city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകള്‍!

സാപ്

(www.kasargodvartha.com 11.06.2020) ചിലര്‍ ജീവിതത്തെ അടയാളപ്പെടുത്തുന്നത് വളരെ വ്യത്യസ്തമായ ശൈലിയിലൂടെയാണ്. ഇതാ ഇവിടെയൊരാള്‍, മര്‍ഹൂം പി മുഹമ്മദ് കുഞ്ഞി സാഹിബിന്റെ മകന്‍ കരീം സാഹീബ്. പലര്‍ക്കും അപരിചിതമായ പുതുവഴികളിലൂടെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണദ്ദേഹം. പട്‌ല വെസ്റ്റ് റോഡിലുള്ള സ്വന്തം വീട്ടുപറമ്പിലൂടെ മൂന്നര മീറ്റര്‍ വീതിയിലും അറുപത് മീറ്ററോളം നീളത്തിലും റോഡ് നിര്‍മ്മിച്ച് നാടിനും നാട്ടുകാര്‍ക്കും പുതുവഴി കാട്ടിക്കൊടുക്കുന്നു. പൊതുകാര്യ പ്രസക്തനായ അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമാണ്. നാട്ടില്‍ അനേകം മുഖ്യപാതകളും നടപ്പാതകളും ഒരുക്കുന്നതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമങ്ങളായിരുന്നു.
തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകള്‍!

പഴയ കാലം എന്നത് ഇല്ലായ്മകളുടെ കാലം കൂടിയായിരുന്നല്ലോ. ആ ഇല്ലായ്മകളുടെ പഴയ കാലത്തും
ഇത് പോലുള്ള പലരുടെയും മനസ്സിന്റെ നന്മയും ത്യാഗസന്നദ്ധതയും ഒക്കെയാണ് ഓരോ നടവഴികളും വലിയ ടാറിട്ടതും കോണ്‍ക്രീറ്റ് ചെയ്തതുമായ ഗംഭീരറോഡുകളായി മാറിയത്. പൊതുനന്മ എന്നത് ലോകമാന്യതക്കും സ്വയം മേന്മ നടിക്കാനും മാത്രമായി അധഃപതിച്ചുപോയ കാലത്തെ വളരെ അപൂര്‍വ്വമായ കാഴ്ചകളിലൊന്നാണിത്. ഇത് പള്ളികള്‍ക്കും വിദ്യാലയങ്ങള്‍ക്കും സ്ഥലം ധാനം ചെയ്തിരുന്ന നല്ല മനുഷ്യരുടെ ആ പഴയ നല്ല കാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

ഇതെഴുതുമ്പോള്‍ കരിം സാഹിബിന്റെ തറവാടു മുറ്റത്ത് കൂടി ദിവസം അഞ്ചും പത്തും പ്രാവശ്യം അസ്ലമിന്റെയും ബി.ബഷീറിന്റേയും വീടുകളിലേക്ക് നടന്നും പാഞ്ഞും പോയിരുന്ന ചെറുപ്പകാലമാണ് ഓര്‍മ്മകളില്‍ മിന്നിമറയുന്നത്.  അന്ന് പലര്‍ക്കും അവരുടെ വേലി കെട്ടിയോ മതിൽ കെട്ടിയോ വേര്‍തിരിക്കാത്ത വീടും പറമ്പും പൊതുസ്വത്ത് എന്ന പോലെയായിരുന്നു. പണ്ടൊക്കെ അങ്ങിനെയായിരുന്നല്ലോ.  അയല്‍ വീട്ടുകാര്‍ക്കിടയില്‍ നിരന്തരമായ ഉപയോഗത്താല്‍ ഒരിക്കലും പുല്ല് കിളിര്‍ക്കാത്ത പാറപോലെ ഉറച്ച കാല്‍നടപ്പാതകളുണ്ടായിരുന്നു.  അയല്‍പ്പക്ക ബന്ധങ്ങളെ ദൃഢപ്പെടുത്തിയിരുന്ന പങ്കുവെപ്പുകളുടെയും കൊടുക്കല്‍ വാങ്ങലുകളുടെയും ദൃഢമായ നടപ്പാതകള്‍!   ആ ഇടവഴികളിലെ വേലിത്തലപ്പുകള്‍ക്കിടയില്‍ എന്റെ ഓര്‍മ്മകളുടെ ഒത്തിരി കോളാമ്പിപ്പൂക്കള്‍ ചിതറിക്കിടക്കുന്നുണ്ട്.
തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകള്‍!
അബ്ദുല്‍ കരിം

ചെടിക്കമ്പുകള്‍ കൊണ്ട് വളയം ഉണ്ടാക്കി കാറും ബസ്സും ഓടിച്ചിരുന്ന ബാല്യകൗമാരങ്ങള്‍ പുതുതലമുറകള്‍ക്ക് അന്യമാണല്ലോ, ഒപ്പം ഇതുപോലുള്ള നന്മകളും! നഷ്ടപ്പെട്ടു പോയ ഒരുപാട് പഴയകാല സമ്പന്നതകളില്‍ ഒന്നാണിത്.  നഷ്ടപ്പെട്ട പലതും വീണ്ടെടുക്കാനാവാത്തതാണ്. പക്ഷെ നടന്നു നടന്നു തളരുമ്പോള്‍ കാലുകള്‍ കുഴയുമ്പോള്‍ ഇരിക്കാന്‍ ഒരു മരത്തിന്റെ തണല്‍ എല്ലാവര്‍ക്കും ആവശ്യമായ് വരും.  അത് കൊണ്ട് തന്നെ പൊതുജന സേവനത്തിന്റെ നന്മയുടെ ഇത്തരം തണല്‍ മരങ്ങള്‍ നടാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.
തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകള്‍!

തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകള്‍!
ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന പള്ളികളും പള്ളിക്കൂടങ്ങളും റോഡും മറ്റു സൗകര്യങ്ങളും തനിയെ ഉണ്ടായതല്ല.  പഴയ കാലങ്ങളിലെ കരിം സാഹിബുമാരുടെ ആത്മാര്‍ത്ഥതയും ഹൃദയവിശാലതയും കൊണ്ടുണ്ടായതാണ്. ഭാവിതലമുറയ്ക്കായുള്ള അവരുടെ കരുതലായിരുന്നു അത്. അറുപത് മീറ്ററോളം നീളമുള്ള ഈ റോഡ് യാഥാര്‍ത്ഥ്യമാകുന്നത് കരീം സാഹിബിന്റെ അയല്‍വാസിയായ  അസ്ലമിന്റെ ആത്മാര്‍ത്ഥ ശ്രമത്തിന്റേയും ത്യാഗസന്നദ്ധതയും കൊണ്ട് കൂടിയാണ്.  അസ്ലം സാഹിബിന്റെ പറമ്പില്‍ നിന്നും പ്രസ്തുത പാതയ്ക്ക് വേണ്ടി സ്ഥലം നല്‍കിയിട്ടുണ്ട്. സാമൂഹിക സേവന മേഖലകളൊക്കെ അപലപനീയമാം വിധത്തില്‍ അപചയം സംഭവിച്ചു പോയ കാലത്ത് ഇത്തരം സാമൂഹ്യ പ്രതിബദ്ധതകളാണ് വീണ്ടെടുക്കപ്പെടേണ്ടത്. ഈ നന്മകള്‍ കരിം സാഹിബിനും സുഹൃത്ത് അസ്ലമിനും ഇഹ പരലോകങ്ങളില്‍ തണലായും കാവലായും തീരട്ടെ.
തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകള്‍!
അസ്ലം മാവിലെ




Keywords:  Kerala, Article, Returning Village Benefits!

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia