city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടും പിണറായിയുടെ അടവുനയം

വീണ്ടും പിണറായിയുടെ അടവുനയം
പുതുതായി ഒരു വിമാനം പോലും പറത്താന്‍ സാധിക്കാതെ പറന്നു പോയ പ്രവാസി സംഗമത്തിനു ശേഷം മന്ത്രി ജോസഫിന്റെ വകയുമുണ്ടായി ചിരിയുടെ കതിന. ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ എംബസിയുമായി നമ്മുടെ മുഖ്യന്‍ ചര്‍ച നടത്തിയിരുന്നത്രെ. ഗള്‍ഫില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഉടനെ വീട് പിടിക്കാമെന്ന് കരുതി സന്തോഷിക്കാന്‍ വരട്ടെ. സ്വന്തം രാജ്യത്ത് മൂക്കിന് താഴെ കര്‍ണാടകയില്‍ മരണത്തോട് സമരം ചെയ്യുന്ന മഅദ്‌നിയുടെ മോചനം പോലും വാക്കിലൊതുക്കുന്ന ഉമ്മന്‍ചാണ്ടിക്കുവേണ്ടി എന്ത് ധൈര്യത്തിലാണ് ജോസഫ് മന്ത്രി ഈ വെടി പൊട്ടിച്ചതെന്നറിയില്ല.

തേജസ് ദിനപത്രവും, പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദികളാണെന്ന് കരുതുന്നവരാണ് മിക്കവരും. അവര്‍ക്ക് സ്വാതന്ത്രദിനാഘോഷത്തിനു പോലും അനുമതി കൊടുത്തിരുന്നില്ല കേരളം. എന്നാല്‍ സിപിഎമ്മിന്റെ കുലപതി പിണറായിക്ക് ഇതൊന്നും ബാധകമല്ല കേട്ടോ. ചക്രവാളം പോലെയാണ് ആദര്‍ശങ്ങള്‍. അവ അടുക്കും തോറും അകന്നു മാറുമെന്ന് പറഞ്ഞത് വാള്‍ട്ടര്‍ സേക്കാണ്. എന്നാല്‍ ഏതു ചക്രവാളത്തില്‍ പോയൊളിച്ചാലും തങ്ങളുടെ അടവു നയങ്ങള്‍ പിടിച്ചു കെട്ടിക്കൊണ്ടു വരുമെന്ന് തെളിയിച്ചിരിക്കുകയാണ്പിണറായി. ഈയ്യിടെ സഖാവ് ബഹറിന്‍ സന്ദര്‍ശിച്ചു. തേജസ് പത്രം, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ ഊട്ടി. അവരോടൊപ്പം ഫോട്ടോക്ക് ഫോസ് കൊടുത്തു. ഗള്‍ഫ് മാധ്യമം ഇത് വെണ്ടക്കയില്‍ നിരത്തി. വിഎസിനെ അടക്കിയിരുത്തി അടവു നയം പയറ്റുന്ന പിണറായിയുടെ പോക്കെങ്ങോട്ടെന്ന് വ്യക്തമാകുന്നുണ്ട് ഈ ഫോട്ടോയെടുപ്പില്‍.

ഐഎന്‍എല്ലിന്റെയും, പിഡിപിയുടേയും പല്ലിന് പണ്ടേപ്പോലെ ശൗര്യമില്ലെങ്കില്‍ പിന്നെ ഒന്നു മാറിച്ചവിട്ടുക തന്നെ. കഴിഞ്ഞ ലോക സഭാ തെരെഞ്ഞെടുപ്പില്‍ മറുകടകം മറിഞ്ഞ് മഅദനിയെ സ്റ്റേജില്‍ അടുത്തിരുത്തിയതിന് ജനം കണക്കിന് കൊടുത്തത് പാര്‍ട്ടി മറന്നു പോയോ എന്തോ. ആര്‍.എസ്.എസ് സി.പി.എമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് അവരുടെ മുഖമാസിക കേസരി എഴുതി. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പാര്‍ട്ടി പ്രസ്താവനയുമിറക്കി. ആര്‍.എസ്.എസിനെ സി.പി.എം. വെറുക്കണമെന്ന് പഠിപ്പിച്ച പാര്‍ട്ടിയുടെ കുലപതി ഒ. രാജഗോപാലനെ കാണാന്‍ വീടു വരെ പോയതും, മഅ്ദനിയെ കൂടെയിരുത്തിയതും, കാന്തപുരത്തോട് കാണിക്കാന്‍ പോകുന്ന പുതിയ സൗഹാര്‍ദവും, പോപ്പുലര്‍ ഫ്രണ്ടുകാരോട് കാണിക്കുന്ന അതിസ്‌നേഹവും 2014 ലെ ലോകസഭാ തെരെഞ്ഞെടുപ്പിനു ശേഷവുമുണ്ടായാല്‍ മതിയായിരുന്നു.

മെട്രോ കഞ്ഞി അടുപ്പത്ത് തന്നെ

വീണ്ടും പിണറായിയുടെ അടവുനയം നീര്‍ക്കോലി കടിച്ചാലൊന്നും വിഷം കേറുന്നവനല്ല ശ്രീധരനെന്ന് ഒടുവില്‍ ബോധ്യമായി. ഡല്‍ഹിയില്‍ വെച്ച് ഷീലാദീക്ഷിദിന്റെ സര്‍പദംശനമേറ്റവനാണ് ഈ പാലക്കാട്ടുകാരന്‍. പിന്നെയല്ലെ കേരളത്തിലെ നീര്‍ക്കോലി. ആരും പറഞ്ഞത് കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തില്‍ സമയാധിഷ്ഠിതമായി ഡല്‍ഹി മെട്രോയുടെ പണി പൂര്‍ത്തീകരിച്ച ശ്രീധരനെ കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടായി. രാഷ്ട്രീയത്തിനത് അതൊട്ടുമുണ്ടായില്ല എന്നു മാത്രം.

അഴിമതിയുടെ പരിപ്പ് ശ്രീധരന്റെ കലത്തിലില്ല. ശ്രീധരന്റെ കരണക്കിട്ട് വീക്കാന്‍ പലരും നോക്കിയതാണ്. ഒടുവില്‍ വാങ്ങി വെച്ച കലം വീണ്ടും അടുപ്പത്ത് വെച്ച് ശ്രീധരന്‍ മെട്രോ കഞ്ഞി വേവിച്ചു തുടങ്ങി. പണി തുടങ്ങാന്‍ താമസിച്ചതിന്റെ നഷ്ടം തുഛം. 100 കോടി രൂപ.

ഒന്നാം മലകേറി പോകേണ്ടേ, അവിടുന്ന് തലകുത്തി മറിയേണ്ടേ.......

വീണ്ടും പിണറായിയുടെ അടവുനയം ഇനിയല്‍പം തമാശയാകാം. എന്റെ ചെവിക്കു പിടിക്കാനും, ഏത്തമിടീക്കാനും സുകുമാരന്‍ നായര്‍ക്ക് അവകാശമുണ്ടെന്ന് അര്‍ത്ഥമാക്കും വിധത്തില്‍ തിരുവഞ്ചൂരിന്റെ തിരുമൊഴി. കാരണം എന്‍എസ്എസ് തീവ്രവാദി സംഘടനയല്ലത്രെ. അപ്പോള്‍ തിരുവഞ്ചൂരിന് മേല്‍ കോണ്‍ഗ്രസിന് ഇതിലൊന്നും അവകാശമില്ലാത്തത് അവിടെ ഗ്രൂപ്പുള്ളതു കൊണ്ടാണോ? അതോ കോണ്‍ഗ്രസ് തീവ്രവാദി സംഘത്തില്‍പ്പെട്ടതിനാലാണോ? മറുപടി പറയേണ്ടത് ചെന്നിത്തലയാണ്.

തിരുവഞ്ചൂറിനെ പുകച്ചു പുറത്തു ചാടിക്കാന്‍ നായര്‍ മന്നന്‍ സുകുമാരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരിക്കണം. മൂത്ത നായരായ തന്റെ ആശ്രിത വല്‍സലന്‍ രമേശ് ചെന്നിത്തലയെ മുഖ്യനായിട്ടു വേണ്ടെങ്കില്‍ വേണ്ട. ഉപമുഖ്യനായിട്ടെങ്കിലും അവരോധിക്കണമെന്ന സുകുമാരന്‍ നായരുടെ ആവശ്യം ചെന്നിത്തലയുടെ മുമ്പിലിട്ടു കൊടുത്തിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി തന്നെ വെളിപ്പെടുത്തി. കോണ്‍ഗ്രസില്‍ ചരിത്രം വേഗത്തില്‍ പിറന്നു കൊണ്ടേയിരിക്കുന്നു.

സമരത്തിന്റെ കാരണങ്ങള്‍ 

വീണ്ടും പിണറായിയുടെ അടവുനയം പെന്‍ഷനു പുറമെ പെന്‍ഷനായാല്‍ അച്ഛനെടുത്ത ജോലി മക്കള്‍ക്കു തന്നെ കൊടുക്കാന്‍ നിയമമുണ്ടാക്കിയാല്‍ ഉമ്മന്‍ ചാണ്ടി വാഴ്ത്തപ്പെട്ടവന്‍. അല്ലെങ്കില്‍ കേരളത്തിന്റെ രാക്ഷസന്‍. ഇതാണ് ഉദ്യോഗസ്ഥ നിലപാട്. സമരം കൊടുമുടിയിലെത്തി നില്‍ക്കുന്നു. ഉദ്യോഗസ്ഥരല്ലാത്ത പൊതു സമൂഹം നാട്ടില്‍ 99 ശതമാനം വരും. അവരോടുള്ളതാണ് ഈ സമരം. സമരമിപ്പോള്‍ സി.പി.എം. ഏറ്റെടുത്തിരിക്കുന്നു. സുരക്ഷിതരാണ് സര്‍ക്കാര്‍ ജീവനക്കാരെന്ന് പോയ വാരത്തിന് പക്ഷമില്ല. എന്നാല്‍ 99 ശതമാനം വരുന്ന പൊതു സമൂഹത്തേക്കാള്‍ സുരക്ഷിതര്‍. സംഘടിച്ചാല്‍ പൊതുജനത്തിനേയും തറ പറ്റിക്കാമെന്ന് ചരിത്രത്തിന് കാണിച്ചു കൊടുക്കാനാണീ സമരം. ഫാസിസത്തിന്റെ തേറ്റപ്പല്ലുകള്‍ സമര മുഖത്തു മുളച്ചു പൊങ്ങിത്തുടങ്ങി. ഭൂനികുതി അടക്കാന്‍ വയ്യാതെ ജാമ്യം കിട്ടാന്‍ വകയില്ലാതെ ജയിലില്‍ കഴിയുന്നവര്‍ മുതല്‍ സാധാരണ ജനത്തെ കെട്ടിയിട്ടു തുറന്ന ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് സമരം.

ന്യൂനപക്ഷങ്ങളായ ഊദ്യോഗസ്ഥവൃന്ദം വരിഞ്ഞു കെട്ടിയ ചങ്ങലകള്‍ ഭൂരിപക്ഷം പൊട്ടിച്ചെറിയപ്പെടുക തന്നെ ചെയ്യും. അതുതന്നെയാണ് സോവിയറ്റ് യൂണിയനിലും, ചൈനയിലും, ക്യൂബയിലും സംഭവിച്ചത്. ബ്യൂറോക്രാറ്റുകളുടെ വലയില്‍ കുടുങ്ങി പുറത്തു കടക്കാനാകാതെ വലയുകയാണ് സി.പി.എം. നേതൃത്വം. അവരെ അതില്‍ നിന്നും മോചിപ്പിക്കേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളെ സ്‌നേഹിക്കുന്നവരുടെ കടമയാണ്. സമരം നല്ല പ്രവര്‍ത്തിയാണ്. ഉദ്ദേശം പൊതുജനഹിതമാകുമ്പോഴെ അതു സല്‍കര്‍മ്മമാകുകയുള്ളു. പങ്കാളിത്ത പെന്‍ഷനേയും, നോക്കുകൂലിയേയും ജനം ഒരു പോലെ വെറുക്കുന്നത് അതു കൊണ്ടാണ്. നിസാര കാര്യങ്ങള്‍ക്കു വേണ്ടിയെടുക്കേണ്ട ആയുധമല്ല വിപ്ലവം. സാമൂഹ്യ മാറ്റത്തിനു വേണ്ടി തൊടുത്തു
വിടേണ്ട പാശുപതാസ്ത്രമാണത്. അനുചിതമായി കൈകാര്യം ചെയ്ത് മൂര്‍ച്ച കളയരുത്.


വീണ്ടും പിണറായിയുടെ അടവുനയം
Part 1: 
ആത്മധൈര്യം ചോര്‍ന്ന് പോയത് സ്ത്രീക്കോ, പുരുഷനോ?

-പ്രതിഭാ രാജന്‍ 


Keywords : Prathibha-Rajan, Article, Government, Prime Minister, President, Delhi Gang Rape, Woman, Men, Thief, Politics, Kochi Metro, Sukumaran Nayar, Minority, Pinaray Vijayan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia