പോലീസുകാര്‍ തിരക്കിലാണ്
Dec 5, 2012, 11:09 IST
തിരുവഞ്ചൂരിന്റെ പോലീസിന് ഒരു പണിയുമില്ലെന്ന് ആരു പറഞ്ഞാലും കാസര്‍കോട്ടുകാര്‍ അത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. കാസര്‍കോട്ടെ പോലീസിന് പിടിപ്പത് പണിയുണ്ട്. ഒന്നു ശ്വാസം കഴിക്കാന്‍ പോലും അവര്‍ക്ക് സമയമില്ല. രാപ്പകല്‍ ഊണും ഉറക്കവും ഇല്ലാതെ ഡ്യൂട്ടി തന്നെ. ഇവിടെയുള്ള പോലീസുകാര്‍ പോരാഞ്ഞിട്ട് ഇപ്പോള്‍ 500 പോലീസുകാരെക്കൂടി മറ്റു ജില്ലകളില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നു. അതിന് പുറമെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും രംഗത്തുണ്ട്.
ക്രമസമാധാനപാലനം, സുരക്ഷ ഉറപ്പാക്കല്‍, മോഷണം തടയല്‍, കള്ളന്മാരെ പിടിക്കല്‍, ജയില്‍ ചാടിയവരെ തിരയല്‍, മണല്‍ കടത്തും കോഴി കടത്തും പിടികൂടല്‍, ഹെല്‍മറ്റ് ഇല്ലാത്ത ബൈക്ക് യാത്രക്കാരെ പിടിച്ച് പിഴ ചുമത്തല്‍... തുടങ്ങി നൂറുകൂട്ടം പണികളാണ് കാസര്‍കോട്ടെ പോലീസുകാര്‍ക്ക്. അതിനിടെ രാഷ്ട്രീയക്കാരുടെ കാര്യവും ശ്രദ്ധിക്കണം. മന്ത്രിയോ, മറ്റു വി.ഐ.പികളോ വന്നാല്‍ അവര്‍ക്ക് അകമ്പടി സേവിക്കുകയും വേണം. ഇങ്ങനെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചാലും കുറ്റപ്പെടുത്തലുകള്‍ മാത്രമേ തങ്ങള്‍ക്ക് കിട്ടുന്നുള്ളുവെന്ന പരിഭവത്തിലാണ് പോലീസുകാര്‍.
ഡിസംബര്‍ ആറ് കഴിഞ്ഞ 19 വര്‍ഷമായിട്ടും കാസര്‍കോട്ടെ ഒരു പ്രതിഭാസമാണ്. മറ്റെവിടെയും ഒരു പ്രശ്നമുണ്ടായില്ലെങ്കിലും കാസര്‍കോട്ട് എന്തെങ്കിലും ഒപ്പിച്ചാലേ ചിലര്‍ക്ക് തൃപ്തിയാവുകയുള്ളു. അപ്പോഴും പോലീസിന് തന്നെയാണ് പഴി. ഇതിന് പുറമെയാണ് സബ് ജയിലില്‍ നിന്നും ചാടിപ്പോയ നാല് തടവുപുള്ളികള്‍ പോലീസിന് പണി കൊടുത്തത്. രണ്ടുപേരെ വല്ല വിധേനയും പിടികിട്ടി. എന്നാലും പ്രശ്നം തീരുന്നില്ല. പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്ന് പറഞ്ഞ പോലെ ഇനി പിടികിട്ടാനുള്ള രണ്ടുപേരാണ് വലിയ പുകിലായത്. രണ്ടുപേരും വിളഞ്ഞ പുള്ളികള്‍ തന്നെ. കുറേ നാള് കാട്ടിലും നാട്ടിലുമായി കഴിഞ്ഞ അവരിപ്പോള്‍ രണ്ടു പേരും രണ്ടു വഴിക്കായെന്നും ഒരാള്‍ ഉപ്പള വഴി മംഗലാപുരത്തെത്തി അവിടെ നിന്ന് അപ്രത്യക്ഷമായെന്നും ആണ് പോലീസിന് കിട്ടിയ വിവരം. മറ്റൊരാള്‍ കാട്ടിലാണോ, നാട്ടിലാണോ എന്നത് സംബന്ധിച്ച് ഒരു നിശ്ചയവുമില്ല. ഇപ്പോള്‍ ആദ്യം കാണിച്ച ആവേശമൊന്നും പോലീസിന് ഇല്ല. കിട്ടുമ്പോള്‍ കിട്ടട്ടെ എന്ന നിസംഗത.
24 മണിക്കൂറും ജനസഞ്ചാരമുള്ള കാസര്‍കോട്ടെ എം.ജി. റോഡിന്റെ അരികിലുള്ള ഒരു ജ്വല്ലറിയില്‍ നിന്ന് ഈ വാരത്തിലാണ് 75 പവന് സ്വര്‍ണവും 15 കിലോ വെള്ളിയും അടക്കമുള്ളവ കവര്‍ച്ച ചെയ്തത്. ഒരു തെളിവും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. ജ്വല്ലറിയുടെ ഒന്നാം നിലയുടെ മേല്‍ക്കൂര ഓടിട്ടതാണ്. ഓടെടുത്തുമാറ്റി താഴെയിറങ്ങിയ കവര്‍ച്ചക്കാര്‍ പൊന്നും വെള്ളിയും എല്ലാം വാരിക്കെട്ടി വന്ന വഴിയിലൂടെ തന്നെ പുറത്ത് പോയി. എടുത്തുമാറ്റിയ ഓട് പഴയപടി തന്നെ വെക്കാനും അവര്‍ ശ്രദ്ധിച്ചു. ജ്വല്ലറിയുടെ മുന്‍ വശത്തെ ഷട്ടറോ, അതിന്റെ പൂട്ടോ കള്ളന്മാര് തൊട്ടതു പോലുമില്ല. അതു കൊണ്ടുതന്നെ ജ്വല്ലറി തുറന്ന് അകത്ത് കടക്കും വരേക്കും കവര്‍ച്ച നടന്നതിന്റെ ഒരു ലക്ഷണവും ഉടമകള്‍ക്കു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആടു കിടന്നിടത്ത് പൂട പോലും ബാക്കിയാക്കാതെയാണ് പഠിച്ച കള്ളന്മാര് പണിയൊപ്പിച്ചത്. ഇത് പോലീസിനാണ് വേലയായത്. ജ്വല്ലറിയില്‍ ഡോഗ് സ്കാഡും വിരലടയാള വിദഗ്ധരുമെല്ലാം പരിശോധന നടത്തി. അവസാനം കുറച്ച് വിരലടയാളങ്ങള്‍ മാത്രമാണ് പോലീസിന് കിട്ടിയത്. അത് വെച്ചാണിപ്പോള്‍ കളി.
ഹെല്‍മറ്റ് ധരിക്കാത്തവരെ പിടികൂടി പൈസ വാങ്ങലാണ് പോലീസിന്റെ ഇപ്പോഴത്തെ പ്രധാന പണിയെന്നാണ് എല്ലാവരും പറയുന്നത്. അവിടവിടെ പതുങ്ങി നില്ക്കുന്ന പോലീസ് ഹെല്‍മറ്റില്ലാതെ പോകുന്ന പാവങ്ങളുടെ മുമ്പില്‍ ചാടി വീണ് പണം വാങ്ങുകയാണ്. ലൈസന്‍സുണ്ടോ ഇല്ലയോ എന്നൊന്നും അവര്‍ക്കറിയേണ്ട. ഓഫീസില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് ചായ കുടിക്കാന്‍ പോവുന്നവരും വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേക്ക് പച്ചക്കറിയും മീനും മറ്റും വാങ്ങാന്‍ പോവുന്നവരും ഒക്കെ പോലീസിന്റെ പിടിയിലാവുന്നു. ഹെല്‍മറ്റ് ധരിക്കാത്തതിന് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരു ന്യായം അല്ലെങ്കിലും കുറച്ചൊക്കെ മനുഷ്യത്വവും വിട്ടുവീഴ്ചയും പോലീസ് കാണിക്കേണ്ടതല്ലേ എന്നൊരു ചോദ്യം ഉയരുന്നു.
ഹെല്‍മറ്റില്ലാതെ പോകുന്ന ബൈക്ക് യാത്രക്കാരനെ കൈകാട്ടി നിര്‍ത്തി പുറകിലെ സീറ്റില്‍ കയറിയിരിക്കുന്ന പോലീസുകാരന് വണ്ടി സ്റ്റേഷനിലേക്ക് വിടാന്‍ പറയുന്ന സംഭവങ്ങളും കാസര്‍കോട്ട് പതിവാണ്. ഈയിടെ ഇന്ദിരാ നഗറില്‍ വെച്ച് ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ മെബൈല്‍ കൈക്കലാക്കിയാണ് പോലീസ് പോയത്. ബൈക്കില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിനാണ് ഈ ശിക്ഷയെന്നാണ് അനുമാനിക്കുന്നത്. തന്റെ മൊബൈല്‍ എന്തിനാണ് പോലീസ് കൊണ്ടു പോയത് എന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥിക്ക് ഒന്നും മനസ്സിലായില്ല. നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി ഒന്നര ദിവസം കഴിഞ്ഞാണ് വിദ്യാര്‍ത്ഥിക്ക് ഫോണ്‍ തിരിച്ചു കിട്ടിയത്. ഫോണ്‍ തിരിച്ചു കൊടുക്കുമ്പോഴും പോലീസ് ഹെല്‍മറ്റില്ലാത്തതിന്റെ കാര്യം പറഞ്ഞിരുന്നില്ല. ചുരുക്കത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ മെബൈല്‍ ഫോണും പോലീസ് കൊണ്ടുപോകും എന്ന പാഠമാണ് ഈ സംഭവത്തിലൂടെ വിദ്യാര്‍ത്ഥി പഠിച്ചത്.
പൊതു പ്രവര്‍ത്തകനായ ഒരു ബൈക്ക് യാത്രികനെ പോലീസ് പിടിച്ച് നൂറു രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്. ഓഫീസില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലെ റോഡിലേക്ക് കയറുമ്പോഴാണ് പതിയിരുന്ന പോലീസ് പിടികൂടുന്നത്. ഹെല്‍മറ്റ് വണ്ടിയില്‍ തന്നെ ഉണ്ടായിരുന്നുവെങ്കിലും അടുത്തു തന്നെ പോകാനുള്ളതിനാല്‍ അതെടുത്ത് തലയില്‍ വെച്ചിരുന്നില്ല. പോലീസിനോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ? പറഞ്ഞാല്‍ തന്നെ പോലിസിന്റെ തൊള്ളയില്‍ നിന്നുവരുന്നത് മൊത്തം കേള്‍ക്കേണ്ടിവരും. അതിനുംവേണം അസാമാന്യ സഹനവും തൊലിക്കട്ടിയും. അക്കാരണത്താലാണ് നൂറു രൂപ പോയിക്കിട്ടിയത്. തിരക്കുള്ള വീഥികളിലാണ് പോലീസ് ഹെല്‍മറ്റ് വേട്ടയ്ക്കിരിക്കുന്നത്. അതും പോലീസിന് കേസെടുക്കാവുന്ന തരത്തില്‍ വാഹനതടസ്സമുണ്ടാക്കുന്ന രീതിയിലാണ് വാഹന പരിശോ ധനയ്ക്ക് പോലീസ് വണ്ടി നിര്‍ത്തിയിടുന്നത്. അക്കാര്യങ്ങള്‍ പോലീസിനോട് തിരിച്ചു ചോദിച്ചാല്‍ പിന്നെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതുമുതല് വധശ്രമം വരെ കേസ് ചുമത്താന്‍ പോലീസിനു 'അധികാര'മുന്ടല്ലോ! പോലീസിന്റെ ശുഷ്കാന്തി വാഴ്ത്തപ്പെടേണ്ടതു തന്നെയാണ്. അവര്‍ ഉറക്കമിളച്ച് കര്‍മത്തില്‍ വ്യാപൃതരായതുകൊണ്ടാണല്ലോ നമുക്ക് പേടിക്കാതെ ഉറങ്ങാന്‍ കഴിയുന്നത്.
അതുകൊണ്ട് തന്നെ പോലീസിനെ ആരെങ്കിലും കുറ്റപ്പെടുത്താന്‍ മുതിരുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണം. അവര്‍ക്ക് പിടിപ്പത് പണിയുണ്ട്. യഥാര്‍ത്ഥ പ്രതിയെ കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ കൊണ്ടുപോയി ജയിലിലിടാനും വഴിയെ പോകാത്തവന്റെ പേരില്‍ കേസെടുക്കാനും വെറുതെ കഴിയില്ലല്ലോ!
-രവീന്ദ്രന് പാടി
Keywords: Article, Police, Bike, kasaragod, Minister, Fine, Babari-Masjid, Theft, Jail, Ravindran Padi