city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുകുന്ദന്‍ വന്ന് കാസര്‍കോട്ട് പറഞ്ഞതും പറയാത്തതും

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 10/02/2017) എഴുത്തുകാരന്റെ നാവ് ഇന്‍ഷൂര്‍ ചെയ്യേണ്ടുന്ന കാലം വന്നിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കാസര്‍കോട്ടെ സാംസ്‌കാരികോത്സവത്തില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തും വായനയും അറിയാത്ത ഗ്രീസിലെ ഒരു അടിമയെ നിശബ്ദനാക്കാന്‍ അയാളുടെ നാവറുത്തു കളഞ്ഞ ചരിത്രം മുകുന്ദന്‍ ഓര്‍മ്മിപ്പിച്ചു.

1933ല്‍ അന്നത്തെ ജര്‍മനിയിലെ നാസിപ്പടയെ ഭയന്ന് ബ്രത്‌ഹേള്‍ഡ് ബ്രഹത്ത് രാജ്യം വിട്ടതും, 1936 ല്‍ സ്‌പെയിനില്‍ നിന്നും ലോര്‍ക്ക എന്ന എഴുത്തുകാരനേക്കൊണ്ടു തന്നെ സ്വന്തം ശവക്കുഴി കുഴിപ്പിച്ചതും മുകുന്ദന്‍ തന്റെ പ്രസംഗത്തിലുടെ ഓര്‍ത്തെടുത്തു. ഭാരത രാഷ്ട്രീയത്തിലും സമാനതകള്‍ ഉണ്ടാവുകയാണെന്നും അതിനാല്‍ യുവ എഴുത്തുകാര്‍ എഴുതാന്‍ തുടങ്ങും മുമ്പേ തങ്ങളുടെ നാവ് ഇന്‍ഷൂര്‍ ചെയ്തിരിക്കണമെന്നും ഓര്‍മിപ്പിക്കുകയായിരുന്നു ഇവിടെ മുകുന്ദന്‍.

മുകുന്ദന്‍ വന്ന് കാസര്‍കോട്ട് പറഞ്ഞതും പറയാത്തതും


മുകുന്ദന്‍ ഇത്തരത്തില്‍ പ്രസംഗിച്ച സാഹചര്യത്തില്‍ എഴുത്തുകാരും അവരെ പ്രണയിക്കുന്ന അനുവാചകരും പഴയ ചരിത്രം ഓര്‍ത്തെടുക്കുകയാണിവിടെ.

1915ല്‍ ഫ്രാന്‍സില്‍ ജനിച്ച സാഹിത്യ വിമര്‍ശകന്‍ റോളാങ് ബ്രെക്ത് ഇങ്ങനെ പറഞ്ഞു. എഴുത്തുകാരന്‍ ഫാസിസത്തെ ഭയക്കേണ്ടിയിരിക്കുന്നു. 1933 കാലത്ത് ജര്‍മനിയിലെ നാസിപ്പട ബ്രെക്തിന്റെ പുസ്തകങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞപ്പോഴായിരുന്നു അത്. പകരം എന്നെ കത്തിച്ചോളു പുസ്തകങ്ങളെ വെറുതെ വിട്ടേക്കു എന്ന ബ്രെക്തിന്റെ അത്യുച്ചത്തിലുള്ള ആര്‍പ്പുവിളി ഇന്നും അനുവാചക മനസില്‍ മുഴങ്ങുന്നുണ്ട്.

മത ചിന്തകള്‍ക്കിടയിലുള്ള അന്ധതയെ ചെറുത്തു തോല്‍പ്പിക്കാനായി അക്ഷരങ്ങളെ പ്രയോജനപ്പെടുത്തിയ ബംഗ്ലാദേശ് എഴുത്തുകാരന്‍ അവിജിത് റോയിയെ തന്റെ ഭരണകുടം നടുറോട്ടിലിട്ട് വെട്ടിക്കൊന്നു. മരണം ഉറപ്പിച്ചിട്ടും, തെരുവിലുടെ ഒളിച്ചു നടക്കാതെ നെഞ്ചുവിരിച്ച് നടന്ന റോയിയുടെ ധീരത കാണിക്കണം എഴുത്തുകാരനെന്ന് പറഞ്ഞില്ലെങ്കിലും മുകുന്ദന്റെ പ്രസംഗത്തിലുടെ അവ നമുക്ക് ഓര്‍ത്തെടുക്കാം.

അപസര്‍പ്പക നോവലെഴുതി ലോകത്തെ ഭയപ്പെടുത്തിയ എഡ്ഗര്‍ അലന്‍ പോ തന്റെ നോവലിലെ കഥാപാത്രം പോലെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം ഇവിടെ ഓര്‍ക്കാം. ഈ മരണത്തെ അധികരിച്ച് ബിന്യാമിന്‍ നോവലെഴുതി. അതാണ് അറേബ്യന്‍ നോവല്‍ ഫാക്റ്ററിയിലുടെ ബിന്യാമിന്‍ പറയുന്നത്. തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കുമെന്ന് കരുതിയ ഗലീലിയോ അതിനു മുമ്പായി ഇങ്ങനെ എഴുതി വച്ചു. മൃതിയേക്കാള്‍ ഭയാനകമായ ജീവിതം ഒരുക്കുന്ന ഇരുണ്ട കാലത്തില്‍ നിന്നും സമൂഹത്തെ കരകയറ്റേണ്ടത് എഴുത്തുകാരനാണെന്ന്.

കൊല്ലാം എഴുത്തുകാരനെ.. പക്ഷെ അവന്‍ തൊടുത്തുവിട്ട അക്ഷരങ്ങള്‍ക്ക് മരണമുണ്ടോ എന്ന ചോദ്യമുയര്‍ത്തി തിരിച്ചു വന്നിരിക്കുയാണ് പെരുമാള്‍ മുരുകന്‍. 2014 ഡിസംബര്‍ മുതല്‍ 2016 ജൂണ്‍ വരെയിരുന്ന നീണ്ട നിശബ്ദതയില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് തിരിച്ചു വന്നിരിക്കുകയാണ് പെരുമാള്‍ മുരുകന്‍. ഇവിടെ അവിജിത് റോയിയും, മോഹന്‍ ഭഗതും, പന്‍സാരേയും, കല്‍ബുര്‍ഗിയും ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ.

ഈ കുറിപ്പ് ചുരുക്കുന്നതിനു മുമ്പ് ഒന്നുകൂടി. റായിയുടെ അടക്കം ജിവിതം പിടിച്ചെടുത്തത് ഫാസിസമെങ്കില്‍ മുകുന്ദന്‍-എം ടി കാലഘട്ട രചനയുടെ നാവറുക്കാന്‍ പോസ്റ്റ് മോഡേണിസം എന്ന ഉത്തരാധുനിക സാഹിത്യം ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വാധിനിക്കപ്പെട്ടിരിക്കുകയാണ്. മുകുന്ദന്റെ പ്രസംഗം വിലയിരുത്തുന്ന ഈ സാഹചര്യത്തില്‍ നമുക്ക് ഇതിനെ ഇങ്ങനെ പുനര്‍വായന നടത്താം. അങ്ങനെ ചിന്തിക്കുന്നവര്‍ക്കായി നമുക്ക് ഒരിക്കല്‍ കൂടി റോലന്‍സ് ബര്‍ത്തിനെ കൂട്ടു പിടിക്കാം. എഴുത്തുകാരന്‍ അതെഴുതി തീരുമ്പോള്‍ തന്നെ മരിക്കുന്നു. പിന്നീടയാള്‍ ജീവിക്കുന്നത് അനുവാചക മനസിലുടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

Keywords:  Article, Prathibha-Rajan, Writer, M Mukundan, Whats Mukundan said?, Kasargod, Program, Fascism, India  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia