city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരണം കണക്ക് തീര്‍ക്കുകയോ?

- എ എസ് മുഹമ്മദ്കുഞ്ഞി

വസാനം ഉണങ്ങാത്ത ചില മുറിവുകള്‍ ബാക്കി വെച്ചാണ് '2013' കടന്നു പോകുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ജില്ലയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് ഇരുപതിലധികം ജീവിതങ്ങള്‍. കൊല്ലാവസാനമാകുമ്പോഴേയ്ക്കും മരണം കണക്ക് തീര്‍ക്കുകയാണെന്ന് പറയാമോ എന്നറിയില്ല. പ്രാദേശിക പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും എപ്പോഴുമത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയുണ്ട്.

ഋഷിരാജ് സിങ് എന്ന ട്രാന്‍സ്‌പോര്‍ട്ട് പോലീസ് കമ്മീഷണര്‍ ചാര്‍ജെടുത്ത് കൊണ്ട് വന്ന നിയമം കര്‍ശനമാക്കല്‍ നടപടി ഫലം ചെയ്യുന്നുവെന്ന സന്തോഷ വാര്‍ത്ത പലയിടങ്ങളില്‍ നിന്നും കേട്ട് തുടങ്ങിയ വേളയിലാണ് കാസര്‍കോടിന്റെ ചില ഭാഗങ്ങളിലായി ദുരന്തങ്ങളരങ്ങേറിയത്. നിയമം കര്‍ശനമാക്കുമെന്ന് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെ റോഡ് കുരുതിക്കളമാകുന്നത് കുറഞ്ഞിരുന്നു എന്നത് സത്യം തന്നെയാണ്.

മര്യാദയ്ക്ക് വണ്ടിയോടിക്കുന്ന ആര്‍ക്കും അത് ബോധ്യപ്പെടുമായിരുന്നു. ഈ ഞാന്‍ തന്നെ ഒന്ന് രണ്ടിടത്ത് അത് എഴുതിയിട്ടുള്ളത് ഓര്‍ക്കുന്നു. ടൗണിലെ റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ചേര(ഇത് ഒരു പുരോഹിതന്റെ അഭിപ്രായമാണ്.) ഓടുന്നത് പോലെ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ കാഴ്ചയിലപൂര്‍വ്വമായി. പക്ഷെ കാസര്‍കോട്ട് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ പിന്നെ എന്തെ സംഭവിക്കുന്നു എന്ന ചോദ്യം ശക്തമായി ഉല്‍ഭവിക്കുന്നുണ്ട്.

നിയമം കര്‍ശനമാക്കുകയെന്നത് കാസര്‍കോട്ട് വേണ്ടത്ര ഫലപ്രദമായില്ലെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. ഋഷിരാജ് സിങ് എന്ന കമ്മീഷണര്‍, മറ്റു ജില്ലകളില്‍ മിന്നല്‍ പര്യടനങ്ങള്‍ നടത്തിയത് പോലെ, കാസര്‍കോട്ടേയ്ക്ക് അദ്ദേഹം എത്തില്ലെന്ന പോലിസിന്റെ ധാരണയാവും അതിനൊരു കാരണം. പിന്നെ ഇവിടെ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെല്ലാം പോലീസുകാരുടെ പരിചിത മുഖങ്ങളുമാണ്. മുതലാളിമാരുടെ മക്കള്‍, പിന്നെ പുത്തന്‍ മുതലാളിമാര്‍, മണല്‍ മറ്റ് മാഫിയകള്‍. പോലീസുകാര്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് വെച്ച് കാണേണ്ടി വരുന്നവര്‍. കണ്ട് പരിചയമായിപ്പോയവര്‍. പോലീസ് ഓഫീസറോ, കലക്ടറോ കാസര്‍കോടിനെ ഒന്ന് പരിചയിച്ചു വരുമ്പോഴേയ്ക്കും സ്ഥലമാറ്റ ഓഡര്‍ വരുമല്ലോ.. എന്നൊരിക്കല്‍ ഞാന്‍ ഒരു മന്ത്രിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഉണര്‍ത്തിയത് ഇതാ ഈ കാരണമാണ്. ഒരു സ്ഥലത്ത് കുറച്ച് കാലമായി, ഒരേ കസേരയില്‍ ഉരുന്നാല്‍, അവിടുത്തെ പലരുമായും നല്ല പരിചയത്തിലായാല്‍ പിന്നെ നിയമങ്ങളൊന്നും പാലിക്കപ്പെടുകയില്ലെന്നും, ആരും അവരെ പിന്നെ വേണ്ടത്ര ഗൗനിക്കല്ലെന്നും. ശരിയാണെന്ന് തോന്നുന്നു അല്ലെ? ശരിയായിരിക്കാം.
മരണം കണക്ക് തീര്‍ക്കുകയോ?

അപകടങ്ങള്‍ സംഭവിച്ചിടത്ത് പരിശോധിച്ചാല്‍, ഏറെയും, ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് നമുക്ക് ബോധ്യമാവും. ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങിപ്പോവുക, അശ്രദ്ധമായ രീതിയില്‍ സഹയാത്രികരോടെ, മൊബൈലിലോ സംസാരിച്ചു കൊണ്ടോ, ടെയിപ്പില്‍ നിന്നൊഴുകുന്ന പാട്ടിന് താളം പിടിച്ചു കൊണ്ടോ ഡ്രൈവ് ചെയ്യുക, അല്ലെങ്കില്‍ മുമ്പില്‍ പോലീസ് ചെക്കിങ് പോസ്റ്റ് കാണുമ്പോള്‍ ഭയന്നോടുക. അമിത വേഗത തുടങ്ങിയ നിയമലംഘനങ്ങള്‍. അപ്പോള്‍ മറ്റൊരു ചോദ്യം ഉദ്ഭവിക്കുന്നില്ലെ?

അതായത് മര്യാദയ്ക്ക്, നിയമം അനുശാസിക്കും വിധം, അനുചിതമായ വേഗതയില്‍ സഞ്ചരിച്ചാല്‍ അപകടം സംഭവിക്കുകയില്ലെ എന്ന്. അതിന് മറുപടി സംഭവിക്കില്ല എന്ന് തന്നെയാണ്. അപ്പോള്‍ 'വിധി' യെന്നതോ? ശരിയാണ് വിധി വിളി വരുന്നുണ്ടാവാം. നിയമം ലംഘിക്കാന്‍. അല്ലെങ്കില്‍ അമിതവേഗതയില്‍ വണ്ടിയോടിക്കാന്‍. അവിടെ വിധിയും യുക്തിസഹമായെ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നര്‍ത്ഥം.
മരണം കണക്ക് തീര്‍ക്കുകയോ?
Writer: A.S Mohammed Kunhi


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Article, Accident, Death, Article, Boys, youth, girls, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia