നന്മയുടെ ഫ്രെയിമുകള്‍
Apr 6, 2010, 14:01 IST
കെ പ്രദീപ്
ഉമര്‍ നിസാര്‍ ക്യാമറ താഴെ വയ്ക്കുമ്പോള്‍ അതിന് വേദനിക്കുമായിരിക്കും. തിരിച്ചും അങ്ങനെതന്നെ; ഒരു അവയവം മുറിച്ചുമാറ്റുമ്പോഴെന്നപോലെ നിസാറിനും. മേല്‍പ്പറമ്പുകാരനായ ഈ കൊമേഴ്‌സ് ബിരുദധാരിയുടെ ആദ്യ സമ്പാദ്യം തന്നെ യാഷിക ഇലക്ട്ര 35 ക്യമറയാണ്. പിന്നീട് പ്രവാസി ബിസിനസുകാരനായി ജീവിതം നയിക്കുമ്പോഴും സമ്പാദ്യപ്പട്ടികയിലേക്ക് നിരവധി ഫോട്ടോകളും വീണുകൊണ്ടേയിരുന്നു. ചുരുക്കത്തില്‍ നിസാറിന്റെ ജീവിതത്തിന്റെ ക്‌ളോസപ്പ് എടുത്താല്‍ അതില്‍ വിജയിച്ചുനില്‍ക്കുന്ന ബിസിനസുകാരനെയും ഫോട്ടോഗ്രാഫറെയും കാണാം.
യാത്രയും ഛായാഗ്രഹങ്ങളും ഹരമാണ് ഈ ചെറുപ്പക്കാരന്. ഇത് ഗൗരവരൂപം പൂണ്ടതാണ് നിസാറിന്റെ ഫോട്ടോകള്‍. പ്രകൃതിയും വാസ്തുകലയും പോര്‍ട്രയിറ്റും കടന്നുവരുന്ന ചിത്രങ്ങളിലെ പക്വത ഏതു പ്രൊഫഷണലിനോടും കിടപിടിക്കുന്നതാണ്. നിരന്തരമായ യാത്രകളും ജീവിതാനുഭവങ്ങളും ഒരു വ്യക്തിയുടെ ചിന്തകളെയും കാഴ്ചപ്പാടിനെയും എങ്ങനെ ഉരുവം ചെയ്‌തെടുക്കുന്നുവെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
മേല്‍പറമ്പ് എന്ന കാസര്‍കോടന്‍ ഗ്രാമത്തില്‍ നിസാറിന് മാതൃക കല്യാണഫോട്ടോകള്‍ എടുക്കുന്നവര്‍ മാത്രമായിരുന്നു. സ്‌കൂള്‍ പഴയകാലത്ത് തുടങ്ങിയ ഫോട്ടോഗ്രാഫി പ്രണയം, അതിനെക്കുറിച്ചുള്ള മാസികകളും പുസ്തകങ്ങളും തേടിപ്പിടിച്ചും വായിക്കുന്നതിലേക്കെത്തിച്ചു. സ്വയം നവീകരിക്കാനുള്ള മനസാണ് ഇദ്ദേഹത്തെ പാകതയുള്ള ഫോട്ടോഗ്രാഫറും ബിസിനസുകാരനുമാക്കിയത്.
കോളജ് പഠനകാലത്ത് ആദ്യത്തെ എസ്.എല്‍.ആര്‍. ക്യാമറ നിസാര്‍ സ്വന്തമാക്കി. പിന്നീട് അതില്‍ പല പരീക്ഷണങ്ങളും നടത്തി. അക്കാലത്ത് ബന്ധുക്കളുടെ കല്യാണ ഫോട്ടോയെടുക്കുന്ന റോളും ഏറ്റെടുത്തു.
ശേഷം പ്രവാസം. ജീവിതവഴിതേടി മണലാരണ്യത്തിലെത്തിയപ്പോഴും ക്യാമറ കൂടെപ്പിറപ്പിനെപ്പോലെ കൂടെയുണ്ടായിരുന്നു. അവിടെ ഫോട്ടോഗ്രഫിയുടെ പുതിയ പ്രവണതകള്‍ കാണാനും പഠിക്കാനുള്ള അവസരം ലഭിച്ചു. അക്കാലത്താണ് കാനണ്‍ ഇ.ഒ.എസ്. സ്വന്തമാക്കിയത്. അതോടെ ആധുനിക ഫോട്ടോഗ്രഫിയുടെ പുത്തന്‍ വാതായനങ്ങള്‍ നിസാറിനു മുന്നില്‍ തുറന്നു. പ്രകൃതിയും ജീവിതവും അതിന്റെ സമസ്ത ഭാവത്തിലും ഫ്രെയിമുകളായി. ഇന്ത്യ, കിഴക്കനേഷ്യ, ആഫ്രിക്ക അങ്ങനെ ഈ ഫോട്ടോഗ്രാഫറുടെ യാത്രകള്‍ നീണ്ടു. ബിസിനസ് വളര്‍ന്ന് പന്തലിച്ചത് യാത്രക്ക് സഹായകമായി. ഫോട്ടോകളുടെ ശേഖരണം ഐഷോട്‌സ് ഇതോടൊപ്പം പൂര്‍ത്തിയായി.
ഛായാഗ്രഹണകലയില്‍ പ്രോത്സാഹകനും പ്രചോദകനുമായത് പ്രവാസിയും തന്റെ അമ്മാവന്‍കൂടിയായ അബ്ദുല്‍ മജീദാണ്. ഹൈസ് സ്‌കൂള്‍ പഠന കാലത്തുതന്നെ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള ബാലപാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്നാണ് സ്വായത്തമാക്കിയത്. കൊഡാക്ക് കമ്പനിയുടെ ഫോട്ടോഗ്രാഫറായ സേതുരാമനെയാണ് നിസാര്‍ ഗുരുവായി കാണുന്നത്. പടമെടുപ്പിന്റെ സാങ്കേതികതയും സൂക്ഷ്മതയും മാനസ ഗുരുവില്‍നിന്നാണ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ വനിത വന്യജീവി ഫോട്ടോഗ്രാഫറായ രാധിക രാമസ്വാമിയുടെ ആരാധകനാണ് നിസാര്‍. അതിനിടെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ പിക്‌സ്ട്ര ഫോട്ടോഗ്രഫി ക്‌ളബിലും അംഗമായി. അവരുടെ ശില്‍പശാലകളും ഫീല്‍ഡ് ട്രിപ്പുകളും ഏറെ സഹായിച്ചു; നിസാറിന്റെ വളര്‍ചയില്‍.
സ്വന്തമായി ഫോട്ടോഗ്രഫി പഠനകേന്ദ്രം തുടങ്ങി വരുംതലമുറയെ വഴികാട്ടണം എന്നാഗ്രഹിക്കുന്ന ഈ നന്മനിറഞ്ഞ മനസിന്റെ പങ്കാളി റാഹിലയാണ്. സപ്തവര്‍ണങ്ങള്‍ നിറഞ്ഞ അവരുടെ ജീവിതത്തില്‍ കളിചിരികളുയര്‍ത്താന്‍ ജുമാനയും ലിയാനയും. ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ ഇടയ്ക്കിടെയുള്ള യാത്രകളിലൂടെ ജന്മനാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നു. അത് ഒന്നുകൂടി ദൃഢമാക്കാന്‍ കാസര്‍കോട് വാര്‍ത്തക്കായി പടമെടുക്കണമെന്ന ആഗ്രഹവും നിസാര്‍ മറച്ചുവെച്ചില്ല.
ഉമര്‍ നിസാര്‍ ക്യാമറ താഴെ വയ്ക്കുമ്പോള്‍ അതിന് വേദനിക്കുമായിരിക്കും. തിരിച്ചും അങ്ങനെതന്നെ; ഒരു അവയവം മുറിച്ചുമാറ്റുമ്പോഴെന്നപോലെ നിസാറിനും. മേല്‍പ്പറമ്പുകാരനായ ഈ കൊമേഴ്‌സ് ബിരുദധാരിയുടെ ആദ്യ സമ്പാദ്യം തന്നെ യാഷിക ഇലക്ട്ര 35 ക്യമറയാണ്. പിന്നീട് പ്രവാസി ബിസിനസുകാരനായി ജീവിതം നയിക്കുമ്പോഴും സമ്പാദ്യപ്പട്ടികയിലേക്ക് നിരവധി ഫോട്ടോകളും വീണുകൊണ്ടേയിരുന്നു. ചുരുക്കത്തില്‍ നിസാറിന്റെ ജീവിതത്തിന്റെ ക്‌ളോസപ്പ് എടുത്താല്‍ അതില്‍ വിജയിച്ചുനില്‍ക്കുന്ന ബിസിനസുകാരനെയും ഫോട്ടോഗ്രാഫറെയും കാണാം.
യാത്രയും ഛായാഗ്രഹങ്ങളും ഹരമാണ് ഈ ചെറുപ്പക്കാരന്. ഇത് ഗൗരവരൂപം പൂണ്ടതാണ് നിസാറിന്റെ ഫോട്ടോകള്‍. പ്രകൃതിയും വാസ്തുകലയും പോര്‍ട്രയിറ്റും കടന്നുവരുന്ന ചിത്രങ്ങളിലെ പക്വത ഏതു പ്രൊഫഷണലിനോടും കിടപിടിക്കുന്നതാണ്. നിരന്തരമായ യാത്രകളും ജീവിതാനുഭവങ്ങളും ഒരു വ്യക്തിയുടെ ചിന്തകളെയും കാഴ്ചപ്പാടിനെയും എങ്ങനെ ഉരുവം ചെയ്‌തെടുക്കുന്നുവെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
Umer Nizar |
കോളജ് പഠനകാലത്ത് ആദ്യത്തെ എസ്.എല്‍.ആര്‍. ക്യാമറ നിസാര്‍ സ്വന്തമാക്കി. പിന്നീട് അതില്‍ പല പരീക്ഷണങ്ങളും നടത്തി. അക്കാലത്ത് ബന്ധുക്കളുടെ കല്യാണ ഫോട്ടോയെടുക്കുന്ന റോളും ഏറ്റെടുത്തു.
ശേഷം പ്രവാസം. ജീവിതവഴിതേടി മണലാരണ്യത്തിലെത്തിയപ്പോഴും ക്യാമറ കൂടെപ്പിറപ്പിനെപ്പോലെ കൂടെയുണ്ടായിരുന്നു. അവിടെ ഫോട്ടോഗ്രഫിയുടെ പുതിയ പ്രവണതകള്‍ കാണാനും പഠിക്കാനുള്ള അവസരം ലഭിച്ചു. അക്കാലത്താണ് കാനണ്‍ ഇ.ഒ.എസ്. സ്വന്തമാക്കിയത്. അതോടെ ആധുനിക ഫോട്ടോഗ്രഫിയുടെ പുത്തന്‍ വാതായനങ്ങള്‍ നിസാറിനു മുന്നില്‍ തുറന്നു. പ്രകൃതിയും ജീവിതവും അതിന്റെ സമസ്ത ഭാവത്തിലും ഫ്രെയിമുകളായി. ഇന്ത്യ, കിഴക്കനേഷ്യ, ആഫ്രിക്ക അങ്ങനെ ഈ ഫോട്ടോഗ്രാഫറുടെ യാത്രകള്‍ നീണ്ടു. ബിസിനസ് വളര്‍ന്ന് പന്തലിച്ചത് യാത്രക്ക് സഹായകമായി. ഫോട്ടോകളുടെ ശേഖരണം ഐഷോട്‌സ് ഇതോടൊപ്പം പൂര്‍ത്തിയായി.
ഛായാഗ്രഹണകലയില്‍ പ്രോത്സാഹകനും പ്രചോദകനുമായത് പ്രവാസിയും തന്റെ അമ്മാവന്‍കൂടിയായ അബ്ദുല്‍ മജീദാണ്. ഹൈസ് സ്‌കൂള്‍ പഠന കാലത്തുതന്നെ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള ബാലപാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്നാണ് സ്വായത്തമാക്കിയത്. കൊഡാക്ക് കമ്പനിയുടെ ഫോട്ടോഗ്രാഫറായ സേതുരാമനെയാണ് നിസാര്‍ ഗുരുവായി കാണുന്നത്. പടമെടുപ്പിന്റെ സാങ്കേതികതയും സൂക്ഷ്മതയും മാനസ ഗുരുവില്‍നിന്നാണ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ വനിത വന്യജീവി ഫോട്ടോഗ്രാഫറായ രാധിക രാമസ്വാമിയുടെ ആരാധകനാണ് നിസാര്‍. അതിനിടെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ പിക്‌സ്ട്ര ഫോട്ടോഗ്രഫി ക്‌ളബിലും അംഗമായി. അവരുടെ ശില്‍പശാലകളും ഫീല്‍ഡ് ട്രിപ്പുകളും ഏറെ സഹായിച്ചു; നിസാറിന്റെ വളര്‍ചയില്‍.
സ്വന്തമായി ഫോട്ടോഗ്രഫി പഠനകേന്ദ്രം തുടങ്ങി വരുംതലമുറയെ വഴികാട്ടണം എന്നാഗ്രഹിക്കുന്ന ഈ നന്മനിറഞ്ഞ മനസിന്റെ പങ്കാളി റാഹിലയാണ്. സപ്തവര്‍ണങ്ങള്‍ നിറഞ്ഞ അവരുടെ ജീവിതത്തില്‍ കളിചിരികളുയര്‍ത്താന്‍ ജുമാനയും ലിയാനയും. ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ ഇടയ്ക്കിടെയുള്ള യാത്രകളിലൂടെ ജന്മനാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നു. അത് ഒന്നുകൂടി ദൃഢമാക്കാന്‍ കാസര്‍കോട് വാര്‍ത്തക്കായി പടമെടുക്കണമെന്ന ആഗ്രഹവും നിസാര്‍ മറച്ചുവെച്ചില്ല.
Keywords: Article, Kasaragod, Melparamba, Photographer, Umer Nizar, Frame, Radhika Ramaswamy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.