city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്റെ കിനാവിലെ കാസ്രോട്!

ജാസിം ബിന്‍ അലി

(www.kasargodvartha.com 07/02/2016)  (കാസര്‍കോട് ജില്ലയോട് അധികാരികള്‍ കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന അവഗണനയ്ക്കും നിഷേധാത്മകനയങ്ങള്‍ക്കുമെതിരെ ഇവിടത്തെ ജനങ്ങളില്‍ പൊതുവികാരം ശക്തമാവുകയാണ്. കേരളം ആരുഭരിച്ചാലും കാസര്‍കോടിനോടുള്ള അവഗണനയ്ക്ക് മാറ്റമൊന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കാസ്രോട്ടാര്‍ മാത്രം എന്ന ഫേസ്ബുക്ക് കൂട്ടായ്മ വികസന സങ്കല്‍പത്തെ കുറിച്ചുള്ള ലേഖനമത്സരം സംഘടിപ്പിച്ചത്. 'ഞാന്‍ സ്വപ്നം കാണുന്ന കാസര്‍കോട്്' എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തിലേക്ക് ലഭിച്ച ലേഖനങ്ങളില്‍ സമ്മാനത്തിനര്‍ഹമായ ലേഖനം ചുവടെ.)

ഞാന്‍ ജനിച്ചത് ഈയിടെ ഒരു പാട് പ്രശസ്തി നേടിയ ഇരുവഴിഞ്ഞിപുഴയുടെ തീരത്തുള്ള കൊടിയത്തൂര്‍ ഗ്രാമത്തിലാണ്. എന്നാല്‍ എന്റെ  ശൈശവവും, കൗമാരവും യൗവ്വനവുമെല്ലാം എന്റെ കാസര്‍കോടാണ്. ന്യൂ ജെന്‍ സ്‌റ്റൈലില്‍ പറഞ്ഞാല്‍ കാസര്‍കോടാണ് എന്റെ 'ചങ്ക് ബ്രോസ്' ഉള്ളത്.  www.kasargodvartha.com 07/02/2016

എന്തിനും കൂടെ നില്‍ക്കുന്ന ഒരു സൗഹൃദ വലയം സൃഷ്ടിക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് ഇരുപത്താറ് കൊല്ലത്തെ ഇവിടുത്തെ ജീവിതത്തിലെ മഹത്തായ നേട്ടമായി ഞാന്‍ കാണുന്നത്. കാസര്‍കോട് ജില്ലയിലെ ഭാഷാ ശൈലിയെ മറ്റു ജില്ലക്കാര്‍ കളിയാക്കാറുണ്ട്.എന്നാല്‍ എനിക്കേറ്റവും ഇഷ്ടം വേഗതയേറിയ,എന്നാല്‍ അനാവശ്യ വലിച്ചു നീട്ടലുകളൊന്നും ഇല്ലാത്ത കാസര്‍കോടന്‍ ശൈലി തന്നെയാണ്. www.kasargodvartha.com 07/02/2016 കേരളത്തില്‍ കാസര്‍കോട്ടുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് വ്യത്യസ്ത ഭാഷകള്‍ എളുപ്പത്തില്‍ സംസാരിക്കാന്‍ സാധിക്കുക എന്നത്. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിനെക്കുറിച്ച് ഒരുപാട് അഭിമാനം കൊള്ളുമ്പോഴും അതിര്‍ത്തി ജില്ലയെന്ന അലങ്കാരം ചാര്‍ത്തി മാറി വരുന്ന ഭരണ കൂടങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ കാസര്‍കോടിനോട് മുഖം തിരിഞ്ഞിരിക്കുന്നത് സങ്കടകരമായ കാര്യമാണ്.

കാസര്‍കോട്ടുകാര്‍ ഏറ്റവും കൂടുതല്‍ ജോലി തേടി പോകുന്നത് ഗള്‍ഫിലേക്കാണ്. അത് കൊണ്ട് തന്നെ, വികസനത്തിന്റെ കാര്യത്തില്‍ ഇവിടം ഒരു മിനി ഗള്‍ഫായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍, ഇവിടെ വികസനം ഇന്നും ഒച്ചിന്റെ വേഗതയിലാണ്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇതിനൊരു കാരണമല്ലേ എന്ന് ചോദിച്ചാല്‍ നമുക്കാര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഒരു പാട് മുതലാളിമാര്‍ ഉണ്ടായിട്ടും പലരും ഇവിടെ നിക്ഷേപം കൊണ്ട് വരാന്‍ മടിക്കുന്നു. പല നഗരങ്ങളും രാത്രിയിലും ഉണര്‍ന്നിരിക്കുമ്പോള്‍ കാസര്‍കോട് നേരമിരുട്ടുന്നതിന് മുമ്പേ മയക്കത്തിലേക്ക് വീഴുന്നു. ഭരണകൂടത്തിനെ കുറ്റപ്പെടുത്തുമ്പോഴും ഒരു സ്വയം വിമര്‍ശനം നാം ഓരോരുത്തരും നടത്തേണ്ടതായുണ്ട്.  www.kasargodvartha.com 07/02/2016

കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി നമ്മള്‍ എന്ത് ചെയ്തു എന്ന് നാം നമ്മുടെ മന:സാക്ഷിയോട് ചോദിക്കുകയും ഉത്തരം കണ്ടെത്തേണ്ടതുമുണ്ട്.

എന്റെ മനസില്‍ തോന്നിയ ചില അനിവാര്യ മാറ്റങ്ങള്‍ പശ്ചാത്തല വികസനത്തിന് മുമ്പ് അതിജീവനത്തിലേക്ക് കടക്കാം

>ഏവരുടേയും മനസ്സിന് നൊമ്പരമുണ്ടാക്കുന്ന കാസര്‍കോടിന്റെ വലിയ ദു:ഖമാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. ഒരുപാട് ചര്‍ച്ചകളും സമരങ്ങളും നടക്കുന്നു. ചില സഹായങ്ങള്‍ ലഭിക്കുന്നു. പക്ഷേ അത് പോര. ശാശ്വത പരിഹാരത്തിനുള്ള പാക്കേജുകളാണ് അവര്‍ക്ക് ലഭ്യമാക്കേണ്ടത്. ഒറ്റപ്പെടലിനു വിട്ടു കൊടുക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈ പിടിച്ചു കൊണ്ടുവരേണ്ടത് നാം ഓരോരുത്തരുടെയും ചുമതലയാണ്. വൈകല്യങ്ങളെ അതി ജീവിച്ചു ലോകത്തിന്റെ നെറുകയിലെത്തിയ ഒരുപാട് പേരുടെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലില്ലേ? www.kasargodvartha.com 07/02/2016

>കാസര്‍കോട്ട് പാവപ്പെട്ടവരെ രഹസ്യമായും പരസ്യമായും സഹായിക്കുന്ന മാതൃകാപരമായ സേവനങ്ങള്‍ ചെയ്യുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. എന്നാല്‍ അശരണരും ആലംബഹീനരുമായ ഒരുപാട് പേര്‍ ഇപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്നുണ്ട്. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഗവണ്‍മെന്റിന്റെ അഭിമാന പദ്ധതിയായ 'ആശ്രയ'യില്‍ ഇത്തരത്തിലുള്ള ഒരുപാട് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ആളുകളെ കണ്ടത്തി അവരെ ആ അവസ്ഥയില്‍ നിന്നും പുറത്തു കൊണ്ടുവരാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് സാധിക്കണം.

ഇനി അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനങ്ങളിലേക്ക് വരാം.

1 റോഡ് വികസനം
വീതിയില്ലാത്ത റോഡും പൊട്ടി പൊളിഞ്ഞത് നന്നാക്കാന്‍ എടുക്കുന്ന കാലതാമസവും ഒരുപാട് അപകടങ്ങള്‍ക്കും യാത്രാ ക്ലേശത്തിനും കാരണമാകുന്നു. ജാംബവാന്റെ കാലത്തുള്ള വീതിയാണ് റോഡിന് ഇപ്പോഴും. മോശം റോഡിലൂടെ യാത്ര ചെയ്യുന്നതിന് ചില സ്ഥലങ്ങളില്‍ ടോളും കൊടുക്കേണ്ടി വരുന്ന ദുരവസ്ഥ മാറിയെ തീരൂ. ചെറുവത്തൂര്‍ മേല്‍പ്പാലം പെട്ടെന്ന് യാഥാര്‍ഥ്യമാക്കണം.

2 റെയില്‍വേ വികസനം
പല സ്‌റ്റേഷനുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ അവഗണയിലാണ്. ഒരു ജില്ലാ റെയില്‍വേ സ്‌റ്റേഷനെന്നു ഒരിക്കലും പറയാന്‍ പറ്റില്ല ഇതിനെ.

3. ടൂറിസം
ഇന്ന് ടൂറിസം വലിയ ഒരു വരുമാന മാര്‍ഗമാണ്. കാസര്‍കോടിനും ടൂറിസത്തിന് സാധ്യതകളെറെ. പള്ളിക്കര, വലിയപറമ്പ്, റാണിപുരം, പൊസോട്ട ഗുംപ മറ്റു ജില്ലയിലെ പൈതൃക സ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കുക. റോഡ്, റെയില്‍, ജലഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കുക ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ കലാ സാംസ്‌കാരിക പശ്ചാത്തല സൗകര്യങ്ങള്‍ ലഭ്യമാക്കുക www.kasargodvartha.com 07/02/2016

4. ആരോഗ്യം
കാസര്‍കോട്ടുകാരുടെ സ്വപ്നമാണ് മെഡിക്കല്‍ കോളേജ്. ഇതിന്റെ തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കണം. ഇത് ഒരു പരിധി വരെ എന്ത് അസുഖത്തിനും മംഗലാപുരത്തിനെ ആശ്രയിക്കുന്നതിന ്പരിഹാരമാകും

5.  ജൈവ ജില്ല
നിലേശ്വരത്ത് ആരംഭിച്ച ജൈവ നഗരം പദ്ധതി ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിച്ചു ജൈവ ജില്ലയാക്കി കാസര്‍കോടിനെ മാറ്റുക

6 . നിക്ഷേപം
വലിയ നിക്ഷേപങ്ങള്‍ കാസര്‍കോട്ട് വരുന്നില്ല. വസ്ത്ര മേഖലയിലെ മാറ്റങ്ങള്‍ ആദ്യം പരീക്ഷിക്കുന്നത് കാസര്‍കോട് മൊഞ്ചന്മാരാണ്.എന്നിട്ടും വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ക്കായി നമ്മള്‍ മുംബൈ, ബംഗളൂരു നഗരങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.ഇതിന് മാറ്റം വരണം. പൊതുവെ കാസര്‍കോട്ടുകാര്‍ ബിസിനസ് തല്‍പരരാണ്. പലരും ഇവിടെ നിക്ഷേപം നടത്താന്‍ മടിക്കുന്നു. വലിയ നിക്ഷേപങ്ങളുടെ കൂടെ ഒരു രാജ്യത്തിന്റെ  സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന ചെറുകിട നഗരങ്ങളും ഒരുപാട് വരണം.

7. കലാകായികം
ഒരു വര്‍ഷം സീനിയര്‍ ഫുട്ബാള്‍ ക്രിക്കറ്റ് ചാമ്പ്യന്മാരായി നമ്മള്‍. പല മേഖലകളിലും കഴിവുറ്റ പ്രതിഭകളുടെ നാടാണ് കാസര്‍കോട്. എന്നിട്ടും  പ്രമുഖ ക്ലബ്ബിലേക്ക് എത്തിപ്പെടുന്നവര്‍ വളരെ ചുരുക്കം. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇവിടെ ക്രിക്കറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്നു. പലതും വളരെ നിലവാരം കുറഞ്ഞ സംഘാടനം. വലിയ ടൂര്‍ണമെന്റുകള്‍ വളരെ വിരളമാണ്. സ്‌പോര്‍ട്‌സ്, അക്കാദമിക്, കലാ, സ്ഥാപനങ്ങളും അനുവദിക്കണം, വലിയ മത്സരങ്ങള്‍ നടത്തണം. അതിനനുസൃതമായ പശ്ചാത്തല വികസനം കൊണ്ട് വരണം

8. കുടിവെള്ളം
വേനല്‍കാലത്ത് പല പ്രദേശങ്ങളിലും തീരദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം കൊണ്ട് വരണം www.kasargodvartha.com 07/02/2016

9. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
വിദ്യാഭ്യാസത്തിന് മംഗളൂരുവിനെ ആശ്രയിക്കുന്നത് അവസാനിക്കണം എല്ലാ കോഴ്‌സുകളും ലഭ്യമാക്കുന്ന ഗുണമേന്മയുള്ള കോളേജുകള്‍ ഇവിടെ ഉയരണം. മത്സരപ്പരീക്ഷ, കോച്ചിംഗ് സെന്ററുകള്‍ ധാരാളം വരണം. സര്‍ക്കാര്‍ ഉദ്യോഗത്തിനോടുള്ള അയിത്തം അവസാനിപ്പിച്ച് കാസര്‍കോട്് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ ജില്ലക്കാര്‍ തന്നെ കയറണം

10 നഗര വിഗസനം
>ആദ്യം മാറേണ്ടത് സന്ധ്യാസമയത്ത് തന്നെ നഗരം ഉറങ്ങുന്നതാണ് കടകളുടെ ഭയം ഇല്ലാതാകണം.
>ദൂര യാത്രക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ രാത്രികാലങ്ങളില്‍ ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കണം www.kasargodvartha.com 07/02/2016
>നഗരം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പാര്‍ക്കിംഗ്. ഈ അടിയന്തിരമായി ബദല്‍ സംവിധാനം കാണണം.
>നിലവില്‍ നഗരത്തില്‍ കച്ചവടം നടത്തുന്ന ഏകദേശം 170 ഓളം തെരുവ് കച്ചവടക്കാര്‍ക്ക് പൊതുമാര്‍ക്കറ്റ് എന്ന ആശയത്തിലേക്ക് കൊണ്ട് വരണം
>റോഡ് വികസനം നടത്തി ഗതാഗതകുരുക്കിന് അടിയന്തിരമായി പരിഹാരം കാണണം.
>നഗര തിരക്കില്‍ നിന്നും അല്‍പം മാറി സായാഹ്നങ്ങളില്‍ സമയം ചിലവഴിക്കാന്‍ ചെറിയ പാര്‍ക്ക് നിര്‍ബന്ധം.
>വലിയ ഭക്ഷ്യ സംരംഭ മേളകള്‍ സംഘടിപ്പിക്കണം.
>നഗര ചുറ്റുപാടില്‍ മതരാഷ്ട്രീയ സംഘടന ജാഥകള്‍ക്കും, സമ്മേളനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണം. www.kasargodvartha.com 07/02/2016
>നഗരം ഡിജിറ്റലാകട്ടെ, എല്ലാവര്‍ക്കും സൗജന്യം ലഭ്യമാകട്ടെ.
>എല്ലായിടത്തും വൈത്യുതി വിളക്കുകള്‍ രാത്രിയെ പ്രകാശ പൂരിതമാകട്ടെ.
>ശരീരത്തെയും ചിന്തയെയും നശിപ്പിക്കുന്ന  ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം.
>ഏത് സമയത്തും ഉപയോഗിക്കുവാന്‍ പറ്റിയ വൃത്തിയുള്ള ശൗചാലയങ്ങള്‍ നഗരത്തില്‍ നിര്‍മ്മിക്കണം.
>കാസര്‍കോടിന്റെ തനിമ വിളിച്ചോതുന്ന ഭക്ഷണ ശാലകള്‍ ഒരുപാടെണ്ണം വരണം.
>മാലിന്യ സംസ്‌കരണ യുണിറ്റ് ആരംഭിച്ച് കാസര്‍കോടിനെ മാലിന്യ മുക്തമാക്കണം.
>അതിജീവനത്തിന് പ്രാധാന്യം നല്‍കി വരാനുള്ള അടിസ്ഥാന സൗകര്യ വികസനമാണ് നമുക്ക് വേണ്ടത്. വികസനം പ്രകൃതിക്കും സംസ്‌കാരത്തിനും കോട്ടം തട്ടിയായിരിക്കരുത്. വികസനത്തിന് വേണ്ടി വ്യക്തി, മത, രാഷ്ട്രീയ സംഘടന താല്‍പര്യം മാറ്റിവെച്ച്, പച്ച-കാവി എന്നീ കളര്‍ കൊടികളുടെ കീഴില്‍ രണ്ട് അണികളായി നില്‍ക്കാതെ ഒത്തൊരുമയോടെ തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കണം. ബാങ്കൊലിയും, ശംഖൊലിയും, മണിനാദവും കുതിച്ചുയര്‍ന്ന് കേള്‍ക്കുന്നത് മര്‍തൃ അലോസരം സൃഷ്ടിക്കാതിരിക്കട്ടെ. നല്ല ഒരു നാളെക്കായി കൈ കോര്‍ക്കാം നമുക്ക്. www.kasargodvartha.com 07/02/2016
എന്റെ കിനാവിലെ കാസ്രോട്!

Keywords:  My Dream Kasaragod, Article, Kasrottar Mathram, Facebook Group, Article Competition.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia