city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു നിമിഷം...

കൂക്കാനം റഹ്‌മാന്‍

ശൂപത്രികള്‍ പലപ്പോഴും ആശ്വാസ കേന്ദ്രങ്ങളല്ല. മന:സംഘര്‍ഷ സ്ഥാപനങ്ങളായാണ് അനുഭവപ്പെടുക. മരുന്നിന്റെ മനം മടുപ്പിക്കുന്ന മണം. നഴ്‌സുമാരുടെ നെട്ടോട്ടം. ഡോക്ടര്‍മാരുടെ റൗണ്ട്‌സ്. വൃദ്ധജന രോഗികളുടെ വേദനപുരണ്ട ഞരക്കങ്ങള്‍. കുഞ്ഞുമക്കളുടെ ദീനരോദനങ്ങള്‍. പ്രസവ വാര്‍ഡുകളിലെ ദീര്‍ഘനിശ്വാസങ്ങള്‍. എല്ലാം മനം മടുപ്പിക്കുന്നതാണ്.

രോഗം മൂര്‍ച്ഛിച്ച് വേദന സഹിച്ചെത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യിക്കാനാണ് ഭിഷഗ്വരന്മാര്‍ക്ക് താല്‍പര്യം. അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണ് രോഗിയും ഒപ്പം ചെല്ലുന്നവരും ഡോക്ടറെ കാണുന്നത്. മറ്റ് രക്ഷയില്ലെങ്കില്‍ പിന്നെന്തു ചെയ്യാന്‍? അഡ്മിറ്റ് ചെയ്യുക തന്നെ. പിന്നെ പരിശോധനകളുടെ പരാക്രമമാണ്. എല്ലാ ലാബുകളും ക്രമീകരിച്ചിട്ടുളള സ്വകാര്യ ആശൂപത്രികളില്‍ കണ്‍സള്‍ട്ട് ചെയ്ത ഡോക്ടര്‍ സര്‍വ വിധ പരിശോധനകള്‍ക്കും നിര്‍ദേശിക്കും. പറഞ്ഞതു ചെയ്യുകയല്ലാതെ കൂടെ ചെല്ലുന്നവര്‍ക്ക് വേറെ വഴിയില്ലല്ലോ?

മരണത്തോട് മല്ലിടുന്ന രോഗികളെ മാേ്രതമ മുമ്പൊക്കെ ഐ.സി.യു എന്ന തടവറയിലേക്ക് അയക്കൂ. ഇപ്പോള്‍ ചെറിയൊരു പ്രയാസം അനുഭവിക്കുന്ന രോഗിയെപോലും പ്രസ്തുത തടവറയിലേക്കു മാറ്റും. കൂടെ ചെല്ലുന്ന ബൈസ്റ്റാന്‍ഡര്‍ എന്ന് ആശൂപത്രി ഭാഷയില്‍ പേര് ചൊല്ലി വിളിക്കുന്ന വ്യക്തിയുടെ കഷ്ടപ്പാട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഐ.സി.യുവിന്റെ മുന്നില്‍ ടെന്‍ഷനോടെ ഇരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യനാണിയാള്‍. നഴ്‌സുമാരുടെ വിളിയും കാത്ത് അവര്‍ ആവശ്യപ്പെടുന്ന മരുന്നും ആവശ്യ വസ്തുക്കളും കൃത്യമായി എത്തിച്ചു കൊടുക്കാന്‍ സദാസന്നദ്ധനായി ഇരിക്കണം ഈ ഹതഭാഗ്യന്‍.

അഡ്മിറ്റ് ചെയ്ത രോഗികളെ കാണാനെത്തുന്നവരാണ് ആശൂപത്രിയിലെ വേറൊരു പ്രശ്‌നക്കാര്‍. രോഗകിടക്കയിലുളള വ്യക്തിയെ സമാശ്വസിപ്പിക്കാനെന്ന ധാരണയോടെയാണ് ഇവരുടെ വരവ്. വാസ്തവത്തില്‍ രോഗിക്കും കൂടെ നില്‍ക്കുന്ന വ്യക്തിക്കും ഇതൊരു ശല്യമാണ്. ആശൂപത്രിയിലായാലും കാണാന്‍ വരുന്ന ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും സല്‍ക്കരിക്കാതിരിക്കാന്‍ പറ്റുമോ? ഒരു ഗ്ലാസ് ചായയെങ്കിലും കൊടുക്കേണ്ടെ? അതിനായി പാത്രവും പേറി ആശൂപത്രി കാന്റീനിലേക്ക് ചെല്ലേണ്ടതും ബൈസ്റ്റാന്റര്‍ തന്നെ.

വന്ന ആളുകള്‍ പെട്ടെന്ന് അരങ്ങൊഴിഞ്ഞ് പോവില്ല. നാട്ടു,വീട്ടു വര്‍ത്തമാനങ്ങളും രോഗിയെ മറന്നുളള സംസാരവും ചിലപ്പോള്‍ പൊട്ടിച്ചിരിയും തമാശ പറച്ചിലും ഒക്കെ അവിടെ അരങ്ങേറും. എങ്ങിനെയെങ്കിലും ഇവരൊന്നൊഴിഞ്ഞു കിട്ടിയാല്‍ മതി എന്നു കരുതും രോഗിയും കൂടെയുളള വ്യക്തിയും. വന്ന രോഗിയെ കാണുകമാത്രമല്ല ഇവരുടെ ലക്ഷ്യം. അടുത്തമുറിയിലൊക്കെ ചെല്ലും. അവരെ അറിയില്ലെങ്കിലും എല്ലാം അന്വേഷിച്ചറിയും. ദു:ഖം പങ്കു വെക്കും. ഇതൊക്കെ ആശൂപത്രികളില്‍ നടക്കുന്ന നിത്യസംഭവങ്ങളാണ്.

ആളുകള്‍ കാണാന്‍ വന്നില്ലെങ്കില്‍ രോഗിക്കും ഒരു വൈക്ലബ്യം തോന്നും. എന്നെ ആരും കാണാന്‍ വന്നില്ലല്ലോ എന്ന് കരുതി വിഷമിക്കും. വരുന്നവര്‍ അന്വേഷിക്കുകയും ചെയ്യും, അവര്‍ വന്നില്ലേ, ഇവര്‍ വന്നില്ലേ, എന്നൊക്കെ. വന്നില്ലെങ്കില്‍ അവരെക്കുറിച്ച് കുറ്റം പറയാനും തയ്യാറാവും.

രോഗിയെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ വീട്ടിലുളള എല്ലാവരേയും കൂട്ടി ഒന്നിച്ചാണ് വരിക. വണ്ടി സ്‌പെഷ്യല്‍ ആക്കിയാണ് വരവ്. എങ്കില്‍ ഒറ്റയാത്രയില്‍ എല്ലാവര്‍ക്കും പോകാം. സാമ്പത്തികലാഭവും ഉണ്ട്. എല്ലാവരും ചെന്നാല്‍ ആരെക്കുറിച്ചും പരിഭവം പറയാനും പറ്റില്ലല്ലോ?

പക്ഷെ കൊച്ചു കുഞ്ഞുങ്ങളുമായാണ് ഇവരുടെ വരവ്. മുല കുടിക്കുന്ന കുട്ടി മുതല്‍ അഞ്ചും ആറും വയസുളള കുഞ്ഞുങ്ങളെയും തോളിലേന്തിയും കൈപിടിച്ചും ആശൂപത്രിയില്‍ വരും. കാണാന്‍ ലക്ഷ്യമിട്ടു വരുന്ന രോഗിയെ മാത്രമല്ല ആശൂപത്രിയിലെ മിക്ക മുറികളിലും ഇവര്‍ സന്ദര്‍ശകരായി ചെല്ലും. കൊച്ചു കുഞ്ഞുങ്ങളുമായാണ് ചെല്ലുന്നത്. രോഗ പ്രതിരോധ ശക്തി നന്നേ കുറവുളളവരാണ് കുഞ്ഞുങ്ങള്‍. അവര്‍ക്ക് വിവിധ തരത്തിലുളള രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡുകളില്‍ ചെന്നാല്‍ രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്.

അത്തരം കുഞ്ഞുങ്ങള്‍ക്കും രോഗം പിടിപെടും. അടുത്ത ദിവസം പ്രസ്തുത കുഞ്ഞിനെയും കൊണ്ട് അതേ ആശൂപത്രിയില്‍ പരിശോധനയ്ക്ക് ചെല്ലും. കുഞ്ഞിനെയും അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കും. ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കും. ആശൂപത്രി വാര്‍ഡുകളില്‍ തിരക്കൊഴിയുകയേ ഇല്ല. ആശൂപത്രിക്കും ഡോക്ടര്‍മാര്‍ക്കും ഗുണകരമായി മാറും ഇത്തരം സന്ദര്‍ശനങ്ങള്‍.

അതിനാല്‍ ചെറിയ കുഞ്ഞുങ്ങളെയും കൂട്ടിവലിച്ച് ആശൂപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗികളെ കാണാന്‍ പോകുന്നത് ഒഴിവാക്കണം. മിക്ക ആശൂപത്രികളിലും ഈ കാഴ്ച കാണാന്‍ കഴിയും. കുഞ്ഞുങ്ങളെ കൊണ്ടു ചെന്നാല്‍ ഇത്തരം ഒരപകടത്തിന് സാധ്യതയുണ്ട് എന്ന് പലരും കരുതുന്നില്ല.

അഡ്മിറ്റ് ചെയ്ത രോഗികളും അന്വേഷിക്കുക സന്ദര്‍ശിച്ചവരുടെ കുഞ്ഞിനെ കൊണ്ടു വന്നില്ലേ എന്നാവും. തീര്‍ച്ചയായും കുഞ്ഞുങ്ങളെ കാണുകയെന്നത് മനസിന് ശാന്തത തരുന്ന കാര്യമാണ്. അവരുമായി കൊഞ്ചുകയും കവിളില്‍ ഉമ്മ കൊടുക്കുകയും മറ്റും ചെയ്യുന്നത് രോഗിക്ക് ആശ്വാസം പകരുന്ന കാര്യങ്ങളാണ്. പക്ഷേ അതിന്റെ പിന്നിലുളള ഭവിഷ്യത്ത് ഓര്‍ത്താല്‍ നന്ന്.

കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു നിമിഷം...രോഗിയെ കാണാന്‍ ചെല്ലുന്നവര്‍ വെറും കയ്യോടെ പോവാറില്ല. രോഗിക്ക് വേണ്ടെങ്കിലും പലഹാരപ്പൊതിയോ, പഴവര്‍ഗപ്പൊതിയോ ഒക്കെയായിട്ടാണ് ചെല്ലുക. അതവിടെ വെച്ച് തന്നെ എല്ലാവരും പകുത്ത് കഴിക്കുകയും ചെയ്യും. രോഗിയുടെ മുറിയില്‍ വെച്ചാണ്, വിവിധ രോഗികള്‍ കിടക്കുന്ന വാര്‍ഡില്‍ വെച്ചാണ് അവ കഴിക്കുന്നതെന്ന ബോധം  പലപ്പോഴും കാണാറില്ല.

മുറിയില്‍ വേസ്റ്റ് ബോക്‌സ് വെച്ചിട്ടുണ്ടെങ്കിലും പഴത്തൊലിയും,പേപ്പറും ജനാലയിലൂടെ പുറത്തേക്കറിയലാണ് സാധാരണ സന്ദര്‍ശക പതിവ്. ചിലപ്പോള്‍ മുറിക്കിച്ചുവപ്പിച്ച് ജനാലയിലൂടെ പുറത്തേക്ക് തുപ്പാനും ചിലര്‍ക്ക് വിഷമം തോന്നാറില്ല. ഇതൊക്കെ പൊതു സമൂഹത്തിന് ദോഷമുണ്ടാക്കുന്നതാണ് എന്ന ചിന്തയും ചിലര്‍ക്ക് ഉണ്ടാകാറില്ല.

ആശൂപത്രി അധികൃതരുടെയും, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സന്ദര്‍ശകരുടെയും ശ്രദ്ധ ഇക്കാര്യങ്ങളിലൊക്കെ ഉണ്ടാവേണ്ടിരിക്കുന്നു.

Keywords:  Article, Kookanam-Rahman, hospital, Nurse, Doctors, Children, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia