1000 ആധാർ, 9000 പാൻ, 6240 വോട്ടർ ഐഡി... കാർഡുകൾ പിടിച്ചെടുത്തു; വ്യാജ തിരിച്ചറിയൽ രേഖകൾ; നിർമ്മാതാക്കൾ അറസ്റ്റിൽ
Jan 4, 2021, 20:48 IST
മംഗളൂരു: (www.kasargodvartha.com 04.01.2021) ആധാർ കാർഡുകൾ മുതൽ വാഹന രെജിസ്റ്ററേഷൻ സർട്ടിഫികറ്റുകൾ വരെ വ്യാജമായി നിർമ്മിച്ചു നൽകുന്ന സംഘത്തിൽ 10 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് ബംഗളൂറുവിൽ അറസ്റ്റു ചെയ്തു. ഗുള്ളാള കനകപുര റോഡിലെ കമലേഷ്കുമാർ ബാവലിയ (35), പുട്ടിനഹള്ളി സ്വദേശി ലോകേഷ് എന്ന സലബന്ന (37), ശാന്തിനഗർ സ്വദേശികളായ സുദർശൻ എന്ന സത്യനാരായണ (50), നിർമ്മൽ കുമാർ(56), കെങ്കേരിയിലെ ദർശൻ (25), ഹാസനിലെ ശ്രീധർ (31), ജനഭാരതിയിലെ ചന്ദ്രപ്പ (28), വിജയനഗറിലെ അഭിലാഷ് (27), ബസവേശ്വര നഗറിലെ തേജസ് (30), വിജയനഗറിലെ ആദിത്യ ഭാരതി (35) എന്നിവരാണ് അറസ്റ്റിലായത്.
Keywords: Karnataka, News, Fake, Identity Card, Accused, Mangalore, Arrest, Police, Case, Top-Headlines, Aadhar Card, Pan card, Fake document, Seized, 1000 Aadhaar, 9000 PAN, 6240 Voter ID ... cards seized; Fake identity documents; Manufacturers arrested.