city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓഗസ്റ്റ് പതിനഞ്ച് പടിവാതില്‍ക്കല്‍...


നിരീക്ഷണം /  അസ്‌ലം മാവില

(www.kasargodvartha.com 12/08/2015) ഒരു സംഭാഷണം. പുള്ളിക്കാരന്‍ അറബി. അയാള്‍ എന്നോട് മുഴുവനും സംസാരിച്ചത് കാമ്പടക്കം പറയണമെങ്കില്‍, എന്റെ കാര്യം വിട്, ഫസ്റ്റ് പുള്ളി എന്നോട് പറഞ്ഞ അറബി മുഴുവന്‍ നിങ്ങള്‍ക്ക് അറിയൂന്ന് എന്താ ഉറപ്പ് ? എമ്മാതിരി അറബിയാ മൂപ്പര് എന്നോട് കാച്ചിയത് ..ഹോ ? അത് കൊണ്ട് എനിക്ക് മനസ്സിലായത് മാത്രം നമ്മുടെ മലയാളത്തില്‍ സദ്ദിനും മദ്ദിനും കുറവില്ലാതെ നിങ്ങളും കൂടി അറിഞ്ഞോട്ടെ എന്ന നല്ല ഉദ്ദേശത്തില്‍ ഇവിടെ പകര്‍ത്താം. (പലേ ..പലേ ..കാര്യങ്ങള്‍ ആമദ്ഞ്ഞീ, ''ഗാവ'' കുടിച്ച് തീരുന്നതിനു മുമ്പ് എന്നോട് സംസാരിച്ചു കേട്ടോ...)

ആമദ് അറബി: അല്‍റോ... നിങ്ങൊ ഭയന്ഗരോല്ലോ...
ഈ ഉള്ളവന്‍:  അങ്ങെനെല്ല്യങ്കെന്ത്...?
ആ :അ : ഇന്ന് ഈദ്ന്ന്ഒരി പേപ്പറ് ബായിച് ...ഇന്റര്‍''നെട്ട്‌ല്'' ....നിങ്ങളാടെ എത്തരെ  ജാദി ...എത്തരെ  മദൊ ..
ഈ: ഉ: അത്  ആമദ്ഞ്ഞീ .. നീ ഇപ്പോയാ അറീന്നേ....?
ആ  :അ : നൂറ്റി ഇര്പത് കോടീനെ എങ്ങനെ നിങ്ങൊ സമാലാക്ക്‌ന്നെറോ ..? എത്തരെ ബാസെ...എത്തരെ ഏസോ ..ബാക്കി ഇള്‌ലേര്ത്ത്ള്ള പോലോത്ത കുല്‍മാലും അപ്പീസും ഇന്ത്യേല് തീരെ ഇല്ലാലോ ....സുബ്ഹാനാള്ളാ...

ഇന്ത്യ ഇതാണ്. ഇന്ത്യയെ ആദരവോടുകൂടി നോക്കി കാണുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അങ്ങിനെ എത്ര എത്ര നാട്ടുകാര്‍ക്ക്,  രാജ്യക്കാര്‍ക്ക് നമ്മുടെ നാടിനെ കുറിച്ച് പറയാനുണ്ടാകും, വാതോരാതെ വിളമ്പാനുണ്ടാകും. നാം ലോകത്തിനു മുന്നില്‍ ഇപ്പറഞ്ഞ നാനാത്വത്തിന്റെ സംഗീതമഴ പെയ്യിക്കുന്നു; സൗഹൃദത്തിന്റെ മഴവില്ല് തീര്‍ക്കുന്നു; സഹിഷ്ണുതയുടെ സരിഗമ പാടുന്നു. ഒരു നൂലില്‍ ഒരുമയോടെ കോര്‍ത്ത വര്‍ണ രാജി വിരിയിച്ച  മനുഷ്യര്‍.

കറുപ്പോ വെളുപ്പോ ജാതിയോ മതമോ ഭാഷയോ ഭാവമോ ഒന്നും... ഒന്നും... നമ്മുടെ ഐക്യത്തിനോ അഖണ്ഡതയ്‌ക്കോ  തടസ്സമാകരുത്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ 68 വര്‍ഷങ്ങള്‍ മുമ്പുള്ള ഒരു ചിത്രം നമ്മുടെ മുമ്പില്‍ വരണം. നമ്മുടെ നാട്ടിലേക്ക് അതിഥിയെപോലെ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനിക്കാരന്‍ ചെയ്ത് കൂട്ടിയ ക്രൂര മര്‍ദനങ്ങള്‍ നമ്മുടെ ഓര്‍മയില്‍ പച്ചയായി നില്‍ക്കണം. ജൂണ്‍ 28, 1858 ആഗസ്റ്റ് 14, 1947. വെള്ളക്കാരനും അവനു ''കൊണോത്തിലെ കഞ്ഞി'' വെച്ച് കൊടുത്തവനെയും നമുക്ക് അറിയാം. ശിപായി ലഹള അവനാണ് വിളിച്ചത്. നമുക്കത് ഒന്നാം സ്വാതന്ത്ര്യ സമരം.

ജാലിയന്‍വാലാബാഗും വാഗണ്‍ ട്രാജഡിയും അങ്ങിനെയങ്ങ് മറക്കാന്‍ പറ്റില്ലല്ലോ ? അത് കൊണ്ട് ഓര്‍മകള്‍ ഉണ്ടായിരിക്കണം. നമ്മുടെ പ്രപിതാക്കള്‍, നേതാക്കള്‍, അവര്‍ വീണിടത്താണ് നാം കാലുറപ്പിച്ചിട്ടുള്ളത്. ആ സ്വാതന്ത്ര്യമാണ് നാം എല്ലാം കൊണ്ടും അനുഭവിക്കുന്നത്. ദുരുപയോഗം ചെയ്യരുത്.

ആഗസ്റ്റ് വന്നു. പതിനഞ്ചാകാന്‍ കുറച്ചീസേ ബാക്കിയുള്ളൂ. സ്വാതന്ത്ര്യം അറിയണമെങ്കില്‍ അതില്ലാത്തോനെ കാണണം. കുഞ്ഞു കുട്ടി കുറവുകള്‍ എവിടെയും ഉണ്ടാകും. പക്ഷെ, ഇന്ത്യ, ഇന്ത്യ തന്നെയാണ്. അതിന്റെ അയലത്ത് മറ്റേതു രാജ്യവും എത്തണമെങ്കില്‍ ഒന്ന് പുളിക്കും. ''സൗദി ഗസറ്റി''ല്‍ ഒരു കോളമിസ്റ്റു എഴുതി എങ്ങിനെയാണ് ബഹുസ്വര സമൂഹത്തില്‍ നൂറ്റിചില്ലാനം കോടി മനുഷ്യര്‍ ഇടപെട്ടും ഇടകലര്‍ന്നും ജീവിക്കുന്നതെന്ന്. (അതാണ് ഈ കുറിപ്പ് തുടങ്ങുമ്പോള്‍ സംഭാഷണ ശകലമായി ''മളിയാള്‍''ത്തില്‍  കുറിച്ചത് .

ഐക്യം, അഖണ്ഡത, സ്‌നേഹം, സാഹോദര്യം, ആദരം, ബഹുമാനം, രാജ്യരക്ഷ...എല്ലാം എല്ലാം നിലനിര്‍ത്തേണ്ടത് നമ്മുടെ ധര്‍മം. നാം മണ്ണോടു ചേര്‍ന്നാല്‍ അത് അടുത്ത തലമുറ ഏറ്റെടുക്കും. പൂമ്പാറ്റയും പൂവാടിയും മഴവില്ലും കഴിഞ്ഞാല്‍ പിന്നെ ലോകം നോക്കി ആസ്വദിക്കുന്നത് നമ്മെയാണ്. ഓരോ ഇന്ത്യക്കാരന്റെ മനസിന്റെ വിശാലതയെയാണ്. അങ്ങ് ഗാന്ധിയും ആസാദും നെഹ്‌റുവും തുടങ്ങി ഇങ്ങു കേളപ്പനും കെകെയും മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ സാഹിബും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കട്ടെ. നമ്മുടെ സ്വാതന്ത്ര്യ ദിനം അതിന്റെ കെട്ടിലും മട്ടിലും തലയെടുപ്പോടെ ആഘോഷിക്കുക; അതിനു ഇന്ന് മുതല്‍ തന്നെ പരിപാടികള്‍ ആസൂത്രണം ചെയ്യുക. ഇന്ത്യ ജയിക്കട്ടെ , എന്നും എപ്പോഴും.

ഓഗസ്റ്റ് പതിനഞ്ച് പടിവാതില്‍ക്കല്‍...

Keywords : Article, Aslam Mavile, Independence Day, Memories, Independence day thoughts.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia