കടമ്മനിട്ട രാമകൃഷ്ണന്; സ്മൃതികളിലേക്കൊരു തിരിഞ്ഞുനോട്ടം
Apr 3, 2019, 18:53 IST
എ ബെണ്ടിച്ചാല്‍
(www.kasargodvartha.com 03/04/2019) കവികള്‍ നമുക്ക് ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ഭരണ വര്‍ഗ്ഗത്തോട്: 'നിങ്ങളെങ്ങനെ നിങ്ങളായെന്ന് നിങ്ങളറിയാമോ?' എന്ന് ചോദിക്കാനുള്ള തന്റേടം കടമ്മനിട്ടക്ക് മാത്രമായിരുന്നു.
ഞാന്‍ കടമ്മനിട്ടയെ നേരില്‍ കാണുന്നത് 1982ല്‍ കാസര്‍ക്കോട്ടെ സ്റ്റേറ്റ് ഹോട്ടലില്‍ വെച്ചാണ്. അതിനു കാരണക്കാരന്‍ പരേതനായ ചാര്‍ളി അന്തുമാന്ച്ചയായിരുന്നു. ഞങ്ങള്‍ കുറെയധികം സംസാരിച്ച കൂട്ടത്തില്‍ ഞാന്‍ കടമ്മനിട്ടയോട് ചോദിച്ചു: 'നിങ്ങളെങ്ങനെ നിങ്ങളായെന്ന് നിങ്ങളറിയാമോ? എന്ന വരി എഴുതാനുള്ള കാരണം എന്തായിരുന്നു?'
കടമ്മനിട്ടയുടെ മറുപടി: ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗാളില്‍ പോസ്റ്റല്‍ ഓഡിറ്ററായി ജോലി ചെയ്തിരുന്നു. വൈകുന്നേരങ്ങളില്‍ കല്‍ക്കത്തയുടെ തെരുവിലൂടെ നടത്തം പതിവായിരുന്നു. ഒരു തെരുവോരത്ത് മരക്കൊമ്പില്‍ തുണിയൂഞ്ഞാല്‍ കെട്ടി നാടോടികള്‍ കുഞ്ഞുങ്ങളെ ഉറക്കുന്ന രംഗം കണ്ടപ്പോള്‍ തോന്നിയതാണ്.
കടമ്മനിട്ടയുടെ മിക്ക കവിതകള്‍ക്കും ഇത്തരം കഥകള്‍ പറയാനുണ്ടാകും.അല്ലാതെ മനുഷ്യാവസ്ഥകളില്ലാത്ത ഒരു കവിതയും കടമ്മനിട്ട എഴുതിയിട്ടില്ല; തീര്‍ച്ച മാര്‍ച്ച് 31 കടമ്മനിട്ട ദിനമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Remembrance, Poet, Kadammanitta Ramakrishnan, Remembrance about Kadammanitta Ramakrishnan