പാല്‍നിലാവുദിച്ചു....
Aug 7, 2013, 08:20 IST
സി.എ. മുജീബ് റഹ്മാന്
അല്ലാഹുവിനെ സ്തുതിച്ചും ആത്മ വിശുദ്ധിയുടെ കൈവല്യത്തെ നമിച്ചും ആഹ്ലാദത്തിന്റെ അലയൊലികള്‍ കേള്‍ക്കുന്ന ഈദ് നിലാവുദിച്ചു. മുസ്ലീം സമൂഹം മുപ്പത് ദിവസത്തെ പവിത്രമായ നോമ്പ് അനുഷ്ഠിച്ചതിന്റെ പരിസമാംപ്തിയായാണ് ഈദ് ആഘോഷിക്കുന്നത്.
ആഹ്ലാദത്തിന്റേയും പ്രാര്‍ത്ഥനയുടേയും പുണ്യനാളുകള്‍ കഴിഞ്ഞ് മാനത്ത് ഉദിച്ച ശവ്വാല്‍ അമ്പിളി വിശുദ്ധിയുടെ പൊന്വെളിച്ചമായാണ് മുസ്ലീം ജനത കരുതുന്നത്. സമത്വ, സഹോദര്യത്തിന്റെ പ്രതീകവും, നന്മയുടെ സന്ദേശവുമായ ഈദ് ജനമനസുകളില്‍ പാലൊളി വിതറിക്കൊണ്ടാണ് കടന്നുവരുന്നത്. പ്രഭാതത്തിന്റെ സൂര്യകിരണങ്ങളില്‍ അലിഞ്ഞുചേരുന്ന ഈദിന്റെ നിലാവെളിച്ചം ഓരോ ജനമനസുകളിലും ഉള്‍പുളകത്തിന്റെ കൊടുങ്കാറ്റാണ് വിതയ്ക്കുന്നത്.
പുണ്യങ്ങളുടെ പൂക്കാലം വിശ്വാസികള്‍ ഭക്ത്യാദരങ്ങളോടെയായിരുന്നു സ്വീകരിച്ചത്. വസന്തമായിരുന്ന വ്രതകാലം കടന്നുപോകുന്നതോടെ വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുകയാണ്. നോമ്പ് കടന്നുപോകുന്ന അവസാന രാത്രി വിശ്വാസികള്‍ നൊമ്പരത്തോടെയാണ് നോമ്പിനോട് വിടപറയുകയെങ്കിലും ഈദ് സന്തോഷത്തോടെയാണ് ആഘോഷിക്കുന്നത്.
ഈദ് എന്ന പുണ്യദിനം വിശ്വാസികളുടെ മനസിലേക്ക് കുളിര്‍മഴയായി പെയ്തിറങ്ങുന്നതോടെ ആ വേദനയുടെ ആലസ്യത്തില്‍ നിന്നും വിശ്വാസികള്‍ ആഹ്ലാദത്തിമിര്‍പ്പിലേക്ക് ആണ്ടിറങ്ങും. വലിയ ആഹ്ലാദങ്ങളുടെ പൂര്‍ണ്ണ നിറവാണ് ചെറിയ പെരുന്നാള്‍. എന്നാല്‍ ചെറിയപെരുന്നാള്‍ കടന്നുവന്നതോടെ ഹൃദയത്തോടു വല്ലാതെ ചേര്‍ന്നു നിന്നൊരാള്‍ അകന്നു പോകുമ്പോഴുണ്ടാകുന്ന വിങ്ങല്‍ എല്ലാ വിശ്വാസികളുടേയും മനസില്‍ ഉടലെടുക്കും. അത്രയ്ക്കുണ്ട് വിശ്വാസികള്‍ക്കിടയില്‍ നോമ്പിന്റെ മഹത്വം. ഒരു മാസക്കാലം വിശുദ്ധ ഖുര്‍ആന്റെ മന്ത്രധ്വനികളും, പശ്ചാത്താപത്തിന്റെ തേങ്ങലുകളും മുസ്ലിം പള്ളികളിലും വീടുകളിലും മുഴങ്ങുകയായിരുന്നു.
മനുഷ്യ ഹൃദയങ്ങളില്‍ നിന്നും സ്നേഹവും സഹിഷ്ണുതയും കാരുണ്യവും അകന്നു പോയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരത്തിലൊരു നോമ്പും അതിനുശേഷം കടന്നെത്തുന്ന പെരുന്നാളിനും പതിന്മടങ്ങ് സവിശേഷതയുണ്ട്. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന അനുഗ്രഹീത നിമിഷമായാണ് മുസ്ലീം സമൂഹം ശവ്വാല്‍ നിലാവിനെ കാണുന്നത്. ഇഫ്താര്‍ സംഗമങ്ങളും ദാനധര്‍മ്മങ്ങളും നടത്തി റംസാനെ വരവേറ്റവര്‍ ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന് മുന്നോടിയായി ആദിവസം ആരും പട്ടിണികിടക്കില്ലെന്നുറപ്പുവരുത്താന് ഫിത്വര്‍ സകാത്ത് അര്‍ഹരായവര്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. അതത് നാട്ടില്‍ ഭക്ഷിക്കുന്ന ധാന്യങ്ങള്‍ നിശ്ചിത അളവില്‍ പാവപെട്ടവര്‍ക്ക് ഒരോവിശ്വാസിയും നല്‍കുകയെന്നതാണ് ഫിത്വര്‍ സകാത്തുകൊണ്ടുദ്ദേശിക്കുന്ന്ത്.
പെരുന്നാള്‍ ദിവസം വിശ്വാസികള്‍ അണിചേര്‍ന്ന് ഈദ് നിസ്കാരം നിര്‍വഹിക്കുന്നു. അതില്‍ മുതലാളിമാരുണ്ട്. ദാരിദ്ര്യത്തിന്റെ വിഴുപ്പു ഭാണ്ഡം ചുമന്നു തളര്‍ന്നു പോയ പാവങ്ങളുണ്ട്, കറുത്തവനും വെളുത്തവനുമുണ്ട്. പണ്ഡിതനും പാമരനുമുണ്ട്. നേതാക്കളും അനുയായികളുമുണ്ട്. അവര്‍ ഓരേ മനസോടെ നിസ്കരിക്കുകയാണ്.
അവരുടെ ചുണ്ടുകള്‍ ഉരുവിടുന്നത് ഒരേ മന്ത്രം, അവരുടെ മനസ്സുകളില്‍ ഒരേ ലക്ഷ്യം മാത്രം. അവരുടെ ഹൃദയമിടിപ്പിനു പോലും ഒരേ താളം, ഒരു പള്ളിയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അല്ലാഹുവിന്റെ ഭവനങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്. ഈദ് നിസ്ക്കാരശേഷം അവര്‍ പരസ്പരം ആശ്ലേഷിക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്യുന്നു. തുടര്‍ന്ന് ബന്ധു ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു. ചെറിയവരോടും വലിയവരോടും ക്ഷേമാന്വേഷണം നടത്തുന്നു. പെരുന്നാള്‍ ദിവസം വീട്ടിലെത്തുന്നവരെല്ലാം അതിഥികളാണ്. പ്രത്യേക ഭക്ഷണമുണ്ടാക്കി അവരെ സല്ക്കരിക്കുന്നു.
ത്യാഗത്തിന്റേയും, ക്ഷമയുടെയും ദിനങ്ങളായിരുന്ന വ്രതമാസം അവസാനിക്കുന്നതോടെ വന്നെത്തുന്ന ഈദ് ദിനത്തില്‍ സര്‍വര്‍ക്കും ആശംസകള്‍.
Keywords: Ramsan, Eid, Article, Celebration, Ramsan Nilavu, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.