city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരാള്‍ ചിരിക്കുന്നു... അത് കേള്‍ക്കുന്നയാളും ചിരിക്കുന്നു... അതാണ് കല

പ്രതിഭാരാജന്‍

രാള്‍ ചിരിക്കുന്നു. അത് കേള്‍ക്കുന്നയാളും കൂടെ ചിരിക്കുന്നു. മറ്റൊരാള്‍ കരയുന്നു, അത് കാണുന്നയാള്‍ക്ക് കരച്ചില്‍ വരുന്നു. ഇതു സംഭവിക്കുന്നതെവിടെയായാലും അവിടെ കല ജനിക്കുന്നു. ഒരാളുടെ വികാരാവിഷ്‌ക്കരണത്തെ മറ്റൊരാളിനെ അതേ തലത്തില്‍ അനുഭവിപ്പിക്കുമ്പോഴാണ് കലയുടെ പിറവിയുണ്ടാകുന്നത്. ഇത് സാഹിത്യത്തില്‍ മാത്രമല്ല, ശില്‍പകലയടക്കമുള്ള ഏല്ലാവിധ കലോല്‍പാദന (സൃഷ്ടി)ത്തിനും ബാധകം തന്നെ.

ഒരാള്‍ ചിരിക്കുന്നു... അത് കേള്‍ക്കുന്നയാളും ചിരിക്കുന്നു... അതാണ് കലവീട്ടിലെ ടോയ്‌ലറ്റില്‍ വാതിലടച്ച് കുളിക്കാനിറങ്ങിയപ്പോള്‍ അവിടെ പെട്ടെന്ന് പാമ്പിഴയുന്നത് കണ്ട് പേടിച്ചത് മറ്റൊരാളുമായി പങ്കുവെക്കവെ കേട്ടുനിന്നയാള്‍ കൂടി ഭയപ്പെടുന്നുവെങ്കില്‍ സംഭവം വിവരിച്ചവന്റെ വികാരാവിഷ്‌കരണം വിജയകരമായി എന്ന് കരുതാം. പറഞ്ഞവന്‍ കേട്ടു നിന്നവനെ പേടിയനുഭവിപ്പിക്കാന്‍ ഉപയോഗിച്ച വാക്കുകളില്‍ സാഹിത്യമുണ്ടായി എന്നു വരില്ല. പക്ഷെ കലയുണ്ടാകുന്നു. കല അനുഭവിപ്പിക്കാന്‍ വിദ്യാഭ്യാസമല്ല വേണ്ടത്. അനുഭവമാണെന്ന് സാരം.

ഒരിക്കല്‍ അനുഭവിച്ച വികാരങ്ങളെ ശ്രോതാക്കളിലേക്ക് സംഗ്രമിപ്പിക്കുമ്പോള്‍ സത്യദര്‍ശിയായ കലയുണ്ടാകുമെങ്കില്‍ സംഭവിച്ചിട്ടില്ലാത്തതും, ഭാവനാത്മകമായ സംഗതികള്‍ കൃത്രിമമായി മെനഞ്ഞ് യാഥാര്‍ത്ഥ്യമാക്കും വിധം അനുഭവിപ്പിക്കുമ്പോഴും അവിടെ കലയുടെ ഉദയം കാണും. സൃഷ്ടി കര്‍ത്താവ് ഭാവനയുടെയും തന്റെ സ്വപ്ന-ലക്ഷ്യങ്ങളുടേയും മേമ്പൊടി ചേര്‍ക്കുന്നതു കൊണ്ടാണത് സംഭവിക്കുന്നത്. കല ഒരു കാലത്ത് ദൈവങ്ങളുടെയും മതങ്ങളുടെയും, നാട്ടു പ്രമാണിമാരുടെയും ആഢ്യത്വത്തിന്റെ വര്‍ണനകളുടേയും ദാസിയായിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മേച്ചില്‍പുറങ്ങള്‍ അതിവിശാലമായി പരന്നു കിടക്കുന്നു. ഈ സ്വാതന്ത്യമുപയോഗിച്ച് സ്വന്തം വികാരങ്ങള്‍ തന്മയത്വത്തോടു കൂടി പ്രകാശിപ്പിക്കുകയോ വര്‍ണിക്കുകയോ ചെയ്യുന്നതു കൊണ്ട് മാത്രം അത് കലയാവണമെന്നില്ല. അത് ശ്രോതാവിന്റെ കൂടി വികാരമായി പരിണമിക്കണമെന്ന് ചുരുക്കം.

ഒരാള്‍ ചിരിക്കുന്നു... അത് കേള്‍ക്കുന്നയാളും ചിരിക്കുന്നു... അതാണ് കലഇതിനുദാഹരിക്കാവുന്ന സംഭവമാണ്്, മലവേടനെയ്ത് വീഴ്ത്തിയ പക്ഷിയെ കണ്ടപ്പോള്‍ അഥവാ പക്ഷിയുടെ പിടച്ചില്‍ അനുഭവപ്പെട്ടപ്പോള്‍, മനസ്സിലുയര്‍ന്ന അസ്വസ്തകളില്‍ കലയുടെ ശക്തിയും സൗന്ദര്യവും കുഴച്ച് ചേര്‍ത്ത് വാല്‍മീകിയുടെ ഭാവന സൃഷ്ടിച്ചെടുത്ത ലോക ക്ലാസിക്കായ 'മാ നിഷാദ' എന്ന പദത്തില്‍ നിന്നുമാരംഭിച്ച വാല്‍മീകി രാമായണം എന്ന മഹത് കാവ്യം.

കലയേയും സാഹിത്യത്തേയും കുറിച്ച് മനോഹരമായി പരാമര്‍ശിക്കുന്ന ബൃഹത്തായ ഒരു ഫോര്‍മുല ലോകസാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വെച്ചു തന്നത് ലിയോടോള്‍സ്റ്റോയിയാണ്. അദ്ദേഹത്തിന്റെ എന്താണ് കല (What is art) എന്ന പുസ്തകത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.

ഇത്രയും കാര്യം എഴുതാന്‍ തോന്നിയത് ഇബ്രാഹിം ചെര്‍ക്കളയുടെ 'അസ്‌ക്കര്‍ അലിയുടെ കളിപ്പാട്ടം' (കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സാഫല്യം സാംസ്‌ക്കാരിക മാസിക മെയ് ലക്കം 2013) എന്ന കഥ വായിച്ചതിനാലാണ്.. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ അലഞ്ഞ് തിരിയുന്ന കഥാനായകന്‍ കാശുണ്ടാക്കാനായി ഗള്‍ഫുനാടുകളിലെത്തിച്ചേരുന്നതും, ജീവിതത്തില്‍ ഇന്നേവരെ അനുഭവിച്ച പ്രയാസങ്ങള്‍ക്കും, കഷ്ടപ്പാടുകള്‍ക്കും പരിഹാരമാകുമെന്ന് കരുതി ഗള്‍ഫിനെ പ്രാപിച്ച് ജീവിതം തുലച്ചവരുടെ മനസ്സ് സ്വന്തം അനുഭവസമ്പത്തിലുടെ ഇബ്രാഹിം ചെര്‍ക്കള പ്രേഷകര്‍ക്കു മുമ്പിലെത്തിക്കുന്നു ഈ കഥയിലൂടെ.

ഗള്‍ഫില്‍ എത്തിച്ചേര്‍ന്നിട്ടും, ഒരു തൊഴിലും ലഭിക്കാതെ തെണ്ടി നടന്ന് ഒടുവിലൊരു വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ നിയോഗിതനാവുന്ന കഥാപാത്രം കുട്ടിയിലൂടെ തന്റെ മനസ്സ് ദര്‍ശിക്കുന്നതും, നിരവധി കളപ്പാട്ടങ്ങള്‍ക്കിടയില്‍ കുഞ്ഞിനു വേണ്ടി സ്വയം കളിപ്പാട്ടമായി മാറുന്നതുമാണ് കഥ.  അനുഭവങ്ങളില്‍ ഭാവന ചേര്‍ത്ത് പുനരുല്‍പ്പാദിപ്പിച്ചതും ലളിത പദപ്രയോഗങ്ങളാല്‍ സമൃതവുമാണ് ഈ കഥ. പ്രഗല്‍ഭ റുമാനിയന്‍ എഴുത്തുകാരന്‍ യെനെസ്‌ക്കോയുടെ 'പുതിയ താമസക്കാരന്‍' (new tenant) എന്ന വിശ്വ കൃതിയും അനുഭവപ്പെടുത്തുന്നത് ഇതേ വികാരമാണ്. എന്താണോ കാംഷിക്കുന്നത് അവിടെയെത്താന്‍ കഴിയാതെ എത്തിയയിടവും പരിതസ്ഥിതികളും ബിംബവല്‍ക്കരിക്കപ്പെടുന്ന അവസ്ഥയാണ് ഇരു കൃതികളുടേയും കാതല്‍. ബിന്യാമിന്റെ ആടുജീവിതത്തിലെ മജീദ് എത്തിച്ചേര്‍ന്നതും ആ അവസ്ഥയിലേക്കു തന്നെ.

കഥയിലെ കലാത്മക രൂപമെന്നാലെന്ത്? ടോള്‍സ്റ്റൊയ് തന്നെ അതിനുത്തരം പറയുന്നു. ഉള്ളടക്കത്തെ - അതിന്റെ ശക്തിയെ, സൗന്ദര്യത്തെ, ഉയര്‍ത്തിവിടുന്ന മുല്യങ്ങളെ - സാകല്യാവസ്ഥയിലേക്ക് ഹൃദയത്തില്‍ നിന്നും പരിവര്‍ത്തിതമാക്കപ്പെടുമ്പോഴാണ് സൃഷ്ടിയുണ്ടാകുന്നത്. സൃഷ്ടിയെ പെറ്റിടുകയല്ലാതെ, ഉല്‍പാദിപ്പിക്കരുത്. കലയുടെ സൗന്ദര്യവും, ശക്തിയുമിരിക്കുന്നത് അവയിലെ പദഘടനയിലും, ഒഴുക്കിലുമാണെന്ന് പറഞ്ഞു വെച്ച ടോള്‍സ്റ്റോയിയുടെ വാദത്തെ ന്യായികരിച്ചു കൊണ്ട് അരവിന്ദ ഘോഷ് തന്റെ വിമര്‍ശന രചനയില്‍ ഇങ്ങനെ വ്യക്തമാക്കി. സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാനുള്ള ഉപാധികള്‍ 1. ഭാവനാത്മകമായ മൗലികത്വം 2.ആവിഷ്‌ക്കരണശക്തി 3. സര്‍ഗാത്മക പ്രതിഭ 4. രചനാവിഷയത്തില്‍ ആഴത്തിലുള്ള പഠനം എന്നിവയാണ്. ഈ ഗുണങ്ങള്‍ ഒത്തു വന്ന ലോകോത്തര രചയിതാക്കളുടെ പട്ടികയും അദ്ദേഹം തയ്യാറാക്കി. അതില്‍ വാല്‍മീകി, വ്യാസന്‍, ഹോമര്‍, ഷേക്‌സ്പിയര്‍, ദാന്തെ, കാളിദാസന്‍, എസ്‌കിലസ്, ഗേയ്‌ഥെ ഇങ്ങനെ ക്രമമനുസരിച്ചു പോകുന്നു ആ നിരൂപകന്റെ വിലയിരുത്തല്‍.

കലാജീവിതത്തില്‍ നിരവധി രചനകളിലുടെ ഏറെ സഞ്ചരിച്ച ഇബ്രാഹിം ചെര്‍ക്കളയുടെ പുസ്തകങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാന്‍ കാസര്‍കോടിലെ കലാഹൃദയം ഇനിയും പൂര്‍ണ മനസ്സ് കാണിച്ചിട്ടില്ല. തന്റെ സൃഷ്ടികളിലെ ന്യൂനതകളെ കുറിച്ചുള്ള അവബോധവും, അത് ഉയര്‍ത്തിപ്പിടിക്കുന്ന ശക്തിയും, സൗന്ദര്യവും എഴുത്തിലെ ചിട്ടകളും എത്രത്തോളം ആഴത്തില്‍ തന്റെ രചനകളില്‍ അനുവര്‍ത്തിച്ചിട്ടുണ്ടെന്നത് സമ്പന്ധിച്ച വിമര്‍ശനങ്ങളും, ചര്‍ച്ചകളും വേണ്ടത്ര നടക്കാത്തതാവാം ഇബ്രാഹിം ചെര്‍ക്കളയുടെ കൃതികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുല്യങ്ങള്‍ ഇനിയും അക്ഷരങ്ങളില്‍ നിന്നും വാക്പയറ്റിലേക്കെത്തിച്ചേര്‍ന്നിട്ടില്ലാത്തതിന് കാരണം.

അതിനുത്തരവാദി ഇബ്രാഹം എന്ന പ്രതിഭയല്ല, മറിച്ച് ജില്ലയിലെ സാഹിത്യ പരിഷ്‌ക്കര്‍ത്താക്കള്‍ തങ്ങളുടെ നിയോഗവും കടമയും വിനിയോഗിക്കാതെയുള്ള ഒഴിഞ്ഞു മാറലാണ്. സാഹിത്യ പ്രവര്‍ത്തന രംഗത്തെ വെള്ളി നക്ഷത്രങ്ങള്‍ - പു.കാ.സ, യുവസാഹിതി, സാഹിത്യവേദി എന്നി സംഘടനകളുടെ പിറവി കൊണ്ടുദ്ദേശിക്കുന്നത് എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുക എന്നതാണെങ്കില്‍ അത് ചെയ്യാന്‍ ഇനിയും ഇറങ്ങിപ്പുറപ്പെടാത്തതിന്റെ പേരില്‍ അവര്‍ സ്വയം വിമര്‍ശനത്തിനു വിധേയമാകണം, നിലപാടുകള്‍ തിരുത്തണം.

ഗള്‍ഫ് ദുരിതങ്ങള്‍ക്കു നടുവിലെ അകകാഴ്ചകള്‍ കലയുടെയും സാഹിത്യത്തിന്റെയും സമ്മിശ്രഭാഷയില്‍ ലോകരാഷ്ട്രങ്ങളിലാകെ ഒട്ടേറെ പ്രസരിക്കുന്നുണ്ട്. മലയാളത്തിലുമുണ്ടായിട്ടുണ്ട് ഏറെ. ആടു ജീവിതമാണ് അതിലെടുത്തു പറയേണ്ടത്. ഇബ്രാഹിം ചെര്‍ക്കളയുടേതായി നിരവധി സംഭാവനകള്‍ പുസ്തകരൂപത്തില്‍ നമുക്ക് മുമ്പിലെത്തിയിട്ടുണ്ട്. അവയില്‍ ഒന്ന് മാത്രമാണ് ഈ കഥ.

Keywords: Article, Prathiba Rajan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia