city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണലാ­ര­ണ്യ­ത്തിലും കാല്‍പന്തുകളിയുടെ മര്‍മം അ­റി­ഞ്ഞ് ഇ­ല്യാസ്‌

മണലാ­ര­ണ്യ­ത്തിലും കാല്‍പന്തുകളിയുടെ മര്‍മം അ­റി­ഞ്ഞ് ഇ­ല്യാസ്‌
ജീവിതത്തിന്റെ ആരോഹരണാവരോഹണങ്ങളിലെല്ലാം ഫുട്‌­ബോളിനെ നെഞ്ചിലേറ്റിയ പ്രവാസിയാണ് ഇല്യാസ് എ. റഹ്മാന്‍. കുട്ടികാലത്ത് കടലാസ് പന്ത് തട്ടികളിച്ചശേഷം വിദ്യാലയ ജീവിതം ആരംഭിച്ചപ്പോള്‍ തൊട്ട് ഇന്നേവരെ വ്യത്യസ്ത ടീമുകളില്‍ മികവാര്‍ന്ന കളിക്കാരനായി തിളങ്ങാന്‍ കഴിയുക എന്ന അപൂര്‍വ ഭാഗ്യത്തിന് ഉടമയാണ് ഈ പ്ലേ­മേക്കര്‍.

കാസര്‍കോടിന്റെയും ദുബൈ മലയാളികളുടെയും ഫുട്‌­ബോള്‍ വീരോതിഹാസം രചിക്കുമ്പോള്‍ തീര്‍ചയായും ഇല്യാസ് റഹ്മാ­ന്റെ പേ­ര് തങ്കലിപികളാല്‍ തന്നെയു­ണ്ടാകും. കാസര്‍കോട് തളങ്കര മുസ്ലീം ഹൈസ്­കൂളിന്റെ വിഖ്യാതമായ ഫുട്‌­ബോള്‍ ടീമില്‍ അംഗമായി കൊണ്ടാണ് പ്രൊഫഷണല്‍ ഫുട്‌­ബോള്‍ രംഗത്തേക്ക് ഇല്യാസ് എ. റഹ്മാന്‍ കാലെടുത്തുവെയ്ക്കുന്നത്. കാഞ്ഞങ്ങാട്ടു നിന്നുള്ള കായികാധ്യാപകന്‍ ഹസന്‍ മാസ്റ്റര്‍, കോച്ച് മമ്മു, ഐ.ടി.ഐയിലെ പേരു കേട്ട കളിക്കാരന്‍ ചെമ്മനാട് ഹനീഫ, തായലങ്ങാടിയിലെ മു­സ്തഫ എന്നവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്യാസിന്റെ ഫുട്‌­ബോള്‍ പ്രതിഭയുടെ വളര്‍ചയ്ക്ക് സഹായകമായി.

ഇന്റര്‍ സ്­കൂള്‍ തല മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ മികച്ച ഫുട്‌­ബോള്‍ കളിക്കാരിലൊരാളായി മാറിയ അദ്ദേഹത്തിന് കാസര്‍കോട് ഗവ. കോളേജിലെ ഫുട്‌­ബോള്‍ ടീം ക്യാപ്റ്റനാകാന്‍ അധികകാലം വേണ്ടിവന്നില്ല. കാസര്‍കോട് ഗവ. കോളേജില്‍ ധാരാളം സോണല്‍ തല മത്സരങ്ങളും അന്ന് നടന്നിരുന്നു. ഗവ. കോളേജ് ഫുട്‌­ബോളില്‍ കരുത്തുറ്റ ശക്തിയായി വളര്‍ന്നത് ഇല്യാസിന്റെ നായകത്വത്തിന്‍ കീഴിലാണ്. ചിന്താവിഷ്ടിയായ ശ്യാമള എന്ന സിനിമ നിര്‍മിച്ച ഷാര്‍ജയിലെ മലയാ­ളി വ്യ­വ­സായി കരുണന്‍, സ്‌­ട്രൈക്കര്‍ പള്ളത്ത് അബ്ദുല്ല എന്നിവര്‍ അന്ന് ടീം അംഗളായിരുന്നു. എ സോണില്‍ കാസര്‍കോട് കോളേജിന് കിരീടം നേടികൊടുക്കാന്‍ ഇല്യാസിന്റെ ടീമിന് സാധിച്ചു. ഇതോടൊപ്പം തന്നെ ജില്ലയിലെ ലീഗ് മത്സരങ്ങളിലും സജീവമായി.

കണ്ണൂര്‍ ജില്ലയില്‍ ക്ലബ് തല മത്സരങ്ങള്‍ എമ്പാടുമുണ്ടായിരുന്നു. സെവന്‍സും, ഇലവന്‍സും അരങ്ങ് ത­കര്‍ത്ത കാലമായി­രു­ന്നു അന്ന്. കാസര്‍കോട് നാഷണല്‍ ക്ലബിന്റെ തേരാളികളിലൊരാളായി ഇല്യാസ് മാറി. ജില്ലയില്‍ ലീഗ് ഫുട്‌­ബോള്‍ തുടങ്ങിയപ്പോള്‍ നാഷണല്‍ ക്ലബ് കിരീടമണിഞ്ഞു. കേരളത്തിലെയും ദക്ഷിണ കര്‍ണാടകയിലെ നിരവധി മൈതാന­ങ്ങ­ളിലും ഫുട്‌­ബോളിന്റെ ചാരുതയാര്‍ന്ന നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഇല്യാസിന് കഴിഞ്ഞു. നൂറുകണക്കിന് ടൂര്‍ണമെന്റുകളിലാണ് ഇല്യാസ് ബൂട്ടണിഞ്ഞത്.

ബാം­ഗ്ലൂ­ളില്‍ സ്റ്റാന്റേര്‍ഡ് ടൂര്‍­ണ­മെന്റില്‍ വരെ ആ കേളി മികവ് എത്തിപ്പെട്ടു. കാസര്‍കോട് നാഷണല്‍ ക്ലബിന്റെ പ്രതാപകാലത്ത് അതില്‍ അംഗമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം ഇല്യാസ് മറച്ച് വെയ്ക്കുന്നില്ല. ഓരോ ടൂര്‍ണമെന്റ് ജയിച്ച് വരുമ്പോഴും നാട് ആഹ്ലാദലഹരിയില്‍ സ്വീകരിക്കാനുണ്ടാകും. അന്നത്തെ കാണികളുടെ സ്‌­നേഹ പ്രകടനവും, ആവേശവുമാണ് ഇന്നും പ്രചോദനമായി നില്‍ക്കുന്നത്. യു.എ.ഇയില്‍ എത്തിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായിട്ടും ഇല്യാസ് ഫുട്‌­ബോളിനെ വിടാന്‍ തയ്യാറായില്ല. എല്ലാ വെള്ളിയാഴ്ചകളിലും യു.എഫ്.എഫ്.സി ക്ലബില്‍ നാദ്ഷിയ ഗ്രൗണ്ടില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു.

പ്രവാസികള്‍ക്കിടിയില്‍ ഫുട്‌­ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം സീതിഹാജി മെമ്മോറിയല്‍ ട്രോഫി, സി.എച്ച്. മുഹമ്മദ്‌­കോയ ട്രോഫി, കോപ്പ ഇന്ത്യട്രോഫി, ഗോവ­കേരള ട്രോഫി, വെല്‍ഫിറ്റ് കപ്പ് ട്രോഫി, ഫയര്‍പ്ലെ ഇന്റര്‍ സെവന്‍സ് ട്രോഫി, സെവന്‍സ് സൗഡ് യു.എ.ഇ ട്രോഫി, യു.എഫ്.എഫ്.സി ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ ട്രോഫികളും സമ്മാനങ്ങളും വാരിക്കൂട്ടി. ഒക്ടോബറില്‍ 61 വയസ് തികഞ്ഞപ്പോഴും 16ന്റെ പ്രായത്തെ മറക്കുന്ന ചൈതന്യമാണ് ആ മനസിലുള്ളത്. ഫുട്‌­ബോളില്‍ എന്ന പോലെ എഴുത്തിലും സജീവമാണ് ഇല്യാസ്. നിരവധി ലേഖനങ്ങള്‍ അദ്ദേ­ഹം ആ­നു­കാ­ലി­ക­ങ്ങ­ളില്‍ എ­ഴു­തി­യി­ട്ടുണ്ട്. ഈ ഫുട്‌­ബോള്‍ മാന്ത്രികനെ കെസഫ് പുരസ്­കാരം നല്‍കി ആദരിച്ചു. ഈ കലാകായി­ക പ്രേമിയെ കാസര്‍കോട്ടു­കാരും ആ­ദ­രി­ക്കേ­ണ്ട­തല്ലെ?

-ഹുസൈന്‍ പടിഞ്ഞാര്‍

Keywords:  Football, Player, Illyas.A.Rahman, Article, Husain Padinhar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia