നിരപരാധികളായ ആത്മാക്കളുടെ ശാപം പേറി-ഒരു കാസര്‍കോട്
Jul 9, 2013, 08:06 IST
എ.എസ്. മുഹമ്മദ്കുഞ്ഞി
ലോക ഭൂപടത്തില്‍ തന്നെ കാസര്‍കോടിനെ ഒരു പ്രത്യേകതയോടെ വേണ്ടി വരും അടയാളപ്പെടുത്താന്‍. ഇങ്ങനെ മതത്തിന്റെ പേരില്‍ സഹോദരങ്ങളെ കൊല്ലുന്ന മറ്റൊരിടമുണ്ടാകുമെന്ന് തോന്നുന്നില്ല. വംശീയ കലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുണ്ട്. അത് പോലെ പലസ്തീനികളുടെ ഭൂമി അപഹരിച്ച് ഇസ്രായീലികളെ കുടിയിരുത്തി, അവിടം ദുരന്ത ഭൂമിയാക്കി മാറ്റിയത് നമ്മുടെ മുമ്പിലുണ്ട്. പക്ഷെ ഇവിടെ വംശീയ പ്രശ്‌നമില്ല. മുസ്‌ലിംകള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തവരല്ല. മറിച്ച് ഒരേ രക്തത്തില്‍ പിറന്നവര്‍.
മതമേതാണെങ്കിലും ഒരു സഹോദരന്റെ, കൊച്ചനിയന്റെ അല്ലെങ്കില്‍ കൊച്ചേട്ടന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കാന്‍ ഈ രക്ത രക്ഷസ്സുകള്‍ക്കെങ്ങനെ മനസ് വരുന്നു എന്നതാണതിശയം. ഒരിക്കല്‍ വധശ്രമമോ, വധം തന്നെയോ നടത്തിയ പ്രതികളാണത്രെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നത്. ഒരുവന്‍, ഒറ്റ ഒരു കൊലയോടെ, കുറ്റബോധം വേട്ടയാടുന്നവനാകും. അതോടെ പിന്നീട് കൊലയുടെ പരമ്പര തന്നെ ആവര്‍ത്തിക്കുന്നതില്‍ അവന് വലിയ വ്യത്യാസമൊന്നും സംഭവിക്കാനില്ല. അത്തരക്കാര്‍ക്ക് ഇവിടെ വലിയ ഡിമാന്റുമാണത്രെ. കാര്യമായ പണിയൊന്നും ചെയ്യണ്ട. ആകപ്പാടെ കുശാല്‍. പോലീസിലും വേണ്ട പിടിപാടുണ്ടാവും. ഇങ്ങനെയുള്ള കൊലയാളികളെ പോറ്റി വളര്‍ത്തുന്ന തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടികളുണ്ടിവിടെ. അവരുടെ വക എന്തും വാദിച്ചു ജയിക്കുന്ന വക്കീലന്മാരുടെ പിന്‍ബലവും. പോലീസ് സ്റ്റേഷനുകളില്‍ ചില സ്ഥിരം കുറ്റികളും. കാശിറക്കാന്‍ ആളുകളും.
മുസ്‌ലിംകളുടെ ഇടയില്‍ ഈയിടെയായി പ്രഭാഷണങ്ങള്‍, പത്ര വാരികാദികളില്‍ വരുന്ന ലേഖനങ്ങള്‍, പിന്നെ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ ഈയടുത്ത കാലത്തുണ്ടായ ചില നൂതന പ്രവണതകള്‍ എന്നിവ, കുറച്ചൊക്കെ ഫലിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് പ്രതിപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുന്നത്. ഒരു നിരപരാധിയെ കൊല്ലുന്നത് മഹാ പാപമാണെന്നും ദൈവത്തിന്റടുക്കല്‍ പ്രായശ്ചിത്തമില്ലാത്ത കുറ്റമാണെന്നും അതിന് നാളെ പരലോകത്ത് കടുത്ത ശിക്ഷയ്ക്ക് കാരണമാകുമെന്നും. പിന്നെ ഒരാളെ കൊന്നതിന്-അത് ഏകാവകാശിയാണെങ്കില്‍ പോലും- തിരിച്ചങ്ങോട്ട് പ്രതികാരം ചെയ്യാനുള്ള അവകാശം സഹജീവിക്ക് നല്‍കിയിട്ടില്ലെന്നത്. സഹജീവിയെ കൊന്നതിന് വധശിക്ഷ തന്നെ നല്‍കാം. പക്ഷെ അത് നടത്തേണ്ടത് ഭരണകൂടമായിരിക്കണമെന്ന്. വിശുദ്ധ ഖുര്‍ആന്‍, ഒക്കെ വളരെ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാപാരികള്‍ പറഞ്ഞ പോലെ ഒരു ഹിഡന്‍ അജണ്ട കൂടി ഇതിന്റെ പിന്നിലുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു കുട്ടിയുടെ കൂടി ജീവന്‍ പൊലിഞ്ഞ വേളയില്‍ അങ്ങനെ ചിന്തിക്കുന്നത് ശരിയല്ലെങ്കിലും, ശരിക്കും കാസര്‍കോട്ട് മന്ദഗതിയിലായിപ്പോകുന്ന വ്യാപാര മേഖല ഒന്ന് സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ തയ്യാറെടുപ്പ് നടത്തുന്ന വേളകളില്‍ തന്നെയാണ് ഇത്തരം ഹീനകൃത്യങ്ങള്‍ അരങ്ങേറുന്നത്. അവര്‍ ശത്രുക്കളായി ഉയര്‍ത്തി നിര്‍ത്തിയ സമൂഹത്തെ സാമ്പത്തികമായും തളര്‍ത്തുക എന്ന ഗൂഢലക്ഷ്യമാവും അതിന് പിന്നില്‍. കാസര്‍കോട്ടെ വ്യാപാര മേഖല തകരണം. തകര്‍ന്ന് തരിപ്പണമാകണം. അതാവുമോ ലക്ഷ്യം? അതിന് ഉണക്കിനോടൊപ്പം ചിലപ്പോള്‍ പച്ചയും കത്തുമെന്നതിന് നേരെ കണ്ണടക്കുകയായിരിക്കാം.
ജനാധിപത്യ ഭാരതത്തില്‍ എന്ന് മാത്രമല്ല, പ്രബുദ്ധമെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ കാസര്‍കോട്ട് ഒരു വിഭാഗക്കാരുടെ കുത്തകയായ പ്രദേശങ്ങളുണ്ടെന്ന് കേട്ടാല്‍ ആരും നെറ്റി ചുളിക്കുകയില്ല. അബദ്ധവശാല്‍ അതിലൂടെ കടന്നു പോകേണ്ടി വന്നാല്‍, ആ കേന്ദ്രത്തിലെത്തിയാല്‍ ചോദ്യം ചെയ്യപ്പെടും. എങ്ങോട്ടാണെടോ? ഇത് നിങ്ങള്‍ക്ക് പോകാനുള്ള റോഡല്ലെന്നറിയില്ലെ എന്ന ഭീഷണിയുണ്ടാവും. മിണ്ടാതെ കടന്നു പോയാല്‍ ഒരുപക്ഷെ രക്ഷപ്പെട്ടേക്കാം. അല്ലെങ്കില്‍ മൂര്‍ച്ചയുള്ള കത്തിക്കോ, ഇരുമ്പ് ദണ്ഡിന്റെ പ്രഹരത്തിനോ ഇരയാവാം. പോലീസുകാര്‍ അറിയാതെയാണ് ഇത്തരം സംരംഭങ്ങളെന്ന് ആരും തെറ്റിദ്ധരിക്കരുത്. അങ്ങനെയാണെങ്കില്‍ ആ പ്രദേശത്തെ വൈദ്യുതി തൂണുകള്‍ പോലും സവിശേഷ നിറമാര്‍ജ്ജിക്കാന്‍ കാരണമില്ല. ഇത് വല്ല ഓണാം കേറാ മൂലകളെന്ന് തോന്നിയോ? അല്ലെന്നതാണ് യാഥാര്‍ത്ഥ്യം!
ഇത്തരം ഹീനകൃത്യങ്ങള്‍ നേരിടാന്‍ നിയമം കര്‍ശനമാക്കുക, പിന്നെ അതിനു വേണ്ട നിയമ ഭേദഗതി- തന്നെയാണ് പ്രതിവിധിയായി കാണുന്നത്. വര്‍ഗ്ഗീയ കൊലകളും അത്തരം കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അകത്താക്കണം. ശിക്ഷയ്ക്കുള്ള കാലാവധി വയസ് പതിനെട്ടില്‍ നിന്ന് പതിനാറായി കുറയ്ക്കണം. കൊലയോ വധശ്രമമോ നടത്തിയ പുള്ളി ശരിക്കും ശിക്ഷ അനുഭവിച്ചല്ലാതെ പുറം ലോകം കാണരുത്. ചുരുക്കത്തില്‍ നിയമത്തെ ഭയം വേണം. പ്രതിയായിരിക്കുകയും, കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുകയും അവശ്യം. കാരണം ഒരു നിരപരാധിയും വേദന ഏറ്റുവാങ്ങാനിടവരുന്നത് ശാപമാകും.
ആവശ്യമായ പോലീസ് സന്നാഹങ്ങള്‍ കൈവന്നിട്ടും കാസര്‍കോടന്‍ പോലീസ് പഴയ അടവു നയങ്ങള്‍ തന്നെ എടുത്ത് പ്രവര്‍ത്തിക്കുന്നത് ഖേദകരമാണ്. ലക്ഷങ്ങള്‍ വരുന്ന ജനസംഖ്യയില്‍ പത്തില്‍ താഴെ വരുന്ന കൊലയാളിക്കള്‍ക്ക് വേണ്ടി നിയമ ഭേദഗതി. ഇരു ചക്രവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയെന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. അതിന് ഭരണാധികാരികളോ ജനപ്രതിനിധികളോ സംസാരിച്ചെന്ന് വരില്ല.
സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളുടെ വാഹനമാണതെന്ന് കൂടി അധികൃതര്‍ മനസിലാക്കണം. വേണമെങ്കില്‍ ഒരു ഇരുപത്തഞ്ച് -മുപ്പതിന് താഴെ വയസുള്ളവര്‍ ഓടിക്കുന്ന ബൈക്കുകള്‍ക്കാകാം നിരോധനം. ഏറെ കുഴപ്പങ്ങളും നടക്കുന്നത് ബൈക്കിലെത്തിയാണെന്ന പരിഗണന വെച്ചാണതും. അത്തരം സവാരിക്കാര്‍ മുഴുവനും ഒരു മുപ്പത് വയസിനും താഴെയുള്ളവരാണെന്നത് കൂടി ശരിയല്ലെ? നിരോധനം വായിച്ചാല്‍ തോന്നുക എല്ലാ കുറ്റകൃത്യങ്ങളും മനുഷ്യരെ ഇരുചക്ര വാഹനങ്ങള്‍ ബലം പ്രയോഗിച്ച് കൊണ്ട് പോയി ചെയ്യിക്കുകയാണെന്ന്. അതല്ലല്ലോ യാഥാര്‍ത്ഥ്യം.
കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഏറേയും യുവാക്കള്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നു എന്നല്ലേയുള്ളൂ. പോലീസിന് ഇത്രയൊക്കേ ചെയ്യാനാവുള്ളൂ എന്ന് കുറ്റവാളികള്‍ മനസിലാക്കുന്നതാണ് അപകടം.
Keywords: Clash, Kasaragod, Kill, Murder, Bike, Youth, Police, Article. A.S. Muhammed Kunhi, Family, Accused, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ലോക ഭൂപടത്തില്‍ തന്നെ കാസര്‍കോടിനെ ഒരു പ്രത്യേകതയോടെ വേണ്ടി വരും അടയാളപ്പെടുത്താന്‍. ഇങ്ങനെ മതത്തിന്റെ പേരില്‍ സഹോദരങ്ങളെ കൊല്ലുന്ന മറ്റൊരിടമുണ്ടാകുമെന്ന് തോന്നുന്നില്ല. വംശീയ കലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുണ്ട്. അത് പോലെ പലസ്തീനികളുടെ ഭൂമി അപഹരിച്ച് ഇസ്രായീലികളെ കുടിയിരുത്തി, അവിടം ദുരന്ത ഭൂമിയാക്കി മാറ്റിയത് നമ്മുടെ മുമ്പിലുണ്ട്. പക്ഷെ ഇവിടെ വംശീയ പ്രശ്‌നമില്ല. മുസ്‌ലിംകള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തവരല്ല. മറിച്ച് ഒരേ രക്തത്തില്‍ പിറന്നവര്‍.
മതമേതാണെങ്കിലും ഒരു സഹോദരന്റെ, കൊച്ചനിയന്റെ അല്ലെങ്കില്‍ കൊച്ചേട്ടന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കാന്‍ ഈ രക്ത രക്ഷസ്സുകള്‍ക്കെങ്ങനെ മനസ് വരുന്നു എന്നതാണതിശയം. ഒരിക്കല്‍ വധശ്രമമോ, വധം തന്നെയോ നടത്തിയ പ്രതികളാണത്രെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നത്. ഒരുവന്‍, ഒറ്റ ഒരു കൊലയോടെ, കുറ്റബോധം വേട്ടയാടുന്നവനാകും. അതോടെ പിന്നീട് കൊലയുടെ പരമ്പര തന്നെ ആവര്‍ത്തിക്കുന്നതില്‍ അവന് വലിയ വ്യത്യാസമൊന്നും സംഭവിക്കാനില്ല. അത്തരക്കാര്‍ക്ക് ഇവിടെ വലിയ ഡിമാന്റുമാണത്രെ. കാര്യമായ പണിയൊന്നും ചെയ്യണ്ട. ആകപ്പാടെ കുശാല്‍. പോലീസിലും വേണ്ട പിടിപാടുണ്ടാവും. ഇങ്ങനെയുള്ള കൊലയാളികളെ പോറ്റി വളര്‍ത്തുന്ന തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടികളുണ്ടിവിടെ. അവരുടെ വക എന്തും വാദിച്ചു ജയിക്കുന്ന വക്കീലന്മാരുടെ പിന്‍ബലവും. പോലീസ് സ്റ്റേഷനുകളില്‍ ചില സ്ഥിരം കുറ്റികളും. കാശിറക്കാന്‍ ആളുകളും.
മുസ്‌ലിംകളുടെ ഇടയില്‍ ഈയിടെയായി പ്രഭാഷണങ്ങള്‍, പത്ര വാരികാദികളില്‍ വരുന്ന ലേഖനങ്ങള്‍, പിന്നെ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ ഈയടുത്ത കാലത്തുണ്ടായ ചില നൂതന പ്രവണതകള്‍ എന്നിവ, കുറച്ചൊക്കെ ഫലിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് പ്രതിപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുന്നത്. ഒരു നിരപരാധിയെ കൊല്ലുന്നത് മഹാ പാപമാണെന്നും ദൈവത്തിന്റടുക്കല്‍ പ്രായശ്ചിത്തമില്ലാത്ത കുറ്റമാണെന്നും അതിന് നാളെ പരലോകത്ത് കടുത്ത ശിക്ഷയ്ക്ക് കാരണമാകുമെന്നും. പിന്നെ ഒരാളെ കൊന്നതിന്-അത് ഏകാവകാശിയാണെങ്കില്‍ പോലും- തിരിച്ചങ്ങോട്ട് പ്രതികാരം ചെയ്യാനുള്ള അവകാശം സഹജീവിക്ക് നല്‍കിയിട്ടില്ലെന്നത്. സഹജീവിയെ കൊന്നതിന് വധശിക്ഷ തന്നെ നല്‍കാം. പക്ഷെ അത് നടത്തേണ്ടത് ഭരണകൂടമായിരിക്കണമെന്ന്. വിശുദ്ധ ഖുര്‍ആന്‍, ഒക്കെ വളരെ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാപാരികള്‍ പറഞ്ഞ പോലെ ഒരു ഹിഡന്‍ അജണ്ട കൂടി ഇതിന്റെ പിന്നിലുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു കുട്ടിയുടെ കൂടി ജീവന്‍ പൊലിഞ്ഞ വേളയില്‍ അങ്ങനെ ചിന്തിക്കുന്നത് ശരിയല്ലെങ്കിലും, ശരിക്കും കാസര്‍കോട്ട് മന്ദഗതിയിലായിപ്പോകുന്ന വ്യാപാര മേഖല ഒന്ന് സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ തയ്യാറെടുപ്പ് നടത്തുന്ന വേളകളില്‍ തന്നെയാണ് ഇത്തരം ഹീനകൃത്യങ്ങള്‍ അരങ്ങേറുന്നത്. അവര്‍ ശത്രുക്കളായി ഉയര്‍ത്തി നിര്‍ത്തിയ സമൂഹത്തെ സാമ്പത്തികമായും തളര്‍ത്തുക എന്ന ഗൂഢലക്ഷ്യമാവും അതിന് പിന്നില്‍. കാസര്‍കോട്ടെ വ്യാപാര മേഖല തകരണം. തകര്‍ന്ന് തരിപ്പണമാകണം. അതാവുമോ ലക്ഷ്യം? അതിന് ഉണക്കിനോടൊപ്പം ചിലപ്പോള്‍ പച്ചയും കത്തുമെന്നതിന് നേരെ കണ്ണടക്കുകയായിരിക്കാം.
ജനാധിപത്യ ഭാരതത്തില്‍ എന്ന് മാത്രമല്ല, പ്രബുദ്ധമെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ കാസര്‍കോട്ട് ഒരു വിഭാഗക്കാരുടെ കുത്തകയായ പ്രദേശങ്ങളുണ്ടെന്ന് കേട്ടാല്‍ ആരും നെറ്റി ചുളിക്കുകയില്ല. അബദ്ധവശാല്‍ അതിലൂടെ കടന്നു പോകേണ്ടി വന്നാല്‍, ആ കേന്ദ്രത്തിലെത്തിയാല്‍ ചോദ്യം ചെയ്യപ്പെടും. എങ്ങോട്ടാണെടോ? ഇത് നിങ്ങള്‍ക്ക് പോകാനുള്ള റോഡല്ലെന്നറിയില്ലെ എന്ന ഭീഷണിയുണ്ടാവും. മിണ്ടാതെ കടന്നു പോയാല്‍ ഒരുപക്ഷെ രക്ഷപ്പെട്ടേക്കാം. അല്ലെങ്കില്‍ മൂര്‍ച്ചയുള്ള കത്തിക്കോ, ഇരുമ്പ് ദണ്ഡിന്റെ പ്രഹരത്തിനോ ഇരയാവാം. പോലീസുകാര്‍ അറിയാതെയാണ് ഇത്തരം സംരംഭങ്ങളെന്ന് ആരും തെറ്റിദ്ധരിക്കരുത്. അങ്ങനെയാണെങ്കില്‍ ആ പ്രദേശത്തെ വൈദ്യുതി തൂണുകള്‍ പോലും സവിശേഷ നിറമാര്‍ജ്ജിക്കാന്‍ കാരണമില്ല. ഇത് വല്ല ഓണാം കേറാ മൂലകളെന്ന് തോന്നിയോ? അല്ലെന്നതാണ് യാഥാര്‍ത്ഥ്യം!
ഇത്തരം ഹീനകൃത്യങ്ങള്‍ നേരിടാന്‍ നിയമം കര്‍ശനമാക്കുക, പിന്നെ അതിനു വേണ്ട നിയമ ഭേദഗതി- തന്നെയാണ് പ്രതിവിധിയായി കാണുന്നത്. വര്‍ഗ്ഗീയ കൊലകളും അത്തരം കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അകത്താക്കണം. ശിക്ഷയ്ക്കുള്ള കാലാവധി വയസ് പതിനെട്ടില്‍ നിന്ന് പതിനാറായി കുറയ്ക്കണം. കൊലയോ വധശ്രമമോ നടത്തിയ പുള്ളി ശരിക്കും ശിക്ഷ അനുഭവിച്ചല്ലാതെ പുറം ലോകം കാണരുത്. ചുരുക്കത്തില്‍ നിയമത്തെ ഭയം വേണം. പ്രതിയായിരിക്കുകയും, കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുകയും അവശ്യം. കാരണം ഒരു നിരപരാധിയും വേദന ഏറ്റുവാങ്ങാനിടവരുന്നത് ശാപമാകും.
ആവശ്യമായ പോലീസ് സന്നാഹങ്ങള്‍ കൈവന്നിട്ടും കാസര്‍കോടന്‍ പോലീസ് പഴയ അടവു നയങ്ങള്‍ തന്നെ എടുത്ത് പ്രവര്‍ത്തിക്കുന്നത് ഖേദകരമാണ്. ലക്ഷങ്ങള്‍ വരുന്ന ജനസംഖ്യയില്‍ പത്തില്‍ താഴെ വരുന്ന കൊലയാളിക്കള്‍ക്ക് വേണ്ടി നിയമ ഭേദഗതി. ഇരു ചക്രവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയെന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. അതിന് ഭരണാധികാരികളോ ജനപ്രതിനിധികളോ സംസാരിച്ചെന്ന് വരില്ല.
A.S. Muhammed Kunhi (Writer) |