city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌­പോണ്‍­സേര്‍­ഡ് ഭര്‍­ത്താക്കന്മാര്‍ എന്ത് ചെയ്യും?

സ്‌­പോണ്‍­സേര്‍­ഡ് ഭര്‍­ത്താക്കന്മാര്‍ എന്ത് ചെയ്യും?
ന­ട്ടെല്ലു­റ­പ്പു­ള്ള പു­രു­ഷ­നേയും ഞെ­ട്ടി­ക്കു­ന്ന ഒ­രു വാര്‍­ത്ത. അ­ത് പു­റ­ന്തോ­ട് പൊ­ട്ടി­ച്ച് ചാ­ന­ലു­ക­ളില്‍ ചര്‍­ചയായും ജ­നകീ­യ വാ­രി­ക­ക­ളില്‍ സം­വാ­ദ­മായും ഇ­ഴ­യു­ന്നത് കാ­ണു­മ്പോള്‍ ഇ­ത് വ­ളര്‍­ന്ന് സര്‍­പമാ­യി ഭര്‍­ത്താ­വെ­ന്ന പാ­വം ജീ­വി വര്‍ഗ­ത്തെ വി­ദൂ­ര­മല്ലാ­ത്ത ഭാ­വി­യില്‍ കൊ­ത്തു­മെ­ന്നു­റ­പ്പി­ക്കാം. കേ­ട്ടി­ല്ലേ കി­ഞ്ച­ന വര്‍­ത്ത­മാ­നം . ഭാ­ര്യ­മാര്‍ക്കും ശമ്പ­ളം കൊ­ടു­ക്ക­ണ­മ­ത്രേ? ശി­വ....ശി­വ എ­ന്താ ഇത്, എ­ന്ന് നെ­ടു­വീര്‍പി­ടുന്ന­ത് ഖി­യാ­മം നാ­ളി­ന്റെ അ­ലാ­മത്തോ പ­ട­ച്ചോ­നെ എ­ന്ന് അ­തി­ശ­യി­ക്കു­ന്ന­തിനു മു­ന്നേ അ­വ­ശ ഭര്‍­ത്താ­ക്കന്‍­മാ­രാ­യ ന­മു­ക്ക് ഒ­ന്ന് വ­ട്ടം­കൂ­ടി­യി­രു­ന്ന് സങ്ക­ടം പ­ങ്ക് വെ­ക്കാ­നു­ള്ള അ­വസ­രം ഒ­രു­ക്കാം.

കേ­ന്ദ്ര­സര്‍­കാറാ­ണത്രെ അത്ത­ര­മൊ­രു നിയ­മം കൊ­ണ്ടു­വ­രു­ന്ന­തി­നെ കു­റി­ച്ച് ആ­ലോ­ചി­ക്കു­ന്നത്. നിയ­മം കേ­ന്ദ്ര­ത്തി­ന്റേ­തെ­ങ്കിലും ശമ്പ­ളം കൊ­ടു­ക്കേണ്ട­ത് ഭര്‍­ത്താ­വ്. നി­യ­മ­ത്തി­ന് അ­ടു­പ്പുകല്ല് കൂ­ട്ടാന്‍ ത­യ്യാ­റെ­ടു­ക്കു­ക, അ­തേ­യുള്ളൂ. അ­തി­നാ­യി അ­ടുപ്പ­ത്ത് വെ­ള്ളം വെ­ച്ചി­ട്ടു­ണ്ടെ­ങ്കില്‍ അ­തൊ­ന്ന് മാ­റ്റി­വെ­ച്ചേ­ക്ക് എ­ന്ന് പ­റ­യാന്‍ പ്രിയ ­ഭര്‍­ത്താ­ക്കന്‍­മാരേ നാം ഒ­റ്റ­ക്കെ­ട്ടാ­വണം. ഇ­ന്ത്യന്‍ ജ­നാ­ധി­പ­ത്ത്യ­ത്തി­ന്റെ മ­ഹ­നീ­യത നോ­ക്കാം. ഭാര­തം ന­മ്മു­ടെ മാ­തൃ­രാ­ജ്യം. ഭാ­ര­ത മാതാ! അതു­കൊ­ണ്ടാവാം നിയ­മം എല്ലാ­വര്‍ക്കും സ­മ­മെ­ന്ന് വി­വ­ക്ഷി­ക്കു­മ്പോഴും പ­ലതും പെ­ണ്ണ­നു­കൂ­ല­മാ­കു­ന്നത്. ലോക­ത്തെ മി­ക്ക രാ­ജ്യ­ങ്ങളും അ­വര്‍­ക്ക് മാ­തൃ­രാ­ജ്യ­മല്ല പി­തൃ­രാ­ജ്യ­മാ­ണ്. ഭാ­ഷ എ­വി­ടെയും മാ­തൃ­ഭാ­ഷ­യാണ്. മ­ദര്‍­ടംഗ് ഫാ­ദര്‍ടംഗല്ല, അ­മ്മ­യു­ടെ തി­രു­വാ­യില്‍ നി­ന്നാ­ണ് ആ­ദ്യ­ക്ഷ­ര­ങ്ങള്‍ പഠി­ക്കു­ന്ന­ത്.

പെ­ണ്ണി­ന് പെ­രു­മ­യു­ണ്ടെന്ന­ത് നേര്, ഫെ­മി­നി­സം ആശ­യം എ­ന്ന­തി­ലുപ­രി ഒ­രു ഫാ­ഷ­നാ­ണിന്ന്. എ­ത്ര കി­ട്ടി­യാലും തി­ക­യാത്ത­ത് എ­ന്നു മന­സാ പി­റു­പി­റു­ക്കു­ന്ന പാ­വം ഭര്‍­ത്താ­വ് അ­വള്‍­ക്ക് മാ­സാ­മാ­സം ശ­മ്പ­ളവും എ­ണ്ണി­ക്കൊ­ടു­ക്കേ­ണ്ടു­ന്ന അ­വ­സ്ഥ സം­ജാ­ത­മാ­യാല്‍ പു­രു­ഷനും സ്­ത്രീയും തു­ല്യ­രാ­ണെ­ന്നു ശാ­ക്തീ­ക­രി­ച്ച് സ്ത്രീ മു­ന്നേ­റ­ണ­മെ­ന്ന് വാ­ദി­ക്കു­ന്ന­വര്‍ ത­ന്നെ സ്വയം വീ­ട്ടു­വേ­ല­ക്കാ­രി­യാ­യി ശമ്പ­ളം വാ­ങ്ങു­ന്ന സംഭവം ഓര്‍­ക്കാ­തി­രി­ക്കട്ടെ. പ­ക്ഷെ സ്ത്രീ സം­ഘ­ട­ന­കളും സാ­റാ ജോസ­ഫ്, അ­ജി­ത, പ്രൊ­ഫ. മീ­നാ­ക്ഷി ത­മ്പാന്‍ തു­ടങ്ങി­യ ഫെ­മി­നി­സ്റ്റു­കളും ഇ­ങ്ങനെ­യൊ­രു നിയ­മം വ­രു­ന്ന­തി­നെ അ­നു­കൂ­ലി­ക്കുന്നു. കി­ട്ടിയേ തീ­രൂ എ­ന്നല്ല കി­ട്ടി­യാല്‍ കൊള്ളാം എ­ന്നാ­യി­രു­ന്നു അ­വ­രു­ടെ വാ­ക്കു­ക­ളു­ടെ ധ്വ­നി എ­ന്ന­താ­ണ് അ­ല്­പ­മെ­ങ്കിലും ആ­ശ്വ­സി­പ്പി­ക്കു­ന്നത്.

അ­ങ്ങനെ­യൊ­രു നിയ­മം വ­ന്നാല്‍? പ­ത്ര­ത്തില്‍ വ­രാ­വു­ന്ന ഒ­രു വിവാ­ഹ പ­ര­സ്യം. 21 വയ­സ് വെ­ളു­ത്തു സു­ന്ദ­രി­യാ­യ, ഉ­യര്‍­ന്ന വി­ദ്യാ­ഭ്യാ­സ­മു­ള്ള യു­വ­തി­ക്ക് വര­നെ ആ­വ­ശ്യ­മു­ണ്ട്. പ്ര­തീ­ക്ഷി­ക്കു­ന്ന ശ­മ്പ­ളം 35,000 രൂ­പ, വെ­ളു­ത്ത സുന്ദ­രി വേ­ണ്ട ക­റു­ത്ത് ക­രി­ക്ക­ട്ട­യാ­യാലും മ­തി എ­ന്ന് ആ­ശ്വ­സി­ച്ചാലും അ­തി­ന്റെ പാ­തി­യെ­ങ്കിലും ശമ്പ­ളം കൊ­ടുക്ക­ണം. ക­ഴി­വു­ണ്ടെ­ങ്കില്‍ കെ­ട്ടി­യാല്‍ മ­തി. ഉ­യര്‍­ന്ന വി­ദ്യ­ഭ്യാ­സ­മു­ള്ള­വള്‍ ഉ­യര്‍­ന്ന ശമ്പ­ളം ചോ­ദി­ക്കാന്‍ ഉയര്‍­ന്ന കാ­ര­ണ­മുണ്ട്. പാസ്‌­പോര്‍­ട്ട് നേ­ടാന്‍ വേ­ണ്ടി മാത്രം സ്­കൂള്‍ ഫൈ­നല്‍ പാ­സാ­യ­വന്‍ നാ­ട്ടില്‍ നി­രന്ത­രം പെണ്ണു­നോ­ക്കല്‍ അ­ന്വേ­ഷ­ണവും ച­ടങ്ങും ന­ടത്തി, ഒ­ടു­വില്‍ പി­ടിയി­ലൊ­തു­ങ്ങാ­ത്ത സ്­ത്രീധ­നം വാ­ങ്ങി ത­റ­വാ­ടി­യും, ത­ന്റേ­ടിയും ഡി­ഗ്രി­ക്കാ­രി­യുമാ­യ പെ­ണ്ണി­നെ ക­ണ്ടെ­ത്തി അവ­ളെ കെട്ടി. അ­ക്ഷ­രാര്‍­ത്ഥ­ത്തില്‍ കെ­ട്ടല്‍ ത­ന്നെ ജോ­ലി­ക്ക് ­പോകാനോ സ­മൂ­ഹ­ത­ല­ത്തില്‍ ബ­ന്ധ­പ്പെടാനോ അ­നു­വ­ദി­ക്കാ­തെ കൂ­ട്ടി­ലെ ത­ത്ത­മ്മ­യാ­യി വ­ളര്‍­ത്തു­ന്ന കി­ഴ­ങ്ങന്‍ ഭര്‍­ത്താ­വാ­നോ­ട് ശമ്പ­ളം ചോ­ദി­ച്ചുത­ന്നെ വാ­ങ്ങണം.

പ­ക്ഷെ അ­തല്ലല്ലോ, ശമ്പ­ളം ആ­വ­ശ്യ­പ്പെ­ടു­ന്ന ഭാ­ര്യ­യ്­ക്ക് നി­ക­ത്താ­വു­ന്ന കാ­ര­ണ­ങ്ങള്‍ 'എന്റ്‌മ്മോ ജോ­ലി­ചെ­യ്­ത് നടു­വൊ­ടി­യു­ന്നു, ബ്ര­ഹ്മമു­ഹൂര്‍­ത്ത­ത്തി­നു­ണര­ണം , വീടും മു­റ്റവും വൃ­ത്തി­യാ­ക്കണം, ഭര്‍­ത്താ­വിനും മ­ക്കള്‍ക്കും ആ­ഹാ­രം ഒ­രു­ക്കണം, വ­സ്­ത്ര­ങ്ങള്‍ അ­ല­ക്കണം, ഇ­സ്­തി­രി­യി­ട്ട് നല്‍­കണം, വീ­ടു­മു­ഴു­വനും വൃ­ത്തി­യാക്ക­ണം ജോ­ലി­ചെ­യ്­ത് തി­രി­ച്ചു­വ­ന്നാല്‍ സാ­ന്ത്വ­ന­മാ­കണം രാത്രി ഭ­ക്ഷ­ണ­മൊ­രുക്ക­ണം, പി­ന്നെ നേ­രം­വെ­ളുക്കു­വോ­ളം.... ഹേ­യ് ഭര്‍­ത്താ­വേ ഇ­ത്രയും ചെ­യ്യു­ന്ന എ­നി­ക്ക് നിശ്ചി­ത ശമ്പ­ളം ആ­വ­ശ്യ­പ്പെ­ടാന്‍ അ­വ­കാ­ശം ഉ­ണ്ട­ല്ലോ.

ഭര്‍­ത്താ­വി­ന്റെ മ­റു­പ­ടി, ഒ­ക്കെ ശ­രിത­ന്നെ നീ ശമ്പ­ളം അര്‍­ഹി­ക്കുന്നു. പ­ക്ഷെ ചി­ല കിഴി­വു­ക­ളു­ണ്ട്. നീ ടി.വി. ഉ­പ­യോ­ഗി­ക്കുന്നു, വാ­ഷിം­ഗ് മെ­ഷിന്‍, ഫ്രി­ഡ്­ജ്, ഗ്രെ­യ്ന്റര്‍, ഗ്യാ­സ് സ്­റ്റൗ എ­ന്നി­വ­യു­ടെ വാട­ക, കു­ട്ടി­ക­ളു­ടെ ചില­വ് വ­ഹി­ക്ക­ണ­മെ­ങ്കില്‍ കു­ട്ടി­കള്‍ എ­ന്റേ­തു ത­ന്നെ എ­ന്ന­തി­ന് തെ­ളി­വുകള്‍, പി­ന്നെ രാ­ത്രി 11 മ­ണി­ക്കു ശേ­ഷ­മുള്ള ജോ­ലി. ന­മു­ക്ക് ര­ണ്ടു­പേര്‍ക്കും തു­ല്യ പ­ങ്കാ­ളി­ത്ത­മു­ള്ള­തി­നാല്‍ ശമ്പ­ളം ത­രാ­നാ­വില്ല. എല്ലാം ക­ഴി­ച്ചു പി­ടിച്ച് ഈ മാസ­ത്തെ ശ­മ്പ­ള­ത്തില്‍ 70 രൂ­പ ബാ­ക്കി­യുണ്ട്. ദാ പി­ടി­ച്ചോ­ളൂ.

ഇ­ങ്ങ­നെ­യായാലോ മാ­നുഷിക ബ­ന്ധ­ങ്ങ­ളു­ടെ പ­വിത്ര­ത അ­ള­ക്കാന്‍ ഒ­രു ഉ­പ­ക­ര­ണവും ക­ണ്ടു­പി­ടി­ക്ക­പ്പെ­ട്ടി­ട്ടില്ല. സ്‌­നേ­ഹ­ത്തി­ന്റെ വ്യാ­പ്­തിയും ഒ­രു­മ­യു­ടെ സൗ­ന്ദ­ര്യവും ക­ണ­ക്കാ­ക്ക­പ്പെ­ടാന്‍ ഒ­രു സൂ­ത്ര­വു­മില്ല. ശമ്പ­ളം നല്‍­ക­പ്പെ­ടു­മ്പോള്‍ ഭര്‍­ത്താ­വും ഭാ­ര്യയും ര­ണ്ട് സ­ഹ­പ്ര­വര്‍­ത്ത­കര്‍ മാ­ത്ര­മാ­വു­ന്ന മേ­ലു­ദ്യോ­ഗസ്ഥ­നും കീ­ഴ്­ജീ­വ­ന­ക്കാ­രിയും വ­യ­സ്സാം­കാല­ത്ത് വാ­തവും ശ്വാ­സം­മു­ട്ടു­മാ­യി എ­ണി­റ്റു നില്‍­ക്കാന്‍ പോലും ആ­വ­തില്ലാ­ത്ത കാല­ത്ത് മു­ത്ത­ശ്ശന്‍ മു­ത്ത­ശ്ശി­ക്ക് പെന്‍­ഷന്‍ നല്‍­കേണ്ടിയും വ­രും. പ­ങ്കാ­ളി­ത്ത പെന്‍ഷന്‍!

കു­ടും­ബ സം­ബ­ന്ധമാ­യ എല്ലാ നി­യ­മ­ങ്ങളും സ്­ത്രീ­കള്‍­ക്ക് മാ­ത്ര­മാ­യു­ള്ള­താണ്.  ഗാര്‍ഹി­ക പീ­ഢ­ന­ത്തി­ന്റെ പ­രി­ധി­യില്‍ നേ­രാ­യാലും അ­ല്ലെ­ങ്കിലും സ്­ത്രീ­ക­ളു­ടെ പ­രാ­തിക്കേ പ്ര­സ­ക്തി­യുള്ളൂ. മ­നു­ഷ്യാ­വകാ­ശ ക­മ്മി­ഷന്‍ അ­ന്വേ­ഷി­ക്കു­ന്നതും വി­ധി­ക്കു­ന്നതും അ­ധി­കവും സ്­ത്രീ­കള്‍­ക്ക­നു­കൂ­ല­മാ­യാണ്. പി­ന്നെ അ­വര്‍­ക്ക് സ്വ­ന്ത­മായും ക­മ്മീ­ഷ­നു­ണ്ടല്ലോ, വ­നി­താ ക­മ്മീ­ഷന്‍! പു­രു­ഷ­നെ­ന്തുണ്ട്. നി­യ­മ­ത്തിലും നീ­തി­യി­ലു­മുള്ള­ത് ക­മ്മി മാ­ത്രം.

ഭാ­ര്യയും ഭര്‍­ത്താവും ത­മ്മി­ലു­ള്ള പ്ര­ശ്‌­നം കു­ടും­ബ­പ്ര­ശ്‌­നമല്ല. വി­വാ­ഹ­മോച­നം ചെയ്­ത ഭര്‍­ത്താ­വി­ന്റെ വീ­ട്ടി­നു മു­ന്നില്‍ സ്­ത്രീ­കള്‍­ക്ക് സമ­രം ചെ­യ്യാം. പി­രി­ച്ചു വി­ട്ട ഭാ­ര്യ­യെ തി­രി­ച്ചെ­ടു­ക്കു­ക, പൂര്‍­വകാ­ല പ്രാ­ബ­ല്യ­ത്തോ­ടെ ശ­മ്പ­ളവും മറ്റാനു­കൂ­ല്യ­വും നല്‍­കു­ക. ഭാ­ര്യയ്ക്കും ശമ്പ­ളം ന­ല്‍ക­ണ­മെ­ന്ന ആ­വശ്യം ഉ­യര്‍­ത്തു­ന്ന­വര്‍­ക്ക് അ­തു­ന്ന­യി­ക്കാന്‍ ധൈ­ര്യ­മു­ണ്ടാ­യ­തെ­ങ്ങ­നെ­യാ­ണെ­ന്നാ­ണ് അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്നത്.


വരും കാ­ല വാര്‍­ത്ത­ക­ളില്‍ ന­മു­ക്ക് ഇ­ങ്ങ­നെയും വാ­യി­ക്കാം. ഭര്‍­ത്താ­വ് കു­ഞ്ഞ­ഹ­മ്മ­ദില്‍ നി­ന്ന് ശ­മ്പ­ള വര്‍­ധന ആ­വ­ശ്യ­പെ­ട്ട് കു­ഞ്ഞാമി­ന ന­ട­ത്തു­ന്ന കിട­പ്പ­റ പ­ണി­മുട­ക്ക് പ­തി­നഞ്ചാം ദി­വ­സ­ത്തി­ലേ­ക്ക്. കിട്ടി­യ ശ­മ്പ­ളം അങ്ങ­നെ ത­ന്നെ ഭാ­ര്യ­യെ ഏല്‍­പി­ച്ച് സ്വ­ന്തം ചി­ല­വി­ന് പോലും അ­വ­ളോ­ട് കെ­ഞ്ചി ചോ­ദി­ച്ച് വാ­ങ്ങുന്ന കോ­ന്തന്‍ ഭര്‍­ത്താ­വി­ന് ഈ നിയ­മം പ­രി­ര­ക്ഷ­യാ­കും. ഗള്‍­ഫില്‍ രാ­പ­കല്‍ അ­ധ്വാ­നി­ച്ച് പ­ണ­മു­ണ്ടാ­ക്കി നാ­ട്ടി­ലയ­ച്ച് ഭാ­ര്യ­യ്­ക്ക് എ.ടി. എ­മ്മു­ക­ളി­ലേ­ക്ക് നി­ര­ങ്ങി കു­ശാ­ലാ­ക്കാന്‍ അ­വസ­രം സൃ­ഷ്ടി­ച്ച് കൊ­ടു­ക്കു­ന്ന­വര്‍­ക്ക് പ­രി­ധി നി­ശ്ച­യി­ക്കാം. നിന­ക്ക് ശമ്പ­ളം നി­ശ്ച­യി­ച്ചി­രി­ക്കുന്നു ഇ­ത്ര­മാത്രം പിന്‍­വ­ലി­ക്കു­ക. ഇത്ത­രം പ്ര­ശ്‌­ന­ങ്ങ­ളില്‍ ദാമ്പ­ത്യ കു­ഴ­പ്പ­മു­ണ്ടാ­യാല്‍ പ­രി­ഹ­രി­ക്കാന്‍ പ­ണ്ഡി­ത­ന്മാ­രെയോ കു­ടുംബ കോ­ട­തിയേയോ അല്ല ലേബര്‍ ഓ­ഫീ­സര്‍­മാ­രെ­യാ­യി­രിക്കും ആ­ശ്ര­യി­ക്കേ­ണ്ടി വ­രി­ക.

ചി­ല ഭര്‍­ത്താ­ക്ക­ന്മാ­രെ ശമ്പ­ളം കൊ­ടു­പ്പി­ച്ച് നിയ­മം മൂ­ലം ത­ന്നെ നേ­രി­ടണം. കി­ട്ടു­ന്ന കൂ­ലി ബാ­റിലും ഫാ­സ്റ്റ് ഫു­ഡിലും നി­ക്ഷേ­പി­ച്ച് നാ­ലു കാ­ലില്‍ വീ­ട്ടി­ലെ­ത്തി തെ­റി­യും, തൊ­ഴി­യും, ഇ­ടി­യും, ച­വി­ട്ടു­മാ­യി ഭാ­ര്യ­മാ­രു­ടെ മേ­ക്കി­ട്ട് കേ­റു­ന്ന കു­ലം­കു­ത്തി ഭര്‍­ത്താ­വി­നെ നി­ല­യ്­ക്കു നിര്‍­ത്താന്‍ സാ­ധി­ക്ക­ണം. അ­യാ­ളെ പോ­ലീ­സ് പി­ടി­ച്ചോ­ണ്ടു പോ­യി എ­ന്തേ­യ്? ഭാ­ര്യ­യ്­ക്ക് ശമ്പ­ളം കൊ­ടു­ത്തി­ട്ടില്ല പോ­ലും. കേള്‍­ക്കാന്‍ ര­സ­മു­ള്ള നി­യ­മ­ലം­ഘനം. കോട­തി ക­യ­റി­യാല്‍ പണ്ട­ത്തെ പോ­ലെ വെറും ജീ­വ­നാം­ശം ആ­വില്ല. ശമ്പ­ളം ചേര്‍­ത്തേ വി­ധിക്കൂ. ഭര്‍­ത്താ­ക്ക­ന്മാ­രെ ജാ­ഗ്രത!!!!.

അ­നര്‍­ഹമാ­യ സ്­ത്രീധ­നം വാ­ങ്ങി ഭാ­ര്യ­യു­ടെ മേല്‍­വി­ലാ­സ­ത്തില്‍ അ­ടി­ച്ചു പൊ­ളി­ച്ചു ജീ­വി­ക്കു­ന്ന സ്‌­പോണ്‍­സേര്‍­ഡ് ഭര്‍­ത്താവി­നോ­ട് ശമ്പ­ളം കണ­ക്ക് പറ­ഞ്ഞ് വാ­ങ്ങു­വാന്‍ ഭാ­ര്യ­യ്­ക്ക് അ­വ­കാ­ശ­മുണ്ട്. പ­ക്ഷെ വി­ല­ക്ക­യ­റ്റ­ത്തി­ന്റെ കഠി­ന ഭാ­രം ത­ല­യി­ലേ­റ്റി ച­ങ്കൊ­ടി­ഞ്ഞ് ര­ണ്ട­റ്റവും കൂ­ട്ടി മു­ട്ടി­ക്കാ­നാ­വാ­തെ ഉ­ഴ­റു­മ്പോഴും അ­ധ്വാ­നി­ച്ച് കു­ടും­ബം പോ­റ്റി വി­ശ്ര­മ­മില്ലാ­തെ സാ­ന്ത്വ­ന­മില്ലാ­തെ ഒ­രു തു­ടര്‍­കഥ പോ­ലെ ജീ­വി­തം ന­യി­ക്കു­ന്ന ഭര്‍­ത്താവി­നോ­ട് ശമ്പ­ളം വേ­ണ­മെ­ന്ന് ചോ­ദി­ക്കാന്‍- വേ­ണ­മെ­ന്ന് തോ­ന്നാന്‍ പോലും ഭാ­ര്യ­യ്­ക്കാകുമോ?

ഭാ­ര്യ­യു­ടെയും ഭര്‍­ത്താ­വി­ന്റെയും വൈ­കാ­രി­ക അ­ടു­പ്പത്തെ, സ്‌­നേ­ഹത്തെ, സ­ന്തോ­ഷ­പ്ര­ദമാ­യ ജീ­വി­തത്തെ, അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്ന­തും ഈ ശ­മ്പ­ളവാ­ദം തന്നെ. വ­സ്ത്രം അല­ക്കി കി­ട്ടാ­തി­രുന്നാ­ലോ ഭക്ഷ­ണം കി­ട്ടാ­ന്‍ വൈ­കിയാലോ സ്‌­നേ­ഹ­പൂര്‍­വം ക­ല­ഹി­ച്ചാലും അ­വള്‍­ക്ക് തി­രി­ച്ച­ടിക്കാ­നൊ­രു വാ­ക്ക് കി­ട്ടും. 'മു­ണ്ടാ­തിരി എ­നീക്കെ­ന്താ ശമ്പ­ളം ത­രു­ന്നുണ്ടോ'.

ഫെ­മി­നി­സം പൊ­ള്ളയാ­യ ആ­ശ­യ­മാണ്. തൊ­ഴി­ലാ­ളി സം­ഘ­ട­ന­ക­ളില്‍ പോലും ആണ്‍­ പെണ്‍ ഭേ­ദ­മി­ല്ലെ­ന്നി­രി­ക്കെ സാ­ഹി­ത്യ­ത്തില്‍ പോലും പെ­ണ്ണെ­ഴു­ത്ത് എ­ന്നൊ­രു ക­ള്ളി­യു­ണ്ടാ­ക്കി അ­തില്‍ നില്‍­ക്കു­ക­യാ­ണി­വര്‍. പ്ര­സ­വാ­വധി, ഭാര്യ­യോ­ടൊ­പ്പം ഭര്‍­ത്താ­വി­ന് ഇ­പ്പോള്‍ കി­ട്ടു­ന്നുണ്ടെ­ങ്കിലും പ്ര­സ­വ­വേ­ദ­നയും പ­പ്പാ­തി­യാക്കാം എ­ന്ന് വാ­ദി­ച്ചു കൂ­ടാ­യ്­ക­യില്ല. അ­ല്ലെ­ങ്കിലും ഇ­പ്പോള്‍ പ്ര­സ­വ­വേ­ദ­ന എ­വിടെ. നല്ല ദി­വ­സ­ത്തി­ന്റെ കാ­ലം കു­റി­ച്ച് ആ­ മു­ഹുര്‍­ത്ത­ത്തില്‍ അ­ബോ­ധാ­വ­സ്ഥ­യില്‍ സി­സേ­റി­യ­നില്‍ പ്ര­സ­വി­ക്കാ­നാ­ണ് ഇന്ന­ത്തെ സ്­ത്രീ­കള്‍­ക്കിഷ്ടം. വ­ളര്‍­ച എ­ത്തി­യി­ല്ലെ­ങ്കിലും കു­ഞ്ഞി­ന് വ­ള­രാന്‍ നൂ­റ് ക­ണ­ക്കി­ന് ഇന്‍­സ്റ്റന്‍­ഡ് മില്‍­ക്കും പോ­ഷ­ക­ങ്ങ­ളു­മുണ്ട്. എ­ന്നാലും ന­ല്ലൊ­രു ജ­ന്മ ന­ക്ഷ­ത്രം മുന്‍­കൂ­ട്ടി നിര്‍­മി­ക്കാന്‍ ക­ഴി­ഞ്ഞ­ല്ലോ.

ഇത്ത­രം ഇ­ട­പെ­ട­ലു­കള്‍­കെ­തി­രെ ഫെ­മി­നി­സ്റ്റു­കള്‍ ബോ­ധ­വല്‍­ക്ക­രി­ക്കു­ന്നില്ല. സൈ­ബര്‍ ച­തി­ക്കു­ഴി­ക­ളില്‍ വീ­ഴാ­തെ മാ­റി­ന­ട­ക്കാന്‍ വ­ഴി പറ­ഞ്ഞ് കൊ­ടു­ക്കു­ന്നില്ല. കു­ഴി­യില്‍ വീ­ണ ശേ­ഷം ഉ­ന്തി­യിട്ട­ത് പു­രു­ഷ­നാ­ണെ­ന്നു വ­രു­ത്താന്‍ പ്ര­സ്­താ­വ­നാ­പൂ­രം ത­ന്നെ ഉ­ണ്ടാ­വും. പു­രുഷ­ന്റെ പ്ര­ലോ­ഭ­ന­ങ്ങ­ളില്‍ കു­രു­ങ്ങി എ­ന്നാവും ഭാ­ഷ്യം. പ്ര­ലോ­ഭ­ന­ങ്ങ­ളില്‍ കു­രു­ക്കി പുരു­ഷ ജീ­വി­ത­ത്തേയും കു­ടും­ബ­ത്തേ­യും ക­ശ­ക്കിയെ­റി­ഞ്ഞ് സു­ഖി­ച്ചു മ­തി­ക്കു­ന്ന സ­മ്പാ­ദി­ക്കു­ന്ന സ്­ത്രീക­ളെ ക­ണ്ടി­ല്ലെ­ന്ന് ന­ടി­ക്കുന്നു. ഭാ­ര്യ­മാര്‍­ക്ക് ശമ്പ­ളം എ­ന്ന ആ­ശ­യ­ത്തെയും ആ­വ­ശ്യ­ത്തെ­യും (സ­ത്രീ­ത്വ­വാ­ദി­കള്‍ പി­ന്തു­ണ­യ്­ക്ക­രുത്) എ­ന്റെ തൊ­ഴി­ലാ­ളി­യല്ല എ­ന്റെ ഭാര്യ. ദാ­മ്പ­ത്യ­ത്തെ കു­ട്ടി­ക­ളു­ണ്ടാ­ക്കുന്ന തൊ­ഴില്‍ ശാ­ല­യാ­യി കാ­ണാന്‍ ന­മു­ക്ക് പ­റ്റില്ല.

എ­ന്തു പ­റ­ഞ്ഞാലും എ­ന്തു നിയ­മം വ­ന്നാലും ഞാന്‍ എ­ന്റെ ഭാ­ര്യ­യ്­ക്ക് ശമ്പ­ളം കൊ­ടു­ക്കില്ല. കൊ­ടു­ക്കു­ന്ന സ്‌­നേ­ഹ­ത്തിനും സ­മീ­പ­ന­ത്തിനും കി­ട്ടു­ന്ന പ­രി­ച­ര­ണ­ത്തിനും ബ­ദ­ലാ­വാന്‍ ക­റന്‍­സി നോ­ട്ടു­കള്‍­ക്കാ­വില്ല. ശ­മ്പ­ള­മാ­യി കൊ­ടു­ക്കേ­ണ്ടി വ­ന്നാല്‍ ഭര്‍­ത്താ­വു­ദ്യോ­ഗം രാ­ജി വെ­യ്ക്കു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. ഇ­ട­യ്­ക്കി­ടെ കി­ട്ടു­ന്ന ടി­പ്‌­സ് കൊ­ണ്ട് ചാ­രി­താര്‍­ത്ഥ്യ­യു­മാ­ണ­വള്‍.

വി­വാ­ദവും സം­വാ­ദവും മ­നു­ഷ്യ ബ­ന്ധങ്ങ­ളെ കൂ­ടു­തല്‍ അ­ടു­പ്പി­ക്കു­ന്ന­താ­വണം. ചെ­യ്യു­ന്ന­തൊ­ക്കെ കര്‍­ത്തവ്യ­മാ­ണെന്ന ബോ­ധ­ത്തില്‍ നി­ന്ന് ഇ­തൊ­ക്കെ തൊ­ഴി­ലാ­ണല്ലോ എ­ന്ന് ഭാ­ര്യ­മാര്‍­ക്ക് തോ­ന്നി­ക്കു­ന്ന അ­കല്‍­ച അതു­പോലും ഹാ­നി­ക­ര­മാണ്.

സ്‌­പോണ്‍­സേര്‍­ഡ് ഭര്‍­ത്താക്കന്മാര്‍ എന്ത് ചെയ്യും?
-സി.എല്‍. അബ്ബാസ്‌


Keywords:  Article, House Wife, Salary, Law, C.L. Abbas, Malayalam Story, Husband, Central Govt, Job, Life, Family, Rule

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia