മാതൃകയാക്കാം, അഭിനന്ദിക്കാം ഈ സേവനത്തെ
Apr 27, 2020, 20:40 IST
മാഹിൻ കുന്നിൽ
(www.kasargodvartha.com 27.04.2020) "മാഹിന് ഒരു ഫോട്ടോ എടുക്കണം, നിൻ്റെ കൂടെ വേണം, നൗഷാദിൻ്റെയും (ബിഡികെ) അഷ്റഫിൻ്റെയും ( എടനീർ) കൂടെയും. കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഡോക്ടർ ജനാർദ്ദന നായക് സാർ പറഞ്ഞു. ഓക്കെയെന്ന് ഞാനും. കാസർകോട് ജനറൽ ആശുപത്രിയിലെ ഫിസിഷ്യനാണ് ഈ സാർ. കോവിഡിനെ പിടിച്ചു കെട്ടാൻ പട നയിച്ച ത്രിമൂർത്തികളി ഒരാൾ. ഇദ്ദേഹത്തിനുപുറമെ കുഞ്ഞിരാമൻ സാറും കൃഷ്ണൻ സാറുമാണ് മറ്റു രണ്ട് ഡോക്ടർമാർ.
അമേരിക്കയും ചൈനയും ഇറ്റലിയുമെല്ലാം പകച്ച് നിൽക്കുമ്പോഴാണ് പരിമിതികൾ നിറഞ്ഞ കാസർകോട്ടെ ഈ ചികിത്സാകേന്ദ്രം ലോക ശ്രദ്ധയാകർഷിച്ചത്. ഇവിടത്തെ ടീം വർക്ക് ലോകത്തിന് നല്ല സന്ദേശമാണ് നൽകിയത്. നിരവധി പോസിറ്റീവ് കേസുകൾക്കിടയിൽ ഓടി തളർന്നവരാണ് ഈ മൂവർ സംഘം, രാവിലെ ഐസൊലേഷൻ വാർഡുകളിൽ കയറിയാൽ വൈകുന്നേരമാണ് ഇവർ തിരിച്ചിറങ്ങുക.
പിന്നെ ഓടിപ്പോകുന്നത് കാണാം; ജനാർദ്ദനൻ സാറിനെ. മുന്നിൽ കണ്ടാൽ ചോദിക്കും, കാൻ്റീനിൽ ചോറു ബാക്കിയുണ്ടാകുമോ എന്ന്. പലപ്പോഴും ഈ ഡോക്ടർമാർ സമയത്തിന് ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഇവിടെ അതിഭുതം അതല്ല, കോവിഡ് 19 നെതിരായ പ്രവർത്തനങ്ങളിൽ തിളങ്ങി നിന്ന ജനാർദ്ദനൻ സാർ രണ്ട് പുസ്തകങ്ങൾ എഴുതിയിരിക്കുന്നു. കന്നടയിലുള്ള പുസ്തകം. ഒന്ന് കൊറോണയുമായി ബന്ധപ്പെട്ടത്, കോവിഡ് 19 എമ്പ മഹാമാരി, ബിരുക്കു (വിള്ളൽ ) എന്നിവയാണത്. ബിരുക്കു എന്ന പുസ്തകം ലോക് ഡൗൺ സമയത്ത് തലപ്പാടി അതിർത്തിയിലെ തർക്കങ്ങളെ ആസ്പദമാക്കി എഴുതിയതാണ്. എല്ലാവർക്കും പ്രിയങ്കരനായ ജനാർദ്ദന സാർ നല്ല ഗായകനും എഴുത്തുകാരനുമാണ്. 14 ദിവസത്തെ ക്വറന്റയിൻ സമയത്താണ് പുസ്തകം എഴുതി തീർത്തത്.
Keywords: Kasaragod, Kerala, Article, felicitate these services