city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു. എ. ഇയില്‍ ചെംനാട്ടായ്മ

-കെ. ടി. ഹസന്‍

(www.kasargodvartha.com 18/05/2016) യു. എ. ഇയില്‍ പ്രവാസികളായ ചെംനാട്ടുകാര്‍ക്കു പുത്തനുണര്‍വ്. നാട്ടുകാര്‍ക്ക് ഒന്നിച്ചുകൂടാനും സാമൂഹികരംഗത്തു ഫലപ്രദമായി പ്രവര്‍ത്തിക്കാനും വിവിധസംരംഭങ്ങള്‍.

പണ്ടുമുതലേ നിരവധി ആശയക്കാര്‍ സൗഹൃദത്തോടെ സഹവസിച്ചുവന്ന നാടാണു ചെംനാട്. വിദ്യാഭ്യാസത്തിലും സാമൂഹികനവോത്ഥാനത്തിലും മുന്നേ നടന്നു. ചുറ്റുപാടെങ്ങും നിരക്ഷരതയില്‍ പൂണ്ടിരുന്ന കാലത്ത്, ചെംനാട്ട് വേറേത്തന്നെ പെണ്ണുങ്ങളുടെ സ്‌കൂള്‍ പോലുമുണ്ടായിരുന്നു. പകല്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പുരുഷന്മാര്‍ക്കായി രാത്രിസ്‌കൂള്‍. വിദ്യാഭ്യാസരംഗത്തെ മുന്നേറ്റമാവണം വിരുദ്ധാശയങ്ങളെ സഹിഷ്ണുതയോടെ സ്വാംശീകരിക്കാന്‍ നാടിനു കരുത്തായത്.

ബോംബെയില്‍ ജോലിക്കെത്തിയ നാട്ടുകാര്‍ ചെംനാട് ജമാഅത്ത് സ്ഥാപിച്ചു നാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധവും ഒരുമയും സൂക്ഷിച്ചു. വിദേശങ്ങളില്‍ പോയവരും ഇതേപടി ഒരുമിച്ച്, പരസ്പരബന്ധവും ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങളും സജീവമാക്കി. നാട്ടിലാകട്ടെ വൈ. എം. എം. എ (യങ് മെന്‍സ് മുസ്ലിം അസോസിയേഷന്‍) സ്ഥാപിച്ച പ്രസംഗഹാളും വായനശാലയും ചരിത്രപ്രസിദ്ധമായിരുന്നു. പിന്നീട് സാധുസംരക്ഷണസംഘം വന്നു. പള്ളിക്കമ്മിറ്റിക്കു കീഴില്‍ വ്യവസ്ഥാപിത സകാത്ത്‌സെല്‍ സ്ഥാപിക്കപ്പെട്ടു. അവശതയുള്ളവരുടെ വിഷയത്തില്‍ അങ്ങനെ നാട്ടുകാരും പ്രവാസികളും ശ്രദ്ധിച്ചുവരുന്നു.

ഇതിനിടയില്‍ പ്രവാസലോകം ഏറെ വളര്‍ന്നു. യു. എ. ഇയില്‍ മാത്രം ഇപ്പോള്‍ ആയിരത്തോളം ചെംനാട്ടുകാരുണ്ട്. ഇത്രയും പേരെ ഒന്നിച്ചുകൂട്ടുക അതികഠിനയജ്ഞം. എങ്കിലും ചെംനാട്ടെ യുവാക്കള്‍ മുന്നിട്ടിറങ്ങുകയാണ്. സാമൂഹികമാധ്യമങ്ങളുടെ കാലത്തു ബന്ധപ്പെടല്‍ എളുപ്പമാണല്ലോ. യൂത്ത് ചെംനാടിയന്‍സ് എന്ന പേരില്‍ പൊതുവേദിയുണ്ടായി. ഇക്കഴിഞ്ഞ മെയ് പതിമൂന്നിന് ദുബൈയില്‍ നിന്നു ഖോര്‍ഫക്കാനിലേയ്ക്ക് ഏകദിനയാത്ര സംഘടിപ്പിച്ചു. ആദ്യകാലപ്രവാസികള്‍ മഞ്ചുവില്‍ ആഴക്കടലിലിറക്കപ്പെട്ട്, നീന്തി കര പറ്റിയതു ഖോര്‍ഫക്കാനിലായിരുന്നു. അവിടെനിന്നുള്ള, കല്ലും മുള്ളും താണ്ടിയുള്ള നീണ്ട നടത്തങ്ങളുടെ ബാക്കിപത്രമാണു ദുബൈയുടെ ഇന്നിന്റെ ശോഭ.

അടിച്ചുപൊളി യാത്രയായിരുന്നു ഖോര്‍ഫക്കാനിലേയ്ക്കുള്ള ചെംനാടിയന്‍ പിക്‌നിക്കെങ്കിലും ഉടനീളം കലാവൈജ്ഞാനിക പരിപാടികളാല്‍ സമ്പന്നമായിരുന്നു. നാടിന്റെ ഗൃഹാതുരസ്മരണ പേറുന്ന പേരുകളോടെ ബേന്‍സാലെ, കുദ്‌റ്, സംഘം, മഞ്ഞളെ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിപാടികള്‍. ഖോര്‍ഫക്കാന്‍ തീരത്തുവച്ച് കമ്പവലി ഉള്‍പ്പെടെ കായികമത്സരങ്ങളും അവതരിപ്പിക്കപ്പെട്ടു. വര്‍ഷങ്ങളായുള്ള പ്രവാസജീവിതത്തില്‍ ഇത്രകണ്ടു മനസ്സു ത്രസിച്ച അനുഭവം ആദ്യത്തേതെന്നായിരുന്നു ഒരവലോകനം. ഓരോരുത്തരും ഉത്സാഹഭരിതരായി.

കുറേക്കൂടി വലിയ പരിപാടിയാണു ഗ്രൂപ്പിന്റെ അടുത്ത പദ്ധതി. ജൂണ്‍ രണ്ടിന് അജ്മാനില്‍ വമ്പിച്ച ക്രിക്കറ്റ് മാമാങ്കം. സി പി എല്‍ അഥവാ ചെംനാട് പ്രീമിയര്‍ ലീഗ്. കളി നാട്ടുകാരുടെ വന്‍സംഗമമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. യൂത്ത് ചെംനാടിയന്‍ മുന്‍കൈയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു സ്ഥിരം ഫണ്ടു കണ്ടെത്താനുള്ള ആസൂത്രണവും മുന്നോട്ടുപോകുന്നു.

യു. എ. ഇയില്‍ ചെംനാട്ടായ്മ

യു. എ. ഇയില്‍ ചെംനാട്ടായ്മ

യു. എ. ഇയില്‍ ചെംനാട്ടായ്മ

യു. എ. ഇയില്‍ ചെംനാട്ടായ്മ

യു. എ. ഇയില്‍ ചെംനാട്ടായ്മ

Keywords:  Article, K.T. Hassan, Chemnad, Gulf, Dubai, Picnic, UAE, Chemnattukar, Youth Chemnadians, Chemnadians gathering UAE.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia