സാജിദയ്ക്ക് കൂട്ട് അക്ഷരങ്ങളും ദുഃഖങ്ങളും പിന്നെ പ്രാര്‍ത്ഥനയും
Mar 15, 2013, 13:33 IST
ഏതു കാര്യത്തിനും പരസഹായം കൊണ്ട് മാത്രം നാളുകള്‍ തള്ളി നീക്കിക്കൊണ്ടിരുന്ന സാജിദയെ വിധി പിന്നെയും വേട്ടയാടുന്നു. ഈയിടെ ക്വാര്‍ട്ടേഴ്സ് മുറിയിലെ ബാത്ത്റൂമില്‍ വീണ് സാജിദയുടെ വലത് കാലിന്റെ തുടയെല്ല് പൊട്ടുകയും കുറേദിവസം ആശുപത്രിയില്‍ കഴിയുകയും ചെയ്തു. ഇപ്പോള്‍ കാലിന് പ്ലാസ്റ്ററിട്ടിരിക്കുകയാണ്.
മേല്‍പറമ്പ് കട്ടക്കാലിലെ ഫര്‍സാന വില്ല എന്ന വാടക ക്വാര്‍ട്ടേഴ്സില്‍ മാതാവ് ഫാത്വിമയോടൊപ്പം താമസിക്കുന്ന സാജിദയുടെ ദയനീയസ്ഥിതി ആരുടെയും കരളലിയിപ്പിക്കുന്നതാണ്. 22 വയസുള്ള സാജിദയ്ക്ക് ഭക്ഷണം കഴിക്കാനും കിടക്കാനും എഴുന്നേറ്റിരിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും എല്ലാം മാതാവിന്റെ സഹായം വേണം. ഇതിനിടയിലും വീല്‍ ചെയറിലിരുന്ന് സാജിദ എഴുതുന്ന കവിതകളും അനുഭവക്കുറിപ്പുകളും വരയ്ക്കുന്ന ചിത്രങ്ങളും ആരുടെയും മനം കവരുന്നതാണ്.
ജന്മനാതന്നെ രോഗിയാണ് സാജിദ. അരയ്ക്ക് താഴെ ശരീരം തളര്‍ന്ന സാജിദയ്ക്ക് നാളുകള്‍ കഴിയുന്തോറും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും തളരുകയായിരുന്നു. പിന്നീട് അസുഖം കൂടിക്കൂടി വന്നു. ഇപ്പോള്‍ എന്തിനും ഏതിനും പരസഹായം വേണം. തലശ്ശേരി സ്വദേശിനിയായ സാജിദ കുറച്ചുകാലം മദ്രസയിലും മൂന്നാം ക്ലാസു വരെ സ്കൂളിലും പഠിച്ചിരുന്നു. പിതാവ് സി.കെ ഹൈദര്‍ എടുത്തു കൊണ്ടു പോയി ക്ലാസില്‍ ഇരുത്തുകയായിരുന്നു പതിവ്.
12 വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ടതോടുകൂടി സാജിദയെ സ്കൂളിലെത്തിക്കാന്‍ ആളില്ലാതായി. അങ്ങനെ സാജിദയുടെ വിദ്യാഭ്യാസം മുടങ്ങിയെങ്കിലും അതുവരെയുള്ള പഠനത്തിലൂടെ സ്വായത്തമാക്കിയ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് അവള് മനോഹരമായ കവിതകളും കഥകളും എഴുതുകയും നിറങ്ങള്‍ കൊണ്ട് ജീവിത ദുഃഖങ്ങളെ ചാലിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇപ്പോള്‍ മൂന്നോ നാലോ നോട്ടു പുസ്തകങ്ങള്‍ നിറയെ സാജിദയുടെ കഥകളും കവിതകളും കുറിപ്പുകളും ചിത്രങ്ങളുമാണ്. അവ തന്നെ കാണാനെത്തുന്നവരെ കാണിക്കുകയും അവരുടെ നല്ല വാക്കുകള്‍ കേട്ട് ചാരിതാര്‍ഥ്യം കൊളളുകയുമാണ് സാജിദ. രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി വീടും സ്ഥലവുമടക്കം വില്‍ക്കേണ്ടി വരികയും വന്‍തുക കടബാധ്യത ഉണ്ടാവുകയും ചെയതതോടെയാണ് സാജിദയ്ക്കും മാതാവിനും വാടക വീടുകളിലേക്ക് ചേക്കേറേണ്ടിവന്നത്.
ചിറക് തളര്‍ന്ന് കൂട്ടില്‍ കഴിയുന്ന ഒരു പക്ഷി, കൂടിന്റെ അഴികളിലൂടെ കാണുന്ന ആകാശക്കീറ് നോക്കി സ്വപ്നം കാണുന്ന സ്ഥിതിയെ ഓര്‍മിപ്പിക്കുന്ന അവസ്ഥയാണ് സാജിദയുടേത്. അവള്‍ക്ക് കൂടുതല്‍ പഠിക്കണമെന്നും വായിക്കണമെന്നും എഴുതിയ സൃഷ്ടികള്‍ അച്ചടിച്ച് കാണണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ തന്നെ തളര്‍ത്തുന്ന അസുഖം പിടിവിടാതെ പിന്തുടരുന്നതിനാല് അവള്‍ക്ക് ഒന്നിനും കഴിയുന്നില്ല. മരുന്നിനും ഭക്ഷണത്തിനും മുറിയുടെ വാടകയ്ക്കും എല്ലാം മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തന്നെ പരിചരിക്കേണ്ടതിനാല്‍ മാതാവിന് മുറിവിട്ട് എവിടെയും പോകാന്‍ കഴിയുന്നില്ല. നാട്ടുകാരായ ചില സുമനസുകളും പൊയിനാച്ചി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളും മനസറിഞ്ഞ് സഹായിക്കുന്നത് വലിയ അനുഗ്രഹമാണ്. ജമാഅത്ത് കമ്മിറ്റിയും അറിഞ്ഞ് സഹായിക്കുന്നുണ്ട്. വീട്ടുടമ വാടകയില്‍ ഇളവ് ചെയ്തും ഇവരോട് കാരുണ്യം കാണിക്കുന്നു.
പിതാവിന്റെ മരണത്തോടെ ജന്മ നാട്ടില്‍ നിന്ന് താമസം മാറിയ ഉമ്മയും മകളും കണ്ണൂരിലെയും കാസര്‍കോട്ടെയും ഒട്ടുമിക്ക സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചതിന് ശേഷമാണ് അടുത്ത കാലത്തായി കട്ടക്കാലിലെത്തിയത്. കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ഇവരുടെ മുറി. അവിടെനിന്ന് താഴെയിറങ്ങാനും മുകളിലേക്ക് കയറാനും സാജിദയെ ആളുകള്‍ താങ്ങിയെടുക്കണം. വീല്‍ ചെയറില്‍ ഇരുത്തിയാലും അത് നീങ്ങണമെങ്കില്‍ ആരെങ്കിലും തള്ളിക്കൊണ്ടു പോകണം. രോഗത്തിന് പലവിധ ചികിത്സകളും പരീക്ഷിച്ചിട്ടും ഫലമുണ്ടാകാത്ത സ്ഥിതിയിലും ഇവര്‍ പ്രതീക്ഷ കൈവിടുന്നില്ല. അതിനിടയിലാണ് അപകടത്തില്‍ സാജിദയുടെ കാലൊടിഞ്ഞത്. ഇത് കൂനിന്മേല് കുരു എന്നപോലെ സാജിദയെയും മാതാവിനെയും തളര്‍ത്തുന്നു.
ഖുര്‍ആന്‍ പാരായണം ചെയ്ത് ഏറെ നേരം ദു:ഖങ്ങള്‍ മറക്കുന്ന സാജിദയ്ക്ക് നന്നായി മാപ്പിളപ്പാട്ട് പാടാനും കവിത ചൊല്ലാനുമുള്ള കഴിവുണ്ട്. പക്ഷെ ഇടയ്ക്ക് മറവി പിടികൂടുമ്പോള്‍ പാട്ട് മുറിയുന്നു. അപ്പോള്‍ സാജിദ മൗനത്തിലേക്ക് ഉള്‍വലിയുകയാണ്. ഏറെനേരം ഒരേ ഇരിപ്പില്‍ ഇരിക്കാനോ വായിക്കാനോ ഒന്നും സാജിദയ്ക്ക് സാധ്യമല്ല.
ഈയിടെ സാജിദയുടെ ദയനീയ സ്ഥിതിയറിഞ്ഞ് അവരെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂര്‍ മാസ്റ്ററും, പ്രൊഫ. എം.എ. റഹ്മാനും, അധ്യാപകനായ പത്മനാഭനും മറ്റും സാജിദയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് നിര്‍മിച്ച് നല്‍കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിന് വേണ്ടി ശ്രമിച്ച് വരികയുമാണ്. ഉദാരമതികളുടെ ചെറുതും വലുതുമായ സഹായങ്ങള്‍ ലഭ്യമായാല്‍ അതിന് സാധിക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്.
-സുബൈര്‍ പള്ളിക്കാല്‍
Keywords: Hospital, Kasaragod, Father, School, Madrasa, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.