city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലമ്മ; കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അയിത്തത്തിനും ജന്മിത്തത്തിനും എതിരെ ചെങ്കൊടിയേന്തിയ പോരാളി!

ഓര്‍മ/ സൂപ്പി വാണിമേല്‍

(www.kasargodvartha.com 19.05.2020) നീലയെന്ന പേരുകേട്ടാല്‍ അന്തരംഗം അഭിമാന പൂരിതമാവുകയും പൊസളിഗെയെന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തുടിക്കുകയും ചെയ്യുന്ന അഭിനവ എ.കെ.ജിയാണ് സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു. എസ്.എഫ്.ഐയിലൂടെ, ഡി.വൈ.എഫ്.ഐയും കടന്ന് പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയ ആ യുവാവ് കമ്മ്യൂസത്തിന്റെ കയ്പും മധുരവും രുചിച്ചറിഞ്ഞവനാണ്. തിരുവനന്തപുരം, എറണാകുളം കാമ്പസുകളിലെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് കൈമാറുന്നതിനെതിരെ എസ്.എഫ്.ഐ ആരംഭിച്ച സമരത്തിന്റെ ചുവടുപിടിച്ചായിരുന്നു കാസര്‍കോട് ഗവ.കോളജ് കാമ്പസ് കൈമാറ്റത്തിനെതിരെ ചെറു സഖാക്കള്‍ കൊടികുത്തിയത്.അവര്‍ നാട്ടിയ ശുഭ്ര പതാകയിലെ സ്വാതന്ത്ര്യ അവകാശ വാദങ്ങള്‍ പാര്‍ട്ടി നേതൃത്വം അന്നത്തെ ജില്ല കളക്ടറുടെ ദുരഭിമാനത്തിന് അടയറവെച്ചതിന്റെ സ്മാരകമാണ് വിദ്യാനഗറില്‍ നിന്ന് മായിപ്പാടിയിലേക്ക് തിരിയുന്ന മുക്കിലെ ഡി.ടി.പി.സി കെട്ടിടം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള ജില്ലയിലാണ് ആ കൈയേറ്റം എന്നോര്‍ക്കണം.

കേരളത്തിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നവോത്ഥാന നായകനായി വാഴ്ത്തപ്പെടുന്ന വേളയിലാണ് സിജി മാത്യുവിന് ജന്മിത്തത്തിനും അയിത്താചരണത്തിനും എതിരെ സമരം നയിച്ച് ഒടുവില്‍ മണ്ണ് ചുമക്കേണ്ടിവന്നത്. പിണറായി വിജയന്റെ കേരളം മന്ത്രിസഭ രൂപവത്കരണ വേളയില്‍ മാത്രമല്ല ഭരണ തലത്തിലും കണ്ണൂറില്‍ അവസാനിക്കുന്നു എന്ന് ബോധ്യപ്പെട്ട സംഭവങ്ങളാണ് പിന്നീടുണ്ടായത്.

നീലമ്മ; കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അയിത്തത്തിനും ജന്മിത്തത്തിനും എതിരെ ചെങ്കൊടിയേന്തിയ പോരാളി!

ബി.ജെ.പി ഭരിക്കുന്ന ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലാണ് പൊസളിക. ഒരു ജന്മിയുടെ ഭൂമി സ്പര്‍ശിച്ച് കടന്നു പോവുന്ന റോഡ് അയാള്‍ ഗതാഗത യോഗ്യമല്ലാതാക്കി. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിന്റെ കെടുതികള്‍ ആ പാത ഉപയോഗിച്ചിരുന്ന കോളനിവാസികള്‍ നേരിട്ടു. ജന്മിയുടെ പറമ്പില്‍ ജോലിക്കിടെ പാമ്പ് കടിയേറ്റ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കിയ വയോധികയെ ഏറെ ദൂരം ചുമന്ന് കൊണ്ടുപോവേണ്ടിവന്നു.വൃദ്ധന്റെ മൃതദേഹം മഞ്ചലിലേറ്റി നടക്കുക തന്നെയായിരുന്നു യുവാക്കള്‍.

കീഴ്ജാതിക്കാര്‍ സൃഷ്ടിക്കുന്ന ദോഷങ്ങളായിരുന്നു ബ്രാഹ്മണനായ ജന്മിയുടെ പ്രശ്‌നം.കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ ജന്മിത്തവും അയിത്തവും ഒരുമിച്ച് വാഴുന്നത് മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നത് ആരോഗ്യ പ്രവര്‍ത്തകന്‍ നിസാം റാവുത്തറായിരുന്നു.

സി.പി.എമ്മും ബഹുജന ഘടകങ്ങളും പ്രശ്‌നം ഏറ്റെടുത്തു.പൈതൃക ചിഹ്നമായ പാളത്തൊപ്പി ധരിച്ച് സമരം എന്ന റാവുത്തറുടെ ആശയം ശ്രദ്ധ നേടി.കളക്ടര്‍ വന്നു.റോഡ് പഞ്ചായത്തിന്റേതാണെന്ന രേഖ പരതിയെടുത്ത സെക്രട്ടറിക്ക് ഭാണ്ഡം മുറുക്കി സ്ഥലം വിടേണ്ടി വന്നു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരന്‍ എം.പി, ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാക്കള്‍ സമരമുഖത്തെത്തിയിരുന്നു.പോര്‍നിലത്ത് ജ്വലിച്ചത് നീലമ്മയായിരുന്നു.അവരുടെ മനസ്സിലെ കനലാണ് ആളിയത്.പൂര്‍ണ്ണ ഗര്‍ഭിണിയായ മകള്‍ കുസുമയെ ബാല്യക്കാര്‍ കസേരയില്‍ ഇരുത്തി മെയിന്‍ റോഡിലോളം നടന്നതും പിന്നാലെ പഴന്തുണികള്‍ നിറച്ച സഞ്ചിയുമായി താന്‍ പാഞ്ഞതും എണ്‍പതുകാരിയുടെ മനസ്സില്‍ കിടന്ന് പുകയുന്നുണ്ടായിരുന്നു.ജീവിത സായാഹ്നത്തില്‍ പരസ്പരം തണലാവേണ്ടിയിരുന്ന മത്താടി മണ്ണിലേക്ക് മടങ്ങിയത് ചികിത്സ മുടങ്ങിയായിരുന്നു.

ആ സമരം എങ്ങിനെ വിജയിച്ചു എന്നറിയുമ്പോഴാണ് കേരള ഭരണകൂട ജന്മിത്തം ഈ അതിര്‍ത്തി ജില്ലയോട് സൂക്ഷിക്കുന്ന അകലത്തിന്റെ അളവറിയുക! എല്ലാരും വന്നു,പക്ഷേ ഒരു ഫണ്ടും സര്‍ക്കാര്‍ തന്നില്ല.കീശയിലുള്ളതെടുക്കുകയാണ് സിജിയും സഹപ്രവര്‍ത്തകരും ആദ്യം ചെയ്തത്.ശേഷിക്കുന്ന ചെലവിന് പാട്ട കുലുക്കി. ശ്രമദാന യജ്ഞത്തിന്റെ നാട്ടൊരുമ കണ്ടായിരുന്നു ആ പ്രഭാതം വിടര്‍ന്നത്.കള്ളിത്തുണിയുടുത്ത് തലയില്‍ തോര്‍ത്തുകെട്ടി  മണ്ണ് ചുമന്ന അനിയന്‍ സിജിയെ അന്നത്തെ എഴുത്തില്‍ ഈ കുറിപ്പുകാരന്‍ അഭിനവ എ.കെ.ജി എന്നാണ് വിശേഷിപ്പിച്ചത്.

നീലിയമ്മയുടേതായിരുന്നു ഭാവത്മക ദാനം.അവര്‍ക്ക് ആകെയുള്ള 15 സെന്റില്‍ നിന്ന് രണ്ട് സെന്റ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പണിയാന്‍ കൊടുത്തു. ശ്രമദാനത്തിലൂടെ പണിത റോഡ് തുറന്നു കൊടുക്കാന്‍ എത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖകള്‍ കൈമാറുകയും ചെയ്തു.
നീലമ്മ വിടപറഞ്ഞത് ശാന്തമായ മനസ്സോടെയാവാം. എന്നാല്‍ അവര്‍ നയിച്ച സമരം ലക്ഷ്യം കണ്ടില്ലെന്നതിന്റെ സാക്ഷ്യങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴുമുണ്ട്. ജാതി വിവേചനത്തിന്റേയും പന്തിഭോജനത്തിന്റേയും അവസ്ഥകള്‍ അധികാര കേന്ദ്രങ്ങളുടെ ശീതീകൃത മുറിയില്‍ ഇരുന്നാല്‍ അറിയില്ല.തലപ്പാടി മാത്രമല്ല കേരള അതിര്‍ത്തി എന്ന ബോധം ജില്ല ഭരണകൂടത്തിനും നവോത്ഥാനം അധരവ്യായാമത്തില്‍ ഒതുങ്ങുന്നതിലെ പരിഹാസ്യതയുടെ പകല്‍വെളിച്ചം കാണാന്‍ സര്‍ക്കാറിനും സാധിക്കേണ്ടതുണ്ട്.

നീലമ്മ; കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അയിത്തത്തിനും ജന്മിത്തത്തിനും എതിരെ ചെങ്കൊടിയേന്തിയ പോരാളി!

നീലമ്മ; കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അയിത്തത്തിനും ജന്മിത്തത്തിനും എതിരെ ചെങ്കൊടിയേന്തിയ പോരാളി!

Keywords:  Kasaragod, Article, Remembrance, Top-Headlines, SFI, College, Strike, Remembering Neelamma, Soopy Vanimel. 
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia