city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂട്ടിനിരിക്കുന്നവര്‍

അസ്‌ലം മാവില

(www.kasargodvartha.com 16.11.2018) യാമ്പുവിലുണ്ടായിരുന്നപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് അബ്ദുല്‍ അസീസ് സാഹിബിനോട്. നല്ല വായനക്കാരന്‍, നല്ല മലയാളം, മിതഭാഷി, നര്‍മ്മമാവോളമുണ്ട്. കവിത എഴുതും, ആസ്വാദനം പറയും, സ്പുടം ചെയ്ത പ്രഭാഷണവും നടത്തും. സുല്ലമിയുമാണ്. ഇന്ന് അദ്ദേഹം എഫ് ബിയില്‍ കുറിച്ചിട്ട കുറച്ചു വരികള്‍ ഇങ്ങനെ:

രണ്ടു കൂട്ടരെ ഒഴിവാക്കിയാല്‍ തന്നെ ബേജാറൊഴിവാക്കാം. ഒന്ന്: രോഗിയെ പരിചരിക്കാന്‍ ഒപ്പമുള്ള വ്യക്തി ക്ഷമയുള്ളവരും ബേജാറും വെപ്രാളവും കാണിക്കാത്തവരുമായിരിക്കണം. ഇത്തരക്കാര്‍ (ക്ഷമയില്ലാത്തവര്‍) കൂട്ടിനു നിന്നാല്‍ രോഗം കൂടുമെന്നെല്ലാതെ ഒരു തരി പോലും കുറയാന്‍ സാധ്യതയില്ല.
കൂട്ടിനിരിക്കുന്നവര്‍

രണ്ട്: ഹോസ്പിറ്റലില്‍ വൈകുന്നേരം വില്‍ക്കാന്‍ കൊണ്ടുവരുന്ന കൊലയും, കൊള്ളി വെയ്പും, പിടിച്ചു പറിയും ആത്മഹത്യകളും കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന 'സായാഹ്ന പത്രം' വാങ്ങി വായിക്കാതിരിക്കുക. പലപ്പോഴും തോന്നിയ കാര്യം. പല വേളകളിലും പറയണമെന്ന് നിരീച്ചത്. രണ്ടാമത് പറഞ്ഞത് (പത്രം) വാങ്ങാതിരിക്കാം. അത് വലിയ വിഷയമുള്ള കാര്യമല്ല. ഒന്നാമത്തേതും അതിനോടനുബന്ധിച്ചതുമാണ് പ്രധാനം.

കൂട്ടിന് പോകുന്നവരുടെ സേവനം അതിമഹത്തരമാണ്. തന്റെ എല്ലാ ജോലിയും കാര്‍ബാറും ഒഴിവാക്കിയാണ് അയാള്‍ / അവള്‍ കൂട്ടിനിരിക്കുന്നത്. മനഷ്യസ്‌നേഹത്തിന്റെ അങ്ങേയറ്റം. കൂടെപ്പിറപ്പെന്നത് അന്വര്‍ഥമാക്കുന്നത്. ബന്ധുവാകാം, അയല്‍ക്കാരാകാം, സുഹൃത്താകാം, സന്നിഗ്ദ ഘട്ടത്തില്‍ ഒരു കൈ സഹായം ലഭിച്ച ഒരു സാധുവാകാം - അവര്‍ കൂട്ടിനിരുന്നത് രോഗിയെ ബേജാറാക്കാനല്ല. രോഗിക്ക് ഒരു താങ്ങ്, ഒരു കൈ സഹായം. തടികൊണ്ടല്‍പം പരിചരണം. തനിക്ക് പറ്റുന്നത്. പറ്റാവുന്നത്.

അവരാണ് എല്ലാം. അവരുടെ ആശ്വാസവചനമാണാ രോഗിയെ ശുഭാപ്തി വിശ്വാസക്കാരനാക്കുന്നത്. മുഖത്ത് നോക്കി ചിരിച്ച് ഇന്നല്‍പം ഭേദപ്പെട്ടെന്ന ഒരു പറച്ചില്‍. അത് മതി. അത് മാത്രം മതി, രോഗിയെ ദീനത്തില്‍ നിന്നല്‍പം അകലം പാലിക്കാന്‍. ശരിയാണ്, കിടക്കപ്പായയില്‍ സ്ഥിതി അല്‍പം മോശമാണ്. ശരീരം തണുത്ത് തണുത്ത് പോകുന്നുണ്ട്. കാണക്കാണെ ശ്വാസതടസ്സം കൂടുന്നുണ്ട്. കയ്യില്‍ നിന്നും വിട്ടുപോകുമോ എന്നവസ്ഥ.

കുറച്ചു പേര്‍ ആ മുറിയിലുണ്ട്. അറിഞ്ഞെത്തിയതാണ്. രോഗിക്ക് വല്ലായ്ക. എത്ര തന്നെ അടുപ്പമുള്ളവരവിടെയുണ്ടെങ്കിലും അസ്വസ്ഥ നിമിഷങ്ങളില്‍ രോഗി ഇടം കണ്ണിട്ട് നോക്കുന്നത് ഒരാളെ മാത്രം. ആരെയെന്നോ? കൂട്ടിന് വന്നവനെ / വന്നവളെ. തന്നെ എല്ലാം മറന്ന് അത് വരെ പരിചരിക്കുന്നവരെ. അവരുടെ മുഖഭാവം നോക്കി രോഗി മനസ്സില്‍ കണക്ക് കൂട്ടും - ഇല്ല എനിക്ക് അസ്വസ്ഥത വെറുതെ തോന്നുകയാണ്. കൂട്ടിന് വന്നയാള്‍ as usual എന്നെ പരിചരിക്കുന്നു. കളി തമാശയുണ്ട്. അവരെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല.

അതോടെ രോഗിക്ക് ചങ്കിടിപ്പ് കുറഞ്ഞു കുറഞ്ഞു വരും. സന്ദേഹം മാഞ്ഞു പോകും. ആശ്വാസം ഇളം കാറ്റുപോലെ ജനല്‍ പാളിയില്‍ കൂടി വീശും. അതെ,  കൂട്ടിനിരുന്നവരുടെ ഇച്ഛാശക്തിയുടെ ഫലം തന്നെ. പതറിയാല്‍ ? എല്ലാം പോയി. നിയന്ത്രണം പോയി. വെപ്രാളപ്പെട്ട് ഒന്നും കാണില്ല. നിലവിളി. നിലവിട്ട പെരുമാറ്റം. മുന്നില്‍ കിടക്കുന്ന രോഗിക്കും നിസ്സംശയം  ദീനം കൂടിക്കൂടി വരും. ഒരുപക്ഷെ, അതവസാനത്തെ ശ്വാസോച്ഛാസമാകാം.

കൂട്ടിനിരിക്കുന്നവര്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ മാത്രം മതി. സ്വയം ത്യജിച്ചുള്ള ആ സേവനത്തെ വലിയ വാക്കുകള്‍ കൊണ്ട് പുകഴ്ത്താം. ഒപ്പം, അവരില്‍ നടേ പറഞ്ഞ ശ്രദ്ധയുമുണ്ടാകട്ടെ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Aslam Mavile, Hospital, Sitting With their, Patient, Treatment, Facebook Post, Abdul Asees Sahib.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia