മുഫീദിന്റെ മരണം; നഷ്ടമായത് നാടിന്റെ നന്മയറിഞ്ഞ അധ്യാപകനെ
May 8, 2018, 12:45 IST
അനുസ്മരണം/ ഇര്‍ഷാദ് ഹുദവി ബെദിര
(എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല പ്രസിഡന്റ്)
(www.kasargodvartha.com 08.05.2018) മുഫീദ് ഹുദവിയുടെ മരണം വളരെ ഞെട്ടലോടെയാണ് കേട്ടത്. അവസാന സമയം വരെ ഞങ്ങള്‍ മുഫീദിന് വേണ്ടി പ്രര്‍ത്ഥനയിലായിരുന്നു. അവസാനം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി അവന്‍ യാത്രയായി. മുഫീദുമായി കുട്ടിക്കാലത്തേ മദ്രസ പഠനകാലത്ത് തുടങ്ങിയ ബന്ധമാണ്. അത് വളരെ നല്ല നിലയില്‍ നിലനിര്‍ത്തി കൊണ്ട് പോവാന്‍ സാധിച്ചു.
വളരെ സൗമ്യനും നല്ല സ്‌നേഹബന്ധമുളളവനുമായിരുന്ന അവന്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ ശേഷം ബെദിരയില്‍ തന്നെ അധ്യാപകനായി. ദീനി സേവനം ചെയ്യാന്‍ അതിയായ താത്പര്യം കാണിക്കുകയും തനിക്ക് കഴിയുന്ന രീതിയില്‍ തന്റെ കഴിവുകള്‍ ഉപയോഗിക്കുകയും ചെയ്തു. ബെദിര സ്‌കൂളില്‍ എസ് എസ് എല്‍ സി യുടെ ആദ്യ ബാച്ച് നൂറ് ശതമാനം വിജയം നേടിയപ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തിന് ഒരു അറബിക്ക് അധ്യാപകനപ്പുറം കുട്ടികളെ പ്രോത്സാഹനം നല്‍കുന്നതില്‍ മുഫീദ് മുന്‍പന്തിയിലുണ്ടായി.
ബെദിര മദ്രസയുടെ പുരോഗതിയില്‍ അദ്ദേഹം ചെയ്ത സേവനം വിലപ്പെട്ടതായിരുന്നു. മദ്രസ പരിപാടികള്‍ മികച്ചതാക്കാന്‍ മുഫീദ് ഹുദവിയുടെ സജീവമായ ഇടപെടല്‍ നാട്ടുകാരുടെ പ്രശംസക്ക് കാരണമായി. എസ് കെ എസ് എസ് എഫിന്റ നേതൃരംഗത്ത് തന്റെ സംഘാടന മികവ് കഴിഞ്ഞ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ നമ്മള്‍ മനസിലാക്കി.
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ബെദിര യൂണിറ്റ് ജനറല്‍ സെക്രട്ടറിക്ക് എല്ലാ മെമ്പര്‍ന്മാരില്‍ നിന്നുണ്ടായ ഏക അഭിപ്രായം മുഫീദ് ഹുദവി സംഘടനാ നേതൃപദവിയില്‍ വരണമെന്ന നിര്‍ബന്ധം. ജനറല്‍ സെക്രട്ടറിയായി നില്‍ക്കുകയും വളരെ മികച്ച രീതിയില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ബെദിരയില്‍ വിപുലമായ യോഗം സംഘടിപ്പിക്കുകയും റമദാനില്‍ നടത്തേണ്ട പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. മെയ് 13 ന് അണങ്കൂരില്‍ നടക്കുന്ന ആദര്‍ശ സമ്മേളനത്തിലേക്ക് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും മുന്നോടിയായി മെയ് 10ന് മേഖലാ കമ്മിറ്റി യോഗം സംഘടിക്കാന്‍ തീരുമാനിച്ച ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്.
സമസ്ത പൈതൃക യാത്രക്ക് സ്വീകരണം നല്‍കാനുള്ള തീരുമാനങ്ങളല്ലാം മിനുട്‌സ് ബുക്കില്‍ എഴുതി വെച്ച് പ്രവര്‍ത്തനങ്ങളെകുറിച്ച് ഞങ്ങളോട് ചോദിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം നമ്മളില്‍ നിന്ന് വിട്ടുപോയത്. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലികയിലും മദീന പാഷന്‍ ജില്ലാ സമ്മേളനമടക്കമുള്ള പരിപാടിയില്‍ ബെദിരയിലെ യുവാക്കളെ എത്തിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വ്യക്തിപരമായി അദ്ദേഹത്തിന്റെ കൂടെ പല യാത്രകളിലും ഞാനുമുണ്ടായിരുന്നു. എല്ലാവരാലും ഇണങ്ങിച്ചേരുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുന്ന സ്വഭാവം മുഫീദിനെ വ്യത്യസ്തനാക്കി.
മാലിക്ക് ദീനാറിലെ പഠനകാലത്ത് നബിദിന പരിപാടിയില്‍ കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസംഗം,
പാട്ട് തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിച്ച മുഫീദിന് തന്റെ അധ്യാപന കാലത്ത് മദ്രസ കുട്ടികളെ കലാ മേഖലകളിലും സജീവമാക്കുന്നതില്‍ തന്റെ ഒഴിവ് സമയങ്ങള്‍ ചെലവഴിക്കാറുണ്ടായിരുന്നു. എല്ലാവരോടും വളരെ സൗഹൃദ പരമായി സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നു.
ബെദിര ശാഖ എസ് കെ എസ് എസ് എഫിനും നമ്മുടെ നാടിനെ സംബന്ധിച്ചടത്തോളം തീരാ നഷ്ടമാണ് മുഫീദിന്റെ വിയോഗം. വിദ്യാഭ്യാസപരമായി ഒരു നാടിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതില്‍ തീവ്രമായ ശ്രമം നടത്തുന്നിനടയിലാണ് അദ്ദേഹം മരണപ്പെട്ടത്. ബെദിരയിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഒരു ഉസ്താദും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഒരു അധ്യാപകനുമായിരുന്നു മുഫീദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accidental-Death, Mufeed No more
< !- START disable copy paste -->