുവടയും കഴിച്ച് തൃപ്തി അടയും. കുടവയറന്‍ നാരായണന്‍ മണിയാണിശ്ശന്റെ കടയിലെ മരബെഞ്ചിലിരുന്ന് മാഷന്‍മാര്‍ ഭക്ഷിക്കുന്ന കാഴ്ച ഓര്‍മയുണ്ട്. അതും കഴിഞ്ഞ് സാധു ബീഡിയും വലിച്ചാണ് അവര്‍ സ്‌കൂളിലേക്ക് തിരിച്ചെത്തുക.
സ്‌കൂള്‍ വീട്ടാല്‍ വൈകീട്ട് ഒരോട്ടമാണ്. വീട്ടിലെത്തിയാലെ നില്‍ക്കൂ. വന്ന ഉടനെ ഉച്ചയ്ക്ക് തയ്യാറാക്കിയ കഞ്ഞികിട്ടും. മങ്കണത്തില്‍ വിളമ്പി വെച്ച കഞ്ഞിയും, കുഞ്ഞങ്ങണത്തിലെ കറിയും വാരിവലിച്ചുതിന്നും. പിന്നീട് സന്ധ്യവരെ കളിയും.
സുഖമുളെളാരു മഴയോര്‍മയും, സ്‌കൂള്‍ തുറക്കുന്ന ജൂണ്‍മാസ ഓര്‍മയും ഒളിമങ്ങാതെ മനസില്‍ അളളിപിടിച്ചു നില്‍ക്കുന്നു....
ഹൈസ്‌കൂള്‍ പഠനം
ഹൈസ്‌കൂളിന്റെ വാതില്‍ പടികാണുക എന്നത് അക്കാലത്ത് മഹാഭാഗ്യമായിരുന്നു. ഏഴാം ക്ലാസിനു മുമ്പോപിമ്പോ ആയി മിക്കവരും ബീഡിതെറുപ്പോ, കന്നുകാലിവളര്‍ത്തലോ, കൃഷിപണിയോ ആയി വഴിമാറി യാത്ര ചെയ്തു കാണും.
മീശകിളുര്‍ക്കാന്‍ തുടങ്ങിയകാലമാണ്. ഓലക്കുടയില്‍ നിന്ന് ശീലക്കുടയിലേക്കും, വളളി ട്രൗസറില്‍ നിന്ന് മുണ്ടിലേക്കും മാറിയ കാലം. കുട്ടിക്കളിയൊക്കെ മാറി അല്പം ഗൗരവത്തിലേക്കും, നാണത്തിലേക്കും വഴുതിമാറുന്നകാലം. അമ്മാവന്റെ വകയായി ഒരു പഴയ സൈക്കിള്‍ കിട്ടി. ഹൈസ്‌കൂള്‍ പഠനത്തിനായി ഓണക്കുന്നിലെത്താന്‍ ഇതൊരു സൗകര്യമായി. ജൂണ്‍മാസം വയലും തോടും നിറഞ്ഞു കവിയും. അന്ന് കുപ്പിത്തോടിന് മാത്രമെ പാലമുളളൂ. അതിലൂടെ എത്താന്‍ കുറച്ചധികം സഞ്ചരിക്കണം.
ഹൈസ്‌കൂളിലെത്തിയതിനാല്‍ അല്പം ഗമയൊക്കെയായി. പുസ്തകങ്ങളെല്ലാം പുതിയവ തന്നെ കിട്ടും. പുസ്തകമണം ആസ്വാദിക്കുന്നതിലുളള സന്തോഷം പുതിയ ശീലക്കുട നിവര്‍ത്താനും മടക്കാനുളള അഭിനിവേശം. പേന്റിട്ടു നടക്കുന്ന മാഷന്മാരുടെ ക്ലാസിലിരിക്കാനുളള ഭാഗ്യം. ഇതൊക്കെ അഭിമാനമായിത്തോന്നിയ കാലം.
എന്തൊക്കെ പറഞ്ഞാലും വിശപ്പിന് പരിഹാരം ആഹാരം കിട്ടിയേ പറ്റൂ. അമേരിക്കക്കാരന്റെ പാല് ഇവിടെ കിട്ടില്ല. ജൂണ്‍മാസത്തെ വിശപ്പ് പറഞ്ഞറിയിക്കാന്‍ കഴിയില്ല. കറുത്തിരുണ്ട അന്തരീക്ഷം, നില്‍ക്കാതെ പെയ്യുന്ന മഴ. തണുത്തുവിറക്കുന്ന ശരീരം. അന്ന് ഉച്ചഭക്ഷണത്തിന് വീട്ടില്‍ നിന്ന് കാല്‍ ഉറുപ്പിക (ഇന്നത്തെ ഇരുപത്തിയഞ്ച് പൈസ) കിട്ടും.
സ്‌കൂളിന് തൊട്ടടുത്തുളള നരിയന്‍ രാമേട്ടന്റെ ചായക്കടയിലേക്ക് ഉച്ച സമയത്ത് ഒരോട്ടമാണ്. ഉടഞ്ഞ അലുമിനിയം പ്ലേറ്റില്‍ രണ്ട് കഷണം പൊളളുന്ന പുട്ടും അതിനുമേലെ ചുട്ടുപൊളളുന്ന പയറ് കറിയും. അത് തിന്നാല്‍ വയറ് നിറയും കൂടെ ഒരു ഗ്ലാസ് വെളളച്ചായ (പാലും വെളളം) നാലണയ്ക്ക് തൃപ്തികരമായി വയറു നിറഞ്ഞകാലം.
ജൂണ്‍മാസം സൈക്കിള്‍ യാത്രപറ്റില്ല. അപ്പോള്‍ കൂട്ടത്തോടെ നടക്കുകയാണ് പതിവ്. നാലു മണിയാവുമ്പോള്‍ വിശന്നു നില്‍ക്കാന്‍ പറ്റില്ല. വീട്ടിലേക്ക് ഓട്ടമില്ല. പകരം ധൃതിയില്‍ കൂട്ടുകാരൊന്നിച്ച് നടന്നു പോകും.
കോളജ് പഠനം
അക്കാലത്ത് ഹൈസ്‌കൂള്‍ കഴിഞ്ഞ് കോളജ് പഠനത്തിനെത്തുക മഹാ ഭാഗ്യവാന്മാരാണ്. കാസര്‍കോടും കണ്ണുരും മാത്രമെ കോളജ് ഉളളൂ.
ഡ്രസ്സും മറ്റും കൊണ്ടു പോകാന്‍ വലിയൊരു ബാഗ് കിട്ടിയത് കോളജിലെത്തിയമ്പോഴാണ്. ആഴ്ചയ്ക്ക് വീട്ടിലേക്കു വരണം. ഒരാഴ്ച ലോഡ്ജില്‍ കഴിയാന്‍ വീട്ടില്‍ നിന്ന് ഇരുപത് രൂപ കിട്ടും. കാസര്‍കോട്ടെ കളിയന്‍ ലോഡ്ജും അണങ്കൂര്‍ ലോഡ്ജും ആണ് പ്രസിദ്ധമായ താമസസ്ഥലങ്ങള്‍.
കോളജ് പഠനകാലത്തെ ജൂണ്‍മാസത്തിനും വ്യത്യാസമൊന്നുമുണ്ടാവില്ല മഴതിമിര്‍ത്ത് പെയ്യുന്ന കാലം തന്നെ. വിശപ്പിന്റെ കാഠിന്യം കൂടിയ കാലവും അതുതന്നെ.
വീട്ടില്‍ അല്ലാത്തതു കൊണ്ട് വിശപ്പു കൂടും. വിദ്യാനഗറിലെ പട്ടറുടെ ഹോട്ടലും, കേളജിന് മുന്നിലെ ആമൂച്ചാന്റെ ചായക്കടയുമാണ് കോളജ് പിളളരുടെ ഭക്ഷണ കേന്ദ്രങ്ങള്‍. പട്ടറുടെ ഹോട്ടലിലെ ഇഡ്‌ലിയും സമ്പാറും ഉച്ചനേരത്തെ ഊണും സാമ്പാറും ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.
അക്കാലത്ത് ഒരേ മുറിയില്‍ കിടന്നുറങ്ങിയവരാണ് നീലേശ്വരത്തെ ഡോ. കെ. രാമചന്ദ്രന്‍ നായരും, കൃഷി വകുപ്പില്‍ ഡപ്യൂട്ടി ഡയരക്ടറായി വിരമിച്ച കെ.ഒ.വി. ഗോപാലനും, ഉദിനൂരിലെ സി.എം. കുമാരനും, കാഞ്ഞങ്ങാട്ടെ ഡോ. ശശിധരനുമൊക്കെ.
കാലം മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ ജൂണ്‍ മാസം മാറുന്നില്ല. ജൂണിലെ മഴയും കാര്യമായി മാറിയിട്ടില്ല. ഓരോ ജൂണ്‍ പിറക്കുമ്പോഴും ഓടിത്തിമിര്‍ത്ത, വിശന്നു പൊരിഞ്ഞ, പ്രാഥമിക വിദ്യാഭ്യാസ കാലവും അതോടൊപ്പം ഹൈസ്‌കൂള്‍, കോളജ് പഠനകാലവും ഓര്‍മയിലേക്ക് തിരിച്ചെത്തുന്നു...
Keywords: Kookkanam Rahman, Article, School, Class Room, Students, June, Month, Primary School Education, Secondary School, Education, College Education, Headmaster, Teacher, Bridge, Hotel, Cycle, Food, Memory, Milk, Friends, Tea, Rain, Dress, Hungry, Doctor, Classmates, Kasaragod, Vidyanagar, Lodge, After noon, American Milk Powder, Pant, House, Primary school students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Kookanam-Rahman
(Writer)
|