city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസ്രോട് നിങ്ങോ കണ്ടിനാ...എന്നു വെല്ലുവിളിക്കും മുമ്പ്!

Eazaz Kalathileettil

2005ല്‍ സ്‌കൂള്‍ പഠനം കഴിഞ്ഞത് മുതല്‍ ഉപരിപഠനത്തിന്റെ പേരില്‍ കാസര്‍കോട് നിന്നും മാറിത്താമസിക്കാന്‍ തുടങ്ങിയതാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് ട്രെയില്‍ യാത്രയും അതില്‍ നിന്ന് കിട്ടാറുള്ള സൗഹൃദങ്ങളും. ഈയടുത്തിടെ കാസര്‍കോട് കളക്ടറേറ്റില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തോടുള്ള സംസാരം അങ്ങനെ കാസര്‍കോടിനെ പറ്റിയും ഇവിടുത്തെ ആള്‍ക്കാരെ പറ്റിയുമായി.

'കാസര്‍കോട്ടുകാര്‍ക്ക് പൂത്ത കാശുണ്ട്; പക്ഷെ ഒട്ടും വിവരമില്ല'. ഒരുവേള തര്‍ക്കിക്കാന്‍ തുനിഞ്ഞെങ്കിലും അവര്‍ നല്‍കിയ വിശദീകരണം അതിനനുവദിച്ചില്ല. 'എല്ലാവര്‍ക്കും വലിയ വീടും കാറുകളുമുണ്ട്, എന്നാല്‍ ഒറ്റ വീട്ടിലേക്കും നല്ല റോഡില്ല; എല്ലാവരും സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നു. ഒരുപക്ഷെ മറ്റു ജില്ലകളെക്കാള്‍ കൂടുതല്‍ അനുപാതം ഇവിടെ ആയിരിക്കും. എന്നാല്‍ എടുത്തു പറയാനുള്ള ഒരു കോളേജ് പോലുമില്ല!!'

അന്ന് എന്നെ ഇരുത്തി ചിന്തിപ്പിച്ച ഈ വാക്കുകള്‍ 'കാസര്‍കോട്ടെ ചെക്കന്‍മാരും പെണ്‍പിള്ളേരും' കേരളത്തിലാകമാനം തരംഗമായിരിക്കുമ്പോള്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ ഉദ്ധരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ പാട്ടുകളും തെറിവിളികളുമൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ കാസര്‍കോടുകാരനെന്ന നിലയില്‍ തോന്നിയ കാര്യമാണ്, എന്താണ് കാസര്‍കോട്ടുകാര്‍ക്ക് ഇതിന് മാത്രം കാണിക്കാനുള്ളത്!!?

കാക്കനാട്ടുകാരനായ എന്റെ ബി.ടെക് സുഹൃത്ത് കഴിഞ്ഞ വര്‍ഷം ഇവിടെ എസ്.ബി.ടി.യില്‍ ജോലി ചെയ്ത് വരുന്നതിനിടെ ഞങ്ങടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ കാസര്‍കോടിനെ പറ്റി വളരെ മോശമായ (വസ്തുതകളാണ്) പോസ്റ്റുകയുണ്ടായി. ഇവിടുത്തുകാരനാണെന്ന നിലയില്‍ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ അവന്‍ നിരത്തിയ വാദങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. അതിലൊന്ന് കാസര്‍കോട് ടൗണിലെ ഒരു സ്‌കൂള്‍ എച്ച്.എമ്മിന് ഇംഗ്ലീഷ് അറിയില്ല എന്നതായിരുന്നു. വേറൊന്ന് മംഗലാപുരത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇനിയും അടയ്ക്കാതെ കെട്ടിക്കിടക്കുന്ന ലോണുകളുടെ കണക്കും.

മംഗലാപുരത്തുള്ള കോളജുകളുടെ ആധിക്യം കാരണമാണ് ഇവിടെ നല്ല കോളജുകള്‍ വരാത്തതെന്നായിരുന്നു എന്റെ പക്ഷം. എന്നാല്‍ ഉടായിപ്പുകളിലൂടെ സര്‍ട്ടിഫിക്കറ്റും പേരും ഉണ്ടാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് അവന്‍ പറഞ്ഞത് എന്നെ ശരിക്കും വിഷമിപ്പിച്ചു. ഇന്ത്യയില്‍ പ്രശസ്തമായ എത്ര കോളജ് മംഗലാപുരത്തുണ്ടെന്നും തൊട്ടടുത്തുള്ള എന്‍.ഐ.ടി.കെയിലും മണിപ്പാലിലും എത്ര കാസര്‍കോട്ടുകാര്‍ പഠിക്കുന്നുണ്ടെന്നും അന്വേഷിക്കാനും പറഞ്ഞു.

ഇനി ഒരു കാര്യം എടുത്ത് നോക്കൂ, ഇവിടുത്തെ ഗവ. ഉദ്യോഗസ്ഥന്‍മാരില്‍ (അധ്യാപകരെ ഒഴിച്ച് നിര്‍ത്തുക) എത്ര പേരുണ്ട് നമ്മുടെ നാട്ടുകാര്‍? ഗവ. ഉദ്യോഗങ്ങള്‍ക്ക് വേണ്ട ഒരു നല്ല കോച്ചിംഗ് സ്ഥാപനം പോലും ഇവിടെ ഇല്ല. അല്ലേലും അതാര്‍ക്കാണ് വേണ്ടത്! സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഗള്‍ഫും സ്വപ്‌നം കണ്ട് കഴിയണോരല്ലെ നമ്മള്‍!!

എത്ര തന്നെ പരിമിതികളുണ്ടായിട്ടും സ്വന്തം കഴിവുകൊണ്ട് കാസര്‍കോടിന്റെ പേര് വാനോളം ഉയര്‍ത്തിയ അനേകം പേര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ എത്രപേര്‍ക്ക് അവരെയൊക്കെ അറിയാം, എന്തേ അവരൊന്നും നമ്മുടെ റോള്‍മോഡല്‍ ആവുന്നില്ല!

ഇവിടുത്തെ കോളജുകളുടെ കണക്ക് ഞാന്‍ നിരത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വ്യവസായത്തെപറ്റി പറയാതിരിക്കുന്നതാണ് നല്ലത്. ഒരുപാട് മുറവിളികളുയര്‍ന്നിരുന്നു ജില്ലയുടെ അവഗണനയ്‌ക്കെതിരെ. ഇവിടുത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് അനുവദിച്ച പല കോഴ്‌സുകളും തെക്കോട്ടേക്ക് കെട്ടുകെട്ടിപ്പോയത് നമ്മളൊന്നും അറിഞ്ഞതേയില്ല. മെഡിക്കല്‍ കോളജ് വരുമോ എന്ന് മന്ത്രിമാര്‍ക്ക് പോലും ഉറപ്പില്ല.

യഥാര്‍ത്ഥത്തില്‍ കാസര്‍കോടിന്റെ അവഗണനയ്ക്ക് ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ്. ഒരുത്തന്‍് ഒരു നേരമ്പോക്കിന് വേണ്ടി പാടിയ പാട്ട് നാട്ടിലെങ്ങും പാട്ടായെങ്കില്‍, പുറം ലോകം അറിയേണ്ട, നമ്മള്‍ ഇടപെടേണ്ട പല കാര്യങ്ങളിലും നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കില്ലേ?

ഇപ്പോള്‍ തന്നെ നോക്കൂ, കാസര്‍കോട്ടിനു കിട്ടിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ അനുബന്ധ സ്ഥാപനമായ ലോ കോളജ് പത്തനം തിട്ടയിലേക്ക് പോയകൂട്ടല്ലേ! ഇക്കാര്യത്തില്‍ ആരെങ്കിലും ഒരു ചെറുവിരലെങ്കിലും അനക്കിയോ? വര്‍ഗീയം കളിച്ചും പൊങ്ങച്ചം കാണിച്ചും കാസര്‍കോട്ടുകാര്‍ ആളാകുമ്പോള്‍ നമ്മള്‍ തെക്കര്‍ എന്നു വിളിക്കുന്നവര്‍ നല്ലപോലെ പഠിച്ചും അദ്ധ്വാനിച്ചും പുരോഗതിയിലേക്കു നീങ്ങുന്നു. ഇതില്‍ കുശുമ്പു തോന്നിയിട്ടു കാര്യമില്ല.

വാല്‍ക്ഷണം:
കാസ്രോട്ടാര്‍ കാസ്രോട്ടാര്‍ തന്നെയാണ്....
തെക്കന്‍മാര്‍ കല്‍മ്പാന്‍ വന്നാല്‍ ഞാനിനിയും കല്‍മ്പും....എന്നാലും...!!!!

കാസ്രോട് നിങ്ങോ കണ്ടിനാ...എന്നു വെല്ലുവിളിക്കും മുമ്പ്!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  സോണിയ ഗാന്ധിക്കെതിരെ മല്‍സരിക്കാനില്ലെന്ന് ഷാസിയ ഇല്‍മി

Keywords:  Article, Kasaragod, Whatsapp, Sociol media, Law college, education, central university

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia