city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീതി നിര്‍­വ­ഹ­ണ­ത്തി­ലെ 'തു­ല്യ'­പ­രിഗ­ണന!

നീതി നിര്‍­വ­ഹ­ണ­ത്തി­ലെ 'തു­ല്യ'­പ­രിഗ­ണന!
'ആയി­രം കു­റ്റ­വാ­ളി­കള്‍ ര­ക്ഷ­പ്പെ­ട്ടാലും ഒ­രു നി­ര­പ­രാധിപോലും ശി­ക്ഷിക്കപ്പെ­ട­രുത്' എ­ന്നാ­ണ് നീ­തി ന്യായ ലോക­ത്തെ എ­ക്കാ­ല­ത്തേയും പ്ര­മാ­ണം. എ­ന്നാല്‍ ലോ­ക­മെങ്ങും നി­ര­പ­രാ­ധി­കള്‍ പീ­ഡി­പ്പി­ക്ക­പ്പെട്ടു­കൊ­ണ്ടേയി­രി­ക്കു­ന്നു എ­ന്ന­താ­ണ് വ­സ്­തു­ത. ച­രി­ത്ര­ത്തില്‍ ഇ­തി­നെ സാ­ധൂ­ക­രി­ക്കു­ന്ന എത്രയോ ഉ­ദാ­ഹ­ര­ണ­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടാ­നു­ണ്ട്.

അ­നീ­തി അ­ര­ങ്ങേ­റു­ന്ന­തി­ന് കാ­ല-ദേ­ശ ഭേ­ദ­മില്ല. ന­മ്മു­ടെ സം­സ്ഥാ­നത്തും ജില്ല­യില്‍ ത­ന്നെയും ന­ട­മാ­ടു­ന്ന അ­നീ­തി­കള്‍ നി­ര­വ­ധി­യാണ്. നീ­തി കി­ട്ടായ്­മ നീ­തി ല­ഭ്യ­മാ­ക്കാന്‍ ചു­മ­ത­ല­പ്പെ­ട്ട­വ­രില്‍­നിന്നു ത­ന്നെ­യാ­കു­മ്പോ­ഴാ­ണ് സം­ഭ­വ­ത്തി­ന്റെ ഗൗര­വം വര്‍­ദ്ധി­ക്കു­ന്ന­ത്. വൈ­കി­ല­ഭി­ക്കു­ന്ന നീ­തി, നി­ഷേ­ധ­ത്തി­ന് തു­ല്യ­മാ­ണ് എ­ന്ന­ത­ത്വവും ഈ അ­വ­സ­ര­ത്തില്‍ ഓര്‍­ക്കേ­ണ്ട­താ­ണ്.

പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ പ­രാ­തി­യു­മാ­യി ചെ­ല്ലു­ന്ന ആ­ളു­ടെ പേ­രില്‍ ത­ന്നെ കേ­സെ­ടു­ത്ത് ലോ­ക്ക­പ്പി­ലി­ടു­ന്നതും പ­രാ­തി­യില്‍ പ­റ­യു­ന്ന ആ­ളുക­ളെ കു­റി­ച്ച് യാ­തൊ­രു അ­ന്വേ­ഷ­ണവും ന­ട­ത്താ­തെ അ­പ്പാ­ടെത­ന്നെ കേ­സെ­ടു­ക്കു­ന്നതും ഇ­വി­ടെ പു­ത്ത­രിയല്ല. ഒ­രു സം­ഘര്‍­ഷ­മോ, സം­ഘട്ട­നമോ ഉ­ണ്ടാ­യാല്‍ അ­തില്‍ നി­ര­പ­രാ­ധി­ക­ളെ­കൂ­ടി പ്ര­തി­ചേര്‍­ത്ത് പോ­ലീ­സ് കേ­സെ­ടു­ക്കു­ന്ന­തി­നെ അം­ഗീ­ക­രി­ച്ചാല്‍ ത­ന്നെയും ഒ­രു­ത­ര­ത്തിലും അം­ഗീ­ക­രി­ക്കാന്‍ പ­റ്റാ­ത്ത ത­ര­ത്തി­ലുള്ള പോ­ലീ­സി­ന്റെ ന­ട­പ­ടി­കള്‍ ചോ­ദ്യം­ചെ­യ്‌­തേ മ­തി­യാ­കു.

ത­നി­ക്ക് വി­രോ­ധ­മു­ള്ള­വ­രു­ടെ­യൊ­ക്കെ പേ­രെ­ഴു­തി അ­വ­രെല്ലാം ത­ന്നെ പീ­ഡി­പ്പിച്ചു എ­ന്നൊ­രു പ­രാ­തി പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ നല്‍­കി­യാല്‍ ഉ­ടന്‍ പ­രാ­തി­യില്‍ പ­റ­യു­ന്ന­വ­രു­ടെ­യൊക്കെ പേ­രില്‍ കേ­സെ­ടു­ത്ത് ന­ടപടി ഊര്‍­ജി­ത­പ്പെടു­ത്തു­ക­യാ­ണ് പോ­ലീസ്. സാധാ­ര­ണഗ­തി­യില്‍ ഒ­രു പ­രാ­തി ല­ഭി­ച്ചാല്‍ അ­തേ­ക്കു­റി­ച്ച് പേരി­നൊ­രു പ്രാ­ഥ­മി­കാ­ന്വേ­ഷ­ണ­മെ­ങ്കിലും ന­ട­ത്തി­യ­തി­നു­ശേഷ­മേ തു­ടര്‍ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കാ­വു എ­ന്നാ­ണ് വ്യവ­സ്ഥ. എ­ന്നാല്‍ കേ­ട്ട­ പാ­തി കേള്‍­ക്കാ­ത്ത പാ­തി പോ­ലീ­സ് എ­ടു­ത്തു­ചാ­ടു­ന്ന­തു­മൂ­ലം അ­വ­താ­ള­ത്തി­ലാ­കുന്ന­ത് നി­ര­പ­രാ­ധിക­ളു­ടെ ജീ­വി­ത­മാണ്.

സ്­ത്രീ­ധ­ന പീ­ഡ­ന പ­രാ­തി­ക­ളില്‍ കു­ടു­ങ്ങു­ന്ന­താര്?

കാസര്‍­കോട്ടും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളിലും ഇത്ത­രം സം­ഭ­വ­ങ്ങള്‍ നി­ത്യേ­ന­യെ­ന്നോ­ണം അ­ര­ങ്ങേ­റുന്നു. സ്­ത്രീ­ധ­ന­മാ­വ­ശ്യപ്പെട്ട് ത­ന്നെ പീ­ഡി­പ്പി­ച്ചു എ­ന്ന് കാ­ണി­ച്ച് ഒ­രു സ്ത്രീ ത­ന്റെ സ്ഥ­ല­ത്തില്ലാ­ത്ത ഭര്‍­ത്താ­വി­ന്റെ പേ­രിലും അ­ദ്ദേ­ഹ­ത്തി­ന്റെ വൃ­ദ്ധമാ­താ­ക്ക­ളു­ടെ പേ­രിലും മ­റ്റു­ ബ­ന്ധു­ക്ക­ളു­ടെ പേ­രിലും ഒ­ക്കെ ഒ­രു വ്യാജ പ­രാ­തി­നല്‍­കി­യാല്‍ പോലും ഉ­ടന്‍ അ­വ­രു­ടെ­യെല്ലാം പേ­രില്‍ കേ­സെ­ടു­ത്ത് ത­ങ്ങ­ളു­ടെ കൃ­ത്യ­നിര്‍­വ­ഹ­ണ­ത്തിലെ ശു­ഷ്­കാ­ന്തി നാ­ട്ടു­കാ­രെ ബോ­ധ്യ­പെ­ടു­ത്തു­ക­യാ­ണ് നി­യ­മ­പാ­ല­കര്‍.

കാസര്‍­കോ­ട് ജില്ല­യു­ടെ പ­ല­ഭാ­ഗത്തും അ­ടു­ത്തി­ടെ ന­ട­ന്ന സം­ഘര്‍­ഷ­ങ്ങ­ളില്‍ പോ­ലീ­സ് നി­രവധി നി­ര­പ­രാ­ധിക­ളെ കേ­സില്‍ കു­ടു­ക്കി­യി­ട്ടുണ്ട്. അ­തി­നാല്‍ എത്രയോ പേര്‍­ക്ക് വി­ദേ­ശ­യാ­ത്ര മു­ടങ്ങി­യ അ­നു­ഭ­വവും പ­റ­യാ­നുണ്ട്. കേ­സില്‍ കു­ടു­ങ്ങു­മെ­ന്ന ഭ­യം­മൂ­ലം നാ­ടുവി­ടു­ന്ന­വരും വീ­ട്ടി­ല്‍ അ­ന്തി­യു­റ­ങ്ങാ­ത്ത­വരും അ­ന­വധി­യുണ്ട്. സം­ഘര്‍­ഷ­ത്തി­ന് വര്‍­ഗീ­യ­ത­യു­ടെ നി­റം കലരു­മ്പോള്‍ സംഗ­തി അ­വി­ടെയും നില്‍­ക്കു­ന്നില്ല. ഉ­ണക്കും പ­ച്ചയും ഒ­ന്നി­ച്ച് ക­ത്തു­ന്ന കാ­ഴ്­ചയും ന­മു­ക്ക് കാ­ണാന്‍ ക­ഴി­യുന്നു.

കേ­സി­നെ പേ­ടിച്ച് ആ­ശു­പ­ത്രി­യില്‍ പോ­കാ­ത്ത­വരും ഏ­റെ
നാ­ട്ടി­ലു­ണ്ടാ­കു­ന്ന കു­ഴപ്പത്തി­ലോ, മ­റ്റു സം­ഘര്‍­ഷ­ങ്ങളിലോ പ­രി­ക്കേ­റ്റു ആ­ശു­പ­ത്രി­യില്‍ പോ­കാന്‍ ഭ­യ­ക്കു­ന്ന­വരും ഏ­റെ. ആ­ശു­പ­ത്രി­യില്‍ അ­ഡ്­മി­റ്റാ­യാല്‍ ത­ങ്ങ­ളുടെ പേ­രിലും പോ­ലീ­സ് കേ­സെ­ടുക്കുമോ എ­ന്നാ­ണ് ഇ­വര്‍ ചിന്തി­ക്കു­ന്നത്. അ­ടി കൊ­ണ്ട­യാ­ളു­ടെയും കൊടു­ത്ത­യാ­ളു­ടെയും പേ­രില്‍ തു­ല്യ­വ­കു­പ്പി­ട്ട് കേ­സെ­ടു­ത്ത് എല്ലാ­വ­രോടും 'നീ­തി'­കാ­ട്ടു­ക­യാ­ണ് പോ­ലീ­സ്. ഈ തു­ല്യ­പ­രി­ഗ­ണന­യെ 'അ­ഭി­ന­ന്ദി­ച്ചേ'­മ­തി­യാവൂ. നീ­തി, അ­ത് അര്‍­ഹി­ക്കു­ന്നവ­ന് കി­ട്ടു­ന്നുണ്ടോ എ­ന്ന് അ­ന്വേ­ഷിക്കാ­നൊന്നും ഭാ­രിച്ച കൃ­ത്യ­നിര്‍­വ­ഹണ­ത്തി­നി­ട­യില്‍ പോ­ലീ­സി­ന് സമ­യം കി­ട്ടാ­റില്ല­ല്ലോ!

നീതി നിര്‍­വ­ഹ­ണ­ത്തി­ലെ 'തു­ല്യ'­പ­രിഗ­ണന!
-ര­വീ­ന്ദ്രന്‍ പാടി
Keywords:  Article, Police, Kasaragod, Clash, Case, Hospital, Reveendran Pady


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia